30 September 2018

Maranjirunnalum manasinte kannil Lyrics | മറഞ്ഞിരുന്നാലും Lyrics


ഉം.. ഉം.. ഉം...
ഉം.. ഉം... ഉം...
ഉം... ഉം.. ഉം...

മറഞ്ഞിരുന്നാലും
മനസ്സിന്റെ കണ്ണില്‍
മലരാ..യ് വിടരും നീ
(2)

ഒളിഞ്ഞിരുന്നാലും
കരളിലെ ഇരുളില്‍
വിളക്കാ..യ് തെളിയും നീ..

മറഞ്ഞിരുന്നാലും
മനസ്സിന്റെ കണ്ണില്‍
മലരാ..യ് വിടരും നീ

മൃതസഞ്ജീവനി
നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
(2)

ചൊടികള്‍ വിടര്‍ന്നൂ..
പവിഴമുതിര്‍ന്നൂ..
പുളകമണിഞ്ഞൂ.. ലഹരിയുണര്‍ന്നൂ..

മറഞ്ഞിരുന്നാലും
മനസ്സിന്റെ കണ്ണില്‍
മലരാ..യ് വിടരും നീ

കണ്മണി നിനക്കായ്
ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
(2)

മിഴികള്‍ വിടര്‍ന്നൂ..
ഹൃദയമുണര്‍ന്നൂ..
കദനമകന്നൂ.. കവിത നുകര്‍ന്നൂ..

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍
മലരാ..യ് വിടരും നീ..
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കാ..യ് തെളിയും നീ..
മറഞ്ഞിരുന്നാലും

മനസ്സിന്റെ കണ്ണില്‍....

26 September 2018

Doore mamalayil lyrics | ദൂരെ മാമലയില്‍ lyrics

ദൂരെ മാമലയില്‍...
പൂത്തൊരു ചെമ്പകത്തിന്‍..
പൂവാകെ നുള്ളീ
പൂമാലകോര്‍ക്കുന്നതാരോ ആരോ
ആവണി തിങ്കളോ

ദൂരെ മാമലയില്‍...
പൂത്തൊരു ചെമ്പകത്തിന്‍..
പൂവാകെ നുള്ളീ
പൂമാലകോര്‍ക്കുന്നതാരോ ആരോ
ആവണി തിങ്കളോ
ദൂരെ മാമലയില്‍...

ഉടയാത്തപൂനിലാ പൂന്തുകിലായ്
ഉടലാകെ മൂടിയ പെണ്‍കിടാവേ
മാ..നത്തെ വീട്ടിലെ
മാ..ണിക്യമുത്തല്ലേ...
താഴത്തു നീയും വായോ..

ദൂരെ മാമലയില്‍...
പൂത്തൊരു ചെമ്പകത്തിന്‍..
പൂവാകെ നുള്ളീ
പൂമാലകോര്‍ക്കുന്നതാരോ ആരോ
ആവണി തിങ്കളോ

മുകിലിന്റെ ആശ്രമ വാടികളില്‍
കളിയാടും മാനിനെ
കൊണ്ടുത്തരാമോ
താഴത്ത് വെയ്ക്കാതെ താമരകണ്ണന്
താരാട്ട് ഞാ..ന്‍ പാടാം
പാടാം

ദൂരെ മാമലയില്‍...
പൂത്തൊരു ചെമ്പകത്തിന്‍..
പൂവാകെ നുള്ളീ
പൂമാലകോര്‍ക്കുന്നതാരോ ആരോ
ആവണി തിങ്കളോ

ദൂരെ മാമലയില്‍...
പൂത്തൊരു ചെമ്പകത്തിന്‍..
പൂവാകെ നുള്ളീ
പൂമാലകോര്‍ക്കുന്നതാരോ ആരോ
ആവണി തിങ്കളോ
ദൂരെ മാമലയില്‍...

22 September 2018

Mile Sur Mera Tumharaa Lyrics


Mile Sur Mera Tumharaa
To Sur Bane Hamaraa
Sur Ki Nadhiyaan
Har Disha Se Behkee
Saagar Mein Milee

Baadalon Ka Roop Lekar
Bharse Halke Halke
Mile Sur Mera Tumharaa
To Sur Bane Hamaara
Mile Sur Mera Tumhara...

Chyan Taras Tai Myan Taras
Ikvat Baniye Syaan Taras

Tera Sur Mile Mere Sur De Naal
Milke Bane Ek.. Nava Surtaal

Mile Sur Mera Tumharaa
To Sur Bane Hamaara..

