02 September 2018

നേരാ തിരുമേനി
ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍
പോയിട്ടില്ല
മരം വെട്ട്കാരനായിരുന്നു എന്റപ്പന്‍

കണ്‍മുമ്പില്‍ വെച്ച് എന്റമ്മച്ചിയെ
കയറിപ്പിടിച്ച റേഞ്ചര്‍ സായിപ്പിനെ
ഒറ്റ വെട്ടിന് രണ്ടു തുണ്ടമാക്കിയിട്ട്
എന്റപ്പന്‍ ജയിലില്‍ കയറുമ്പോള്‍

എനിക്ക് ഒമ്പത് വയസ്സ്
കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി
ദാ ഇങ്ങനെ കൈയിലോട്ട്
വാങ്ങിക്കുമ്പോള്‍ അന്നെന്റെ
പത്താമത്തെ പിറന്നാള്ളാ

പനം പായേല്‍ പൊതിഞ്ഞ്
കെട്ടി മൂന്നാം പക്കം
എന്റപ്പനെ ഈ പള്ളിമുറ്റത്ത്
കൊണ്ടിറക്കുമ്പോള്‍

എന്റെ കണ്ണിന്റെ മുന്നില് ഇപ്പൊഴും
ഞൊളക്കുവാ തിരുമേനി, ദേണ്ടെ,
ഈ നീളത്തിലുള്ള ക്രിമികള്,
അപ്പന്റെ മൂക്കേന്നും വായേന്നും

അന്ന് മൂക്ക് പൊത്തിക്കൊണ്ടാ
ഇതു പോലത്തെ കുപ്പായം ഇട്ട
തിരുമേനിമാര് അപ്പന്റെ
ശവത്തിനിട്ടാട്ടിയത് എടുത്ത്
തെമ്മാടിക്കുഴിയില്‍ കൊണ്ട്
തള്ളിക്കൊള്ളാന്‍

അന്യന്‍ വിയര്‍ക്കുന്ന
കാശു കൊണ്ട് അപ്പവും തിന്ന്
വീഞ്ഞും കുടിച്ച്

കോണ്ടാസേലും ബെന്‍സേലും
കയറി നടക്കുന്നവരുടെ
പളുപളുത്ത കുപ്പായത്തോട്
അന്ന് തീര്‍ന്നതാ തിരുമേനി
ബഹുമാനം

ഇപ്പൊ എനിക്കതിനോട് തിരുമേനി
ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ എന്നതാടാ
നീ തല കുലുക്കിയല്ലോ
ഇറവ ഇറവ? ഇറവറ
അയ്യോ ഇറവറന്‍സ് ബഹുമാനക്കുറവ്

ശരിയാ പിതാവേ
ആ പിന്നെ കള്ള് വിറ്റ് പിച്ചക്കാരെ
തീറ്റുന്ന കാര്യം

അതും ഒരു കഥയാ
പതിനൊന്നാമത്തെ വയസ്സില്‍ അപ്പന്‍
കിടക്കുന്നതിന്റെ ഇടത് ഭാഗത്ത്
അമ്മച്ചിയേയും
കൂടി കുഴിച്ച് മൂടിയിട്ട്

മീനച്ചിലാറ് നീന്തി കയറി
കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോള്‍,
ഇന്നത്തെ ഈ മദ്യരാജാവിന്
ചക്കരെയും കൊടവും കൊഴവും
വാങ്ങാനുള്ള കാശ് തന്നത്

പള്ളിയും പട്ടക്കാരുമൊന്നുമല്ല
അങ്ങാടിയില്‍ തെണ്ടിപ്പെറുക്കി നടന്ന
ഒരു തള്ളയാ ഒരു മുഴുപ്രാന്തി അതിന്റെ
സ്മരണയിലാ പിതാവേ എന്റെ വീട്ടിന്റെ
മുറ്റത്ത് ഇപ്പൊഴും അന്നദാനം

മിസ്റ്റര്‍ ഈപ്പന്‍ ഹ, കഴിഞ്ഞില്ല
ഇനിയും ഉണ്ട് കുടുംബ പാരമ്പര്യം
കേട്ടോ തിരുമേനി
എന്റപ്പന്‍ സായിപ്പിനെ കൊന്നിട്ട്
കഴുകു മരത്തേല്‍ കയറുന്ന കാലത്ത്

ദേ, ഈ നിക്കുന്ന കുടുംബ
മഹിമക്കാരന്‍ കുന്നേല്‍
മത്തച്ചന്റെ അപ്പനും പെമ്പിളൈയ്ക്കും
ബ്രണ്ണന്‍ സായിപ്പിന്റെ
ബംഗ്ലാവിലാ പണി

പണീന്നു വെച്ചാല് സായിപ്പിനെ
കുളിപ്പിക്കണം പെടുപ്പിക്കണം
കെടക്ക കൊടഞ്ഞു വിരിച്ച്
കെടത്തണം പിന്നെ,

ഈപ്പച്ചാ, ദേ! ച്ഛീ! മിണ്ടിപ്പോകരുത്!
തിരുമേനി കണ്ട് കാണും,
ഇവന്റെ താഴെ ഉള്ളത്ങ്ങളുണ്ടല്ലോ,
കൂടെപ്പിറപ്പുകള്

നാലിന്റെയും തൊലി വെളുവെളാന്നാ
പിന്നെ പൂച്ചേടെ ജാതി കണ്ണും!
ജനുസ്സിന്റെ കൊണം!

എടാ! ഭ നിന്റപ്പനല്ലെടാ
അപ്പന്റെ അപ്പന്‍ കൂട്ടി കൊടുത്ത
കഥയാ ഞാനീ പറയണത്
മിസ്റ്റര്‍ ഈപ്പന്‍
നില്ല് പിതാവേ തിരുമേനി എന്നതാടാ
രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞേ?

ഔട്ട്‌പ്പോക്കണ്‍
എന്നതാ? ഔട്ട്‌പ്പോക്കണ്‍ ഭ!
പോസ്‌ക്കണല്ലെടാ സ്‌പോക്കണ്!
ഔട്ട് സ്പോക്കണ്!

ങാ, അതു തന്നെയാ
അതിന്റെ കുറവ് ഈപ്പന്‍ സഹിച്ചോള്ളാം
കേട്ടോ തിരുമേനി,
കര്‍ത്താവിന്റെ കാര്യത്തിലുമതേ
കള്ള് കച്ചവടത്തിലുമതെ

എനിക്കൊരു മെത്രാനച്ചന്റെയും
ഇടനില വേണ്ടാ
മനസ്സില്‍ വെച്ചോ തിരുമേനി
ഐ ആം ഔട്ട് സ്പോക്കണ്!
ബാടാ എടാ!

1 comment: