28 April 2017

Chirikkumbol koode chirikkan Song Malayalam Lyrics

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍...
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്ത..ക്കാരന്‍
ചിരിക്കുമ്പോള്‍ കൂ..ടെച്ചിരിക്കാന്‍
ആ..യിരം പേര്‍ വരും...
കരയുമ്പോള്‍ കൂ..ടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും...
നിന്‍ നിഴല്‍ മാ‍ത്രം വരും...
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
(2)
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും
അവയെല്ലാം.. പലവഴി..
പിരിഞ്ഞുപോകും..
കരഞ്ഞു കരഞ്ഞു.. കരള്‍ തളര്‍ന്നൂ..
കരഞ്ഞു കരഞ്ഞു കരള്‍.. തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ.....  കരിങ്കടലേ...
കനിവാര്‍ന്നു നീ തന്ന
കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു..
കണ്ണൂനീര്‍ ചിപ്പികളോ.. നിറച്ചിരുന്നു..
ചിരിക്കുമ്പോള്‍ കൂ..ടെച്ചിരിക്കാന്‍
ആ..യിരം പേര്‍ വരും...
കരയുമ്പോള്‍ കൂ..ടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും...
നിന്‍ നിഴല്‍ മാ‍ത്രം വരും...

Pavizham Pol Pavizhadharam Song Malayalam Lyrics

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
(2)

തുടുശോ..ഭയെഴും നിറമു..ന്തിരി നിൻ
മുഖസൗ..രഭമോ പകരു..ന്നൂ..

പവിഴം പോൽ പവിഴാ..ധരം പോൽ
പനിനീ..ർ പൊൻ മുകുളം പോ...ൽ

മാ..തളങ്ങൾ തളിർ ചൂ..ടിയില്ലേ
കതിർപ്പാ..ൽമണികൾ കനമാ..ർന്നതില്ലേ
മദകൂ..ജനമാ..ർന്നിണപ്രാക്കളില്ലേ..
(2)

പുലർ വേ..ളകളിൽ വയലേ..ലകളിൽ
കണി കണ്ടു.. വരാം  കുളിർ ചൂ..ടി വരാം
പവിഴം പോൽ പവിഴാ..ധരം പോൽ
പനിനീ..ർ പൊൻ മുകുളം പോ...ൽ

നിന്ന..നുരാ..ഗമിതെൻ.. സിരയിൽ
സുഖ ഗന്ധ..മെഴും മദിരാ..സവമായ്
ഇളമാ..നിണ നിൻ.. കുളിർമാ..റിൽ സഖീ..
(2)

തരളാ..ർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദ..രിയെൻ മലർ ശയ്യ..യിതിൽ..
പവിഴം പോൽ പവിഴാ..ധരം പോൽ
പനിനീ..ർ പൊൻ മുകുളം പോ...ൽ

തുടുശോ..ഭയെഴും നിറമു..ന്തിരി നിൻ
മുഖസൗ..രഭമോ പകരു..ന്നൂ..
പവിഴം പോൽ പവിഴാ..ധരം പോൽ
പനിനീ..ർ പൊൻ മുകുളം പോ...ൽ
തുടുശോ..ഭയെഴും നിറമു..ന്തിരി നിൻ
മുഖസൗ..രഭമോ പകരു..ന്നൂ..

പവിഴം പോൽ പവിഴാ....ധരം പോ..ൽ
പനിനീ....ർ പൊൻ
മുകുളം.... പോ......ൽ

23 April 2017

Kafu Mala Kanda Poonkatte Mappila Song Malayalam Lyrics | Kaafu Mala Kanda Poonkatte Mappila Song Malayalam Lyrics


കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ
(2)

ആമിനയ്ക്കോമനപ്പൊന്‍ മകനായ്
ആരംഭപ്പൈതല്‍ പിറന്നിരുന്നു
ആരംഭപ്പൈതല്‍ പിറന്ന നേരം
ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ

 ഇഖ്റഅ് ബിസ്മി നീ കേട്ടിരുന്നോ
ഹിറയെന്ന മാളം നീ കണ്ടിരുന്നോ
അലതല്ലും ആവേശത്തേന്‍ കടലില്‍
നബിയുല്ലയൊത്ത് കഴിഞ്ഞിരുന്നോ

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ

ബദ്റും ഹുനൈനിയും ചോരകൊണ്ട്
കഥയെഴുതുന്നത് കണ്ടിരുന്നോ
മക്കത്തെ പള്ളി മിനാരത്തിലെ
കിളി കാറ്റിനോട് പറഞ്ഞിരുന്നോ

 ഉഹ്ദിന്റെ ഗൌരവം ഇന്നുമുണ്ടോ
അഹദിന്റെ കല്‍പന അന്നു കണ്ടോ
വീരരില്‍ വീരനായുള്ള ഹംസ
വീണു പിടഞ്ഞതിന്നോര്‍മ്മയുണ്ടോ

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ
(2)

22 April 2017

devasabhathalam lyrics in malayalam

ആ.. ആ.... ആ... ആ.. ആ.... ആ..
ആ... ആ.... ആ... ആ... ആ.... ആ..
ആ.. ആ.... ആ... ആ.. ആ.... ആ..
ആ... ആ.... ആ... ആ... ആ.... ആ..

ദേ..വസഭാതലം രാ..ഗിലമാകുവാൻ
നാ..ദമയൂഖമേ സ്വാ..ഗതം സ്വാഗതം......

സ്വാ..ഗതം..

ദേ..വസഭാതലം രാ..ഗിലമാകുവാൻ
നാ..ദമയൂഖമേ സ്വാ..ഗതം..
(2)
സ്വാഗതം...... ആ... ആ..

സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം

സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ...

മയൂ..രനാ..ദം സ്വരമായ് വിടരും ഷഡ്ജമനാ..ഹതമ..ന്ത്രം..
മയൂ..രനടനം ലയമായ് തെളിയും
ഷഡ്ജം അധാ..രനാ..ദം
പമഗമഗ
നിനി..
സരിഗമപധനിസരിരി - ഋഷഭം ഉം

ഋഷഭസ്വരങ്ങളായ് പൗ..രുഷമേ..കും ശിവവാഹനമേ നന്ദി
ഹൃദയാ..നന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി

സരിഗപഗരി സരിഗപധപഗരി
സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം

ആ.. ആ.... ആ... ആ.. ആ.... ആ..
ആ... ആ.... ആ... ആ... ആ.... ആ

സന്തോ..ഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോ..ദകാരകസ്വരം....
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം

ക്രൗഞ്ചം ശ്രുതിയിലുണർത്തും..
നിസ്വനം.. മദ്ധ്യമം..
സരിഗമപധനിസ ഗരിസനിധപധനി
മാ..ധവശ്രുതിയിലിണങ്ങും.. കാരുണ്യം..
മദ്ധ്യമം..
മമമ മനിധപ പപപ
മഗരി നിനിനി രിഗമ പപപ - പഞ്ചമം

പ മപ സപ നിധപ പ പ പ പ
പഞ്ചമം വസന്തകോകിലസ്വനം..
സ്വനം കോകിലസ്വനം
വസന്തകോ..കിലസ്വനം..

ധനിസ പധനി മപധ ഗമപ രിഗമപ
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
മണ്ഡൂ..കമന്ത്രം ധൈവതം...
അശ്വരവങ്ങളാഞ്ജാ..ചക്രത്തിലുണർത്തും
സ്വരരൂ...പം ധൈവതം..

സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമപധ നിനി - നിഷാദം

ആ.. ആ.... ആ... ആ.. ആ.... ആ..
ആ... ആ.... ആ... ആ... ആ.... ആ

ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ഏകമായൊഴുകും ഗംഗാ..പ്രവാഹം..

ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി
ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി
കതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്....

അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം..

ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപ സനിഗമരി നിപമരിമ
സനിപമരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
സംഗീതം...... സംഗീതം

17 April 2017

minnaminnikkum kalam lyrics


വാ വാ.... 
നച്ചത്തിരമേ...

അന്ത പൂവാനം...... 
ഉനക്ക് താനേ....

മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ 
മായാനക്ഷത്രക്കാവില്‍ 
മിന്നാമെടാ....
  
യെന്‍ മച്ചാനെ തപ്പടിക്കടാ 
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു 
യോഗമെത്തിയെടി...

നാടന്‍പ്പാട്ട്.. ഡപ്പാങ്കൂത്ത്.. 
കൊണ്ടാട്ടമാണിന്നെടാ....

യേ മച്ചാനേ തപ്പടിക്കടാ 
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു 
യോഗമെത്തിയെടി...

യേ പെരിയോര്‍ എംജിആര്‍ രജനി 
എല്ലാരും ജനത്തിന്‍ തോള്‍ചേര്‍ന്ന 
നടികരെടാ..
പകിട്ടില്‍ വീഴാത്ത 
മനസ്സൊന്നുണ്ടെങ്കില്‍ നീയും 
ഏവര്‍ക്കും നന്‍പനെടാ...

നീതാന്‍ ഋതിക് റോഷന്‍..

ഇനിമേല്‍ ടീനേജിന്‍ ഫാഷന്‍..

നീതാന്‍ ഋതിക് റോഷന്‍..
തിളപ്പുള്ള ടീനേജിന്‍ പാഷന്‍.. ്

നിന്‍ചിത്രം വന്നാല്‍ ട്രാഫിക് ബ്ലോക്ക്
സ്‌ക്രീനില്‍ കണ്ടാല്‍ പാലപ്പൂവ്
നാട്ടില്‍ നീളെ യുത്തിന്റെ കൂത്ത്...

യെന്‍ മച്ചാനെ തപ്പടിക്കടാ 
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു 
യോഗമെത്തിയെടി...
മിന്നാമിന്നിക്കും കാലം വന്നാലാ 
നീലാകാശത്തെ 
മായാനക്ഷത്രക്കാവില്‍ മിന്നാ..മെടാ....

യെന്‍ മച്ചാനെ തപ്പടിക്കടാ 
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു 
യോഗമെത്തിയെടി...

ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
(2)

കറുപ്പാണെന്നാലും നടിച്ചു ജോറായാല്‍
രസികര്‍ നെഞ്ചേറ്റി 
നടക്കുമെടാ..
തമിഴ് മലനാട് മുംബൈ തെലങ്കാന
നിറയെ കട്ടഔട്ട് നിരത്തുമെടാ...

നീ കണ്ടാല്‍ കബാലി...

നിന്‍ കൈയ്യില്‍ തുപ്പാക്കി...

നീ കണ്ടാല്‍ കബാലി
കരുത്തുള്ള കൈയ്യില്‍ തുപ്പാക്കി

കോട്ട് സൂട്ട് പുത്തന്‍ ബൂട്ട് 
വീട് പിന്നെ ഫോറിന്‍ കാര്‍ 
വേണം പിന്നെ പോലീസെസ്‌ക്കോ..ര്‍ട്ട്....

യെന്‍ മച്ചാനെ തപ്പടിക്കടാ 
തകിലടിക്കടാ നീ
അടി രാസാത്തി ആസപ്പെട്ടൊരു 
യോഗമെത്തിയെടി...
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ 
മായാനക്ഷത്രക്കാവില്‍ മിന്നാമെടാ.... 

യേ മച്ചാനേ 
തക്കി തകിട തകിട തകിട ധീം
യേ രാസാത്തി 
തംതനക്കന തംതനക്കന ധീം

യേ മച്ചാനേ 
തക്കി തകിട തകിട തകിട ധീം
യേ രാസാത്തി തത്തക തത്തക തത്തക
തകിടത്രോം തകിടത്രോം തകിടത്രോം 

യേ... ഹേ....



Rappadi Kezhunnuvo Song Malayalam Lyrics

രാ..പ്പാ..ടി... കേഴുന്നുവോ....
(2)
രാ..പ്പൂ..വും വിട ചൊല്ലുന്നുവോ..
നിന്റെ പുല്‍കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍
താരാട്ടു പാടുന്നതാരോ 

രാ..പ്പാ..ടി... കേഴുന്നുവോ...
രാ..പ്പൂ..വും.. വിട ചൊല്ലുന്നുവോ....

വിണ്ണിലെ പൊന്‍ താരകള്‍
ഒരമ്മ പെറ്റോരുണ്ണി..കള്‍
അവരൊന്നു.. ചേര്‍ന്നോരങ്ക..ണം
നിന്‍.. കണ്‍നിനെന്തെന്തു..ത്സവം

കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു.. ചേരുമ്പോൾ

രാ..പ്പാ..ടി... കേഴുന്നുവോ...
രാ..പ്പൂ..വും.. വിട ചൊല്ലുന്നുവോ...
നിന്റെ പുല്‍കൂട്ടിലെ കിളിക്കുഞ്ഞു..റങ്ങാന്‍
താരാട്ടു പാടുന്നതാ..രോ
രാ..പ്പാ..ടി... കേഴുന്നുവോ...
രാ..പ്പൂ..വും.. വിട ചൊല്ലുന്നുവോ....

പിന്‍ നിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈ വഴി
വിട ചൊല്ലു..വാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം

അമ്മപൈങ്കിളീ ചൊല്ലൂ നീ ചൊല്ലൂ..
ചെല്ലക്കുഞ്ഞുങ്ങള്‍ എങ്ങു പോയ് ഇനി
അവരൊന്നു ചേരില്ലേ

രാപ്പാടി... കേഴുന്നുവോ...
രാ..പ്പൂ..വും.. വിട ചൊല്ലുന്നുവോ...
നിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞു..റങ്ങാന്‍
താരാട്ടു പാടുന്നതാ..രോ
രാപ്പാടി... കേഴുന്നുവോ...
രാപ്പൂവും വിട ചൊല്ലുന്നുവോ...

Kannil kannil Nokkum neram lyrics in mal

കണ്ണില്‍ കണ്ണില്‍ നോക്കും നേരം
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ..   
ഇതെന്തോ..
എന്നും മുന്നില്‍ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..
ഇതെന്തോ..

ഞാനലഞ്ഞ വഴിയരികുകള്‍..
പൂ..വാ..ല്‍ മൂ..ടി....
ഞാന്‍ മറന്ന പ്രിയ വരികളില്‍..
തേ..ന്‍ തൂ..കീ.. നീ...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ..   
ഇതെന്തോ..
എന്നും മുന്നില്‍ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..
ഇതെ...ന്തോ...

ഏ..റുമാനുരാഗം.. മനസ്സില്‍.. സ്വയം..
നൂ..റു മഴവില്ലാ..യ് തെളിയു...ന്നുവോ..

ഇന്നോര്‍ക്കുവാനതൊന്നു മാത്രമേതു
നേരവും
ഇന്നേകുവാനതൊന്നു
മാത്രമെന്നിലാകവേ...

കണ്ണില്‍ കണ്ണില്‍ നോക്കും നേരം
ഉള്ളില്‍ തിങ്ങി നിറയുന്നതെന്തോ..   
ഇതെന്തോ..
എന്നും മുന്നില്‍ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..
ഇതെന്തോ..

ദൂ..രെ ഹിമശൈലം.. ഉരുകീ.. ഇതാ..
ഞാ..നൊഴുകുമേതോ.. പനിനീ..ര്‍ നദീ..

വിമൂകമായൊരേ കടല്‍ തിരഞ്ഞിടുന്നു
ഞാ..ന്‍
വിലോല മോഹമായ് കുതിര്‍ന്നു
ചാഞ്ഞു ചായുവാ..ന്‍

കണ്ണില്‍ കണ്ണില്‍ നോക്കും നേരം
ഉം.. .ഉം.. ഉം.. ഉം... ഉം.. ഉം...
ഇതെന്തോ..

ഞാനലഞ്ഞ വഴിയരികുകള്‍..
പൂ..വാ..ല്‍ മൂ..ടി....
ഞാന്‍ മറന്ന പ്രിയ വരികളില്‍..
തേ..ന്‍ തൂ..കീ.. നീ...

നാ ന നാന നാ ന നാന നാ ന 
നാന നാന നാ ന നാന
ഇതെന്തോ...
എന്നും മുന്നില്‍ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..
ഇതെന്തോ......

12 April 2017

Kili Chilachu Kilukile Song Malayalam Lyrics

കിളി ചിലച്ചു..
കിലുകിലെ കൈവള ചിരിച്ചു....
കളമൊഴീ നിൻ കൈ..യ്യിലൊരു കുളിരുമ്മ.. വെച്ചു..
(2)

കതിർചൂടും പുന്നെല്ലിൻ മർമ്മര..മോ...
കരളിലെ പുളകത്തിൻ മൃദുമന്ത്ര..മോ..
മധുരമൊഴീ കാതോർത്തു നീ നുകർന്നൂ....
ഇതിലേ വാ....
നിലാവേ.. നീ...
ഇതിലേ വരൂ...
ഇവളേ നിൻ പൂക്കളാൽ അലങ്കരിക്കൂ...

