28 March 2018

Iniyethu janmam kanum nammal lyrics in malayalam

ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

മിന്നും ഇളം വെയിൽ പൊൻതാലി തീർത്തത്
നമുക്കൊന്നു ചേരാനല്ലേ 
(2)
കാത്തുനിൽക്കാതെ 
നീ പോയതെന്തേ നിലാവേ
ഒന്നും മിണ്ടാതെ നീ മാഞ്ഞതെന്തേ കിനാവേ

ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

അരുണോദയം പോലെ അകതാരിൽ വന്നു നീ
അഴലേകി എങ്ങോ മറഞ്ഞു
(2)
ഒന്നു മുന്നിൽ നീ വന്നെങ്കിലൊരു 
നോക്കു കാണാൻ
എങ്ങു വന്നീടുമാ നെഞ്ചിലലിയാൻ കൊതിയായ്

ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
നാമൊന്നായ് ചേർന്നോരാ പൂവാകച്ചോട്ടിലായ്
കാത്തിരുന്നീടാം ഞാൻ നീ വരുമോ
ഇനിയേതു ജന്മം കാണും നമ്മൾ
ഇനിയേതു ജന്മം കാണും നമ്മൾ
കാത്തിരിക്കാം നിനക്കായ് ഞാൻ
കാത്തിരിക്കാം നിനക്കായ് ഞാൻ

27 March 2018

Kuttanadan Marpappa Thamarapoo song lyrics in malayalam


താമരപ്പൂ തേന്‍ കുറുമ്പ് 
മേരിക്കൊരാണ്‍ കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളങ്കരിക്ക്
ആലപ്പുഴ വളവില്‍ കളിയാടണതാരപ്പാ
കരുവാറ്റ കനവില്‍ വള്ളം തുഴയും മാര്‍പാപ്പാ

പാട്ടത്താറാവിന്‍ പിടികിട്ടാപ്പരലാണ്
തെളിനീരില്‍ തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില്‍ കൊടി പാറും കാലം
തുടികൊട്ടും കുട്ടനാട്
മടവീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

ചെറുകൈതകള്‍ പൂചൂടും പുതുപാടവരമ്പത്ത്
ചിരുതേവികളെല്ലാരും 
വെയില്‍ കായണ ചേലാണ്
ഇലഞാറുകളോരോന്നും വരി കുത്തി നടുന്നേരം
കരുമാടികള്‍ ഈണത്തില്‍ പാടുന്നത് പതിവാണ്

പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍
പാഞ്ഞോടും പുകിലാണ്
മടവീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

പൊന്നാമ്പല്‍ ചാഞ്ചാടും കൈക്കോട്ടിന്നിറയത്ത്
പുന്നാരം പാടുന്ന പൂത്തുമ്പികളേതാണ
പുണ്യാളന്‍ ജോണപ്പന്‍ പള്ളിപ്പെരുന്നാളിന്ന്
പുതുവീഞ്ഞ് കുടിക്കാനായി
പരതുന്നത് പതിവാണ്

പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍ 
പാഞ്ഞോടും പുകിലാണ്
മടവീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

താമരപ്പൂ തേന്‍ കുറുമ്പ് 
മേരിക്കൊരാണ്‍ കുരുന്ന്
കാറ്റലയും കായലിന്റെ തീരത്തെ ഇളങ്കരിക്ക്
ആലപ്പുഴ വളവില്‍ കളിയാടണതാരപ്പാ
കരുവാറ്റ കനവില്‍ വള്ളം തുഴയും മാര്‍പാപ്പാ

പാട്ടത്താറാവിന്‍ പിടികിട്ടാപ്പരലാണ്
തെളിനീരില്‍ തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില്‍ കൊടിപാറും കാലം
തുടികൊട്ടും കുട്ടനാട്
മടവീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്

മടവീഴും മാമഴയില്‍ കൈകോര്‍ക്കും നാടാണ്
(2)

23 March 2018

kannimanga prayathil malayalam lyrics

കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എന്റെ പുന്നാരേ 
മാമ്പഴമാകട്ടേന്ന്

വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങിത്തന്നു
എന്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു

കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം
എന്നെയും ഓർത്തീടേണേ എന്റെ പുന്നാരേ
എന്നെയും ഓർത്തീടേണേ

തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലെടീ എന്റെ പുന്നാരേ
കാക്ക വെളുക്കില്ലെടീ

ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ
വീഴാതെ സൂക്ഷിക്കണേ എന്റെ പുന്നാരേ
വീഴാതെ സൂക്ഷിക്കണേ

ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടീ എന്റെ പുന്നാരേ
ആരുടേ കാശാണെടീ

നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്
നായേനഴിച്ചീടല്ലേ എന്റെ പുന്നാരേ
ചുംബനം തന്നീടണേ
(കണ്ണിമാങ്ങാ…..)