Mohnja Sur Tohinja sa Pyara
Mile Jadein
Geet Ashaanjo Madhur
Tarano Bane Tadein

Sur Ka Dariya Behke Saagar Me Mile..
Badlaan Da Roo..p Leke...
Barsan Haule Haule..

Isaindhal Namm
Iruvarin Svaramum Namadhakum..

Isai Veranalum
AazhiSer Aarugal Mugilai Mazhaiyai
Pozivadu Pol Isai.. Nam Isai.....

Thik Thakida Thathikakida
Thaka Thimi Thaka Junu

Nanna Dhwanige Ninna Dhwaniya
Seridante Namma Dhwaniya
Naa Swaramu Nee Swaramu Sangammamai
Mana Swaram Ga Avatarinchey

Ente Swaravum Ningalude Swaravum
Otthuchernu Nammude Swaramai

Tomaar Shoor Moder Shoor
Srishti Koroor Koi Ikoshoor
(2)

Srishti ho hoiko thaan

Toma Mora Swarer Milan
Srishti Kare Chalbochatano

Male Sur Jo Taro Maro
Bane Aapno Sur Niralo

Majhya Tumchya Julta Tara
Madhur Suranchya Barasti Dhara

Sur Ki Nadiya Har Disha Se
Behke Saagar Mein Mile
Baadlo Ka Roop Leke
Barse Halke Halke
O Mile Sur Mera Tumhara

Mile Sur Mera Tumhara
To Sur Bane Hamara
(2)

To Sur Bane Hamara



Mile Sur Mera Tumhara with lyrics | മിലേ സുര്‍ മേരാ തുമാരാ

ഹിന്ദി:
മിലേ സുര്‍ മേരാ തുമാരാ
തോ സുര്‍ ബനേ ഹമാരാ
സുര്‍ കീ നദിയാം ഹര്‍ ദിശാ സേ
ബെഹ്കെ സാഗര്‍ മേം മിലേം

ഹിന്ദി:
ബാദലോം കാ രൂപ് ലേകര്‍
ബര്‍സേ ഹല്‍കേ ഹല്‍കേ
മിലേ സുര്‍ മേരാ തുമാരാ
തോ സുര്‍ ബനേ ഹമാരാ
മിലേ സുര്‍ മേരാ തുമാരാ..

കാശ്മീരി:
ച്യാന് തരസ് തയ് മ്യാന് തരസ്
ഇക്വട് ബനിയി സ്യാന് തരസ്

പഞ്ചാബി:
തേരാ സുര്‍ മിലേ മേരേ സുര്‍ ദേ നാല്‍
മില്‍കേ ബണേ ഏക്
നവാ സുര്‍ താല്

ഹിന്ദി:
മിലേ സുര്‍ മേരാ തുമാരാ
തോ സുര്‍ ബനേ ഹമാരാ

സിന്ധി:
മുഹിംജോ സുര്‍ തുഹിംജേ സാ പ്യാരാ
മിലേ ജഡാഹിന്‍
ഗീത് അസാംജോ മധുര്
തരാനോ ബണേ തഡാഹിന്‍

ഉര്‍ദു:
സുര്‍ കാ ദരിയാ ബെഹ്കെ
സാഗര്‍ മേം മിലേ

പഞ്ചാബി:
ബാദലാന്‍ ദാ രൂപ് ലേകേ
ബര്‍സന്‍ ഹോലേ ഹോലേ

തമിഴ്:
ഇസൈന്താല്‍ നം
ഇരുവരിന്‍ സ്വരമും നമതാകും

തമിഴ്:
ഇസൈ വേറാനാലും
ആഴി സേര്‍ ആറുകള്‍
മുഗിലായ് മഴൈയായ് പൊഴിവതു
പോല്‍ ഇസൈ... നം ഇസൈ.....

കന്നട:
നന്ന ധ്വനിഗേ നിന്ന ധ്വനിയാ
സേരിദന്തേ നമ്മ ധ്വനിയാ

തെലുഗു:
നാ സ്വരമു നീ സ്വരമു സംഗമമയി
മനസ്വരംഗ അവതരിന്‍ചേ

മലയാളം:
എന്റെ സ്വരവും നിങ്ങളുടെ സ്വരവും
ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്

ബംഗാളി:
തോമാര്‍ ശുര്‍ മോദേര്‍ ശുര്‍
സൃഷ്ടീ കരൂര്‍ കൊയി ഇക്ക്ശുര്‍
(2)

ആസാമീസ്:
സൃഷ്ടീ ഹോഉക് ഓയിക്കോ താന്‍

ഒറിയ:
തൊമാ മൊറ സ്വരര മിലന്‍
സൃഷ്ടീ കരീ ചലോജതനോ

ഗുജറാത്തി:
മളേ സുര്‍ ജോ താരോ മാരോ
ബനേ ആപ്ണോ സുര്‍ നിരാളോ

മറാഠി:
മാഝ്യാ തുംച്യാ ജുള്‍താ താരാ
മധുര് സുരാംച്യാ ബരസ്തീ ധാരാ

ഹിന്ദി:
മിലേ സുര്‍ മേരാ തുമാരാ
തോ.. സുര്‍ ബനേ ഹമാ..രാ..
സുര്‍ കീ നദിയാം ഹര്‍ ദിശാ സേ
ബെഹ്കെ സാഗര്‍ മേം മിലേം
ബാദലോം കാ രൂപ് ലേകര്‍
ബര്‍സേ ഹല്‍കേ ഹല്‍കേ

ഹിന്ദി:
ഓ.. മിലേ സുര്‍ മേരാ തുമാരാ
മിലേ സുര്‍ മേരാ തുമാരാ
തോ സുര്‍ ബനേ ഹമാരാ..

15 September 2018

Daivasneham Niranju Nilkkum Lyrics | ദൈവ സ്നേഹം നിറഞ്ഞു നിൽക്കും Lyrics


ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ...

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ...

മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ....

ക്രോധ മോ..ഹ
മത മാത്സര്യങ്ങൾ തൻ
ഘോരമാമന്ധത നിറയും
എൻ മനസ്സിൽ

ക്രോധ മോ..ഹ
മത മാത്സര്യങ്ങൾ തൻ
ഘോരമാമന്ധത നിറയും
എൻ മനസ്സിൽ

ദൈവസ്നേഹത്തിൻ
മെഴുതിരിനാളം
ദൈവസ്നേഹത്തിൻ
മെഴുതിരിനാളം

ദേവാ.....
നീ... കൊളുത്തണേ

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ...

മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...

നിന്നെ
ഉൾക്കൊണ്ടൊരെൻ മനതാരിൽ
നന്മകൾ മാത്രം
എന്നും ഉദിക്കണേ

നിന്നെ അറിയുന്നോരെൻ
ഹൃദയത്തിൽ
നിന്നെ അറിയുന്നോരെൻ
ഹൃദയത്തിൽ

നാഥാ.....
നീ.... വസിക്കണേ

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ...

മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ....

മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ...

ദൈവ സ്നേഹം
നിറഞ്ഞു നിൽക്കും
ദിവ്യ കാരുണ്യമേ...
തളരുമെൻ മനസ്സിന്നു
പുതുജീവൻ നൽകും
സ്വര്‍ഗ്ഗീയ ഭോജ്യമേ....

11 September 2018

Paadam Kavitha lyrics | കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം Lyrics


കവിത : പാഠം
രചന : ഡോ. പി.കെ. ഷാജി


കുഞ്ഞേ പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തില്‍ ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ
പ്രകൃതി താളുകള്‍ക്കപ്പുറത്തുള്ള
ജീവിത പാഠം
(2)
*
പഠിച്ചില്ലേ ആദ്യ പാഠമിപ്പഴേ
മനുഷ്യനാണീശ്വരനെന്നും
സ്‌നേഹമാണ് പ്രതിരോധമെന്നും
(2)

കുഞ്ഞേ ആഴത്തിലറിയണം
പുഴതന്‍ വഴികളെല്ലാം
(2)

കണ്ടില്ലെ വഴിയടച്ചാല്‍ ഒരിക്കല്‍
പുര മൂടിയൊഴുകും പുഴകളെന്ന്
(2)

എഴുതിവെക്കാമല്ലൊ ഇരട്ടവരക്കോപ്പിയില്‍
ഇങ്ങനെ
'കുത്തനെ കൂടി നില്‍ക്കും മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും കുളിരാണ് കുന്ന്'

അറിഞ്ഞില്ലെ ഇപ്പഴേ ഇഷ്ടമുള്ളതെല്ലാം
ഒരിക്കല്‍ നഷ്ടമാവുമെന്ന്
(2)

ഉപന്യസിക്കാമല്ലോ ആയിരം വാക്കില്‍
കുറയാതെ
അതിജീവനത്തിന്‍ വലിയ
പാഠത്തെക്കുറിച്ച്

കടലോരത്തെ സ്‌നേഹവലകളെ
കുറിച്ച്
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി
മതമില്ലാത്ത മരണപ്പിടച്ചിലിനെ പറ്റി

മാനവസ്‌നേഹത്തിന്‍ മായാ
കാഴ്ചകളൊക്കെയും
(2)

കുഞ്ഞേ തളിര്‍ക്കുക പ്രണയമായ് പൂക്കുക
പ്രളയം ജ്വലിപ്പിച്ച സ്‌നേഹം പടര്‍ത്തുക
മലയിടിക്കാതെ മഴയായി പെയ്യുക
മണലൂറ്റാതെ പുഴയായി ഒഴുകുക
പ്രകൃതി അറിയാത്ത പ്രളയമായ് തീരുക
അതിജീവനത്തിന്റെ ജ്വാലയായ് പടരുക
(2)

തകര്‍ന്ന വിദ്യാലയത്തിലെ
തകരാത്തൊരു മൂലയിലിരുന്ന്
അക്ഷരങ്ങള്‍ പെറുക്കിയെടുത്ത്
പുതിയൊരു പാഠവും എഴുതി ചേര്‍ക്കാം

അതിജീവനത്തിന്റെ മലയാള പാഠം
ഇങ്ങനെ
മഴ ചതിച്ചാലും മലയിടിഞ്ഞാലും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം

മഴ ചതിച്ചാലും മലയിടിഞ്ഞാലും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം

എന്നും
മല പോലെ നിവര്‍ന്നു നില്‍ക്കുമെന്‍
മലയാളം
എന്റെ മലയാളം മലയാളം...
എന്റെ മലയാളം..


10 September 2018

oru theepetti okkum venda lyrics | ആ ചുണ്ടില്‍ മിന്നിക്കത്തും lyrics | ഒരു തീപ്പെട്ടിക്കും വേണ്ട lyrics


ആ ചുണ്ടില്‍ മിന്നിക്കത്തും
തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപ്പാറാകാറ്റില്‍
ഒരു വിങ്ങും നെഞ്ചിന്‍ നോവല്ലയോ

അന്നാളാകെ മാറുന്ന കാലം
ഒരു നേരം പോക്കായ് കൈവന്ന
പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി ഒന്നായി രണ്ടായി
പിന്നെ അതിനെണ്ണം കിട്ടാതായ്

ഒരു ഗന്ധര്‍വ്വ ലോകത്തെന്നോണം
പുക വട്ടം ചുറ്റില്ലേ
ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്

ഒരു കണ്ണാടിക്കും വേണ്ടാ
ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്

ഇഷ്ടങ്ങളെല്ലാമേ കീഴ്‌മേല്‍ മറിഞ്ഞേ
കഷ്ടത്തിലാകുന്നേ
മിന്നാമിന്നി

വാക്കേറ്റം മൂത്തപ്പൊ വാശിപ്പുറത്താരാരോ
വീശീടും വാക്കിന്റെ പേരില്‍
കഥയാകെ മാറിപ്പോയെ
കളി കൈയും വിട്ടേ പാഞ്ഞേ
ആ ബീഡിക്കൂട്ടം പേമാരി കൊണ്ടേ നനഞ്ഞേ

ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്
ഒരു കണ്ണാടിക്കും വേണ്ടാ
ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്

ആ ചുണ്ടില്‍ മിന്നിക്കത്തും
തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപ്പാറാകാറ്റില്‍
ഒരു വിങ്ങും നെഞ്ചിന്‍ നോവല്ലയോ

എങ്ങാനും ചങ്ങാതി കത്തിക്കുന്നുണ്ടോ
നോക്കുന്നീ നാടിന്റെ കണ്ണാകെയും
ഒപ്പത്തില്‍ പോരുന്ന സ്വന്തം നിഴലുപോലും
മിണ്ടാതെ ഒറ്റുന്നപോലെ

