26 July 2018

thirunama keerthanam lyrics in malayalam | തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍


തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ..
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ..
ഈ ജീവിതമെന്തിനു നാഥാ..
(2)
                           
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു
ചേര്‍ന്നാര്‍ത്തു പാടാം
(2)

പുഴയുടെ സംഗീതം
ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റിലലിഞ്ഞു ഞാന്‍ പാടാം..
(2)

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ..
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ..
ഈ ജീവിതമെന്തിനു നാഥാ..
                           
അകലെ ആകാശത്ത്
വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം..

അകലെ ആകാശത്ത്
വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം..

വാന മേഘങ്ങളില്‍ ഒടുവില്‍
നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം..
(2)

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ..
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ..
ഈ ജീവിതമെന്തിനു നാഥാ....

24 July 2018

Pattapakalum Choottum Minnichu lyrics | പട്ടാപ്പകല് ചൂട്ടും മിന്നിച്ച്


പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
(2)

പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ പോക്ക്..
പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..

പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....
(2)

പട്ടാപ്പകല്... പട്ടാപ്പകല്

പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
(2)

പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ പോക്ക്..
പലരും ഞമ്മളെ മക്കാറാക്കണ്
പറയും ഞാനാഹക്ക്..
പലരും ഞമ്മളെ പിരാന്തനാക്കണ്
തുടരും ഞാനീ.. പോക്ക്..

പവിഴപ്പുറ്റുകള്‍ എന്നു നിരീച്ചത്
പാമ്പിന്‍ പുറ്റുകളാണേ
(2)
പനിനീര്‍ച്ചോലകള്‍ എന്നു നിരീച്ചത്
കണ്ണീര്‍ച്ചാലുകളാണേ
(2)

പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....

പട്ടാപ്പകല്... പട്ടാപ്പകല്


പട്ടണവീഥിയിലൂടെ
ഓട്ടോ കാറുകള്‍ പായും നേരം
(2)
വിഡ്ഢിപ്പാട്ടും പാടി നടക്കണ്
പട്ടിണി തന്‍ കോലങ്ങള്‍

പട്ടണവീഥിയിലൂടെ
ഓട്ടോ കാറുകള്‍ പായും നേരം
വിഡ്ഢിപ്പാട്ടും പാടി നടക്കണ്
പട്ടിണി തന്‍ കോലങ്ങള്‍

കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ
(2)
കയ്യില്‍ കിത്താബേന്തി നടക്കണ
കഴുകന്മാരുണ്ടിവിടെ
(2)


പട്ടാപ്പകല് ചൂട്ടും മിന്നിച്ച്
മനുഷനെ തേടി നടന്നു
ഞാന്‍ മനുഷനെ തേടി നടന്നു
ഈ ദുനിയാവൊക്കെ നടന്നു
പക്ഷേ മനുഷനെ കണ്ടില്ല...
മനുഷനെ കണ്ടില്ല....

മനുഷനെ കണ്ടില്ല
മനുഷനെ കണ്ടില്ല
മനുഷനെ കണ്ടില്ല

14 July 2018

daivame ninte sneha sagaram lyrics | ദൈവമേ നിന്റെ സ്നേഹസാഗരം


ദൈവമേ നിന്റെ സ്നേഹസാഗരം
എന്നിലേക്കൊഴുകേണമെ
ഹൃത്തിലെ തിന്മയൊക്കെയും മാറ്റി
ശുദ്ധമാക്കിത്തരേണമെ

ദുഃഖമെന്‍ ചിത്തഭൂമിയില്‍ വര്‍ഷ
മേഘമായ് പെയ്തിറങ്ങുമ്പോള്‍
സാന്ത്വനത്തിന്റെ കുഞ്ഞുതെന്നലായി
എന്നെ വന്നു തലോടണെ

നിത്യവും എന്റെ ചിത്തവീണയില്‍
മുഗ്ധരാഗമായി എത്തണെ
സത്യരാഗത്തിന്‍ ധര്‍മഗാനങ്ങള്‍
പാടുവാന്‍ കഴിവേകണെ

കൃഷ്ണ ക്രിസ്തു നബികളൊക്കെയും
ഏകമാണെന്ന സത്യത്തെ
ഹന്ത ലോകത്തെ ബോദ്ധ്യമാക്കുവാന്‍
ജ്ഞാനമേകൂ സര്‍വ്വേശ്വരാ