21 March 2018

alla charakkalla Bhoomi Geetham lyrics in malayalam


അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി
(2)

വെട്ടിയും കീറിയും വിലയിട്ടു നല്‍കുന്ന
ബലിമൃഗവുമല്ല എന്റെ ഭൂമി
ലക്ഷങ്ങള്‍ കോടികള്‍
മറിയുന്നൊരൂഹക്കച്ചവടത്തിലെ കരുവുമല്ല
(2)

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി

ഓര്‍ക്കുക
അതിലുള്ളോരവകാശമൊക്കെയും
സ്വതസിദ്ധമല്ലെന്നറിയുക നീ
പുല്ലിനും പുഴുവിനും പറവകള്‍ക്കൊക്കെയും
അവകാശമുള്ളൊരു പിതൃസ്വത്തിത്
(2)

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി

പാടം പറമ്പുകള്‍ തണ്ണീര്‍ത്തടങ്ങളും
കുന്നുകള്‍ പുഴകള്‍ കടലോരങ്ങളും
(2)

മാഫിയക്കാരുടെ ഇരകളല്ല
കോടീശ്വരന്മാര്‍ക്കും കള്ളപ്പണക്കാര്‍ക്കും
ലാഭക്കൊതി തീര്‍ക്കാനുള്ളതല്ല

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി
(2)

സ്വച്ഛന്ദമാകും ജൈവ പ്രകൃതി തന്‍
പുഷ്പഹാരം കോര്‍ത്ത നാരിതല്ലോ
(2)

പതിതനാം മര്‍ത്ത്യന്റെ അതിജീവനത്തിന്റെ
നിശ്വാസവായു തന്‍ തെളിമയല്ലോ
(2)

വേണം പുതിയൊരു വിനിയോഗ നിയമമീ
മണ്ണിന്റെതനിമകള്‍ കാത്തു വെയ്ക്കാന്‍
(2)

ഉയരണം പുതിയൊരു സംസ്‌കാരമിവിടെയീ
വസുധയെ നാളേയ്ക്കായ് കരുതി വെയ്ക്കാന്‍
(3)

kera nirakal aadum lyrics in malayalam


കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകള്‍ പുല്‍കും
തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്
പുതുവിള നേരുന്നൊരിനിയ നാടിതാ..
പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം

തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ

കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയര്‍പ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി
കൊലുസ്സ്
പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ്

കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും
മൊട്ടിടും അനുരാഗകരള്‍ പോലെ
മണ്ണിനുമിവള്‍ പോലെ മനം തുടിക്കും
പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം..

പൊന്നാര്യന്‍ കതിരിടും സ്വര്‍ണ്ണമണിനിറമോ
കണ്ണിനുകണിയാകും നിറപറയോ..
പെണ്ണാളു കൊയ്തുവരും
കറ്റ നിറപൊലിയായ്
നെല്ലറനിറയേണം മനസ്സുപോലെ

ഉത്സവ തുടിതാള കൊടിയേറ്റം
മത്സരകളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തകിലാട്ടം
പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകള്‍ പുല്‍കും
തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്
പുതുവിള നേരുന്നൊരിനിയ നാടിതാ..
പാടാം... കുട്ടനാടിന്നീണം

കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം

തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ
(2)


20 March 2018

akale kinavinte kavitha lyrics in malayalam


അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
(2)
അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്

തിരികെട്ടുപോയാ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
(2)
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ

ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
(2)
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും

മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികള്‍
(2)
പേറുന്ന നീറുന്ന പാവം പ്രവാസികള്‍

കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍
(2)
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍

ഒരുനാളില്‍ ഒരുവേള ഞാനുമെന്നമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
(2)
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്

അതില്‍നിന്നിറങ്ങി വന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ
(2)
അലിവാര്‍ന്ന മൊഴികളാല്‍  കെട്ടിപ്പിടിക്കവേ

അറിയാതെ തേങ്ങികരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
(2)
അറിയാതെ തേങ്ങികരഞ്ഞുപോയ്മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ

അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സകല സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ
(2)
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ

കാത്തു കാത്തൊടുവില്‍ മരിച്ചുപോയ്
ഒരുനോക്കു കാണുവാന്‍ കഴിയാത്ത നോവും
മുറിവുമായ്
(2)
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്


അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികില്‍
വാ എന്നോതി മാടിവിളിക്കവേ
അതുകേട്ട് ഒരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്


jessy malayalam poem lyrics

ജെസ്സി
രചന - കുരീപ്പുഴ

ജെസ്സി നിനക്കെന്ത് തോന്നി
പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം
സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേ
ഉത്തുംഗകതകളില്‍ പാ‍ര്‍വ്വതി ശങ്കര
തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ
തൃപ്തി തീർത്ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ

ലോത്തിന്റെ പെണ്മക്കള്‍
അച്ചനെ പ്രാപിച്ച വാര്‍ത്തയില്‍
കൌമാര ഭാരം നടുങ്ങവേ
കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേ
സംഭ്രമപ്പൂവില്‍ ചുവപ്പ് ചാലിയ്ക്കവേ
ജെസ്സി നിനക്കെന്തു തോന്നി

കാറ്റിന്റെ കാണാ പിയാ‍നോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപായ് പാട്ടുകള്‍
സായന്തനത്തില്‍ പ്രസന്നതിയ്ക്കിപ്പുറം
വാടി വീഴുന്നു വിളഞ്ഞ സുഗന്ധികള്‍
പൊണ്‍ചേരയെപ്പോല്‍ നിറം ചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞു കേറുന്നു തീരങ്ങളില്‍
മൂളാത്തതെന്തു നീ ജെസ്സീ
മൂളാത്തതെന്തു നീ ജെസ്സീ മനസ്സിന്റെ കോണില്‍
കിളീചാര്‍ത്തുറക്കം തുടങ്ങിയോ

വാക്കുകള്‍ മൌനക്കുടക്കയില്‍
പൂട്ടിവെച്ചോര്‍ത്തിരിയ്ക്കാന്‍ മുള്‍ക്കിരീടം ധരിയ്ക്കുവാന്‍
നീള്‍വിരല്‍ താളം മറക്കുവാന്‍
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെ കുരുക്കുവാന്‍
ജെസ്സീ നിനക്കെന്തു തോന്നി

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോത്സവങ്ങളില്‍
നോക്കി കുലുങ്ങാതെ നിര്‍വൃതി കൊള്ളുന്ന
നോക്കിക്കുത്തിപ്പാറ നോക്കി നാം നില്‍ക്കവേ

നിദ്രാടനത്തിന്റെ സങ്കീര്‍ണ്ണ സായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കിലോര്‍ക്കുകില്‍ 
പാട്ടിനു കൂട്ടായിരുന്നു നാം

കല്ലാകുവാനും കഴിഞ്ഞില്ല
നെല്ലോല തമ്മില്‍ പറഞ്ഞു ചിരിയ്ക്കുന്ന കണ്ടുവോ
അക്കങ്ങള്‍ അസ്വസ്ഥമാക്കുന്ന ജീവിത തര്‍ക്കങ്ങളില്‍
പിന്നെ നീ കുഴങ്ങീടവേ
ജന്മം തുലഞ്ഞു തുലഞ്ഞു പോകേ
പുണ്യ കര്‍മ്മകാണ്ഢങ്ങളില്‍ കാട്ടു തീ ചുറ്റവേ
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടനായി ഉറഞ്ഞിറങ്ങീടവേ
മാംസദാഹത്തിന്‍ മഹോന്നതാ വേദിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്ടപ്പെടുത്തി തിരുച്ചുവന്നതെന്തിനോ
കഷ്ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ

എങ്ങും മുഖം മൂടി നിന്നെ നോക്കി
ചിരിച്ചന്ന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്ത് തോന്നി
നിന്റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ
തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ

കണ്ണീരുറഞ്ഞ കവിളിലെ ഉപ്പു ഞാനെന്‍
ചുണ്ടുകൊണ്ട് നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്
സ്നേഹം പുതപ്പിയ്ക്കുവാന്‍ വന്നതിന്നാണ്
പിന്നെ അബോധ സമുദ്രത്തിലെന്തോണിയില്‍
നമ്മളൊന്നായി അഗാധതയ്ക്കന്ത്യം കുറിയ്ക്കുവാന്‍
തുഴഞ്ഞു നീ നീങ്ങിടവേ കണ്ടോ പരസ്പരം ജെസ്സീ

