24 February 2018

Aakaashagopuram lyrics in malayalam

ആകാശഗോപുരം
പൊന്മണി മേടയാ..യ്
അഭിലാഷഗീതകം സാഗരമാ..യ്
(2)

ഉദയരഥങ്ങള്‍ തേടിവീണ്ടും
മരതകരാഗസീമയില്‍
സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍..
വര്‍ണ്ണക്കൊടികളാടി
തളിരോലകൈകളില്‍...
ആകാശഗോപുരം പൊന്മണി മേടയാ..യ്


തീരങ്ങള്‍ക്കു ദൂരേ
വെണ്മുകിലുകള്‍ക്കരികിലാ..യ്
അണയും തോറും
ആര്‍ദ്രമാകുമൊരു താരകം..
(2)

ഹിമജലകണം കണ്‍കോണിലും
ശുഭസൌരഭം അകതാരിലും
മെല്ലെ തൂവിലോലഭാവമാ...ര്‍ന്ന നേരം
ആകാശഗോപുരം പൊന്മണി മേടയാ..യ്

സ്വപ്നാരണ്യമാകെ
കളമെഴുതുമീ തെന്നലില്‍..
നിഴലാടുന്ന കപടകേളിയൊരു നാടകം..
(2)

കണ്‍നിറയുമീ പൂത്തിരളിനും
കരനുകരുമീ പൊന്മണലിനും
അഭയം നല്‍കുമാര്‍ദ്രഭാവനാ...ജാലം
ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷഗീതകം സാഗരമാ..യ്


ഉദയരഥങ്ങള്‍ തേടിവീണ്ടും
മരതകരാഗസീമയില്‍
സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍..
വര്‍ണ്ണക്കൊടികളാടി തളിരോലകൈകളില്‍..
ആകാശഗോപുരം പൊന്മണി മേടയാ..യ്
അഭിലാഷഗീതകം സാഗരമാ..യ്

thunjante painkili lyrics in malayalam

തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്

തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേരമരങ്ങള്‍ താഴിക
പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ്‌വിതേ

തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...

പുഞ്ചിരി ചൊടിയില്‍ നെഞ്ചിലോ പിരിശം
വഞ്ചനയെന്തെന്നറിയില്ല
പലവിധ ജാതി പല മതമെന്നാല്‍
വൈരികളാകാന്‍ നിന്നില്ല
പള്ളിയുമമ്പലമസ്ജിദും തൊട്ട്
തൊട്ടതിനാര്‍ക്കും എതിരില്ല
പരിമളമിപ്പൂങ്കാവിലൊരമ്മ
പെറ്റൊരുമക്കള്‍ പൊരുതില്ല

മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...

തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...

തുഞ്ചന്‍ തീര്‍ത്ത മൊഞ്ചിന്‍ മൊഴികള്‍
കഥകള്‍ വിശ്രുതമായിടുമെ
കലകള്‍ തിരുവാതിരയും ഒപ്പന
കൂത്തുകള്‍ എത്ര മനോഹരമേ
വൈദ്യര് കെട്ടിയ തൊങ്ങലും ചായല്‍
കെസ്സും കവിതകള്‍ കൗതുകമെ
വായ്ത്താരികളായ് മുട്ടും വിളിയും
ദഫും കോല്‍ക്കളി ഹരഹരമേ

മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...

തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...

തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേര മരങ്ങള്‍
താഴിക പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ് വിതേ

തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...


05 February 2018

Nishagandhi Neeyethra Dhanya Malayalam Lyrics | O N V Kurup Poem lyrics


കവിത : നിശാഗന്ധി നീയെത്ര ധന്യ
രചന : ഒ എന്‍ വി കുറുപ്പ്


നിഴല്‍ പാമ്പുകള്‍ കണ്ണുകാണാതെ നീന്തും
നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍
കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ
നില്‍പു നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം
നിനക്കാരു തന്നൂ..

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ
നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ
**
വിടര്‍ന്നാവു നീ സുസ്മിതേ
വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു..

വിടര്‍ന്നൊന്നു വീര്‍പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങള്‍
ആവീര്‍പ്പിലിറ്റിറ്റു നിന്നൂ..
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതം ഓടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
(2)
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം
വിധിക്കപ്പെടുമ്പോള്‍
(2)
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ
വിധിക്കപ്പെടുമ്പോള്‍

തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട
ദുഖങ്ങള്‍ ഞങ്ങള്‍
(2)
കവാടം തകര്‍ത്തെത്തും ഏതോ
സഹസ്രാംശുവെ കാത്തുകാത്ത്
അസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍

ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ സ്വയം മൃത്യുവെ കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ...




03 February 2018

Sooryane Mukile Lyrics in Malayalam | Adhi | Pranav Mohanlal | Najim Arshad

സൂര്യനെ മുകിലേ…. 
നീ മൂടിയോ അകലേ….
പാതിയിൽ ഇരവായി 
നീ മാറിയോ പകലേ….

നിഴൽ മായുമീ വഴിയേ.. 
അലയുന്നു ഞാൻ തനിയേ…
(2)
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….

ഓർമകൾ ഞാൻ ചൂടവേ
അതിലുള്ളുപൊള്ളുന്നതെന്തേ...
മൗനമേ നീയെന്നെ നിൻ
മാറോടു ചേർക്കുന്നതെന്തേ….
നിലാ..നദി.. ഉറഞ്ഞു.. പോയി
ഒഴുകാ..ൻ തഴുകാ..ൻ

കഴിയാതെ വിണ്ണിൻ അരികെ…
കഴിയാതെ വിണ്ണിൻ അരികെ….
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….

തെന്നലേ.. നീ വീശവേ
ചെറുമുള്ളു കോറുന്ന പോലെ
തേൻകുയിൽ.. താരാ..ട്ടിലും
ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം.... തരാൻ മറന്നു...പോയി
ഇഴകൾ..തളരും...
മണിവീണയെൻ അകമേ...
മണിവീണയെൻ അകമേ...

സൂര്യനെ മുകിലേ…. 
നീ മൂടിയോ അകലേ….
നിഴൽ മായുമീ വഴിയേ.. 
അലയുന്നു ഞാൻ തനിയേ… 

ആ.... ആ.... ആ....
ആ.... ആ.. ആ...

valayil veena kilikal lyrics malayalam

കവിത : വലയില്‍ വീണ കിളികള്‍
രചന : അനില്‍ പനച്ചൂരാന്‍


വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിയിലെന്ത് നമ്മള്‍ പാടണം


01 February 2018

ennum chirikkunna sooryante chenkathir malayalam lyrics


എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....
(2)

എന്നും തലോടുന്ന പൂന്തെന്നല്‍
വീചികള്‍ ഇന്നെത്ര സൌരഭ്യമാ..ര്‍ന്നു..
(2)

കാണാത്ത കസ്തൂരി തൂവും നിന്‍
ചുണ്ടിലെ
കണികകളൊപ്പുകയാലേ

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....

ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ
മാരുതന്‍ ഈ മുഗ്ദ്ധ ഭൂപാള രാ..ഗം...
(2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ...

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ
പുളകങ്ങള്‍ മറവിക്കും
മായ്ക്കുവാനാമോ...
(2 )
ഋതുകന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും..

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....
(2)


Shantha rathri thirurathri Lyrics In Malayalam


ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...

വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി

ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)

ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി

ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)

ദാവീദിന്‍ പട്ടണം പോ..ലെ
പാതകള്‍ നമ്മളലങ്കരിച്ചൂ..
(2)

വീഞ്ഞു പകരുന്ന മഞ്ഞില്‍ മുങ്ങി
വീണ്ടും മനസ്സുകള്‍ പാ..ടി..

ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)

ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി

കുന്തിരിക്കത്താലെഴുതി...
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തി
(2)

ദൂരെ നിന്നായിരം അഴകിന്‍ കൈകള്‍
എങ്ങുമാശംസകള്‍ തൂ..കി

ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)

ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി...
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി

ഉണ്ണി പിറന്നൂ... ഉണ്ണി യേശു പിറന്നൂ...
(3)