Gandhari Veendum Karayunnu Kavitha Lyricsv| | ഗാന്ധാരി വീണ്ടും കരയുന്നു


ഗാന്ധാരി വീണ്ടും കരയുന്നു

കുരുക്ഷേത്രം ഉണരുന്നു വീണ്ടും
കബന്ധങ്ങള്‍ ഉറ്റവര്‍ക്കായി കിടക്കുന്നു
കൊന്നും ചത്തുമീ അഭിനവ ക്ഷത്രീയര്‍
കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ , ഇന്ന്
കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ

ചാകാന്‍ പിറന്നൊരീ ചേകവ കൂട്ടങ്ങള്‍
ചോരയില്‍ മുങ്ങി പരസ്പരം വീഴുന്നു
ചാരിതാര്‍ഥ്യം കൊണ്ടു നേതാവ് കരയുന്നു
ചാരിത്ര്യം ഓതുന്ന ഗണികയെ പോല്‍

നാടുവാഴുന്നവര്‍ സിംഹാസനങ്ങളില്‍
താഴെ വീഴുന്ന വന്‍ മണ്ണിനുള്ളില്‍
രക്ത സാക്ഷിത്വം ധ്വജങ്ങള്‍ക്കു കീഴില്‍ ഒരു
ചില്ലിട്ട കൂട്ടില്‍ പാത വക്കില്‍

കാക്കയും കിളികളും കാഷ്ടിച്ച് പൂജിച്ച്
വേനലും വര്‍ഷവും താടിച്ചു നോവിച്ച്
ഗതി തേടി എപ്പോഴോ പോയൊരാത്മാവിന്റെ
നോക്കു കുത്തികളെ നീ വീണ്ടും പടുക്കുക

കെട്ടു താലി പൊട്ടി വീഴുന്ന നേരത്തു
പൊട്ടി കരഞ്ഞിടാന്‍ പോലും കഴിയാത്ത
ജീവച്ഛവങ്ങളാം ഭാര്യമാര്‍ക്കില്ലാത്ത
ഭാഗ്യത്തെ ഓര്‍ത്തു നേതാവേ ചിരിക്കനീ

ആറ്റു നോറ്റു ഉണ്ടായൊരാണ്‍ തരി
ആരാന്റെ കൈകൊണ്ടു വെട്ടേറ്റു വീഴുന്നതും
വികൃതമായ് വിധിയോട് കീഴടങ്ങുന്നതും
കാണേണ്ടി വന്നൊരീ ഗാന്ധാരിമാര്‍
ആരോട് ചൊല്ലേണ്ടു ആരെ ശപിക്കേണ്ടു
നാഥനില്ലാത്തൊരീ യുദ്ധഭൂവില്‍

ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാത്ത
ധൃതരാഷ്ട്ര നേത്രാരാം ധീര യോദ്ധാക്കളെ
മൃതരായ് കിടക്കുവാന്‍ എന്തിനായ് നിങ്ങളീ
ധരണിയില്‍ വന്നു പിറന്നതെന്തിങ്ങനെ

പുഷ്പ്പ ചക്രങ്ങളില്‍ മിന്നുന്ന വേരുകള്‍
മത്സരം കൂട്ടി കുമിഞ്ഞിടുമ്പോള്‍
നടുക്കം ഡിഗ്രിയില്‍ രേഖപ്പെടുത്തുന്നു
ദൂരത്തിരുന്നു സാമാജികന്മാര്‍

അച്ഛനില്ലാത്ത കിടാങ്ങള്‍ തന്‍ രോദനം
പീയൂഷം ആയി നേതാവേ കരുതുക
അര്‍ത്ഥം പിരിക്കുക ധീരനായ് വാഴ്ത്തിനീ
നാടുകള്‍ തോറും പാടി നടക്കുക

വീണ്ടും മാമാങ്ക വേദികള്‍ കൂട്ടുക
പുതിയ ചാവേറുകളെ സൃഷ്ടിച്ചെടുക്കുക
ബുദ്ധിയില്ലാത്തൊരാ പാവങ്ങളെ കൊന്ന്
ശുദ്ധി വരുത്തി നീ വിജയി ആയ് തീരുക

