29 June 2018

Pookkalam kavitha Lyrics | പൂക്കളം


കവിത: പൂക്കളം
രചന:ചങ്ങമ്പുഴ
ആലാപനം: അനുനന്ദ

സുപ്രഭാതത്തിന്റെ സുസ്മിതത്തില്‍
പുല്‍പ്പനീര്‍പ്പൂക്കള്‍ വിരിഞ്ഞിടുമ്പോള്‍
ആനന്ദസ്വപ്നങ്ങള്‍ പുല്‍കുമെന്നെ
ആരോമല്‍പ്പൈതല്‍ വിളിച്ചുണര്‍ത്തി

അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിന്‍
സ്വപ്നം ഗ്രസിച്ചു വിടര്‍ന്നു നിന്നു
അപ്പനിനീരലര്‍ത്തൂമുഖമെന്‍
അക്ഷിക്കുമുത്സവമായിരുന്നു

മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരില്‍
അന്നെന്നെപ്പുല്‍കിയ കാവ്യലക്ഷ്മി
എന്നെന്നും മന്നിതില്‍ മിന്നിയെങ്കില്‍!

വാരൊളിവെണ്‍കതിര്‍മാല ചിന്നി
വാനിന്‍ ഹൃദയം തെളിഞ്ഞു മിന്നി
നീരണിച്ചോലകള്‍ പാട്ടുപാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി


പച്ചപ്പുല്‍പ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു
മഞ്ജുമുകുള മുഖങ്ങള്‍തോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു

വെള്ളാമ്പല്‍ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും
കറ്റകളെങ്ങും മെതിച്ചു തീര്‍ന്നു
ചിറ്റാടപൂത്തു മണം പരന്നു
ചിറ്റാടപൂത്തു മണം പരന്നു.....


അത്തമാണത്തമാണദ്ദിനത്തില്‍
അത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവര്‍ക്കും ചിത്തതാരില്‍
മുത്തണിയിക്കുന്നൊരോണമെത്തി.........


മുത്തണിയിക്കുന്നൊരോണമെത്തി......
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
മുറ്റത്തു നിര്‍മ്മിച്ച പൂക്കളത്തില്‍
കറ്റക്കിടാവിട്ടു കൈകള്‍ കൂപ്പി

മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലന്‍
വെല്‍ക നീ ബാല്യമേ, യൗവനത്തിന്‍
കൈകള്‍ നിന്‍ കണ്ണുപൊത്താതിരിക്കില്‍......

മാവേലി വന്നെത്തുമോണനാളേ,
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ!'

മാവേലി വന്നെത്തുമോണനാളേ...
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ.....

25 June 2018

Yarusalem Naayaka lyrics | യെറുശലേം നായകാ.

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...

കുളിരു പൊഴിയുമിരവിലായ്...
വെറുമൊരു പുല്ലിൻ വിരിയിലായ്...
ഇരുളിൽ തെളിയും 
മെഴുകുതിരിപോൽ ജാതനായൊരൻ...
 
യേശുവേ... 
യേശുവേ... യേശുവേ... 
യേശുവേ...

യെറുശലേം നായകാ... 
അബലർ തൻ വിമോചകാ...
അഭയമായ് പ്രകാശമായ്...
ബെതലഹേം നഗരിയിൽ...

സ്നേഹമാം ദീപമേ...
നേർവഴി കാട്ടണേ...
കുരിശേറിയ കനിവേ...
തിരുവാമൊഴി തരണേ...

ഗാഗുൽത്തായിൽ ഇടറി നീങ്ങവേ...
പാപം പോക്കാൻ...
അലിയുമിടയനാം...

യേശുവേ... 
യേശുവേ... യേശുവേ... 
യേശുവേ... 

അമ്മ കവിത വരികൾ | Amma Kavitha lyrics


അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു
(2)

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥവ്യാപ്തി അവര്‍ണനീയം
(2)
*
പൊക്കിള്‍കൊടിയില്‍ തുടങ്ങിടും ബന്ധങ്ങള്‍
അറ്റുപോകാതങ്ങു കാക്കുമമ്മ..
(2)

ശ്രീലക്ഷ്മിയല്ലാതെ ആരുമില്ലവനിയില്‍
മാതാവിനെയോന്നുപമിച്ചിടാന്‍
(2)

ആകാശഗംഗയായ് അമ്മയൊഴുക്കുന്ന
അമ്മിഞ്ഞപ്പാലിന്‍ അമൃതരസം
(2)
ആസ്വദിച്ചനുഭവിച്ചേതൊരു മര്‍ത്ത്യനും
ആശ്രയമേകുമാ ധന്യജന്മം
(2)