കണ്ടോ പരസ്പരം ജെസ്സീ ജഡങ്ങളാല്‍
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ
അസ്ഥികൂടങ്ങളെ മഞ്ജയില്ലാത്തൊരാ ദുഃഖകീടങ്ങളെ തെറ്റിന്‍ തരങ്ങളെ

താളവട്ടങ്ങള്‍ ചിലമ്പവേ
ഒക്ടോബര്‍ നാലു നേത്രങ്ങളില്‍ നിന്നു പെയ്തീടവേ
ഞെഞ്ചോടു നെഞ്ചു കുടുങ്ങി അവസാനം
മുന്തിരി പാത്രം കുടിച്ചുടച്ചീടവേ
വ്യഗ്രഥവെച്ച വിഷം തിന്നവേ
എന്റെ ജെസ്സി നിനക്കെന്തു തോന്നി
ജെസ്സി നിനക്കെന്തു തോന്നി

ponnurukum pookkalam lyrics in malayalam


പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
(2)

പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന്‍ പ്രാവെല്ലാം പാറി..പ്പോകേ...

പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന്‍ പ്രാവെല്ലാം പാറി..പ്പോകേ..

പൂവാക കാടിനു
പൊന്‍കുടചൂടി ആലോലം

പൂവാക കാടിനു
പൊന്‍കുടചൂടി ആലോലം
താളലയങ്ങളിലാടി താഴമ്പൂ.. പോ..ല്‍
തഴുകും കുളിര്‍ക്കാറ്റില്‍..
കൈകളില്‍.. അറിയാതെ നീ..
ഏതോ താളം തേടുന്നു..

പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന്‍ പ്രാവെല്ലാം പാറിപ്പോകേ

കാടാകേ
കാവടിയാടുകയായീ തന്നാനം

കാടാകേ
കാവടിയാടുകയായീ തന്നാനം
കാനന മൈനകള്‍ പാടീ
ഈ സന്ധ്യ.. പോ..യ് മറയും വനവീഥി...
പൂവിടും.. സ്മൃതിരാഗമാ..യി
കാറ്റിന്‍ നെഞ്ചില്‍ ചായുന്നു..

പൊന്നുരുകും പൂക്കാലം
നിന്നെക്കാണാന്‍ വന്നു
പൊന്നാട തളിരാട
കാണിക്കയാ..യിത്തന്നു
കൂടേറാ....ന്‍ പ്രാവെല്ലാം പാറിപ്പോകേ

ലാ ല ല ലാ
ആ ആ ആ


19 March 2018

vennilave nin arikil lyrics in malayalam

നൂറെ.. നൂറെ...
നൂറെ.. 

വെണ്ണിലവേ.. നിന്നരികിൽ..
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ  
നെഞ്ചകമേ.. പൊള്ളിടുമാ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ

ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
പാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്

മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ
ഇമകൾ ചിമ്മാതോരോ 
കഥകൾ ചൊല്ലാം പെണ്ണേ 
നസീബുള്ള നീ വാ 

നിലാപൊയ്കയിലെ കിനാക്കൊണ്ട്
പുതുറുമാലൊന്നു നെയ്തീടേണം
വിണ്ണഴകോ നിന്നരികിൽ

അസർമുല്ല ഗന്ധമോടെ 
മൊഹബ്ബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമക്കൺ തുമ്പിനാലെ 
അനുരാഗമെയ്തിടേണം
അരുമയായ് കുറുകുവാനടുത്തിടേണം

നാണം തോൽക്കുമേതോ 
മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ മിഴിയുണരാം
ഏഴാം ബഹറിന്റെ ഓളങ്ങൾ പുൽകിടേണം
റംസാൻ രാവിന്റെ ചേലൊത്ത പെണ്ണാവണം

ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
പാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്

വെണ്ണിലവേ.. നിന്നരികിൽ..
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ  
നെഞ്ചകമേ.. പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ

ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
പാഞ്ഞിടുമീ തേൻ പുഴയായ്
നീ അഴകിൽ സാഗരമായ്

18 March 2018

Orikkal nee paranju lyrics in malayalam


ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
(2)

നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്

ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്

പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്

പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്

എന്നോടിഷ്ടമേ ഇല്ലയെന്ന്
മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
വെറുതെ വെറുതെ പറഞ്ഞതെന്ന്

ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്

കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്

കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്

വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണൂമ്പോഴേ സ്‌നേഹമുളുവെന്ന്
എല്ലാമെല്ലാം മനസ്സിലായെന്ന്


ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്

സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്

സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്

അവളുടേ ഓരോ ഇഷ്ടങ്ങളും
അതു തന്നെയാണെന്‍ ഗസലെന്ന്
വിജയ ഗീതമായ് നാം കേട്ടതെന്ന്

ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്

നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്

ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്


omana muhammadine othinayachilla song lyrics


ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല
ഓമനിക്കാന്‍ ബാപ്പ വേണം ബാപ്പ ജീവിപ്പില്ല
(2)

ആമിനാബീവിന്റെ ഖല്‍ബില്‍ നൊമ്പരം പെരുത്ത്
ആറ്റനായ മോനെയോര്‍ത്ത് വേദന പൊരുത്ത്

ഏറ്റ ദുഃഖം കാട്ടിടാതെ ഓമനിച്ചണച്ച്
ആമിനാബി പൂമകനില്‍ ചുംബനമണച്ച്
അത്തലിന്‍ തന്‍ മുത്തു മോനെ
ആറ്റു നോറ്റ് പോറ്റി
ആമിനാബി ആശയോടെ പൂമകനെ തീറ്റി

അങ്ങിനെ കാലം കഴിയും കാലമൊരു നാളില്‍
ആമിനാബിയും മകനെ വിട്ടു പോയി വിണ്ണില്‍
ആരുമില്ലാതേകനായി ഭൂമിയില്‍ നബിയുള്ളാ
ആറുവയസ്സായകാലത്താറ്റലര്‍
നബിയുള്ളാ

ഭൂതലം പുക്കുന്ന മുമ്പേ ബാപ്പയും പിരിഞ്ഞു
ബാലനായ് വരുന്ന കാലം ഉമ്മയും പിരിഞ്ഞു
ആരുമാരും ഓമനിച്ചില്ലെങ്കിലും വളര്‍ന്നു
ആടലൊന്നില്‍ ആടു മേച്ചാ
കൊച്ചു മോന്‍ വളര്‍ന്നു

ഓത്തുപള്ളീലോതിയില്ലാ എങ്കിലുമാ ബാലന്‍
ഓര്‍ത്തിടാതെ പോലുമൊറ്റ കള്ളമോതിയില്ല
നേരു മാത്രം ചൊന്നതാലേ സത്യവാനാബാലന്‍
നേടി അല്‍ അമീനതെന്ന
ജാതി സത്യശീലന്‍

ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല
ഓമനിക്കാന്‍ ബാപ്പ വേണം ബാപ്പ ജീവിപ്പില്ല
ആമിനാബീവിന്റെ ഖല്‍ബില്‍ നൊമ്പരം പെരുത്ത്
ആറ്റനായ മോനെയോര്‍ത്ത് വേദന പൊരുത്ത്

ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല
ഓമനിക്കാന്‍ ബാപ്പ വേണം ബാപ്പ ജീവിപ്പില്ല

13 March 2018

aadiyillallo anthamillallo nadan pattu lyrics in malayalam

തന്താനേ താനാ തിന 
തന്താനം താനാ 
(4) 

ആദിയില്ലല്ലോ അന്തമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 
ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 

തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 
ഊണമില്ലല്ലോ ഉറക്കമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 

എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 
ഒച്ചയില്ലല്ലോ ഓശയില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 

ആദിയില്ലല്ലോ അന്തമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 
ആദിയോളം നൂലു വന്നയ്യോ 
നൂലു താണയ്യോ താണരുണ്ട് 
(2) 

പാതിമൊട്ട വീണ്ടു പൊട്ടി  
മേലു ലോകം പൊട്ടിയല്ലോ 
പാതിമൊട്ട വിണ്ടു പൊട്ടി 
കീഴു ലോകം പൊട്ടിയല്ലോ 
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 

ശർക്കരകോഴി സമർത്ഥരുമഞ്ചു 
മങ്ങൊത്തു ചേർന്നു കെടന്ന കാലം
(2) 
ഇരുളുമില്ലല്ലോ വെളിവുമില്ലല്ലോ 
ലക്കാലമ്പോ ആ യുഗത്തിൽ 
(2) 
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 
ചുണ്ടു വച്ചല്ലോ നെറകി വച്ചല്ലോ 
നെറികലും കൂടി വരം കൊടുത്തേ 
(2) 

പോതകരിയോ നീലകരിയോ 
മണ്ടനാരുക്കു വരം കൊടുത്തേ 
(2) 
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 

എന്നു പറന്നെഴും നൂറു കാതം 
താണു പറന്നു നൂറു കാതം 
ചെന്നിരിക്കാൻ ഭൂമിയില്ല 
പറന്നു പറ്റാൻ മരങ്ങളില്ല 