ഗതിമുട്ടിപ്പോകുന്നയ്യാ തരി തീയില്ലാതെ വയ്യ
ഈ പാവം പാവം ആത്മാവ്
നീറിപ്പുകഞ്ഞേ

ആ ചുണ്ടില്‍ മിന്നിക്കത്തും
തീവെട്ടം പാടെ കെട്ടില്ലയോ
പുക പൊങ്ങിപ്പാറാകാറ്റില്‍
ഒരു വിങ്ങും നെഞ്ചിന്‍ നോവല്ലയോ

അന്നാളാകെ മാറുന്ന കാലം
ഒരു നേരം പോക്കായ്
കൈവന്ന പൊള്ളുന്ന ശീലം
വഴിപിരിയാ കൂട്ടായി
ഒന്നായി രണ്ടായി പിന്നെ
അതിനെണ്ണം കിട്ടാതായ്

ഒരു ഗന്ധര്‍വ്വ ലോകത്തെന്നോണം
പുക വട്ടം ചുറ്റില്ലേ
ഒരു തീപ്പെട്ടിക്കും വേണ്ട
ഒരു തീക്കൊള്ളിക്കും വേണ്ടാ
ഇവനൊറ്റക്കാകും തീവണ്ടിയായ്

ഒരു കണ്ണാടിക്കും വേണ്ടാ
ഒരു സംഗതിക്കും വേണ്ടാ
ഇതു പാളം തെറ്റും തീവണ്ടിയായ്

09 September 2018

Chaarathu Nee song lyrics | ചാരത്തു നീ വന്നതെന്തേ lyrics


ചാരത്തു നീ വന്നതെന്തേ
കാമുകി ചമഞ്ഞതുമെന്തേ
വാക്കൊന്നു തന്നതുമെന്തേ
എന്നെ പ്രണയിച്ചു
കൊതിപ്പിച്ചതെന്തേ

എന്നുയിരെ നീ
നെഞ്ചകത്തായി നീ
നായികയായി നീ
അവസാനം അവസാനം എന്നെ

ആങ്ങളയാക്കിയ പെണ്ണേ
ആ പോസ്റ്ററാക്കിയ പെണ്ണേ
ആ ബ്രോ ആക്കിയ പെണ്ണേ
കുട്ടനാടന്‍ പെണ്ണെ

ചാരത്തു നീ വന്നതെന്തേ
കാമുകി ചമഞ്ഞതുമെന്തേ
വാക്കൊന്നു തന്നതുമെന്തേ
എന്നെ പ്രണയിച്ചു
കൊതിപ്പിച്ചതെന്തേ

നായകനായിരുന്നെന്നെ
കാമുകനായിരുന്നെന്നെ
സെല്‍ഫിയെടുക്കുമ്പോള്‍
ചേര്‍ത്ത് പിടിച്ചിട്ട്
ആങ്ങളയാക്കീലെ പെണ്ണേ
(2)

നല്ല കളര്‍ പടമായി
ഓടിയൊരെന്‍ ലൈഫ്
ബ്ലാക്ക് ആന്‍ഡ് വൈറ്റാക്കീലേ
പെണ്ണേ

ഓമനയെന്ന് വിളിച്ച് ശീലിച്ച ഞാന്‍
ഓപ്പോളാക്കെണ്ടേ നിന്നെ പെണ്ണേ
ഞാനെന്‍ ഓപ്പോളാക്കെണ്ടേ നിന്നെ
ആങ്ങളയാക്കീലെ പെണ്ണേ
ആ ബ്രോ ആക്കിലേ പെണ്ണേ

ഈ ചാരത്തു നീ വന്നതെന്തേ
നല്ല പഞ്ചാര പറഞ്ഞതുമെന്തേ
മധുരവാക്കൊന്ന് തന്നതുമെന്തേ
എന്നെ പ്രേമിച്ച് കൊതിപ്പിച്ചതെന്തേ

ആങ്ങളയാക്കിലെ പെണ്ണേ
ആ പോസ്റ്ററാക്കിലെ പെണ്ണേ
ആ ബ്രോ ആക്കിലെ പെണ്ണേ
കുട്ടനാടന്‍ പെണ്ണെ..
ഓ.. ഓ..