എങ്കിലും കരയുക മാതാവേ നീ
മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക
എങ്കിലും കരയുക മാതാവേ നീ
മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക

നിന്‍ കണ്ണില്‍ നിന്നിറ്റുവീഴുന്ന ചോര ഒരു
കടലായിടും അഗ്‌നി നാളം ആകും
കഴിയില്ലെതിര്‍ക്കാന്‍ അതില്‍
നിന്നൊരുത്തരും
രക്ഷപ്പെടില്ല ഗാന്ധാരീ കരയുക
രക്ഷപ്പെടില്ല ഗാന്ധാരീ കരയുക

(കൊപ്പം വിജയന്‍ )

11 July 2018

nalloru nale njangalkkayi lyrics | നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി


നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി
തന്നു പോയവരേ
ഈ നാടിനു വേണ്ടി എല്ലാം മറന്ന
ധീര നായകരേ
(2)

ചോര കൊണ്ടിതിഹാസം
രചിച്ച ധീര സഖാക്കളേ
(2)
മറക്കുകില്ലൊരു നാളും ഞങ്ങള്‍
രക്തസാക്ഷികളേ
(2)

ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം ലാല്‍സലാം

പുന്നപ്രയിലെ ചോരത്തുള്ളികള്‍
ഉണങ്ങുകില്ലല്ലോ
(2)
വയലാറിന്റെ ജ്വലിച്ച കനലുകള്‍
അണയുകയില്ലല്ലോ
(2)
ഞങ്ങളിലണയുകയില്ലല്ലോ

കയ്യൂരിന്റെ ഹൃദയത്തുടിപ്പും
അടങ്ങുകില്ലല്ലോ
(2)
കരിവള്ളൂരും കാവുമ്പായും
മറക്കുകില്ലല്ലോ
(2)
ഞങ്ങള്‍ മറക്കുകില്ലല്ലോ

നിങ്ങളുയര്‍ത്തിയ
രക്തപതാകകള്‍ ചെങ്കടലാകുന്നു
(2)
നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം
കാറ്റായൊഴുകുന്നു
(2)
തീക്കാറ്റായൊഴുകുന്നു

നിങ്ങള്‍ വളര്‍ത്തിയ പ്രസ്ഥാനം
പുതു വസന്തമാകുന്നു
(2)
നിങ്ങള്‍ കൊതിച്ചൊരു നാടിന്‍
മോചനം ആഗതമാകുന്നു
(2)
സമാഗതമാകുന്നു

നല്ലൊരു നാളെയെ ഞങ്ങള്‍ക്കായി
തന്നു പോയവരേ
ഈ നാടിനു വേണ്ടി എല്ലാം മറന്ന
ധീര നായകരേ
(2)

ചോര കൊണ്ടിതിഹാസം
രചിച്ച ധീര സഖാക്കളേ
(2)
മറക്കുകില്ലൊരു നാളും ഞങ്ങള്‍
രക്തസാക്ഷികളേ
(2)

ലാല്‍സലാം ലാല്‍സലാം
ലാല്‍സലാം ലാല്‍സലാം
(2)

08 July 2018

Vennakkannan kavitha varikal | വെണ്ണക്കണ്ണൻ

വെണ്ണക്കണ്ണൻ
കൃഷ്ണഗാഥ ചെറുശ്ശേരി

സ്നാനവും ചെയ്തു നീയാഗമിപ്പോളവും
പാലിച്ചേനല്ലോയിപ്പാൽവെണ്ണ ഞാൻ
ഇങ്ങനെയുളെളാനിക്കേതുമേ തരാതെ
എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊൽ?”

ഓമനപ്പൈതൽതാനിങ്ങനെ ചൊല്ലിത്തൻ
കോമളച്ചുണ്ടു പിളുർക്കുന്നേരം
ഉണ്ണിക്കെതന്നിലേ വച്ചുനിന്നീടിനാൾ
വെണ്ണതാൻ കൊണ്ടുപോന്നമ്മയപ്പോൾ

വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ:
“ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലോ

മൂത്തവൻ കൈയിൽ നീ വെണ്ണവച്ചീടുമ്പോൾ
ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ”
ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്ക് പിന്നെയും
അങ്ങു തിരിഞ്ഞു നടന്ന നേരം