കിളി ചിലച്ചു..
കിലുകിലെ കൈവള ചിരിച്ചു....
കളമൊഴീ നിൻ കൈ..യ്യിലൊരു കുളിരുമ്മ.. വെച്ചു..

ഒരു സുഖനിമിഷത്തിൻ നറുമണമോ..
അതിലൂറും നിർവൃതി തേൻ‍‌കണമോ..
പ്രിയമൊഴീ നിന്നാത്മാവിൽ നിറഞ്ഞു നിന്നൂ..
ഇതിലേ വാ....
തെന്നലേ..  നീ...
ഇതിലേ വരൂ...
ഇവളേ നിൻ മുത്തുകളാലലങ്കരിക്കൂ...

കിളി ചിലച്ചു..
കിലുകിലെ കൈവള ചിരിച്ചു....
കളമൊഴീ നിൻ കൈ..യ്യിലൊരു കുളിരുമ്മ.. വെച്ചു..
(2)

11 April 2017

pottikaranju kondomane lyrics in malayalam

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
(2)

മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പുതരൂ.. എനിക്കു നീ മാപ്പുതരൂ..
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ....
(2)

അമ്പലപ്പൂപോൽ വിശുദ്ധമാമധരം
ചുംബിച്ചുലയ്‌ക്കുകില്ലാ...
ഞാ..ൻ
ചുംബിച്ചുലയ്‌ക്കുകില്ലാ...
ചൂടാത്ത കൃ..ഷ്ണതുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാ...ൻ

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ....
(2)

കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സുചെയ്യും നിൻ സേ..വകൻ..
തപസ്സുചെയ്യും നിൻ സേ..വകൻ..
പാടാത്ത ഭക്തിഗീതമല്ലേ.. നീ..
ഇടറിയ സ്വരധാര ഞാ...ൻ

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പുതരൂ.. എനിക്കു നീ മാപ്പുതരൂ..
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

ilavannoor madathile lyrics in malayalam

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ..

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ..
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ..
(2)

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...

കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ
ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോ..ൾ
(2)

കനവിന്റെ കളിത്തേരിൽ വന്നി..ല്ലേ..
സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..
ക്ഷണിച്ചി...ല്ലേ

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ..
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ..

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...

പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളി മുറ്റത്തെത്തി വിളിക്കുന്നു..
(2) 

പുളിയിലക്കരമുണ്ടു പുതച്ചാ..ട്ടേ
നിന്റെ സഖിമാരെ ഉണർത്താതെ
വന്നാട്ടേ..
വന്നാ.....ട്ടേ..

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ..
മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ
നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ..

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...

09 April 2017

thaliritta kinakkal than lyrics in malayalam

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ വിരുന്നുകാരന്‍...
(2)

പൂനുള്ളി പൂനുള്ളി കൈവിരല്‍
കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാ..ര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം
കൊളുത്തിയ
മാനസ പൂജയിനിയാ..ര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ വിരുന്നുകാരന്‍...

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി..
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ... വിരുന്നുകാ..രന്‍...

lailakame lyrics in malayalam

പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ.. നഗരം..
തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ.. ഹൃദയം..
കണ്ണെത്താ... ദൂരത്തെ..
കൺചിമ്മും... ദീപങ്ങൾ..
നാം കണ്ട സ്വപ്‌നങ്ങൾ പോ....ൽ

ലൈലാകമേ.... പൂചൂടുമോ....
വിടവാങ്ങുമീ... രാത്രിതൻ... വാതിലിൽ...
ആകാശമേ... നീർ പെയ്യുമോ...
പ്രണയാർദ്രമീ.. ശാഖിയിൽ...
ഇന്നിതാ.....

മനസ്സിൻ ശിലാതലം.. മഴപോൽ
പുണർന്നു നിൻ.. ഓരോ മൗനങ്ങളും..
പകലിൻ വരാന്തയിൽ.. വെയിലായ് അലഞ്ഞിതാ.. തമ്മിൽ ചേരുന്നു.. നാം..

തലോടുമിന്നലെകൾ..
കുളിരോ..ർമ്മതൻ വിരലാൽ
തുടരുന്നൊരീ..... സഹയാത്രയിൽ......
ഓ...
ലൈലാകമേ.... പൂചൂടുമോ....
വിടവാങ്ങുമീ... രാത്രിതൻ... വാതിലിൽ...

പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ.. നഗരം..
തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ.. ഹൃദയം..
കണ്ണെത്താ... ദൂരത്തെ..
കൺചിമ്മും... ദീപങ്ങൾ..
നാം കണ്ട സ്വപ്‌നങ്ങൾ പോ....ൽ

ലൈലാകമേ.... പൂചൂടുമോ....
വിടവാങ്ങുമീ... രാത്രിതൻ... വാതിലിൽ...
ആകാശമേ... നീർ പെയ്യുമോ...
പ്രണയാർദ്രമീ.. ശാഖിയിൽ...
ഇന്നിതാ.....

kasthoori thailamittu lyrics in malayalam

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ..
മുത്തോടു മുത്തു വെച്ച വള കിലുക്കീ കൈയ്യിൽ
മുത്തോടു മുത്തു വെച്ച വള കിലുക്കീ..
മന്ദാര കുളങ്ങരെ കുളിച്ചൊരുങ്ങീ..
മംഗല്യതട്ടമിട്ട പുതുക്കപ്പെണ്ണ്
മാറിൽ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ..
മുത്തോടു മുത്തു വെച്ച വള കിലുക്കീ കൈയ്യിൽ
മുത്തോടു മുത്തു വെച്ച വള കിലുക്കീ

എന്നും പതിനാറ് വയസ്സാണ്
ഖൽബിൽ
ഏതു നേരവും കനവാണ്
ഉള്ളിൽ
ഏതു നേരവും കനവാണ്

പടിഞ്ഞാറൻ കടൽക്കരെ
പകലന്തി മയങ്ങുമ്പോൾ
ഉറുമാലും തുന്നിക്കൊണ്ടി..രിപ്പാണ്

പുതുമുത്തമണിയിച്ചും പുളകങ്ങൾ പുതപ്പിച്ചും
പുന്നാരം തരുമൊരു പുതുമാരൻ
(2)

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ..
മുത്തോടു മുത്തു വെച്ച വള കിലുക്കീ കൈയ്യിൽ
മുത്തോടു മുത്തു വെച്ച വള കിലുക്കീ..
മന്ദാര കുളങ്ങരെ കുളിച്ചൊരുങ്ങീ..
മംഗല്യതട്ടമിട്ട പുതുക്കപ്പെണ്ണ്
മാറിൽ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

എന്നും കിളിവാതിൽ തുറക്കുമ്പോൾ
അവൻ
നിന്നെ മുട്ടി വിളിക്കുമ്പോൾ
നിങ്ങൾ
നെഞ്ചുരുമ്മിയുറങ്ങുമ്പോൾ

പതിനാലാം ബഹറിലെ
പവിഴക്കൽ പടവിലെ
പനിനീർപൂവിറുത്തു
നീ നൽകേണം (2)

തളിർ വെറ്റ തെറുക്കണം
തളികയിൽ കൊടുക്കണം
താമര വിശറികൾ വീശേണം
(2)

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ..
മുത്തോടു മുത്തു വെച്ച വള കിലുക്കീ കൈയ്യിൽ
മുത്തോടു മുത്തു വെച്ച വള കിലുക്കീ..
മന്ദാര കുളങ്ങരെ കുളിച്ചൊരുങ്ങീ..
മംഗല്യതട്ടമിട്ട പുതുക്കപ്പെണ്ണ്
മാറിൽ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

kuyiline thedi lyrics in malayalam

കുയിലിനെ തേടി കുയിലിനെ തേടി
കുതിച്ചു പായും മാര
പട്ടു കുപ്പായക്കാരാ
പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം
ഒരു കിന്നാരം ചോദിക്കാം

തങ്ക നിലാവത്ത് താലി കെട്ടിയ താമര വള്ളിക്ക് തുള്ളാട്ടം
എൻ താമര വള്ളിക്ക് തുള്ളാട്ടം
മിന്നും പൊന്നും മാറത്തു കെട്ടിയ
കുഞ്ഞോളത്തിനു ചാഞ്ചാട്ടം
ഈ കുഞ്ഞോളത്തിനു ചാഞ്ചാട്ടം

കാണാതെ വന്നെന്‍റെ കണ്ണൊന്നു പൊത്തി
പുന്നാരം തന്നാട്ടെ കഴുത്തിനു
പുന്നാരം തന്നാട്ടെ
താമരക്കുളങ്ങര വന്നിട്ടെനിക്കൊരു
സമ്മാനം തന്നാട്ടെ
എനിക്കൊരു സമ്മാനം തന്നാട്ടെ

കുയിലിനെ തേടി കുയിലിനെ തേടി
കുതിച്ചു പായും മാര
പട്ടു കുപ്പായക്കാരാ
പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം
ഒരു കിന്നാരം ചോദിക്കാം

മാനത്തുണ്ടൊരു തട്ടാനിരുന്നു
തട്ടണ് മുട്ടണ് മാണിക്ക്യം
ആ തട്ടണ് മുട്ടണ് മാണിക്ക്യം
കുന്നിന്‍ മോളില്‍ കൊന്നത്തയ്യിന്‍
കാതിലുണ്ടൊരു ലോലാക്ക്
ചെറു കാതിലുണ്ടൊരു ലോലാക്ക്

നിന്നെയും കാത്തു നിന്നെയും ഓര്‍ത്ത്‌
ഞാനിരിക്കുമ്പോള്‍
ഇങ്ങു ഞാനിരിക്കുമ്പോള്‍
പീലി ചുരുള്‍മുടി കേട്ടാനെനിക്കൊരു
പൂമാല തന്നാട്ടെ എനിക്കൊരു
പൂമാല തന്നാട്ടെ

കുയിലിനെ തേടി കുയിലിനെ തേടി
കുതിച്ചു പായും മാര
പട്ടു കുപ്പായക്കാരാ
പട്ടു കുപ്പായക്കാരാ
നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം
ഒരു കിന്നാരം ചോദിക്കാം

varuthantoppam olichu lyrics in malayalam

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
(2)

ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ (2)

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ

ഉടുമ്പുവാസൂന്റെ പാട്ടുകേക്കെടീ തങ്കമ്മേ
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ
(2)
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ
(2)
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മേ
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ
(2)

നടുവൊടിഞ്ഞ ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മേ
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലെടി തങ്കമ്മേ
(2)
വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ
(2)
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ (2)

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
(2)

ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ (2)

വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ

chalakudi chandaku pokumbol malayalam lyrics

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...
(2)

പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം
(2)
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്‍റെ കൊട്ടേലെ മീനായി
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍
(2)
നേരംപോയ് മീനും ചീഞ്ഞ്
അന്നത്തെ കച്ചോടം വെള്ളത്തിലായ്
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്‌
(2)
ചന്ദനാ ചോപ്പുള്ള പെണ്ണ്
ചതിക്കണകാര്യം നേരാണേ
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...
(2)

aattirambile kombile lyrics in malayalam | ആറ്റിറമ്പിലെ കൊമ്പിലെ

F
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ
കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാ..ലി.....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാ..രി.....

M
കാട്ടുകുന്നിലെ തെങ്ങിലെ
തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാ..ട്ടി.....
കൊഞ്ചാതെടി കുണുങ്ങാതെടി
കുറുമ്പുകാ..രി.....

F
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി
എന്തോ തുള്ളുന്നൂ
M
ചെല്ല ചെറു ചിങ്കിരിപൂവായ് താളം
തുള്ളുന്നു

F
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ
കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാ..ലി.....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാ..രി.....

M
മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാ..ണോ....
F
തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാ..ണോ.....

M
ഏലമരക്കാ..വിൽ..
ഉത്സവമായോ നീലനിലാപെണ്ണേ.....
F
അമ്മാനമാടി വരൂ പൂ..ങ്കാറ്റേ നിന്നോമലൂയലിൽ ഞാ..ൻ ആടീടാം

M
മാനേ പൂന്തേനേ നിന്നെകളിയാട്ടാൻ
പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാ..ടി..

