31 August 2018

Oru Kili Pattu Moolave lyrics | ഒരു കിളി പാട്ട് മൂളവെ lyrics



ഒരു കിളി പാട്ട് മൂളവെ..
മറുകിളി ഏറ്റു പാടുമോ..

ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
മധു വസന്ത മഴ നനഞ്ഞു
വരുമോ..

 ഒരു സ്വരതാരം പോലെ
ജപലയ മന്ത്രം പോലെ
അരികെ വരാം..
പറന്നു പറന്നു പറന്നു പറന്നു
ഞാ...ന്
  
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ....

വലം കാല്ചിലമ്പുമായ്
വിരുന്നെത്തിയെന്റെ നെഞ്ചില്
മണിത്താ..ഴിന്‍.. തഴുതിന്റെ..
അഴി നീക്കി നീ......

വലം കാല്ചിലമ്പുമായ്
വിരുന്നെത്തിയെന്റെ നെഞ്ചില്
മണിത്താ..ഴിന്‍.. തഴുതിന്റെ..
അഴി നീക്കി നീ......

നിനക്കു വീ..ശാന്
വെണ്തിങ്കള്വിശറിയാ..യ്
നിനക്കു വീ..ശാന്
വെണ്തിങ്കള്വിശറിയാ..യ്
  
നിനക്കുറങ്ങാന്
രാമച്ച കിടക്കയായ് ഞാ..ന്
നിന്റെ
രാമച്ച കിടക്കയായ് ഞാ..ന്

ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ...

തിരിയായ് തെളിഞ്ഞു നിന്
മനസ്സിന്റെയമ്പലത്തില്
ഒരു ജന്മം... മുഴുവന്ഞാ..ന്
രിയില്ലയോ.....

തിരിയായ് തെളിഞ്ഞു നിന്
മനസ്സിന്റെയമ്പലത്തില്
ഒരു ജന്മം..
മുഴുവന്ഞാന്രിയില്ലയോ.....

നിനക്കു മീട്ടാന്
വരരുദ്ര വീണയാ..യ്
നിനക്കു മീട്ടാന്
വരരുദ്ര വീണയാ..യ്

നിനക്കു പാടാ..ന്
ഞാനെന്നെ സ്വരങ്ങളാക്കി...
ന്നും
ഞാനെന്നെ സ്വരങ്ങളാക്കീ..

ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
മധു വസന്ത മഴ നനഞ്ഞു
വരുമൊ..

ഒരു സ്വരതാരം പോലെ
ജപലയ മന്ത്രം പോലെ
അരികെ വരാം..
പറന്നു പറന്നു പറന്നു പറന്നു
ഞാ..ന്

ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ
ഒരു കിളി പാട്ട് മൂളവെ
മറുകിളി ഏറ്റു പാടുമോ...


30 August 2018

maliniyude theerangal lyrics | aarodum parayaruthe premathin lyrics | മാലിനിയുടെ തീരങ്ങള്‍ | ആരോടും പറയരുതീ


മാലിനിയുടെ തീരങ്ങള്‍
തഴുകി വരും പനിനീര്‍കാറ്റേ...
ആരോടും പറയരുതീ
പ്രേമത്തിന്‍ ജീവരഹസ്യം..
(2)

തോഴികളറിയും മുമ്പേ..
മാമുനിയുണരും മുമ്പേ..
ഹൃദയത്തിന്‍ തന്തികളില്‍
ശാകുന്തളമുണരുമ്പോള്‍

ആരോടും പറയരുതീ
പ്രേമത്തിന്‍ ജീവരഹസ്യം..
മാലിനിയുടെ തീരങ്ങള്‍
തഴുകി വരും പനിനീര്‍കാറ്റേ...

നിന്‍ മിഴികളില്‍
അഞ്ജനമെഴുതാം ഞാന്‍
ഇത് നീ ആരോടും പറയില്ലെങ്കില്‍..
(2)

പൂ..ന്തിങ്കള്‍.. പോറ്റും.. മാനേ..
കനകത്തിന്‍.. താമരയില്‍..
പ്രണയത്തിന്‍ താളുകളില്‍
ശാകുന്തളമെഴുതുമ്പോള്‍

ആരോടും..
ആരോടും പറയരുതീ
പ്രേമത്തിന്‍ ജീവരഹസ്യം..
മാലിനിയുടെ തീരങ്ങള്‍
തഴുകി വരും പനിനീര്‍കാറ്റേ...