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം


പിച്ചവെയ്ക്കുന്ന കാലിടറിയാല്‍ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം
(2)

ജീവിതസാഗര തിരയില്‍ നാം തളരുമ്പോള്‍
തുഴയുമായ് വന്നമ്മ കാത്തിടുന്നു
(2)

കതിരാടും വയലിലെ കള പോല്‍ മുളച്ചങ്ങു
കടചീയ്ക്കും കുറ്റമാം ചെയ്തികളെ
(2)
എതിരിട്ടും ശാസിച്ചും മുളയിലെ നുള്ളിയും
പരിചൊടുകാക്കുമാ പുണ്യ ദേഹം
(2)

സൂര്യനും ചന്ദ്രനും ആഴിയും പൂഴിയും
ഭൂമിക്കു തുല്യരാം തോഴര്‍ തന്നെ
(2)
എത്ര കിടാങ്ങള്‍ പിറന്നാലുമമ്മതന്‍
പെറ്റ വയറിന്നു തുല്ല്യരെല്ലാം
(2)

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം


എന്നും തിളങ്ങുന്ന പൊന്‍വിളക്കാണമ്മ
എണ്ണ വറ്റാതെ നാം കാത്തിടേണം
(2)
എന്നും തുറന്നിടും വാതായനമുള്ള
ഏകഗേഹമാണമ്മ മനം
(2)

വറ്റാതൊരീജല ശ്രോതസ്സുധാരയായ്
മക്കള്‍തന്‍ മൂര്‍ധാവില്‍ വീണിടട്ടെ
(2)

ഉണ്മ എന്താണെന്നു തേടി നടക്കേണ്ട
അമ്മയാണമ്മയാണാത്മ സത്യം
(2)

അമ്മയാണമ്മയാണാത്മ സത്യം
അമ്മയാണമ്മയാണാത്മ സത്യം

(അമ്മ- ശാന്താ രവീന്ദ്രന്‍)

Minnaminni Song Lyrics | Koode lyrics | മിന്നാമിന്നി രാരാരോ

മിന്നാമിന്നി... രാരാരോ..
കണ്ണിൽ മിന്നി... ആരാരോ..
നിന്നോടൊപ്പം... എന്നെന്നും..
അക്കം പക്കം... കൂടാല്ലോ..

ഉയരെ ഒരമ്പിളി മാമനുണ്ടേ...
കളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ..

മിന്നാമിന്നി... രാരാരോ..
കണ്ണിൽ മിന്നി... ആരാരോ..
നിന്നോടൊപ്പം... എന്നെന്നും..
അക്കം പക്കം... കൂടാല്ലോ..

തുമ്പികുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ
നെഞ്ചോടു ഞാ...ൻ ചേർക്കുകില്ലേ
കണ്ണെത്താദൂരെ പാറിപ്പോകുമ്പോൾ
പിന്നാലെ നീ... പോരുകില്ലേ..

കുന്നിൻമേലെ... കുന്നിക്കുരു 
പെറുക്കാ..ൻ
ഒമേൽക്കൈയ്യാ..ൽ 
കളിവീടൊന്നുണ്ടാക്കാം
പ്രിയമോടെ നിന്നിൽ പൂനിലാവായ്
പിരിയാതെ എന്നും.. കൂടെയുണ്ടേ..

മിന്നാമിന്നി... രാരാരോ..
കണ്ണിൽ മിന്നി... ആരാരോ..

കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ
പൊന്നോമലേ നീ നിന്നുവെങ്കിൽ
എന്തേ നിനക്കായ് നൽകീടും ഞാൻ
നിന്നോർമ്മകൾ.. പൂചൂടുവാൻ

കൈയ്യിൽ മെല്ലെ.. കുപ്പിവള നിറയ്ക്കാം
വാനം മീതെ.. പട്ടങ്ങൾ പറത്താം
കടലാസ്സു തോണിയേറിയേറി
തുഴയാതെ ദൂരെ നമുക്കു പോകാം

മിന്നാമിന്നി... രാരാരോ..
കണ്ണിൽ മിന്നി... ആരാരോ..
നിന്നോടൊപ്പം... എന്നെന്നും..
അക്കം പക്കം... കൂടാല്ലോ..