F
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ
കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാ..ലി.....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാ..രി.....

F
കരിമഷിക്കണ്ണോന്നെഴുതാൻ പുഴ കണ്ണാടിയായ് നോ..ക്കി.....
M
കൊലുസുകൾ കൊഞ്ചിച്ചണിയാൻ
നല്ല മുത്താരവും തേ..ടീ.....

F
പൂവനിയിൽ മേയും.. പൊന്മകളേ നിൻ പൊന്നിതളായ് ഞാ..നും.....
M
കൂമ്പാളകുമ്പിളിലെ തേ...ൻ തായോ പൂവാനതുമ്പികളേ നീ... വായോ

F
ദൂരെ വിണ്ണോരം തിങ്കൾപൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാ..റായ്

M
കാട്ടുകുന്നിലെ തെങ്ങിലെ
തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാ..ട്ടി.....
കൊഞ്ചാതെടി കുണുങ്ങാതെടി
കുറുമ്പുകാ..രി.....

F
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി
എന്തോ തുള്ളുന്നൂ
M
ചെല്ല ചെറു ചിങ്കിരിപൂവായ് താളം
തുള്ളുന്നു

F
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ
കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാ..ലി.....
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാ..രി.....

sisirakala megha midhuna lyrics in malayalam

M
ശിശിരകാല മേഘ മിഥുന
രതിപരാഗമൊ അതോ...
ദേവരാഗമോ...

F
കുളിരിൽ മുങ്ങുമാത്മ ദാഹ
മൃദു വികാരമോ അതോ...
ദേവരാഗമോ...

M
ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
സ്പന്ദനങ്ങളിൽ...
രാസ ചാരുത
F
മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
ദേവദാരുവിൽ..
വിരിഞ്ഞു മോഹനങ്ങൾ

M
ശിശിരകാല മേഘ മിഥുന
രതിപരാഗമൊ അതോ...
ദേവരാഗമോ...
F
കുളിരിൽ മുങ്ങുമാത്മ ദാഹ
മൃദു വികാരമോ അതോ...
ദേവരാഗമോ...

M
ആദ്യ രോമഹർഷവും
അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന.. മധുരം...
F
ആ ദിവാസ്വപ്നവും ആനന്ദ..
ബാഷ്പവും
കതിരിടും ഹൃദയങ്ങളിൽ...

M
മദന ഗാന പല്ലവി
ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം
F
ശിശിരകാല
ശിശിരകാല മേഘ മിഥുന
രതിപരാഗമൊ അതോ...
ദേവരാ..ഗമോ...

M
കുളിരിൽ മുങ്ങുമാത്മ ദാഹ
മൃദു വികാരമോ അതോ...
ദേവരാ..ഗമോ...

F
ലോല ലോല പാണിയാം
കാലകനക തൂലിക
എഴുതുന്നൊരീ പ്രേ..മ കാവ്യം...
M
ഈ നിശാ ലഹരിയും
താരാ..ഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ...

F
ലയന രാഗ വാഹിനീ
തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങൾ
ധന്യം ധന്യം

M
ശിശിരകാല
ശിശിരകാല മേഘ മിഥുന
രതിപരാഗമൊ അതോ...
ദേവരാഗമോ...
F
കുളിരിൽ മുങ്ങുമാത്മ ദാഹ
മൃദു വികാരമോ അതോ...
ദേവരാഗമോ...

moovanthi thazhvarayil lyrics in malayalam | മൂവന്തി താഴ്‌വരയിൽ

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീ..റുന്നു

നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
(2)
ആരാരിരം......

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോ...ൾ

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം

ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ
നോവുന്ന പാട്ടിന്റെ ഈണങ്ങൾ
ഞാനേറ്റു വാ..ങ്ങാം..
ഒരു കുളിർതാരാട്ടായ് നീ വാർക്കും
കണ്ണീരിൻ കാണാപ്പൂ മുത്തെല്ലാം
എന്നുള്ളിൽ കോ..ർക്കാം..

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോ...ൾ

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം

എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്തു മഞ്ഞായ്
ഞാൻ മാ..റാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും
ചാ..ർത്താം...

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീ..റുന്നു

നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
(2)
ആരാരിരം......

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോ...ൾ