ചെന്നിരിക്കാൻ ഭൂമിയില്ല 
പറന്നു പറ്റാൻ മരങ്ങളില്ല 
ഏഴു കടലിനിടക്കടലിൽ 
മണ്ടനൊരു വിളിക്കണൊണ്ട് 

ഭൂമിയമ്മേ ഭൂമിയമ്മാളെയെ 
ഒന്നു രണ്ടു വിളിച്ചുകണ്ടേ 
(2)
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 

ആരു തന്നെ വിളിച്ചതാണോ 
എന്തിനായി വിളിച്ചതാണോ 
ഞങ്ങളാണേ ഞങ്ങളാണേ 
ഭൂമിദേവി പൊന്നമ്മച്ചി

ഞങ്ങളാണേ ഞങ്ങളാണേ 
ഭൂമിദേവി പൊന്നമ്മച്ചി 
ചെന്നിരിക്കാൻ ഭൂമിയില്ല 
പറന്നു പറ്റാൻ മരങ്ങളില്ല
ഭൂമിയമ്മേ ഭൂമിയമ്മേ 
നല്ല വാതിലു തൊറക്ക വേണം 

ഭൂമിയമ്മേ ഭൂമിയമ്മേ 
നല്ല വാതിലു തൊറക്ക വേണം   
തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2) 

തെക്കുന്നം കാറ്റടിച്ചേ 
ഒരു തെന്നിയാടിച്ചേ 
വടക്കന്നം കാറ്റടിച്ചേ 
ഒന്നു പടുതിയാടിച്ചേ 
(2) 

കെഴക്കന്നം കാറ്റടിച്ചേ 
ഒരു തേർകാറ്റടിച്ചേ
പടിഞ്ഞാറൻ കാറ്റടിച്ചേ 
ഒരു ചെങ്കാറ്റടിച്ചേ 
(2) 

നാലു കാറ്റും പായുവാനും 
കൂടെ ചുറ്റിയടിച്ചേ 
കൊടവട്ടം കൊടവട്ടം
കൊതി തോന്നാതന്നു തോന്നി 
(2) 

തെയ്യരയ്യം തെയ്യരയ്യം  
തെയ്യര തെയ്യര തെയ്യരയ്യം 

തന്താനേ താനാ തിന 
തന്താനം താനാ 
(2)

07 March 2018

paalthira paadum lyrics in malayalam


പാല്‍ത്തിരപാടും വെണ്‍തീരത്തിലാണോ
കാലങ്ങള്‍ പായും മണ്‍പാതയിലാണോ
കാലടി പാടുകള്‍ വെളിവായി
നെറുകില്‍ അണിയാന്‍ കൊതിയായ്

ഓര്‍ക്കാതെ കണ്മുന്നില്‍ നീ വന്നൂ
കാണാതെ കേള്‍ക്കാതെ ഞാന്‍ നിന്നൂ
അരികെ അരികെ
പ്രിയനേ നീ ഉണ്ടെന്നാലും
പാല്‍ത്തിര പാടും വെണ്‍തീരത്തിലാണോ
കാലങ്ങള്‍ പായും മണ്‍പാതയിലാണോ

ആളുന്നിതോ ഉള്ളിലെ നാളം
മൂടുന്നിതോ കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ്
ഞാന്‍ പിറകെ പിറകെ വരവായ്
പിരിയാന്‍ കഴിയാ നിഴലായ്

പാല്‍ത്തിര പാടും വെണ്‍തീരത്തിലാണോ
കാലങ്ങള്‍ പായും മണ്‍പാതയിലാണോ

ദൂരങ്ങളില്‍ കാറ്റുപോല്‍ പാറി
സ്‌നേഹത്തിനാല്‍ മഞ്ഞുനീരായ് നീ
ഞാനിത്ര നാള്‍ അറിയാ കുളിരെ നീ
വാതില്‍ക്കലായ് വിരിയും മലരായ് നീ
കരളിന്‍ ചിമിഴില്‍ പതിയേ
പകരും മധുവായ് നിറയേ

പാല്‍ത്തിര പാടും വെണ്‍തീരത്തിലാണോ
കാലങ്ങള്‍ പായും മണ്‍പാതയിലാണോ


06 March 2018

Malaranikkadukal changampuzha lyrics in malayalam

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുൽകി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു 
നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയൽ
തുരു തുരെ പൂമഴയായി പിന്നെ 

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി