29 April 2018

manathe velli vithanicha kottaram lyrics in malayalam

മാനത്തെ വെള്ളി വിതാനിച്ച 
കൊട്ടാരം ഒ ഓ ഓ
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഒ ഓ ഓ

നീല മച്ചുള്ള കൂടാരം 
നീലിപ്പെണ്ണിന്റെ കൊട്ടാരം
ഏറെ മോഹിച്ചുവല്ലോ 
നീയും ഞാനും നെയ്യാ..മ്പലേ..

മാനത്തെ വെള്ളി വിതാനിച്ച 
കൊട്ടാരം ഒ ഓ ഓ
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഒ ഓ ഓ


സിന്ദൂര സന്ധ്യ മറഞ്ഞേ 
ചന്തമൊരുങ്ങുന്നേ
മാറില്‍ ചന്ദനം തൂകുന്നേ...

കല്യാണിമുല്ല കിനാവിൽ 
കണ്ണു തുറക്കുന്നേ
മെല്ലെ കോടിയുടുക്കുന്നേ...

ഓടി വന്ന മഴമുകിലേ 
ദൂരെ ദൂരെ മറയേണേ
(2)
മേഘമേ നീ 
വന്നു മൂടല്ലെ 
വിണ്ണിൻ പൊൻകിണ്ണം 

മാനത്തെ വെള്ളി വിതാനിച്ച 
കൊട്ടാരം ഒ ഓ ഓ
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഒ ഓ ഒ

മഞ്ഞുള്ള നെഞ്ചിലെ മേട്ടിൽ 
തെന്നലിറങ്ങുന്നേ
ഈറൻ ചാമരം വീശുന്നേ...

മുത്തുള്ള നൂലുകളെങ്ങും 
പന്തലൊരുക്കുന്നേ
നീളെ തൊങ്ങലു തുന്നുന്നേ..

തേനണിഞ്ഞ മനമുകുളം..
തന്നത്താനെ മൊഴിയുന്നേ
(2)
പുള്ളിമാനേ 
നീയൊരുങ്ങീലേ 
പണ്ടേ പണ്ടേനേ

മാനത്തെ വെള്ളി വിതാനിച്ച 
കൊട്ടാരം ഒ ഓ ഓ
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഒ ഓ ഓ

നീല മച്ചുള്ള കൂടാരം 
നീലിപ്പെണ്ണിന്റെ കൊട്ടാരം
ഏറെ മോഹിച്ചുവല്ലോ 
നീയും ഞാനും നെയ്യാ..മ്പലേ..

മാനത്തെ വെള്ളി വിതാനിച്ച 
കൊട്ടാരം ഒ ഓ ഓ
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഒ ഓ ഓ

ഉം... ഉം.. ഉം... ഉം...
ഓ.. ഓ.. ഓ..
കാലത്തെ കണ്ടു കൊതിച്ചെന്റെ 
മന്ദാരം ഉം.. ഉം... ഉം...

28 April 2018

Makkathu Poothoru song Lyrics in malayalam


F
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...

M
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍..

F
മുത്ത് ബിലാലിന്റെ..
മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
കാറ്റലയായെങ്കില്‍...

M
മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
അന്നു പിറന്നെങ്കില്‍..

F
ആ...
അന്നു പിറന്നെങ്കില്‍...

F
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...

M
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍...

M
സത്യമുഹമ്മദ് ഉദിച്ചൊരു നാട്ടിലെ
മുന്തിരിയായീലാ...
നിത്യ സലാമത്തൊഴുകും പുരിയിലെ
പൊന്‍കിളിയായീലാ..

F
സത്യ മുഹമ്മദുദിച്ചൊരു നാട്ടിലെ
മുന്തിരിയായീലാ...
നിത്യ സലാമത്തൊഴുകും പുരിയിലെ
പൊന്‍കിളിയായീലാ..

M
വീരബദര്‍ ശുഹദാക്കളെ കയ്യിലെ
വാള്‍മുനയായീലാ...

F
ശൂരിദരായൊരു അലിയാര്‍ തങ്ങളെ
വീര്യവും കിട്ടീലാ...

F
ആശിച്ചു പോയി ഞാന്‍
അര്‍ഹമു റാഹിമേ
M
ആശിച്ചു പോയി ഞാന്‍
അര്‍ഹമു റാഹിമേ


F
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...

M
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍..

M
പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
ഹിറാ ഗുഹയായീലാ...
പുളകപൊലിവാം സംസമിന്‍ നാട്ടിലെ
ഒട്ടകമായീലാ...

F
പുണ്യ പൊരുളാം ഖുര്‍ആന്‍ കേട്ട
ഹിറാ ഗുഹയായീലാ...
പുളകപൊലിവാം സംസമിന്‍ നാട്ടിലെ
ഒട്ടകമായീലാ...


M
അന്‍സാരി തങ്ങളെ ആശ്രിതനാവാന്‍
ഭാഗ്യവും കിട്ടീലാ...
F
അശ്രഫുല്‍ ഖല്‍കിന്റെ പൂമൊഴി കേള്‍ക്കാന്‍
ഭാഗ്യവും കിട്ടീലാ...


F
ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ
M
ആശിച്ചു പോയി ഞാന്‍ അര്‍ഹമു റാഹിമേ..

M
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...

F
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍...

F
മുത്ത് ബിലാലിന്റെ..
മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
കാറ്റലയായെങ്കില്‍...

M
മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
അന്നു പിറന്നെങ്കില്‍..

F
ആ...
അന്നു പിറന്നെങ്കില്‍...

F&m
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...

M&f
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍...


sooryanum bhoomiyum kavitha lyrics


ഇളവെയില്‍ കൈകളാലെന്നെ
തഴുകുന്ന നേരത്താ
കനല്‍ക്കണ്ണുകള്‍ നിറഞ്ഞതെന്തേ
(2)

കുളിര്‍ മാരിയായാനീര്‍ കണങ്ങളീ
തളിര്‍ മേനിയാകെ
നനച്ചാര്‍ദ്രമാക്കവേ
തളിരിടുന്നെന്നിലൊരായിരം കിനാക്കള്‍

ഇളവെയില്‍ കൈകളാലെന്നെ
തഴുകുന്ന നേരത്താ
കനല്‍ക്കണ്ണുകള്‍ നിറഞ്ഞതെന്തേ

കടലോളമിഷ്ടം
കരളില്‍ നിറച്ചെന്നിലെ
മോഹ മുകുളങ്ങളെ ഉമ്മ വച്ചുണര്‍ത്തിയ
പ്രണയമേ
(2)

മഴയായും വെയിലായും തഴുകൂ നീയെന്നെ
ഹരിതാഭ നിറയട്ടെയീ വദനത്തിലിന്നും
ഋതു ശോഭയാല്‍ ചോക്കട്ടെയെന്‍
കവിള്‍ത്തടങ്ങളെന്നും
നിന്നോടു കണ്ണോടു കണ്ണിടയുമ്പോള്‍
നാണിച്ചു തല താഴ്ത്തട്ടെയെന്‍ മിഴിപ്പൂക്കള്‍

പ്രണയത്തിനച്ചുതണ്ടില്‍
സ്വയം കറങ്ങുന്ന ഞാന്‍
പ്രണവ മന്ത്രവുമുരിവിട്ടുരിവിട്ട്
ചുറ്റി വരുന്നുണ്ടെന്‍
പ്രണയമേ നിന്നെ
(2)

എനിക്ക് ചുറ്റും നിനക്ക് ചുറ്റും
പ്രണയ പ്രയാണത്തിലാണ് ഞാന്‍
കാലാന്തരങ്ങളായീ
പ്രണയ പ്രയാണത്തിലാണ് നാം

ഇളവെയില്‍ കൈകളാലെന്നെ
തഴുകുന്ന നേരത്താ
കനല്‍ക്കണ്ണുകള്‍ നിറഞ്ഞതെന്തേ
(2)

Anathan Kavitha Lyrics in malalayalm | അനാഥന്‍ | anil panachooran kavitha


കവിത: അനാഥന്‍
രചന: അനില്‍ പനച്ചൂരാന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ
തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു

തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊള്‍
ഇടനെഞ്ചറിയാതെ തേങ്ങി..

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്‌നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും

അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍നിലാവില്ല
തെരുവിന്നൊരനാഥനെ തന്നിട്ടുപോയവള്‍
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരുതുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം

ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി

Karshakan kavitha lyrics by Dr KJS Vettoor


കവിത: കര്‍ഷകന്‍
രചന: ഡോ. ജെ.കെ.എസ്. വെട്ടൂര്‍

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍
(2)

വിശപ്പിന്റെ വിളിയ്ക്കു കാതടച്ചു പൊത്തി
വിളഞ്ഞീടാ വയല്‍ നോക്കി വിളര്‍ത്തു നില്‍പ്പൂ

നിനയ്ക്കാത്ത കൊടുംങ്കാറ്റില്‍ അടിഞ്ഞു പോയാല്‍
ഉറയ്ക്കാത്ത പുതുനെല്ല് പതിരായ് തീരും
(2)

മലമൂര്‍ത്തി കനിഞ്ഞെന്റെ വിളകാക്കേണം
പഴുക്കുമ്പൊള്‍ പറനെല്ല് നടയ്ക്കല്‍ വെയ്ക്കാം

വെളിച്ചപ്പാടുറഞ്ഞന്ന് പറഞ്ഞപോലെ
കുരുതിയ്ക്ക് കരുക്കള്‍ ഞാന്‍ എടുത്തു വെയ്ക്കാം
ചതിയ്ക്കല്ലേ മിന്നുമാല പണയം വെച്ച്
വിതയ്ക്കുള്ള വിത്തുനേടി ചാഴി ബാധിച്ചാല്‍
എനിയ്ക്കില്ല നയാപൈസ കടം വീട്ടാനായ്
ഉറക്കില്ല അവളെന്നെ വഴക്കായ് പിന്നെ

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍

ഉടയോരെ നെടുനാളായ് വിയര്‍പ്പൊഴുക്കി
പണിയുന്നീ കരിമണ്ണിലിരുട്ടുവോളം
ഉടുമുണ്ട് ബാക്കിയത്രെ കിടാങ്ങള്‍ക്കായി
പുതിയകുപ്പായമേകാന്‍ വരുന്നു ചിങ്ങം
(2)

കൊടുത്തുവാക്കവര്‍ക്കു ഞാന്‍ കഴിഞ്ഞകൊല്ലം
മുടക്കാതെയുടുപ്പുകള്‍ അടുത്തകൊല്ലം
(2)
വിതക്കാലം പലര്‍ക്കായി പണി ചെയ്യാതെ
പനിച്ചങ്ങു കിടന്നു പോയ് ക്ഷമിയ്ക്കൂ ദേവാ
(2)

കിഴക്കുന്നു മുഞ്ഞപാത വരുന്നു കേള്‍വി
ഇതാ ഞാറു കൊതുമ്പായി രക്ഷപെട്ടേയ്ക്കാം

അടവെച്ചു വിരിയിച്ച പതിനാലെണ്ണം
പകുതിയും പരുന്തിന്റെ പിടിയിലായി
(2)

എരുത്തിലെ പശുക്കുട്ടി കുളമ്പു കേടാല്‍
ഇടക്കിടെ കിടപ്പായി തളര്‍ന്നു ഞാനും
(2)

വലയ്ക്കല്ലെ എനിയ്ക്കിനി കരുത്തു പോരാ
നിലയ്ക്കാത്ത ചുമക്കിനി മരുന്നും ചേരാ
(2)

നിലയ്ക്കാത്ത മഴക്കോളില്‍ തകര്‍ന്നു വീഴും
കിടപ്പാടം പുതുക്കുവാന്‍ പണം കാണാതെ
വിയര്‍ക്കുന്ന മുഖം തോര്‍ത്തി ഇരിയ്ക്കും നീയാള്‍
കരക്കാര്‍ക്കായി പുതുനെല്ല് വിതയ്ക്കും കൈകള്‍


23 April 2018

tharaka pennale nadan pattu lyrics | tharaka pennale nadan pattu malayalam lyrics

താരക പെണ്ണാളേ കതിരാടും മിഴിയാളേ
താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍
കോരപറിച്ചാട്ടേ
(2)

കണ്ടം പൂട്ടിയടിക്കാന്‍
കരിമ്പാറക്കരങ്ങളുണ്ടേ
വെള്ളം കോരിക്കോരി ഉള്ളം കിടുങ്ങാത്ത
മേലെ കിടാങ്ങളുണ്ടേ
(2)

വെറ്റമാന്‍ തിന്നവളേ തത്തചുണ്ടുള്ള
വാമുറുക്കേ
അന്തിക്കൊരുത്തി മുറുക്കി പെരുത്തവള്‍
വീണതീചേറ്റിലാണേ
(2)

അയ്യോ മെടമെടഞ്ഞേ മടവിഴാതെ
കാവലങ്ങായി
ചൂട്ടും തെളിച്ചോരാള്‍
പാടവരമ്പത്തുറക്കമില്ലാറുമാസം
(2)

ആളുന്നതൊന്നുമല്ലാ താഴെ
മിന്നാമിനുങ്ങുമല്ലാ
ആറ്റിറമ്പത്തൊരു കുരയിലയ്യോ
കരിന്തിരികത്തലാണേ
(2)

നല്ലരു പൂവു കണ്ടോ പൂവിന്‍
കണ്ണു നിറഞ്ഞ കണ്ടോ
താരാട്ടുകേള്‍ക്കാതുറങ്ങിയ കുഞ്ഞിന്‍
പഴങ്കഥ കേട്ടതാവാം
(2)

ചേരിയില്‍ നോക്കിടല്ലേ ചാരം മൂടും
പഴുത്ത കൊള്ളി
ആളുവാനെന്നും കൊതിക്കുമാകണ്ണിലോ
കാണെണ്ട ചെമ്പരത്തി
(2)

വട്ടക്കുട പിടിച്ചേ വടിവട്ടത്തിലും കറക്കി
തമ്പുരാന്‍ വേഗമിങ്ങെത്തും
കരിങ്കാറിന്‍ കോര പറിച്ചു പോകാം
(2)

21 April 2018

Jeevamshamayi Song Lyrics in malayalam | Theevandi Movie


ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്‍പ്പാടു തേടി അലഞ്ഞു ഞാ..ന്‍
ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍പീലിയായി വളര്‍ന്നിതാ...

മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം

മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍
ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാന്‍
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാന്‍
ഇഴചേര്‍ത്ത് വച്ചിടാം വിലോലമായ്

ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിന്‍ ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ

മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം...

ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..

ജനല്‍പടി മേലെ ചുമരുകളാകെ
വിരലാല്‍ നിന്നേ എഴുതി...
ഇടവഴിയാകെ അലഞ്ഞൊരു കാറ്റില്‍
നീയാം ഗന്ധം തേടി...

ഓരോ വാക്കില്‍ ഒരു നദിയായി നീ
ഓരോ നോക്കില്‍ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം...
തിരയുന്നു എന്‍ മനസ്സ്
മെല്ലെ....

ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്‍പ്പാടു തേടി അലഞ്ഞു ഞാ..ന്‍
ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍പീലിയായി വളര്‍ന്നിതാ...

മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം

15 April 2018

arutharuth krooratha kavitha lyrics in malayalam


അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി

അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി
നര ജീവിതത്തിന്‍ മഹത്വം നിനയ്ക്കാതെ
മൃതസാമ്യചിത്തനായി ജീവിതം പേറുവാന്‍

നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ ശാപമോ..
നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ ശാപമോ..
മണ്ണിന്റെ ദുരിതമായി സ്ത്രീക്ക് വിനാശമായി
ഭ്രൂണമായാരിലോ ചേദിച്ചുണര്‍ത്തിയെന്‍
ജന്മദാതാവിന്‍ നിഗൂഡമാം കൈകളില്‍

സ്‌നേഹം പകര്‍ത്തിയും ദേഹം വളര്‍ത്തിയും
ധന്യ പ്രതീക്ഷകള്‍ ലോകത്തിനേകുവാന്‍
(2)

ധര്‍മ്മ മാര്‍ഗങ്ങളില്‍
നീ വളര്‍ന്നീടുവാനെല്ലാം
മറന്നതോ മൂടാത്മചിത്തനായി

ദുര്‍മാര്‍ഗ്ഗചിന്താതലത്തിന്നധീനനായി
നിന്നെ വിളിച്ചതീ ധന്യമാം ഭൂമിയില്‍
നന്ദികേടിന്റെ വിഷ സര്‍പ്പമായി നീ
സന്മാര്‍ഗ്ഗ സോദരി ബന്ധം
മുറിച്ചുകൊണ്ടാഭാസമായിനിന്‍
നീനപ്രവൃത്തികള്‍

ലൈംഗീഗതക്കു വിഷബാധയായി നീ
മാനഭംഗം ചെയ്തു സ്ത്രീത്വം കവര്‍ന്നിടാന്‍
അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി

ഒരു നിമിഷത്തിന്റെ കാമാര്‍ത്തി പൂണ്ടഹോ
ക്രൂരമാം പീഡക്കിരയായി പിടഞ്ഞവള്‍
(2)

നിരപരാധിത്വത്തിന്‍ രക്ത സാക്ഷിത്വമായി
കൊല ചെയ്തുഹാ എത്ര നിശ്ട്ടൂര പാതകം

നിര്‍ദയം ചെയ്യുന്ന നീചപ്രവൃത്തികള്‍ക്കെത്തിടും
കാലം കണക്കു ചോദിക്കുവാനെല്ലാം
ഗ്രഹിക്കുന്നോരജ്ഞാത ശക്തിയുണ്ടാരേം
വിധിക്കും അതാതിന്റെ ശിക്ഷകള്‍

തിന്മകള്‍ക്കേകും വിനാശ പാഠങ്ങളായി
മുന്നിലെത്തും നാളെ ദുഃഖശരങ്ങളായി
അതിനീച പാദിയായി സ്ത്രീ ശാപമേറ്റതോ
നിയതിതന്‍ ശിക്ഷാ വിധിക്കടിപ്പെട്ടതോ

ഈ മുഗ്ധഭൂവിന്നനുഗ്രഹം കാണാതെ
ജീവനുണ്ടെങ്കിലും ചത്തു നാറുന്നു നീ
നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ
ശാപമോ...



14 April 2018

akale akale aaro lyrics in malayalam


അകലെ... അകലെ...
ആരോ... പാടും..
ഒരു നോവു പാട്ടിന്റെ നേര്‍ത്ത
രാഗങ്ങളോര്‍ത്തു പോവുന്നു ഞാ..ന്‍

അകലെ... അകലെ...
ഏതോ.. കാറ്റില്‍..
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാ..ന്‍
അകലെ... അകലെ...
ആരോ... പാടും..

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു..
മഴനിലാവിന്‍ മനസുപോലെ
പൂത്തു നില്‍ക്കുന്നു..
ഇതളായ് പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോ..ര്‍മ്മകള്‍...

അകലെ... അകലെ...
ആരോ... പാടും..

യാത്രയാവും യാനപാത്രം ദൂരെമായവേ..
മഞ്ഞു കാറ്റിന്‍ മറയിലോ നീ
മാത്രമാകവേ..
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോ..ര്‍മ്മകള്‍...

അകലെ... അകലെ...
ആരോ... പാടും..
ഒരു നോവു പാട്ടിന്റെ നേര്‍ത്ത
രാഗങ്ങളോര്‍ത്തു പോവുന്നു ഞാ..ന്‍

അകലെ... അകലെ...
ഉം.... ഉം.... ഉം...


laletta laletta song lyrics in malayalam | laletta la la lyrics


ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര്
പിന്നെ ആഘോഷമായൊരു പേര്
ഇടം തോളൊന്ന് മെല്ലെ ചെരിച്ച്
കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്

വില്ലനായി അവതരിച്ച്
മഞ്ഞില്‍ വിരിഞ്ഞ പൂവേ..
അന്ന് തൊട്ടിന്ന് വരെ
നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തെ...

ലാലേട്ടാ..
ലല ലാ ലാ ലാ
ലാലേട്ടാ ലല ലാ ലാ ലാ
(2)

നെഞ്ചിലൊന്ന് മഴനനഞ്
അനുരാഗത്തേന്‍ തിരഞ്ഞ്
തൂവാനത്തുമ്പിപോലെ പാറിടുന്നതും
മുട്ടനാടിന്‍ ചങ്കെടുത്ത് ചോരമോന്തി ആടുതോമ
ബുള്ളറ്റിലേറിയന്നു ചീറിവന്നതും

പൊട്ടിച്ചിരിയുടെ കിലുക്കങ്ങള്‍ക്കൊപ്പം
ഉള്ളു നൊന്തൊരു ഭരതവും പോലെ
മുരുകനായ് പുലിയുടെ കൂടെ
ചുമ്മാ കബഡി കളിച്ചതും കണ്ടേ

വിസ്മയമെന്നതിന്
ഞങ്ങള്‍ നല്‍കുന്ന മറുപേര്
ഇന്നോളം തന്നതിന്
എന്നുമീ മലയാളം കൈകൂപ്പുന്നേ..
 
ലാലേട്ടാ..
ലല ലാ ലാ ലാ
ലാലേട്ടാ ലല ലാ ലാ ലാ
(2)

ലാലേട്ടാ..
ലല ലാ ലാ ലാ
ലാലേട്ടാ
ലല ലാ ലാ ലാ
(2)

ലാലേട്ടാ..
ലല ലാ ലാ ലാ
ലാലേട്ടാ ലല ലാ ലാ ലാ
(2)

അന്ന് തൊട്ടിന്ന് വരെ
നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തെ...


06 April 2018

Sare jahan se acha lyrics in malayalam


സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താന്‍ ഹമാരാ
ഹമാരാ
(2)

ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
യേ ഗുല്‍ സിതാം ഹമാരാ
ഹമാരാ

സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താന്‍ ഹമാരാ
ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
യേ ഗുല്‍ സിതാം ഹമാരാ ഹമാരാ
സാരേ ജഹാം സേ അച്ഛാ


പര്‍ബത് വോ സബ്സേ ഊംചാ
ഹംസായാ ആസ്മാം കാ
(2)
വോ സംതരീ ഹമാരാ
വോ പാസ്ബാം ഹമാരാ ഹമാരാ

സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താന്‍ ഹമാരാ
ഹമാരാ
സാരേ ജഹാം സേ അച്ഛാ

ഗോദീ മേം ഖേല്‍തീ ഹൈ
ജിസ്‌കീ ഹജാരോം നദിയാം
(2)
ഗുല്‍ഷന്‍ ഹൈ ജിന്‍ കേ ദംപര്‍
രഷ് കേ ജിനാം ഹമാരാ ഹമാരാ

സാരേ ജഹാം സേ അച്ഛാ..
ഹിന്ദോസ്താന്‍ ഹമാരാ
ഹമാരാ
സാരേ ജഹാം സേ അച്ഛാ..


മസ്ഹബ് നഹീം സിഖാതാ
ആപസ് മെ ബൈര്‍ രഖ്‌നാ
(2)


ഹിന്ദി ഹൈ ഹം
(3)
വതന്‍ ഹൈ
ഹിന്ദോസ്താന്‍ ഹമാരാ
ഹമാരാ

സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താന്‍ ഹമാരാ
ഹം ബുല്‍ ബുലേ ഹൈ ഇസ്‌കീ
യേ ഗുല്‍ സിതാം ഹമാരാ
ഹമാരാ

സാരേ ജഹാം സേ അച്ഛാ
ഹിന്ദോസ്താന്‍ ഹമാരാ
ഹമാരാ
സാരേ ജഹാം സേ അച്ഛാ

Vishukkani Kavitha lyrics in malayalam | a Vyloppilly kavitha lyrics


കവിത : വിഷുക്കണി
രചന : വൈലോപ്പിള്ളി

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളില്‍ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!

കൂട്ടുകാരോടും കൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങള്‍തന്‍ ഭിന്നഭിന്നമാം സ്വാദും
വയലിന്‍ കച്ചിപ്പുകമണവും സ്വര്‍ഗ്ഗത്തിലേക്കുയരും
വെണ്മുത്തപ്പത്താടിതന്‍ ചാഞ്ചാട്ടവും
കശുവണ്ടിതന്‍ കൊച്ചുകൊമാളിച്ചിരിയും
കണ്‍മഷി ചിന്നിയ കുന്നിമണിതന്‍ മന്ദാക്ഷവും

കടലിന്‍ മാറത്തു നിന്നുയരും കാറ്റില്‍
തെങ്ങിന്‍മടലില്‍ പച്ചോലകള്‍ കല്ലോലമിളക്കുമ്പോള്‍
വെട്ടിയ കുളങ്ങള്‍തന്‍ പഞ്ചാരമണല്‍ത്തിട്ടില്‍
വെട്ടവും നിഴലും ചേര്‍ന്നിയലും നൃത്തങ്ങളും
ഞാനനുഭാവിക്കയാണോര്‍മ്മയില്‍ ചുടുവെയിലില്‍
സാനന്ദം കളിചാര്‍ക്കും തൊഴര്‍തന്‍ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരംപോക്കും
ആ നാടാന്‍ ചക്കിന്‍ സ്‌നിഗ്ദ്ധമാം ഞരക്കവും!

ഹാ, വെളിച്ചത്തിന്നോമന്മകളെ
കണിക്കൊന്നപ്പൂവണിപ്പോന്മേടമെ
നല്ലനദ്ധ്യായത്തിന്റെ ദേവതേ
സുരോഷ്ണത്തെത്തൂനിഴലഴികളില്‍
കേവലം തടവില്‍ച്ചെര്‍ത്തുഗ്രവേനലിനെയും
എന്റെയീ മലനാട്ടില്‍ ഉത്സവക്കൊടിക്കീഴില്‍
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു?

മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം
മാവിന്‍ ചുനമണക്കും മേടത്തിന്റെ മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടും
മുദ്ഗളം മലനാടു വേനലിന്നപദാനം

പിന്നെയുമൊന്നുണ്ടു
പണ്ടൊരു വെനലിലച്ഛന്‍ കണ്ണടച്ചെന്‍വീടെല്ലാം
പകലുമിരുണ്ടപ്പോള്‍
വന്നു ഞാന്‍ ഭദ്രേ
കണികാണാത്ത കൌമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍തറവാട്ടില്‍

അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍ കണ്മിഴിപ്പൊത്തിക്കണി
കണ്ടാലുമെന്നോതി
ഞാന്‍ പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം കൊന്നപ്പൂങ്കുല വാരിച്ചാര്‍ത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു നീയെന്‍ മുന്നില്‍

ലോലമായ് വിളര്‍ത്ത ഒന്നുമറിയാത്തൊരു
കുരുത്തോല പോലെഴും പെണ്ണിന്നിത്ത്രമേല്‍
കുറുമ്പെന്നോ
''പരിഹാസമോ കൊള്ളാം''
എന്ന് ഞാന്‍ ചോദിക്കെ അപ്പരിതാപത്തിന്നാഴം
പെട്ടന്നു മനസ്സിലായ്

ബാഷ്പ്പസങ്കുലമായ കണ്‍കളോട് ''അയ്യോ മാപ്പെ''
ന്നപ്പരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !

തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും മൗഡ്യം ചിന്നിടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍

ഇങ്ങകായിലും
കായിട്ടുല്ലസിക്കുമീത്തൊടിയിങ്കലും
തൊഴുത്തിലും തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ
മമയത്‌നം പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്‍ പാടത്തിലും

കീഴടക്കുന്നുപോലും മനുജന്‍ പ്രകൃതിയെ
കീഴടക്കാതെ സ്വയം കീഴടങ്ങാതെ
അവളെ സ്‌നേഹത്തിനാല്‍ സേവിച്ചു വശയാക്കി
അരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും


Kuttanadan Punchayile lyrics in malayalam

കുട്ടനാടൻ പുഞ്ചയിലെ
തിത്തൈ തകതെയ് തെയ്തോം
കൊച്ചു പെണ്ണെ കുയിലാളേ
തിത്തിത്താരാ തെയ് തെയ്
കൊട്ടുവേണം കുഴൽവേണം കുരവവേണം 

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

വരവേൽക്കാനാളു വേണം
കൊടി തോരണങ്ങൾ വേണം
വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

കറുത്ത ചിറകു വെച്ചു
അരയന്നക്കിളി പോലെ
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

തോൽ വിയെന്തെന്നറിയാത്ത
തിത്തൈ തകതെയ് തെയ്തോം
തല താഴ്ത്താനറിയാത്ത
തിത്തിത്താരാ തെയ് തെയ്
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

തോൽ വിയെന്തെന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം


പമ്പയിലെ പൊന്നോളങ്ങൾ
ഓടി വന്നു പുണരുന്നൂ
തങ്കവെയിൽ നെറ്റിയിന്മേൽ 
പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം


തെങ്ങോലകൾ പൊന്നോലകൾ 
മാടി മാടി വിളിക്കുന്നു
തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

ചമ്പക്കുളം പള്ളിക്കൊരു
തിത്തൈ തകതെയ് തെയ്തോം
വള്ളം കളി പെരുന്നാള് 
തിത്തിത്താരാ തെയ് തെയ്
അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക്

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

ചമ്പക്കുളം പള്ളിക്കൊരു
വള്ളം കളി പെരുന്നാള് 
അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക്
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം

കരുമാടിക്കുട്ടനിന്ന് 
പനിനീർക്കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം


കുട്ടനാടൻ പുഞ്ചയിലെ
കൊച്ചു പെണ്ണെ കുയിലാളേ
കൊട്ടുവേണം കുഴൽവേണം കുരവവേണം

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതെയ് തെയ്തോം
(4)

04 April 2018

pallivaalu bhadravattakam lyrics in malayalam


തെക്കും കുലത്ത് വായുന്ന
പൊന്നു ഭഗവതിയെ
ആ... ആ.. ആ....

ഞാന്‍ ഇടത്തുനിന്നും കളി
വിളയാടട്ടെ

വടക്കും കുലത്ത് വായുന്ന
പൊന്നു ഭഗവതിയെ
ആ... ആ.. ആ....

ഞാന്‍ ഇടത്തുനിന്നും കളി
വിളയാടട്ടെ

പള്ളിവാളും ഭദ്രവട്ടകവുമായി ഞാന്‍
തിരുമുമ്പില്‍ വന്ന്
കളി തുടങ്ങാം
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ
(2)

ഇനി ഞാനും മറന്നിടാം നല്ലച്ഛനും
മറന്നിടാം
മറന്നീടുക സ്ത്രീധന മുതല്
വേറേയുണ്ടേ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍
വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവിടെ കിടപ്പതുണ്ടെ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

അതില്‍നിന്നും അരവട്ടിവിത്ത്
അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും
നല്ല പൊന്നച്ഛനേ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

നെല്ലൊന്നും വിത്തൊന്നുമല്ല
എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്തെന്നാണ്
അതിന്റെ പേര്
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

കണ്ണുകൊണ്ട് നോക്കി നീയ്
വിത്തെന്നു പറഞ്ഞാലും
കണ്ണിന്റെ കൃഷ്ണമണി പൊട്ടി
തെറിച്ചു പോകും
അങ്ങനെ
(2)

നാവുകൊണ്ട് ചൊല്ലി നീയ്
വിത്തെന്നു പറഞ്ഞാലും
നാവിന്റെ കടപഴുത്ത്
പറിഞ്ഞു പോകും
അങ്ങനെ
(2)

കൊണ്ടുവാ കൊണ്ടുവാ
കൊണ്ടെടി മോളെ
കാളി മോളേ ശ്രീ കൂര്‍മ്പേ

ആ വിത്ത് അസുരവിത്ത് കൊണ്ടുവാ
കൊണ്ടെടി ശ്രീ കൂര്‍മ്പേ
(2)

ആ വിത്തൊന്ന് മലനാട്ടില്‍ ചെന്നാല്‍
മാനുഷര്‍ക്കെല്ലാം ആപത്താണെ
(2)

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ
(3)