തോഴികളറിയും മുമ്പേ..
മാമുനിയുണരും മുമ്പേ..
ഹൃദയത്തിന്‍ തന്തികളില്‍
ശാകുന്തളമുണരുമ്പോള്‍

ആരോടും പറയരുതീ
പ്രേമത്തിന്‍ ജീവരഹസ്യം..
മാലിനിയുടെ തീരങ്ങള്‍
തഴുകി വരും പനിനീര്‍കാറ്റേ...


maliniyude theerangal lyrics
aarodum parayaruthe premathin lyrics
മാലിനിയുടെ തീരങ്ങള്‍
ആരോടും പറയരുതീ 

29 August 2018

manikutty kurumbulla lyrics | Manikuttikkurubullorammani poovali lyrics | മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലി.


മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
പൂവാലി..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ
വായാടീ..

തന്തന തന്തനന
തന്തനാന തന്തനാനാനാ
തന്തന തന്തനന
തന്തനാന തന്തനാനാനാ

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
പൂവാലി..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ
വായാടീ..

ഇത്തിരിപ്പൂവോ പൊൻ മുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും
ആവണിമേട്ടിലെ ഓമനയമ്പിളിയോ..

നിന്റെയിളനീർ മൊഴിയിൽ
കുളിരണിയും പുലരി
കവിളിൽ.. തെളിയും.. വാർമഴവില്ല്...

നിന്റെയിളനീർ മൊഴിയിൽ
കുളിരണിയും പുലരി
കവിളിൽ.. തെളിയും.. വാർമഴവി..ല്ല്...

മഴമേഘമുണരുന്നു കാർകൂന്തലിൽ..
കൈക്കുമ്പിൾ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവിനാനന്ദമധുരം..
കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ....

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
പൂവാലി..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ
വായാടീ..

ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും
ആവണിമേട്ടിലെ ഓമനയമ്പിളിയോ..


കരിമിഴികൾ വിടർന്നാ..ൽ
തിരയിളകും അഴക്
നീയെൻ.. കനവിൽ.. മായാജാലം..

കരിമിഴികൾ വിടർന്നാ..ൽ
തിരയിളകും അഴക്
നീയെൻ.. കനവിൽ.. മായാജാലം..

നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ..
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം..
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
നീയെന്റെയുള്ളിലെ ചിത്തിരപൂങ്കനവ്....

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
പൂവാലി..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ
വായാടീ..

ഇത്തിരിപ്പൂവോ പൊൻ മുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും
ആവണിമേട്ടിലെ ഓമനയമ്പിളിയോ....

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
പൂവാലി..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ
വായാടീ..

Mizhiyil Ninnum lyrics in malayalam | maya nadhi son lyrics


മിഴിയില്‍ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ...
നമ്മള്‍... 
മെല്ലേ......

മഴയറിഞ്ഞില്ലിരവറിഞ്ഞില്ല-
കമഴിഞ്ഞോ നമ്മള്‍....
തമ്മില്‍...
മെല്ലേ......

അണിയമായ് നീ അമരമായ് ഞാന്‍
ഉടല്‍ തുളുമ്പിത്തൂവീ....
തമ്മില്‍...
മെല്ലേ......

തോണി നിറഞ്ഞ് പ്രാണന്‍
കവിഞ്ഞ്
ഈണമായ് നമ്മില്‍....
മെല്ലേ......
മായാ..... നദി......

ഹര്‍ഷമാ....യ് വര്‍ഷമാ....യ്
വിണ്ണിലെ വെണ്ണിലാ..
തൂവലാ..യ് നാം...

ഒരു തുടംനീര്‍ തെളിയിലൂടെ
പാര്‍ന്നു നമ്മള്‍ നമ്മെ....
മെല്ലേ......
മെല്ലേ......

പലനിറപ്പൂ വിടര്‍ന്ന പോല്‍
പുഞ്ചിരി നിറഞ്ഞോ രാവിന്‍...
ചുണ്ടില്‍....
മെല്ലേ......

മിഴിയില്‍ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ....
നമ്മള്‍....
മെല്ലേ......

തോണി നിറഞ്ഞ്
പ്രാണന്‍ കവിഞ്ഞ്
ഈണമാ..യ് നമ്മില്‍....
മെല്ലേ......
മായാ..... നദി......

മായാ...... നദീ.....
ഉം.. ഉം.....

24 August 2018

puthiyoru pathayil lyrics in malayalam | പുതിയൊരു പാതയില്‍ lyrics

പുതിയൊരു പാതയില്‍
വിരലുകള്‍ കോര്‍ത്തു നിന്‍
അരികെ നടന്നിടാന്‍
കാലമാ..യി

മൊഴിയുടെ തന്തിയില്‍
പകല്‍ മീട്ടിയ വേളയില്‍
കുളിരല തേടുവാ..ന്‍
മോഹമാ...യി

അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ...
മിഴിനാളം മിന്നുന്നുവോ...

കനവിലെ ചില്ലയില്‍
ഈറില തുന്നുമീ
പുതു ഋതുവായി നാം
മാറവെ...

മലയുടെ മാറിലായി
പൂചൂടിയ തെന്നലും
നമ്മുടെ ഈണമാ..യി
ചേരവേ...

അനുരാഗം തണുവാകെ
മഞ്ഞായി വീഴുന്നുവോ...
മിഴിനാളം മിന്നുന്നുവോ...

20 August 2018

Malayalame ninte vakkukal lyrics | മലയാളമേ നിന്റെ വാക്കുകള്‍ | Dr. JKS Veettoor


മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
(2)

പനിമഞ്ഞുതോരാ പുലര്‍കാലമെന്നപോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
അഴലിന്റെ കൂരിരുള്‍ ദൂരത്തകറ്റുന്ന
അരുണ പ്രഭാതകണങ്ങള്‍ പോലെ

തെരു തെരെ പെയ്യും തുലാവര്‍ഷ മേഘമായി
കുളിര്‍കോരി എന്നില്‍ നിറഞ്ഞുനില്‍ക്കും
മലയാളമേ നിന്റെ ശീലുകള്‍ പോലേത്
ലയമുണ്ട് തെല്ലിട തങ്ങിനില്‍ക്കാന്‍

നവമേഘമെന്നപോല്‍ എന്‍ നാവിലിറ്റുന്ന
നറു പയസ്സ് തന്നെ ഈ മാതൃസ്തന്യം
അറിയാതെ ആരാനും തൂവികളഞ്ഞിടില്‍
അറിയുമോ ഞങ്ങള്‍ക്ക് നൊന്തു പോയി

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞുതോരാ പുലര്‍കാലമെന്നപോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
മലയാളമേ നിന്റെ ശീലുകള്‍ പോലേത്
ലയമുണ്ട് തെല്ലിട തങ്ങിനില്‍ക്കാന്‍

ചെറുശ്ശേരി കാര്‍വര്‍ണ്ണഗാഥകള്‍ ചൊല്ലിയ
ഇതിഹാസം തുഞ്ചത്ത് നിന്നുകേട്ട 
ചിരിയുടെ തിരകളുയര്‍ത്തുവാന്‍
കുഞ്ചനും നിറവോടെ പാടിയ ഭാഷയേത്

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

ഒരു വീണ പൂവിന്റെ ഗദ്ഗദം
കാതിലേക്കരുമയോടെത്തിച്ചതേത് ഭാഷ
കുരുവിക്ക് വാഴക്കൈ അലിവോടെ നല്‍കിയ
കവിവരന്‍ ചൊല്ലിയതേതു ഭാഷ

അരുതരുതാരുമീ പാവനശീലയോടരിയെന്ന
പോലെ ഉദിച്ചിടല്ലേ
(2)
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

ഉയിര്‍ക്കൊണ്ട ധാതിമാര്‍ ദ്രാവിഡഭാഷയില്‍
തമിഴൊത്ത് ബാല്യം കഴിച്ചുകൂട്ടി
കൗമാരഭാവങ്ങള്‍ പിന്നിട്ട ദിത്രുതം
യൗവനയുക്തയായി പ്രൗഢയായി

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

നിയതിതന്‍ കൈയ്യാല്‍ മെനഞ്ഞതാം മലയാള
സുഭഗയക്കാട്ടില്‍ തനിച്ചു വിട്ട്
അഭിനവ രാജന്‍മ്മാര്‍ അശ്വമേധത്തിനായ്
ആംഗലേയത്തെ തുറന്നു വിട്ടാല്‍
ഇവിടാരുമില്ലാ തളയ്ക്കുവാനെന്നൂറ്റം
എവിടെയോ ചീര്‍ക്കുന്നു കൂട്ടുകാരെ

ഇനി എന്റെ ഭാഷയും ദേശവും സ്വപ്നവും
ഇനിയുമെത്താതെ കളഞ്ഞുപോയാല്‍
അവിടെ എന്‍ ജന്മവും തത്വവും സത്യവും
അവനിയില്‍ നിന്നും മറഞ്ഞു പോട്ടെ

അതിലെനിക്കില്ലൊരു സങ്കടമെന്നാളും
അവനിയില്‍ ജീവിച്ചതാരുവാന്‍ താന്‍
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 

19 August 2018

Makkal Kavitha Lyrics | മക്കള്‍ കവിത


മക്കള്‍ക്ക് വേണ്ടി ഞാന്‍ കാശുനേടി
അവരതുകൊണ്ട് ഇഗ്ലീഷുനേടി
ഇന്നവര്‍ എന്റെ നേര്‍
പൊക്കുന്ന കാലിനെ
സ്വപ്നത്തില്‍ പോലും എനിക്ക് പേടി

ഊണുമുറക്കമില്ലാതെ ഞാന്‍
നേടിയതൊക്കെ
അവര്‍ക്ക് വീതിച്ചു നല്കി
മക്കള്‍ക്ക് ഞാന്‍ ഭാരമാവാതിരിക്കുവാന്‍
വീടൊന്ന് മാത്രം ഞാന്‍ ബാക്കിയാക്കി

ഈയിടെ ഇവിടെയും
യോഗം നടക്കൂന്നു
ചര്‍ച്ചകള്‍ പലതു നടന്നിടുന്നു
ചര്‍ച്ചയില്‍ നല്ല പരസ്യം പറയുന്നു
മക്കള്‍ മരുമക്കള്‍ വാശിയോടെ

കൊച്ചിയിലുണ്ട് വൃദ്ധസദനം ഇപ്പൊ
കോഴിക്കോടുണ്ട് സേവാസദനം
കാര്യമെനിക്ക് മനസ്സിലായി എന്റെ
വീടിന്നുമിന്നവര്‍ നോട്ടമിട്ടു

ജീവന്റെ ജീവനാം എന്റെ മക്കള്‍ എന്നെ
എങ്ങോ കളയാന്‍ വെമ്പുന്ന മക്കള്‍
തളര്‍ച്ചയോടൊന്നുഞാന്‍
ചാരിക്കിടക്കവേ
ചാരുകസേരക്കൂം മുറുമുറുപ്പ്

അറിയാതെ ഓര്‍ത്തു ഞാന്‍
പുറകില്‍ ഉപേക്ഷിച്ച
യൗവ്വന ജീവിത കാലത്തെയും
അവളൊത്ത് കഴിയേണ്ടന്‍ യൗവ്വന ജീവിതം
മരുഭൂമിയില്‍ ഞാനും നഷ്ടമാക്കി

പരിഭവ ദുഃഖ പരിദേവനങ്ങളും
പലതും പറഞ്ഞു കരഞ്ഞവളും
ഇതൊക്കെയും നമ്മുടെ മക്കള്‍ക്ക്
വേണ്ടിയാ ണാശ്വസിപ്പിച്ചു
പറഞ്ഞു ഞാനും

എന്നെ സ്‌നേഹിച്ചവള്‍ എല്ലാം സഹിച്ചവള്‍
എന്നേ തനിച്ചാക്കി യാത്രയായി
സ്വര്‍ഗ്ഗത്തില്‍ നിന്നെന്നെ
അവളുവിളിക്കുന്നു
മക്കളില്ലിവിടെ ഇങ്ങോട്ട് പോരൂ

മരണമാസന്നമായ് ഉപദേശമൊന്നെനി
ക്കുണ്ടെന്റെ മക്കള്‍ക്ക് നല്‍കീടുവാന്‍
ആയുസും ജീവിതം നഷ്ടമാക്കീട്ടാരും
സാമ്പാദിക്കല്ലെ മക്കള്‍ക്ക് വേണ്ടി

അവരെ പടച്ചവനീശ്വരനാണെങ്കില്‍
അവര്‍ക്കുള്ളതെങ്ങനേം വന്നു ചേരും
മക്കളെ നോക്കേണ്ടെന്നര്‍ത്ഥമില്ല
അതിനായ്
കളയേണ്ട ജീവിതമെന്നു സാരം

മാതാ പിതാക്കള്‍ക്ക്
നന്മ ചെയ്യാത്തോര്‍ ക്കില്ല സ്വര്‍ഗ്ഗം
എന്ന് വേദവാക്യം
(2)

17 August 2018

Sathyamay Shudha Snehamay lyrics | സത്യമായ് ശുദ്ധ സ്നേഹമായ്

സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ 
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും

പാരിലാലംബഹീനരായോരെ 
സേവിപ്പാൻ ശക്തി നൽകണം
സത്യധർമാദി സദ്ഗുണങ്ങളാൽ 
ജീവിതം ധന്യമാക്കണം 

ബുദ്ധനും മഹാവിഷ്ണുവും 
യേശു ക്രിസ്തുവും നബി അല്ലാഹുവും
എല്ലാമേകമാണെന്ന വേദാന്തം 
ഞങ്ങളിൽ ദൃഢമാക്കണം

സത്യമായ് ശുദ്ധ സ്നേഹമായ്
ദിവ്യ ജ്ഞാനമായ് വാഴും ദൈവമേ 
നിത്യവും നിൻ കൃപാകടാക്ഷങ്ങൾ
ഏകണേ ഞങ്ങൾക്കെപ്പോഴും

ഏകണേ ഞങ്ങൾക്കെപ്പോഴും
ഏകണേ ഞങ്ങൾക്കെപ്പോഴും

manjakkiliyude mooli pattunde malayalam lyrics | മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ


മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..

മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ...

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ

തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ

മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ...
ഓ.. ഓ..

വരമഞ്ഞള്‍ തേച്ചു കുളിക്കും
പുലര്‍കാല സന്ധ്യേ.. നിന്നെ
തിരുതാലി ചാര്‍ത്തും
കുഞ്ഞു മുകിലോ..
തെന്നലോ..

മഞ്ഞാട മാറ്റിയുടുക്കും
മഴവില്‍ തിടമ്പേ.. നിന്റെ
മണിമാറില്‍ മുത്തും
രാത്രി നിഴലോ തിങ്കളോ

കുട നീര്‍ത്തുമാ..കാ..ശം
കുടിലായ് നില്‍ക്കും ദൂരേ
പൊഴിയാക്കിനാവെല്ലാം
മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്‌നേഹം തേടും
മനസ്സിന്‍ പുണ്യമായ്


മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ...
ഓ.. ഓ..

ഒരു കുഞ്ഞു കാറ്റു തൊടുമ്പോള്‍
കുളിരുന്ന കായല്‍..പെണ്ണിന്‍
കൊലുസ്സിന്റെ കൊഞ്ചല്‍..
നെഞ്ചിലുണരും രാത്രിയില്‍

ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍
മനസ്സിന്റെ മാമ്പൂ.. മേട്ടില്‍
കുറുകുന്നു മെല്ലെ
കുഞ്ഞു കുരുവാല്‍ മൈനകള്‍

മയില്‍പീലി നീ..ര്‍ത്തുന്നു
മധുമന്ദഹാസം.. ചുണ്ടില്‍
മൃദുവായ് മൂ..ളുന്നു
മുളവേണുനാദം നെഞ്ചില്‍
ഒരു പാടു സ്വപ്നം കാണും
മനസ്സിന്‍ പുണ്യമായ്

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ

തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന
ചിലങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിയ്ക്ക്
വളകളുണ്ടേ

മഞ്ഞക്കിളിയുടെ....
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..
മനസ്സിനുള്ളില്‍ മാരിക്കാവടി
ചിന്തും ചിന്തുണ്ടേ... ഓ.. ഓ..
ഓ... ഓ.. ഓ...


13 August 2018

devanganangal kayyozhinja tharakam lyrics in malayalam | devanganangal lyrics in malayalam

ആ..... ആ.... ആ...
ആ.... ആ..... ആ...
ആ.... ആ.... ആ...

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ....യ്

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ....യ്

അഴകിന്‍ പവിഴം... 
പൊഴിയും നിന്നില്‍...
അമൃതകണമാ..യ് സഖീ 
ധന്യനാ....യ് 

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ......യ്

സല്ലാപമേറ്റുണര്‍ന്ന 
വാരിജങ്ങളും
ശുഭരാഗരൂപിയാം 
നവനീതചന്ദ്രനും...
(2)

ചൈത്രവേണുവൂതും....
ആ.... ആ.... ആ...

ചൈത്രവേണുവൂതും 
മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി 
തേടവേ..

