30 May 2017

Nokki Nokki Nokki ninnu Lyrics in malayalam

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ.. വിരിയണതെങ്ങനാണെന്ന്...
മന്ദാരപ്പൂ.. വിരിയണതെപ്പോഴാണെന്ന്...
(2)

തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കുമറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആര്‍ക്കുമറിയില്ല

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ.. വിരിയണതെങ്ങനാണെന്ന്...
മന്ദാരപ്പൂ.. വിരിയണതെപ്പോഴാണെന്ന്...

ആ.. ആ.. ആ ...

രാവുറങ്ങണനേരത്തോ
പകല്‍ത്തേരിറങ്ങണ നേരത്തോ
കാട്ടിറുക്കു കമ്മലിട്ടു
നാട്ടുപാതയോരത്ത്

പോക്കുവെയില്‍ തേനൊഴുക്കണ
നേരത്തോ....
(2)

പൂത്തതെപ്പോഴോ.. ഇതള്‍
നീര്‍ത്തതെപ്പോഴോ..
(2)

ആലിലയും പാഴ് മുളയും
മിണ്ടാത്ത നേരത്ത്
ചിങ്കാര പൂമുത്ത് നെഞ്ചില്‍ വിരിഞ്ഞു
പൂത്തുനിറഞ്ഞു...

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു...

പൂ..മലയുടെ താഴത്തോ
മഴപ്പൂവ് ചിന്നണ പാടത്തോ
ആടിപ്പാടി കുണുങ്ങണ
കുറുമാലിപ്പുഴക്കരെ

നാട്ടുമൈന കൂടൊരുക്കണ
കൊമ്പത്തോ....
(2)

പൂത്തതെങ്ങാണോ..
ഇതള്‍ നീര്‍ത്തതെങ്ങാണോ..
(2)

വാര്‍മയിലും പൂങ്കുയിലും ചെല്ലാത്ത
ദൂരത്ത്
മന്ദാരപ്പൂമൊട്ടെന്നേര്‍ക്ക് വിരിഞ്ഞു
പൂത്തുമലഞ്ഞു..

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ.. വിരിയണതെങ്ങനാണെന്ന്...
മന്ദാരപ്പൂ.. വിരിയണതെപ്പോഴാണെന്ന്...

തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കുമറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആര്‍ക്കുമറിയില്ല

29 May 2017

paraniraye ponnalakkum song lyrics in malayalam


ആ.. ആ...

പറ നിറയെ പൊന്ന..ളക്കും
പൗര്‍ണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍
പാല്‍ക്കടലാ..യി
(2)

നുരയിടുമലയില്‍ നമുക്കു
തുഴയാനമ്പി..ളിത്തോണീ
തുഴഞ്ഞു ചെന്നാല്‍ കുളിച്ചു
തൊഴുവാന്‍ തുമ്പപ്പൂങ്കാവ്..

പൂവേ പൊലി പൂവേ
പൊലി പൂവേ പൂവേ
(2)

പറ നിറയെ പൊന്ന..ളക്കും
പൗര്‍ണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍
പാല്‍ക്കടലാ..യി

കാവിനുള്ളില്‍ വിളക്കു കൊളുത്തും
കാവളം കിളിയേ...
കൈവള കാതില ചാര്‍ത്തിയില്ലേ
കോടിയുടുത്തില്ലേ
(2)

കൊയ്തു കഴിഞ്ഞൊരു
പാടത്തുള്ളൊരു കതിരു പെറുക്കീല്ലേ...
കൊച്ചോ..ള കുടിലിന്‍ മുന്നില്‍ കളം
മെനഞ്ഞിലേ
പൂക്കളം മെനഞ്ഞിലേ...

പറ നിറയെ പൊന്ന..ളക്കും
പൗര്‍ണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍
പാല്‍ക്കടലാ..യി

ആ.. ആ...

ആഞ്ഞിലിപ്പൂഞ്ചെപ്പിലൊളിക്കു-
മൊരാവണിക്കാറ്റേ..
അന്നലൂഞ്ഞാലാടിയില്ലേ അലസം
പാടീല്ലേ
(2)

മിന്നി മിനുങ്ങണ നക്ഷത്രങ്ങള്‍ക്കിങ്കു
കൊടുത്തീലേ..
പൊന്നാ..ര്യന്‍ കണ്ടം നടുവാന്‍
ഞാറ്റടി കെട്ടീലേ
പൊന്‍ ഞാറ്റടി കെട്ടീലേ..