08 September 2018

Penninte Chenchundil Lyrics | പെണ്ണിന്റെ ചെഞ്ചുണ്ടില്‍ Lyrics


പെണ്ണിന്റെ ചെഞ്ചുണ്ടില്‍
പുഞ്ചിരി പൂത്തു
ഹയ്യാ..
കണ്ണാടിപ്പുഴയില് വിരിയണ
കുളിരല പോ..ലെ

കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ
ഹയ്യാ..
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോ..ലെ

പെണ്ണിന്റെ ചെഞ്ചുണ്ടില്‍
പുഞ്ചിരി പൂത്തു
ഹയ്യാ..
കണ്ണാടിപ്പുഴയില് വിരിയണ
കുളിരല പോ..ലെ

കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ
ഹയ്യാ..
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോ..ലെ

കരിവണ്ടിണ കണ്ണുകളില്‍
ഒളിയമ്പുകള്‍ എയ്യണതോ
തേന്‍ കുടിക്കണതോ.. കണ്ടൂ..

വിറ കൊള്ളണ ചുണ്ടുകളില്‍
ഉരിയാടണ തന്തരമോ..
മാര മന്തറമോ.. കേട്ടൂ

ഒയ്യാരം പയ്യാരം
തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ്
മനസ്സിന് കുളിരണു

പെണ്ണിന്റെ ചെഞ്ചുണ്ടില്‍
പുഞ്ചിരി പൂത്തു
ഹയ്യാ..
കണ്ണാടിപ്പുഴയില് വിരിയണ
കുളിരല പോ..ലെ

കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ
ഹയ്യാ..
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോ..ലെ

അഴകാര്‍ന്നൊരു ചന്തിരനോ
മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ..

കുളിരേകണൊരമ്പിളിയോ
കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവള്‍ ആരാരോ..

അന്നാരം പുന്നാരം
മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ്
അടിമുടി തളരണു

കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ
ഹയ്യാ..
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോ..ലെ

പെണ്ണിന്റെ ചെഞ്ചുണ്ടില്‍
പുഞ്ചിരി പൂത്തു
ഹയ്യാ..
കണ്ണാടിപ്പുഴയില് വിരിയണ
കുളിരല പോ..ലെ


uyirin nadhiye lyrics | ഉയിരിന്‍ നദിയേ lyrics

ഉയിരിന്‍.. നദിയേ.....
ഒഴുകും.. മായാ..നദിയേ...

കനവിന്‍.. കുഞ്ഞുതീരങ്ങള്‍
നീ കണ്ടുവോ....
മോഹങ്ങളാം.. പൂക്കളെ..
തൊട്ടുവോ...

വേനല്‍ വെയില്‍ കൊണ്ടുവോ..
നിറമാരിയില്‍..
മെയ് നനഞ്ഞുവോ....
നദിയേ... പല യാത്രകള്‍
നീ അറിഞ്ഞുവോ.....

ഉയിരിന്‍.. നദിയേ.....
ഒഴുകും.. മായാ..നദിയേ...

കനവിന്‍.. കുഞ്ഞുതീരങ്ങള്‍
നീ കണ്ടുവോ....
മോഹങ്ങളാം.. പൂക്കളെ..
തൊട്ടുവോ...

വെയിലും മഞ്ഞുമീ ജീ..വനില്‍...
ഒരുപോ..ല്‍ ത..ന്നു നീ മാനമേ...
ഞാനെന്‍ പാട്ടിന്റെ
ഈണങ്ങളെ തേടവേ....
നീയെന്‍ വരികളായ് ചേരുന്നോ...

ഉയിരിന്‍.. നദിയേ.....
ഒഴുകും.. മായാ..നദിയേ...

കനവിന്‍.. കുഞ്ഞുതീരങ്ങള്‍
നീ കണ്ടുവോ....
മോഹങ്ങളാം.. പൂക്കളെ..
തൊട്ടുവോ......

02 September 2018

നേരാ തിരുമേനി
ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍
പോയിട്ടില്ല
മരം വെട്ട്കാരനായിരുന്നു എന്റപ്പന്‍

കണ്‍മുമ്പില്‍ വെച്ച് എന്റമ്മച്ചിയെ
കയറിപ്പിടിച്ച റേഞ്ചര്‍ സായിപ്പിനെ
ഒറ്റ വെട്ടിന് രണ്ടു തുണ്ടമാക്കിയിട്ട്
എന്റപ്പന്‍ ജയിലില്‍ കയറുമ്പോള്‍

എനിക്ക് ഒമ്പത് വയസ്സ്
കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി
ദാ ഇങ്ങനെ കൈയിലോട്ട്
വാങ്ങിക്കുമ്പോള്‍ അന്നെന്റെ
പത്താമത്തെ പിറന്നാള്ളാ

