18 July 2017

karineela kannulla penne lyrics malayalam


കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു
ഞാനൊന്നു നുള്ളീ...
(2)

അറിയാത്ത ഭാഷയിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ...
കരിനീല കണ്ണുള്ള പെണ്ണേ....

ഒരു കൊച്ചു സന്ധ്യയുദിച്ചു..
മലര്‍ കവിളില്‍ ഞാന്‍
കോരിത്തരിച്ചു...
(2)

കരിനീല കണ്ണു നനഞ്ഞു
എന്റെ കരളിലെ കിളിയും കരഞ്ഞു...
കരിനീല കണ്ണുള്ള പെണ്ണേ...

ഒരു ദുഃഖ രാത്രിയില്‍ നീയെന്‍
രഥമൊരു മണല്‍
കാട്ടില്‍ വെടിഞ്ഞു...
(2)

അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗ സന്ധ്യകള്‍
പൂത്തു...

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു
ഞാനൊന്നു നുള്ളീ...

അറിയാത്ത ഭാഷയിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ...

കരിനീലക്കണ്ണുള്ള പെണ്ണേ......





10 July 2017

kanjirathinte kayp lyrics


കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്

പെണ്ണേ നിനക്ക് മരണം വരേക്ക്
ഞാന്‍ നല്‍കിടില്ല മാപ്പ്
നിന്നോടെനിക്ക് ഉണ്ട് ശെരിക്ക്
എന്നെന്നുമാവെറുപ്പ്..

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിലുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

കരിവണ്ടുപോലുള്ള നിന്റെ
മിഴിരണ്ടിലന്ന് ഞാന്‍ കണ്ട പൂച്ചെണ്ട്
അത് കണ്ടു കൊതിപൂണ്ട് നിന്റെ
നിഴലായതെന്റെ മണ്ടത്തരം കൊണ്ട്
(2)

ആ മൊഴിയിലൊഴുകുന്ന തേ..നോ..
ഈ മിഴിയിലലിയുന്നതാണോ
നീ പുഴയിലൊഴുകുന്ന മീ..നോ..
അത് വഴുതിയോടുന്നതാണോ

നിന്‍ മൂടുപടമിന്നുതിര്‍ന്നു
വീണപ്പോള്‍
കണ്ടുകാപട്യ മുഖമിന്ന്
ഞാന്‍ കൂടുക്കൂട്ടിയുടയാതെ
വച്ചോരുപാട് മോഹം തകര്‍ന്നിന്നു

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

ഒരു തുണ്ടുകടലാസുകൊണ്ടു
പണ്ട് നീ
എന്റെ കരള് കവരാറുണ്ട്
ഒരു രണ്ടു നാളെന്റെ നിഴല്
കണ്ടില്ലയെങ്കിലന്ന് കരയാറുണ്ട്
(2)

നീ മിണ്ടിയാലുടനെ വലയില്‍..
വീഴാത്തതാരുണ്ടീ കരയില്‍..
നീ കണ്ടതാരെ മറുകരയില്‍..
പടവുണ്ടോ പതിനെട്ടിനൊടുവില്‍

കണ്ണാടിനോക്കിയൊരുപാട്
പുതുമകള്‍ തേടിടുന്ന പെണ്ണേ നിന്നെ
മണ്ണോടു ഞാന്‍ ചേര്‍ന്നിടുന്ന
നാളും നിന്നോട് മാപ്പ് നല്‍കില്ലന്നേ

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

പെണ്ണേ നിനക്ക് മരണം വരേക്ക്
ഞാന്‍ നല്‍കിടില്ല മാപ്പ്
നിന്നോടെനിക്ക് ഉണ്ട് ശെരിക്ക്
എന്നെന്നുമാവെറുപ്പ്..

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..


09 July 2017

onnini sruthi thazhthi lyrics


ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമാ..യുണര്‍ത്തരുതേ..

ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
ഈ കണ്ണി..ലെ കിനാവുകള്‍
കെടുത്തരുതേ...
കണ്ണിലെ കിനാവുകള്‍.. കെടുത്തരുതേ..

ഉച്ചത്തില്‍ മിടിക്കല്ലെ നീയെന്റെ
ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍
മയങ്ങിടുമ്പോ..ള്‍
(2)

എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍
തരളമായ് ഇളവേല്‍ക്കുമ്പോള്‍

താരാട്ടിന്‍ അനുയാത്ര
നിദ്രതന്‍ പടിവരെ
താ..മര മലര്‍മിഴി അടയും വരെ
(2)

ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമാ..യുണര്‍ത്തരുതേ..