കെയിലെ വെണ്ണയെപ്പയ്യവേ വായിലി
“ട്ടയ്യോ!” യെന്നിങ്ങനെ ചൊല്ലി,ചൊന്നാൻ;
“കളളനായുളെളാരു കാകൻതാൻ വന്നിട്ടെൻ
കൈയിലേ വെണ്ണയെക്കൊണ്ടു പോയി

എന്നതു കേട്ടവളേറ്റം ചിരിച്ചു നൽ
വെണ്ണയും കൊണ്ടിങ്ങു വന്നു പിന്നെ
വൈകാതവണ്ണമക്കെതവപപ്പൈതൽതൻ
കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ

വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം
വെണ്ണിലാവോലുന്ന തിങ്കൾ പോലെ
പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ
ചെഞ്ചമ്മേ നിന്നു വിളങ്ങീതപ്പോൾ

nooru nooru pookkale malayalam lyrics | നൂറ് നൂറ് പൂക്കളെ


നൂറ് നൂറ് പൂക്കളെ ചതച്ചരച്ച കാലമേ
വാടുകില്ല വീഴുകില്ല
ഈ ചുവന്ന പൂവുകള്‍
(2)

ഈ ചുവന്ന പൂവുകള്‍
ചുവപ്പണിഞ്ഞതെങ്ങനെ
മാറിടം പിളര്‍ക്കെ
അമ്മമാര്‍ കരഞ്ഞതെന്തിനാ
(2)

വര്‍ഗ്ഗസമരജ്വാല കത്തുമീ
ചരിത്ര വീഥിയില്‍
രക്തസാക്ഷികള്‍ മരിച്ചുയര്‍ത്തതാണീ
പൂവുകള്‍.
(2)

വാടുകില്ല വീഴുകില്ല
ഈ ചുവന്ന പൂവുകള്‍..
(2)

ഉള്ളവന്‍ ഇല്ലാത്തവനെ
കൊന്നിരുന്ന നാളുകള്‍
കണ്ണുനീരടര്‍ന്നു
മണ്ണിലുപ്പുറഞ്ഞ നാളുകള്‍
(2)

പണിയെടുത്ത് പണിയെടുത്ത്
പ്രാണനറ്റ നാളുകള്‍
കതിര് കൊയ്ത് പതിര് തിന്ന്
പതിതരായ നാളുകള്‍
(2)

ഇരുള് വീണ പണിയിടങ്ങളില്‍
മുഴങ്ങി ശംഖൊലി  
ഇങ്കുലാബിന്‍ മക്കളാണ്
നമ്മൊളുന്നുചേരണം
(3)

താഴുകില്ല താഴ്ത്തുകില്ല
ഈ ചുവന്നപൊന്‍കൊടി

നെല്ല് കൊയ്ത് നെല്ല് കൊയ്ത്
വില്ലുപോല്‍ വളഞ്ഞവര്‍
തൊണ്ട് തല്ലി തൊണ്ട് തല്ലി
ചണ്ടിയായി മാറിയോര്‍
(2)

നെല്ലറുത്ത പൊന്നരിവാള്‍
ഒന്നുയര്‍ത്തി നിന്ന നാള്‍
ചുറ്റിക തലപ്പുയര്‍ത്തി
ചക്രവാള സീമയില്‍
(2)

താഴുകില്ല താഴ്ത്തുകില്ല
ഈ ചുവന്നപൊന്‍കൊടി

നൂറ് നൂറ് പൂക്കളെ ചതച്ചരച്ച കാലമേ
വാടുകില്ല വീഴുകില്ല
ഈ ചുവന്ന പൂവുകള്‍
(2)

ഈ ചുവന്ന പൂവുകള്‍
ചുവപ്പണിഞ്ഞതെങ്ങനെ
മാറിടം പിളര്‍ക്കെ
അമ്മമാര്‍ കരഞ്ഞതെന്തിനാ
(2)


വര്‍ഗ്ഗസമരജ്വാല കത്തുമീ
ചരിത്ര വീഥിയില്‍
രക്തസാക്ഷികള്‍ മരിച്ചുയര്‍ത്തതാണീ
പൂവുകള്‍.
(2)

വാടുകില്ല വീഴുകില്ല
ഈ ചുവന്ന പൂവുകള്‍..
(2)