പനം പായേല്‍ പൊതിഞ്ഞ്
കെട്ടി മൂന്നാം പക്കം
എന്റപ്പനെ ഈ പള്ളിമുറ്റത്ത്
കൊണ്ടിറക്കുമ്പോള്‍

എന്റെ കണ്ണിന്റെ മുന്നില് ഇപ്പൊഴും
ഞൊളക്കുവാ തിരുമേനി, ദേണ്ടെ,
ഈ നീളത്തിലുള്ള ക്രിമികള്,
അപ്പന്റെ മൂക്കേന്നും വായേന്നും

അന്ന് മൂക്ക് പൊത്തിക്കൊണ്ടാ
ഇതു പോലത്തെ കുപ്പായം ഇട്ട
തിരുമേനിമാര് അപ്പന്റെ
ശവത്തിനിട്ടാട്ടിയത് എടുത്ത്
തെമ്മാടിക്കുഴിയില്‍ കൊണ്ട്
തള്ളിക്കൊള്ളാന്‍

അന്യന്‍ വിയര്‍ക്കുന്ന
കാശു കൊണ്ട് അപ്പവും തിന്ന്
വീഞ്ഞും കുടിച്ച്

കോണ്ടാസേലും ബെന്‍സേലും
കയറി നടക്കുന്നവരുടെ
പളുപളുത്ത കുപ്പായത്തോട്
അന്ന് തീര്‍ന്നതാ തിരുമേനി
ബഹുമാനം

ഇപ്പൊ എനിക്കതിനോട് തിരുമേനി
ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ എന്നതാടാ
നീ തല കുലുക്കിയല്ലോ
ഇറവ ഇറവ? ഇറവറ
അയ്യോ ഇറവറന്‍സ് ബഹുമാനക്കുറവ്

ശരിയാ പിതാവേ
ആ പിന്നെ കള്ള് വിറ്റ് പിച്ചക്കാരെ
തീറ്റുന്ന കാര്യം

അതും ഒരു കഥയാ
പതിനൊന്നാമത്തെ വയസ്സില്‍ അപ്പന്‍
കിടക്കുന്നതിന്റെ ഇടത് ഭാഗത്ത്
അമ്മച്ചിയേയും
കൂടി കുഴിച്ച് മൂടിയിട്ട്

മീനച്ചിലാറ് നീന്തി കയറി
കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോള്‍,
ഇന്നത്തെ ഈ മദ്യരാജാവിന്
ചക്കരെയും കൊടവും കൊഴവും
വാങ്ങാനുള്ള കാശ് തന്നത്

പള്ളിയും പട്ടക്കാരുമൊന്നുമല്ല
അങ്ങാടിയില്‍ തെണ്ടിപ്പെറുക്കി നടന്ന
ഒരു തള്ളയാ ഒരു മുഴുപ്രാന്തി അതിന്റെ
സ്മരണയിലാ പിതാവേ എന്റെ വീട്ടിന്റെ
മുറ്റത്ത് ഇപ്പൊഴും അന്നദാനം

മിസ്റ്റര്‍ ഈപ്പന്‍ ഹ, കഴിഞ്ഞില്ല
ഇനിയും ഉണ്ട് കുടുംബ പാരമ്പര്യം
കേട്ടോ തിരുമേനി
എന്റപ്പന്‍ സായിപ്പിനെ കൊന്നിട്ട്
കഴുകു മരത്തേല്‍ കയറുന്ന കാലത്ത്

ദേ, ഈ നിക്കുന്ന കുടുംബ
മഹിമക്കാരന്‍ കുന്നേല്‍
മത്തച്ചന്റെ അപ്പനും പെമ്പിളൈയ്ക്കും
ബ്രണ്ണന്‍ സായിപ്പിന്റെ
ബംഗ്ലാവിലാ പണി

പണീന്നു വെച്ചാല് സായിപ്പിനെ
കുളിപ്പിക്കണം പെടുപ്പിക്കണം
കെടക്ക കൊടഞ്ഞു വിരിച്ച്
കെടത്തണം പിന്നെ,

ഈപ്പച്ചാ, ദേ! ച്ഛീ! മിണ്ടിപ്പോകരുത്!
തിരുമേനി കണ്ട് കാണും,
ഇവന്റെ താഴെ ഉള്ളത്ങ്ങളുണ്ടല്ലോ,
കൂടെപ്പിറപ്പുകള്

നാലിന്റെയും തൊലി വെളുവെളാന്നാ
പിന്നെ പൂച്ചേടെ ജാതി കണ്ണും!
ജനുസ്സിന്റെ കൊണം!