പറ നിറയെ പൊന്ന..ളക്കും
പൗര്‍ണ്ണമി രാവായീ
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍
പാല്‍ക്കടലാ..യി

നുരയിടുമലയില്‍ നമുക്കു
തുഴയാനമ്പി..ളിത്തോണീ
തുഴഞ്ഞു ചെന്നാല്‍ കുളിച്ചു
തൊഴുവാന്‍ തുമ്പപ്പൂങ്കാവ്..

പൂവേ പൊലി പൂവേ
പൊലി പൂവേ.. പൂവേ..
(4)


27 May 2017

poovili poovili ponnonamayi lyrics in malayalam


പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
(2)

ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ

ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ

പൂ കൊണ്ടുമൂടും പൊന്നിന്‍
ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും
ചമ്പാവിന്‍ പാടം (2)

ഇന്നേ കൊയ്യാം നാളെ ചെന്നാല്‍
അത്തം ചിത്തിര ചോതി (2)

പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ

മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ
പമ്പാതീരത്തില്‍ (2)

തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം
തെച്ചീ ചെമ്പരത്തീ (2)

പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ

ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും
പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

പൂവിളി പൂവിളി പൊന്നോണമായി
(2)

നീ വരൂ നീ വരൂ പൊന്നോണതുമ്പീ
(2)

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
(2)

26 May 2017

thotturummi irikkan lyrics in malayalam



M
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ
നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായീ
മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

F
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം.. ആ....
മറ്റാരും കാണാക്കൗതുകം...

M
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായീ
മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ


F
കാത്തുനിന്ന മഴപൂത്തുനിന്ന പുഴയോ..രം
ഓരോ...ന്നോര്‍ത്തു പാടുമൊരു
പാട്ടുകൊണ്ടു വരവേല്‍ക്കാം നിന്നെ..

M
പാതി ചാരിയൊരു വാതിലിന്റെയഴിയോരം
നീയാം..
നെയ്‌വിളക്കിന്നൊളി നീട്ടി
നില്‍ക്കുമൊരു സന്ധ്യേ സന്ധ്യേ..

F
മെല്ലെയെന്നെ വിളിച്ചുണര്‍ത്തല്ലേ
വെയില്‍ക്കിളി ഉറങ്ങട്ടെ ഞാന്‍
M
എന്നും നിന്റെയടുത്തിരിപ്പില്ലേ
പനിനീര്‍ത്തുള്ളീ നനയട്ടെ ഞാന്‍
നീയില്ലാതെന്നോര്‍മ്മകള്‍....

F
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം.. ആ....
മറ്റാരും കാണാക്കൗതുകം...

M
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായീ
മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

F
ഇത്ര നാളുമൊരു മുത്തു
കോര്‍ക്കുമിടനെഞ്ചില്‍ ഞാനാം
തത്തവന്നു കതിര്‍കൊത്തിയെന്നതറിയാമോ
പൊന്നേ..

M
നീയെറിഞ്ഞ മഴമിന്നലേറ്റതറിയാതെ
ഞാനാം
മാരിവില്ലു മിഴിപൂട്ടി നിന്നതറിയാമോ
കണ്ണേ..

F
മെല്ലെ മുന്നില്‍ ഒളിച്ചിരിക്കല്ലേ
കുയില്‍ക്കിളീ കുളിരട്ടെ ഞാന്‍
M
എന്നും നിന്റെ മിഴിക്കടുത്തില്ലേ
മയില്‍പ്പിടേ മയങ്ങട്ടെ ഞാന്‍
നീയില്ലാതില്ലെന്‍ രാത്രികള്‍....

F
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം.. ആ....
മറ്റാരും കാണാക്കൗതുകം...

M
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാന്‍ കൊതിയായീ
മുല്ലമുടിച്ചുരുളില്‍ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാല്‍ മതിയായീ

F
എന്നാളും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണില്‍ പരിഭവം..

F&m
ആ....
മറ്റാരും കാണാക്കൗതുകം...

24 May 2017

sukhamanee nilavu lyrics in malayalam


സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
(2)

അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ സന്ധ്യ
പൂംചിറകില്‍ പറന്നുയരാ..ന്‍
കുളിരലയില്‍ നനഞ്ഞലിയാ..ന്‍
അഴകേ......

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ സന്ധ്യ

ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍
കുസൃതിയുമായ് മറഞ്ഞവനേ
ചിരിച്ചുടഞ്ഞോ കരിവളകള്‍
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം.... പ്രിയ നിമിഷം....
അഴകേ......

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ.. സന്ധ്യ

ഓര്‍മ്മയിലെ പൂക്കണി കൊതുമ്പ്
പൊന്‍ തുഴയാല്‍ തുഴഞ്ഞവനേ
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനേ
എനിക്കു വേണം.... ഈ കനി മനസ്സ്....
അഴകേ......

സുഖമാണീ നിലാവ്
എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍
എന്തു രസമാണീ സന്ധ്യ

omalale kandu njan lyrics

ഉം... ഉം.... ഉം....

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
(2)

നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി
(2)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു
(2)
കുണുങ്ങിനിന്നു മുന്നിൽ കുണുങ്ങിനിന്നു

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

ഞാൻ തൊഴുന്ന കോവിലിലെ
ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോക
റാണിയാണവൾ
(2)

താളമാണവൾ ജീവരാഗമാണവൾ
താലിചാർത്തും ഞാനവൾക്കീ നീലരാവിൽ
(2)
താലിചാർത്തും ഞാനീ നീലരാവിൽ

ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
(2)

21 May 2017

vathilil aa vathilil lyrics in malayalam

വാതിലില്‍ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍
(2)

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
(2)

കാണാനോരോ വഴി തേടി
കാണുംനേരം മിഴി മൂടി
ഓമലേ... നിന്നീ..ലയോ..
നാണമാ..യ് വഴുതീ..ലയോ..

പുന്നാരം.. ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം..
പറയുമഴകിലവളിടറിയിടരുമൊരു മഴയായി
കളിചിരി നിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലാ....യ്‌ 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താ..നേ..
(2)

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍
(2)

ഏതോ കതകിന്‍ വിരിനീക്കി
നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ... തളരുന്നു..വോ..
മോഹമോ.. വളരുന്നു..വോ..

നിന്നോളം..
ഉലകിലോരുവള്‍ നിന അഴകുതികയുവതിനില്ലല്ലോ
മറ്റാരും..
വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമാ..യ്

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ താനേ
(2)

വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍
(2)

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
(2)

14 May 2017

Kadavathoru Thoni song Lyrics in Malayalam Poomaram | പൂമരം

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ.. 
(2)

ഇളവെയിലെ പൊള്ളുന്നല്ലോ
കുളിര്‍ മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തുകിടക്കും
ഒരു പക്ഷിച്ചിറകായ് ജന്മം.....

ഇനിയെന്തിന് തോണിക്കാരന്‍.....
വരികില്ലൊരു യാത്രക്കാരും....
(2)

പുഴ വന്നു വിളിച്ചതുപോലെ
ഒരു തോന്നല്‍ തോന്നല്‍ മാത്രം....

എലെ ലോ എലെ എലെ ലോ
എലെ എലെ എലെ എലെ 
എലെ ലോ 
(2)

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ.. 

കഥ പാടിയുറകിയോരോളങ്ങള്‍..
ഇനിയില്ലല്ലോ....
പുഴയോരം കുഞ്ഞുകിടാങ്ങള്‍തന്‍..
കളിമേ..ളമില്ലലോ.. 
(2)

കാറ്റില്ലലോ മഴയുടെ 
മുത്തശ്ശികുളിരില്ലലോ
(2)

ഇവിടുള്ളത് പൊടിമണലും 
ഒരു പുഴതന്‍ പേരും മാത്രം..

എലെ ലോ എലെ എലെ ലോ
എലെ എലെ എലെ എലെ 
എലെ ലോ 
(2)

കടവത്തൊരു തോണിയിരിപ്പു
പാട്ടില്ലാതെ.. പുഴയില്ലാതെ..
അരികത്തൊരു തണ്ടുമിരിപ്പു
നാവില്ലാതെ.. നിഴലില്ലാതെ..

11 May 2017

ekantha chandrike lyrics in malayalam

കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

ഏകാന്ത ചന്ദ്രികേ...  തേടുന്നതെന്തിനോ..
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ..
ഏകാന്ത ചന്ദ്രികേ...

പതിനഞ്ചു പിറന്നാളിൻ തിളക്കം
പിന്നെ പതിവായി ചെറുതാകും ചെറുപ്പം
അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ
എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം

അഴകിനൊരാമുഖമായ ഭാവം
അതിലാരുമലിയുന്നൊരിന്ദ്രജാലം
(2)
പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞതു
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ..
ഏകാന്ത ചന്ദ്രികേ...

മനസ്സു കൊണ്ടടുത്തുവന്നിരിക്കും
നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും
മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും
എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും

നമുക്കൊന്നിച്ചാകാശത്തോ..ണിയേറാം
നിറമുള്ള നക്ഷത്രത്താ..ലി ചാർത്താം
(2)
നിന്നോല കണ്ണീല ഉന്മാദമുണർത്തുന്നു
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

ഏകാന്ത ചന്ദ്രികേ...  തേടുന്നതെന്തിനോ..
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ..
ഏകാന്ത ചന്ദ്രികേ...

priyamullavale ninakku vendi lyrics in malayalam

പ്രിയമുള്ളവളേ...
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....
(2)

ശാരദ പുഷ്പ വനത്തിൽ
വിരിഞ്ഞൊരു
ശതാവരി മലർ പോലെ..
(2)

വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
വികാര രാജാങ്കണത്തിൽ
(2)
വികാര രാജാങ്കണത്തിൽ

പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....

പാലൊളി ചന്ദ്രനും പാതിര കാറ്റും
പതുങ്ങി നിൽപൂ ചാരെ..
(2)

ഹൃദയവും.. ഹൃദയവും തമ്മിൽ
പറയും കഥകൾ കേൾക്കാ..ൻ
(2)
പറയും കഥകൾ കേൾക്കാ..ൻ

പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....

Keladi Ninne Njaan Song Malayalam Lyrics

കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണേ നീയന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട്
കണ്ണീരിലാണെന്റെ നീരാട്ട്
(2)

കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണേ നീയന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട്
കണ്ണീരിലാണെന്റെ നീരാട്ട്

അപ്പനും അമ്മയ്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറ് വീതം
അയലത്തുകാര്‍ക്കൊക്കെ അമ്പത് വീതം
അച്ചാരം നല്കീട്ട് കല്യാണം
(2)

നടക്കും നടക്കും

കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണേ നീയന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട്
കണ്ണീരിലാണെന്റെ നീരാട്ട്

ആസാമില്‍ ഞാന്‍ പോയതാരിക്കു വേണ്ടി?
കാശങ്ങ് വാരിയതാരിക്ക് വേണ്ടി?
വട്ടിയ്കു നല്‍കിയ സംബാദ്യമോക്കെയും
ചിട്ടിയില്‍ കൊണ്ടിട്ടതാരിക്കുവേണ്ടി?
(2)

കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണേ നീയന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട്
കണ്ണീരിലാണെന്റെ നീരാട്ട്
(2)
കണ്ണീരിലാണെന്റെ നീരാട്ട്
കണ്ണീരിലാണെന്റെ നീരാട്ട്

നിക്കണ്ട , നോക്കണ്ട,
താനെന്റെ പിന്നില്‍ തിക്കി തിരക്കി നടക്കേണ്ട
കല്കണ്ടം പൂശിയ പഞ്ചാര വാക്കുമായ്
കയ്കൂലി കാട്ടി അടുക്കേണ്ട....

09 May 2017

orkunnu njan ente balyakalam lyrics in malayalam

ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓർമകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
ഓർമകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം

സ്വച്ഛന്ദ സുന്ദരക്കാലം അഭിലാഷ
സ്വർഗീയ നിമിഷമാകാലം
എന്റെ മനസ്സിലെ കോണിലായി ഇന്നും
എന്നും തെളിയുന്ന ഓർമ്മ മാത്രം
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം

മാമ്പൂ മണക്കുന്ന കാലം
മുറ്റത് കരിയില വീഴുന്ന നേരം
അണ്ണാറകണ്ണന്റെ കലപില കേട്ടു ഞാൻ
അവനോട് കലഹിച്ച ബാല്യകാലം
ഓർമ്മയിൽ ഇന്നുമാ ബാല്യകാലം
ഓർമ്മയിൽ ഇന്നുമാ ബാല്യകാലം

മുറ്റത് പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
വെള്ളില കൊണ്ടു ഞാൻ പൂപറിക്കനായി
ഞാറുള്ള പാടത്ത് പോയകാലം
പുള്ളിപ്പശുവിന്റെ പൈതലിൻ കവിളത്ത്
മുത്തം കൊടുത്തൊരാ ഓർമമാത്രം
ഓർമ്മയിൽ ഇന്നുമാ പോയകാലം
ഓർമ്മയിൽ ഇന്നുമാ പോയകാലം

പ്രണയം അറിയാത്ത കാലം
അവളുടെ പരിഭാവമറിഞ്ഞൊരു നേരം
എന്റെ കളിത്തോഴി ബാല്യകാലസഖി
നിന്റെ കൊലുസ്സിന്റെ നാദം
അന്നെന്റെ കാതിൽ മുഴങ്ങിയ നേരം
ഓർമയിൽ എന്നുമാ നഷ്ടസ്വപ്നം
ഓർക്കുന്നു ഞാനാ പ്രണയകാലം 
ഓർക്കുന്നു ഞാനാ പ്രണയകാലം

പറയാൻ മറന്നൊരാക്കാലം
പ്രണയം അറിയാൻ മറന്നൊരാക്കാലം
നിന്റെ പിണക്കങ്ങൾ ഒരു നുള്ളു പൂവിനാൽ
പുഞ്ചിരി വിരിയച്ചക്കാലം
കവിളത്ത് പുഞ്ചിരി തെളിയിച്ച നേരം
ഓർക്കുന്നു ഇന്നുമാ പ്രണയകാലം

ഓർമ്മതന് സോപാനപടിയിലായ്‌
ഇന്നെന്റെ ഗഡ്ഗദം വീണത് മേദ്യമായോ
ഓർക്കാൻ കൊതിക്കുന്ന മനസ്സിൽ മരിക്കാത്ത ഓർമ്മകൾ മാത്രമെന് ബാല്യകാലം
ഓർമ്മകൾ മാത്രമെന് ബാല്യകാലം
ഓർമ്മകൾ മാത്രമെന് ബാല്യകാലം
ഓർമ്മകൾ മാത്രമെന് ബാല്യകാലം

07 May 2017

aparichithanallo jagadeeswaran lyrics in malayalam

ആ.. ആ.. ആ....
ആ.. ആ.. ആ.... ആ..
ആ.. ആ... ആ....

അപരിചിതനല്ലോ ജഗദീശ്വരൻ
അപരിചിതനല്ലോ ജഗദീശ്വരൻ
ഈ ജഗത്തിന്നീശ്വരന്‍
നിങ്ങൾക്കപരിചിതൻ
അപരിചിതനല്ലോ ജഗദീശ്വരൻ
അലറി വിളിക്കുവതെന്തിന് മൗലവി
അലറി വിളിക്കുവതെന്തിന്
ബധിരനോ പ്രഭൂ
പ്രപഞ്ചനാഥൻ

അലറി വിളിക്കുവതെന്തിന് മൗലവി
ബധിരനോ പ്രഭൂ
പ്രപഞ്ചനാഥൻ
(2)
അപരിചിതനല്ലോ ജഗദീശ്വരൻ
ഈ ജഗത്തിന്നീശ്വരന്‍
നിങ്ങൾക്കപരിചിതൻ
അപരിചിതനല്ലോ ജഗദീശ്വരൻ

കാതോർക്കുമെന് പ്രഭൂ
വെറുമൊരു പുഴുവിന്റെ ചെറിയൊരു പദചലനത്തിന്പോലും
(2)
അപരിചിതനല്ലോ ജഗദീശ്വരൻ
ഈ ജഗത്തിന്നീശ്വരന്‍
നിങ്ങൾക്കപരിചിതൻ
അപരിചിതനല്ലോ ജഗദീശ്വരൻ

ഉടയാടകൾ കാവിയിൽ മുക്കീടുന്നു
സന്യാസി
(2)
ഖുദിയെ തേടുന്നില്ല മാനസം
സ്നേഹ വർണ്ണങ്ങളിൽ

ഉടയാടകൾ കാവിയിൽ മുക്കീടുന്നു
സന്യാസി
ഖുദിയെ തേടുന്നില്ല മാനസം
സ്നേഹ വർണ്ണങ്ങളിൽ
അപരിചിതനല്ലോ ജഗദീശ്വരൻ
ഈ ജഗത്തിന്നീശ്വരന്‍
നിങ്ങൾക്കപരിചിതൻ
അപരിചിതനല്ലോ ജഗദീശ്വരൻ

ജട വളർത്തീടുന്നു സന്യാസികൾ
താടി നീട്ടുന്നു മൗലവിമാർ
(2)

പരിണമിച്ചീടുന്നു മുഖച്ഛായകൾ ആടുകളെപ്പോൽ
കേവലമാടുകളെപ്പോൽ
അപരിചിതനല്ലോ ജഗദീശ്വരൻ
ഈ ജഗത്തിന്നീശ്വരന്‍
നിങ്ങൾക്കപരിചിതൻ
അപരിചിതനല്ലോ ജഗദീശ്വരൻ