രാവും പകലും ഇണചേ..രുന്ന
സന്ധ്യയുടെ
സൗവര്‍ണ്ണ നിറമോലും ഈ മുഖം
നോക്കി
(2)

കാലത്തിന്‍ കണികയാമീ
ഒരു ജന്മത്തിന്റെ
ജാലകത്തിലൂ..ടപരതയെ നോക്കി

ഞാ..നിരിക്കുമ്പോള്‍ കേവലാ..നന്ദ
സമുദ്രമെന്‍
പ്രാ..ണനിലലതല്ലി ആര്‍ത്തിടുന്നൂ..
(2)

ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമാ..യുണര്‍ത്തരുതേ..

ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
ഈ കണ്ണി..ലെ കിനാവുകള്‍
കെടുത്തരുതേ...
കണ്ണിലെ കിനാവുകള്‍.. കെടുത്തരുതേ..

ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലേ
എന്നോമലുറക്കമായ്

ഉണര്‍ത്തരുതേ......
എന്നോമലുറക്കമാ......യ്
ഉണര്‍ത്തരുതേ......


08 July 2017

sandhye kanneeril enthe lyrics


സന്ധ്യേ
കണ്ണീരിതെന്തേ സന്ധ്യേ
സ്‌നേഹമയീ.. കേഴുകയാണോ നീയും..
നിന്‍മുഖം പോല്‍ നൊമ്പരംപോല്‍
നില്പൂ.. രജനീഗന്ധീ
(2)

സന്ധ്യേ
കണ്ണീരിതെന്തേ സന്ധ്യേ..

മുത്തുകോര്‍ക്കും പോലെ വിഷാദ-
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളേ..
(2)

ഹൃദയമേതോ പ്രണയശോക
കഥകള്‍ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും

സന്ധ്യേ
കണ്ണീരിതെന്തേ സന്ധ്യേ
സ്‌നേഹമയീ.. കേഴുകയാണോ നീയും..
നിന്‍മുഖംപോല്‍ നൊമ്പരംപോല്‍
നില്പൂ.. രജനീഗന്ധീ

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ
കത്തുമീയനുരാഗം..
(2)

മരണമേ നീ വരി..കയെന്റെ
പ്രണയഗാനം കേള്‍ക്കൂ
നീയും ഏറ്റുപാടാന്‍ പോരൂ

സന്ധ്യേ
കണ്ണീരിതെന്തേ സന്ധ്യേ
സ്‌നേഹമയീ.. കേഴുകയാണോ നീയും..
നിന്‍മുഖംപോല്‍ നൊമ്പരംപോല്‍
നില്പൂ.. രജനീഗന്ധീ

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

perariyathoru nombarathe lyrics


പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
(2)

മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ
വിളിച്ചു

തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ
സങ്കല്‍പ്പമെന്നു വിളിച്ചു
(2)

മുറിവേറ്റുകേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു
മുരളികയെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു

മണിമേഘബാഷ്പത്തില്‍ ചാലിച്ച
വര്‍ണ്ണത്തെ മാരിവില്ലെന്നു വിളിച്ചു..
(2)

മറക്കുവാനാവാത്ത മൌനസംഗീതത്തെ
മാനസമെന്നും വിളിച്ചു
മാനസമെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു
കണ്ണുനീരെന്നും വിളിച്ചു

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ
വിളിച്ചു



07 July 2017

Rakkilithan Vazhi Marayum Lyrics


ഏ... ഏ..
ബറസ് ബരസ് ബധ്രാ.....
ആശാ കി ബൂന്ദേം ബന്കെ.....
ബറസ്....

രാക്കിളിതന്‍ വഴി മറയും..
നോവിന്‍ പെരുമഴക്കാ..ലം
കാത്തിരിപ്പിന്‍.. തിരി നനയും..
ഈറന്‍ പെരുമഴക്കാ..ലം

ഒരു വേ..നലിന്‍ വിരഹബാ..ഷ്പം..
ജലതാളമാര്‍ന്ന മഴക്കാലം..
ഒരു തേടലായ് മഴക്കാ..ലം

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാ..ലം

പിയാ.. പിയാ...
പിയാ.. കൊ മിലന്‍ കി ആ..സ് രെ
കാഗ കാഗ സബ് തന് ഖൈയ്യൊ
ഖാ മോരിയാ...

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാ..ണുടല്‍ മുറുകേ...
പാതിവഴിയില്‍ കുതറിയ കാറ്റിന്‍
വിരലുകള്‍ വേര്‍..പിരിയുന്നു....

സ്‌നേഹാര്‍ദ്രമാരോ മൊഴിയുവതാവാം
കാതിലൊരാത്മ സ്വകാര്യം..
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാ..ത്ത വികാ..രം..

രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാ...ലം

ഏ....
റസിയാ....

നീലരാവിന്‍ താഴ്വര നീ..ളെ
നിഴലുകള്‍ വീ..ണിഴയുന്നൂ...
ഏ..തോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാ..റ്റമുണര്‍ന്നൂ...

ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലിലേ..തൊരു സ്വപ്നം..
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീ..ണുകിടന്നു..

രാക്കിളിതന്‍ വഴി മറയും..
നോവിന്‍ പെരുമഴക്കാ..ലം
കാത്തിര പ്പിന്‍ തിരി നനയും..
ഈറന്‍ പെരുമഴക്കാ..ലം

ഒരു വേനലിന്‍ വിരഹബാ..ഷ്പം
ജലതാളമാര്‍ന്ന മഴക്കാലം..
ഒരു തേടലായ് മഴക്കാ..ലം...



chandrikayil aliyunnu lyrics

to shabeermtl


ചന്ദ്രികയിലലിയുന്നു
ചന്ദ്രകാന്തം...

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ചിരിയിലലിയുന്നെന്‍
ജീവരാഗം..

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം..
നീലവാനിലലിയുന്നു ദാഹമേഘം..
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം..

താരകയോ നീലത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍
ചൊരിഞ്ഞു..

വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു..
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം..

മാധവമോ നവഹേമന്തമോ
നിന്‍ മണിക്കവിള്‍ മലരായ്
വിടര്‍ത്തിയെങ്കില്‍..

തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ്
ഞാനുണര്‍ന്നുവെങ്കില്‍..

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം..
നീലവാനിലലിയുന്നു ദാഹമേഘം..
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം.....

05 July 2017

unaroo vegam nee lyrics


ആ... ആ.... ആ..
ആ.... ആ.... ആ...

ഉണരു വേഗം നീ സുമറാണി
വന്നു നായകന്‍
പ്രേമത്തിന്‍ മുരളി ഗായകന്‍.. ആ..

ഉണരു വേഗം നീ സുമറാണി 
വന്നു നായകന്‍
പ്രേമത്തിന്‍ മുരളി ഗായകന്‍...

മലരേ..... തേന്‍ മലരേ..... മലരേ

വന്നു പൂവണി മാസം..... ഓ...
വന്നു പൂവണി മാസം... 
വന്നു സുരഭില മാസം
പൊന്‍ തംബുരു മീട്ടി കുരുവി..
താളം കൊട്ടി അരുവി

ആശകളും ചൂടി വരവായി 
ശലഭം വന്നുപോയ്
ആനന്ദഗീതാ മോഹനന്‍...

മലരേ..... തേന്‍ മലരേ..... മലരേ

മഞ്ഞലയില്‍ നീരാടി..... ഓ...

മഞ്ഞലയില്‍ നീരാടി.. 
മാനം പൊന്‍ കതിര്‍ ചൂടി
പൂം പട്ടു വിരിച്ചു പുലരി.. 
പനിനീര്‍ വീശി പവനന്‍

കണ്ണില്‍ സ്വപ്നവുമായ് 
കാണാനായ് വന്നു കാമുകന്‍
കാടാകെ പാടും ഗായകന്‍...

മലരേ..... തേന്‍ മലരേ..... മലരേ

ഉണരു വേഗം നീ സുമറാണി 
വന്നു നായകന്‍
പ്രേമത്തിന്‍ മുരളി ഗായകന്‍...

മലരേ..... തേന്‍ മലരേ..... മലരേ


nettiyil poovulla lyrics


നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ.. ചിറകുള്ള പക്ഷീ
നീ പാ..ടാത്തതെന്തേ...
(2)

ഏതു പൂമേട്ടിലോ മേടയിലോ
നിന്റെ തേന്‍ കുടം വെച്ചു മറന്നൂ..
പാ..ട്ടിന്റെ.. തേന്‍ കുടം വെച്ച് മറന്നൂ

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ.. ചിറകുള്ള പക്ഷീ
നീ പാ..ടാത്തതെന്തേ...

താമരപൂമൊട്ടു പോലെ
നിന്റെ ഓമല്‍ക്കുരുന്നുടല്‍ കണ്ടൂ
ഗോമേദകത്തിന്‍ മണികള്‍ പോലെ
ആമലര്‍ കണ്ണുകള്‍ കണ്ടു..

പിന്നെ..യാ കണ്‍കളില്‍ കണ്ടൂ
നിന്റെ തേന്‍ കുടം
പൊയ് പോയ ദു:ഖം

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ.. ചിറകുള്ള പക്ഷീ
നീ പാ..ടാത്തതെന്തേ...

തൂവല്‍ത്തിരികള്‍ വിടര്‍ത്തീ..
നിന്റെ പൂവല്‍ ചിറകുകള്‍ വീശി
താണു പറന്നു പറന്നു വരൂ
എന്റെ പാണി തലത്തിലിരിക്കൂ..