എടാ! ഭ നിന്റപ്പനല്ലെടാ
അപ്പന്റെ അപ്പന്‍ കൂട്ടി കൊടുത്ത
കഥയാ ഞാനീ പറയണത്
മിസ്റ്റര്‍ ഈപ്പന്‍
നില്ല് പിതാവേ തിരുമേനി എന്നതാടാ
രണ്ടാമത് ഇംഗ്ലീഷില്‍ പറഞ്ഞേ?

ഔട്ട്‌പ്പോക്കണ്‍
എന്നതാ? ഔട്ട്‌പ്പോക്കണ്‍ ഭ!
പോസ്‌ക്കണല്ലെടാ സ്‌പോക്കണ്!
ഔട്ട് സ്പോക്കണ്!

ങാ, അതു തന്നെയാ
അതിന്റെ കുറവ് ഈപ്പന്‍ സഹിച്ചോള്ളാം
കേട്ടോ തിരുമേനി,
കര്‍ത്താവിന്റെ കാര്യത്തിലുമതേ
കള്ള് കച്ചവടത്തിലുമതെ

എനിക്കൊരു മെത്രാനച്ചന്റെയും
ഇടനില വേണ്ടാ
മനസ്സില്‍ വെച്ചോ തിരുമേനി
ഐ ആം ഔട്ട് സ്പോക്കണ്!
ബാടാ എടാ!

01 September 2018

പാലോം പാലോം വരികൾ | palom palom nadan pattu lyrics


പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്

എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ

ആയകഥ കേട്ട് കരയരുതെ പൊന്നു
ആയകഥ ഞാന് ശൊല്ലിത്തരാം
(2)
അന്നൊരു വറുതി മാസം
കള്ളക്കറക്കിടകം
തിന്നാനും കുടിക്കാനുല്യാത്ത കാലം

നീ അന്ന് നീന്തി നടക്കണ കാലം
അടിവെച്ചു വീണ് കരയണ പ്രായം
അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍

എന്തിനാണമ്മേനെ കരു നിര്‍ത്തി
പകരത്തിന്‍ അപ്പനെന്തേ
പോവാന്നത്
(2)
മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്

പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്
(2)

തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
എന്റെ കിടാത്യോളെ കൊണ്ടും പോയി
അന്റമ്മ മണ്ണോട് മണ്ണുമായി
അന്റമ്മ മണ്ണോട് മണ്ണുമായി

പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്

ഏ... ഏ... ഏ...
ആ.. ആ...


raree rareeram raro lyrics | രാരീ രാരീരം രാരോ lyrics


ഉം.. ഉം... ഉം...
രാരീ രാരീരം രാരോ...

രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...

പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....

വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....

കന്നിപ്പൂമാനം പോറ്റും തിങ്കള്‍
ഇന്നെന്റെയുള്ളില്‍ വന്നുദിച്ചു..
പൊന്നോമല്‍ തിങ്കള്‍ പോറ്റും
മാനം
ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങി..

പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..
പൂവിന്‍ കാതില്‍ മന്ത്രമോതീ..
പൂങ്കാറ്റായി വന്നതാരോ..

ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിന്നാരെ
കൂട്ടായി വന്നു

രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....

വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍
രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....

ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍..
ഈ മുളം കൂട്ടില്‍
മിന്നാമിന്നി പൂത്തിരി
കൊളുത്തുമീ രാവില്‍

സ്‌നേഹത്തിന്‍ ദാഹവുമായ്
നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..

സ്‌നേഹത്തിന്‍
ദാഹവുമായ് നമ്മള്‍..
ശാരോനിന്‍ തീരത്തിന്നും
നില്‍പ്പൂ..

ഈ മണ്ണിലും ആ വിണ്ണിലും
എന്നോമല്‍ കുഞ്ഞിനാരെ
കൂട്ടായി വന്നു

രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ...
പൂമിഴികള്‍ പൂട്ടി മെല്ലെ
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ..
നീ..ളെ.....

വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്താരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്താരങ്ങള്‍

രാരീ രാരീരം രാരോ..
പാടീ രാക്കിളി പാടീ....
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..

ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..
ഉം.. ഉം... ഉം...
രാരീ രാരീരം രാരോ..