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ....യ്

അഴകിന്‍ പവിഴം... 
പൊഴിയും നിന്നില്‍...
അമൃതകണമാ..യ് സഖീ 
ധന്യനാ....യ് 

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ......യ്

ആലാപമാ..യി 
സ്വരരാഗ ഭാവുകങ്ങള്‍...

സ ഗ ഗ സ ഗ മ പ 
മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ..

ആലാപമായി 
സ്വരരാഗ ഭാവുകങ്ങള്‍..
ഹിമബിന്ദു ചൂടും 
സമ്മോ..ഹനങ്ങള്‍ പോ...ലെ..
(2)

വരവല്ലകി തേ..ടും...
ആ.... ആ.... ആ...

വരവല്ലകി തേ..ടും.. 
വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ... 
വേ..ദിയില്‍......

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ....യ്

അഴകിന്‍ പവിഴം... 
പൊഴിയും നിന്നില്‍...
അമൃതകണമാ..യ് സഖീ 
ധന്യനാ....യ് 

ദേവാങ്കണങ്ങള്‍ 
കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ 
വിലോലമേഘമാ........യ്

ആ... ആ....

adi ennadi raakkammaa lyrics in english


Adi rakku En mookku
en kaNNu en pallu
en raajaayii…..

adi ennadi raakkammaa
pallaakku neLippu
en nenju kulungguthadi

siRu kaNNaadi mookkuthi
maaNikka sivappu
machaanai izhukkuthadi...

adi ennadi raakku...
adi ennadi raakkammaa
pallaakku neLippu
en nenjchi kulungguthadi

siRu kaNNaadi muukkuththi
maaNikka sivappu
machchaanai izhukkuthadi....

anjaaRu roobaaykku
maNimaalai
un kazhuthukku poruthamadi…
(2)

ammooru minaachi
paathaalum
ava kaNNukku varuthamadi…
(2)

chinnaaLappattiyile
kandaangi eduthu
en kaiyyaale katti vidavaa….

en atha
ava petha en sothE
adi raakkammaa..
sothOda muthu tharavoo…

adi ennadi raakkammaa
pallaakku neLippu
en nenjchi kulungguthadi
siRu kaNNaadi muukkuththi
maaNikka sivappu
machchaanai izhukkuthadi...

dheyvanai sakkaLathi
vaLLi kuRathi
namma kathayile irukkuthadii…
(2)

singaara mathuraiyin
veLLaiyamma
kathai dhinam dhinam
nadakkuthadi…
(2)

adi thappaamal naan unnai
siraiyeduppEn
oNNu rendaaga irukkattumE….

en kaNNu
en mukku en pallu
en raajaayii…
kalyaaNa vaibOgamE…

ada pii pii pii dum dum dum
pii pii pii dum dum dum
pii pii pii dum dum dum dum dum…

ada pii pii pii pii pii pii
pii pii pii  dum dum dum ...
pii pii pii dum dum dum dum dum…

01 August 2018

Pulariyil Viriyum Lyrics in Malayalam prayer song by Mridula Warrier Latest | പുലരിയില്‍ വിരിയും സുമം


പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍

പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം

ഉഷസ്സുണര്‍ന്നു വിളിക്കയായ്
ഉണരൂ മനസ്സേ സാദരം...
കനലെരിഞ്ഞൊരു രാവൊടുങ്ങി
കനിവ് പോലിതാ പുതു ദിനം

ഇന്നലെയിലേ ആകുലം
പുലരി മഞ്ഞല പോ....ല്‍
ഉരുകിമറയും ഉദയശോഭ
ഉടയവന്‍ ചൊരിയും ശുഭം

പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍

ഇല പൊഴിഞ്ഞ കിനാക്കള്‍ തന്‍
വഴിയരികില്‍ ഞാന്‍ നില്‍ക്കവേ
അഴലു നിറയും സന്ധ്യയില്‍ നീ
നിഴല് പോലരികില്‍ വരും

ചേര്‍ന്ന് നിന്ന് പുണര്‍ന്നിടും
മൃദുലമായി മൊഴിയും...
രാവു മായും പുലരിയണയും
പുതിയ സ്‌നേഹമായി ഞാന്‍ വരും

പുലരിയില്‍ വിരിയും സുമം
സന്ധ്യയില്‍ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം
അഴകിലവയെ ഒരുക്കിടും
പരമ ജ്ഞാനമേ ദൈവമേ
കൈവണങ്ങി നമിപ്പൂ ഞാന്‍

കൈവണങ്ങി......

നമിപ്പൂ.. ഞാ....ന്‍