എന്നും നിനക്കുള്ളതല്ലേ
എന്റെ നെഞ്ചിലെ
പാട്ടിന്റെ പാല്‍കിണ്ണം
(2)

നെഞ്ചിലെ പാട്ടിന്റെ പാല്‍കിണ്ണം

നെറ്റിയില്‍ പൂവുള്ള
സ്വര്‍ണ്ണ.. ചിറകുള്ള പക്ഷീ
നീ... പാ..ടാ...ത്തതെന്തേ......





03 July 2017

thenum vayambum song lyrics


തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
(2)

രാഗം...... ശ്രീ..രാഗം... പാടൂ.....
നീ.. വീണ്ടും വീണ്ടും വീണ്ടും വീണ്ടും

തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ

മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന്‍പഴത്തോട്ടം..
(2)

കാലത്തും വൈകീട്ടും
പൂംപാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും
പോരുന്നോ

തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ

നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരിക്കുന്നിന്‍ മേലേ

മഞ്ഞിന്‍ പൂവേലിക്കല്‍ കൂടി
കൊച്ചുവണ്ണാത്തിപ്പുള്ളുകള്‍ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ

തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ
(2)

രാഗം...... ശ്രീ..രാഗം... പാടൂ.....
നീ.. വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവില്‍ തൂകും വാനമ്പാടീ

തേനും ഹാ.. ഹ ഹാ..
നാവില്‍  ഉം.. ഉം...
വാനമ്പാടി ലാ.. ല  ലാ.. ല
ഹാ.. ഹ ഹാ..


02 July 2017

pularkala sundara swapnathil lyrics


പുലര്‍കാ..ല സുന്ദ..ര സ്വപ്നത്തില്‍... 
ഞാനൊരു.. 
പൂമ്പാറ്റയാ..യിന്നു മാ..റി..

പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍.. 
ഞാനൊരു 
പൂമ്പാറ്റയാ..യിന്നു മാ..റി..

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും 
വര്‍ണ്ണ..ച്ചിറകുമായ് പാ...റി...
പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍.. 
ഞാനൊരു 
പൂമ്പാറ്റയാ..യിന്നു മാ..റി..

നീരദശ്യാ..മള നീ..ല നഭസ്സൊരു 
ചാരുസരോ..വരമാ..യി...
(2)

ചന്ദ്രനും സൂ..ര്യനും താരാഗണങ്ങളും 
ഇന്ദീവരങ്ങളായ് മാ...റി..
(2)

പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍.. 
ഞാനൊരു 
പൂമ്പാറ്റയാ..യിന്നു മാ..റി..

ജീ..വന്റെ ജീ..വനില്‍ 
നിന്നു..മൊരജ്ഞാത ജീമൂത 
നിര്‍ജ്ജരി പോ..ലെ... (2)

ചിന്തിയ.. കൗമാര സങ്കല്‍പ്പ ധാ..രയില്‍
എന്നെ മറന്നു ഞാന്‍ പാ...ടി..
(2)

പുലര്‍കാല സുന്ദ..ര സ്വപ്നത്തില്‍.. 
ഞാനൊരു 
പൂമ്പാറ്റയാ..യിന്നു മാ..റി..

വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും 
വര്‍ണ്ണ..ച്ചിറകുമാ..യ് പാ...റി...
പുലര്‍കാ..ല സുന്ദ..ര സ്വപ്നത്തില്‍.. 
ഞാനൊരു 
പൂമ്പാറ്റയാ..യിന്നു മാ..റി..

01 July 2017

katte nee veesharuthippol lyrics | കാറ്റേ നീ വീശരുതിപ്പോള്‍ | കാറ്റേ നീ


തെയ് തെയ് തെയ് തെയ്
തെയ്താ..രോ
(2)

തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തെയ്
തെയ് തെയ് തെയ് തോ
(2)

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
(2)

നീലത്തിരമാലകള്‍ മേലേ
നീന്തുന്നൊരു നീര്‍ക്കിളിപോലേ
കാണാമത്തോണി പതുക്കെ
ആലോലം പോകുന്നകലേ
മാരാ നിന്‍ പുഞ്ചിരിനല്‍കിയ
രോമാഞ്ചം മായുംമുമ്പേ

നേരത്തേ....
നേരത്തേ സന്ധ്യമയങ്ങും
നേരത്തേ പോരുകയില്ലേ
കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ

ആടും ജലറാണികളെന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതപ്പോള്‍
ചേമന്തി പൂമണമേറ്റും
മൂവന്തിമയങ്ങും നേരം

സ്‌നേഹത്തിന്‍ മുന്തിരി നീരും....

സ്‌നേഹത്തിന്‍ മുന്തിരി നീരും
ദേഹത്തിന്‍ ചൂടും നല്‍കും

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
(2)

ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ
(3)