24 June 2018

mazhyai kavitha lyrics | മഴയായ് പെയ്‌തൊരാ പ്രണയസംഗീതമെന്‍


മഴയായ് പെയ്‌തൊരാ പ്രണയസംഗീതമെന്‍
ആത്മാവിന്‍ മോഹത്തെ തൊട്ടുണര്‍ത്തി...
മഴയായ് പെയ്‌തൊരാ പ്രണയസംഗീതമെന്‍
ആത്മാവിന്‍ മോഹത്തെ തൊട്ടുണര്‍ത്തി..

പൊഴിയുന്ന തുള്ളികള്‍ മനസിന്റെ മരുഭൂവില്‍
വിടരുന്ന മോഹമായ് നനവുള്ള ഓര്‍മയായ്
പൊഴിയുന്ന തുള്ളികള്‍ മനസിന്റെ മരുഭൂവില്‍
വിടരുന്ന മോഹമായ് നനവുള്ള ഓര്‍മയായ്

എന്‍ നൊമ്പരപ്പാടുകള്‍ മയ്ച്ചുപോയ്
എന്‍ നൊമ്പരപ്പാടുകള്‍ മയ്ച്ചുപോയ്

ആ മഴക്കാലത്ത് ആ നല്ല രാവത്ത്
നനവുള്ള മുടിയിണകള്‍ മിഴികളില്‍ പാറിച്ച്
എന്‍ കുടക്കീഴില്‍ ചാരത്ത് വന്നവള്‍
മഴയുടെ ഭാവങ്ങള്‍ ഒരുമയായ് പങ്കിട്ട്

എന്‍ കുടക്കീഴില്‍ ചാരത്ത് വന്നവള്‍
മഴയുടെ ഭാവങ്ങള്‍ ഒരുമയായ് പങ്കിട്ട്

എന്‍ ഹൃദയം നനച്ചവള്‍
എന്നിലെ റാണിയായ്
എന്‍ പ്രണയരാഗത്തിന്‍ പത്രമായീ.....
എന്‍ പ്രണയരാഗത്തിന്‍ പത്രമായീ.....
എന്‍ പ്രണയരാഗത്തിന്‍ പത്രമായീ....

ചിരിയുള്ള മഴയുടെ ക്രൂരമാം ഭാവങ്ങള്‍
എന്‍ സഖിതന്‍ ആയുസ്സ് തട്ടിയെടുത്തത്
എന്‍ ജീവന്റെ പാതി അടര്‍ത്തിയെടുത്തത്
എല്ലാം വിധിയുടെ കൈകളിലര്‍പ്പിച്ച്

ഓര്‍മതന്‍ ഓരത്ത്
മറന്നുവെച്ചതൊക്കെയും
ഇന്നുമീ മഴയില്‍ ഓര്‍ത്തുപോയി ഞാ......ന്‍
ഇന്നുമീ മഴയില്‍ ഓര്‍ത്തുപോയി ഞാ...ന്‍

Ente Kuttikkalam kavitha lyrics | കാലത്തുണര്‍ന്നേറ്റു


കാലത്തുണര്‍ന്നേറ്റു ബ്രഷുമെടുത്തിട്ടു
പല്ലു ഞാന്‍ തേക്കേണമത്രേ
ഉമിക്കരീലുപ്പിട്ടു കൂട്ടിപ്പൊടിച്ചിട്ട്
പല്ലു തേക്കാന്‍ എനിക്കിഷ്ടം

നിര്‍ബദ്ധമായെന്നെ മൂലക്കിരുത്തീട്ടു
ഹോര്‍ലിക്‌സ് തന്നെന്റെയമ്മാ
നല്ല പാലിത്തിരി വെള്ളവും കൂട്ടി
തിളപ്പിച്ചതാണെനിക്കിഷ്ടം

രാവിലെ തിന്നുവാന്‍ ബ്രഡുണ്ടു ജാമുണ്ടു
തീറ്റുവാനച്ഛനരികില്‍
ചട്‌നിയും കൂട്ടിയിട്ടൊരുചാണുയരത്തില്‍
ദോശ തിന്നാന്‍ എനിക്കിഷ്ടം

ലഞ്ചിന്ന് ബീഫുണ്ട് സൂപ്പുണ്ട് ചോറുണ്ട്
ചപ്പാത്തിയും കൂടെയുണ്ട്
കൈക്കുത്തരിച്ചോറു സാമ്പാര്‍ പപ്പടം
കണ്ണിമാങ്ങേമെനിക്കിഷ്ടം

ആംഗലേയം പഠിച്ചീടാന്‍ ജയിലുകള്‍
ധാരാളമുണ്ടെന്നരികില്‍
നാട്ടിന്‍ പുറത്തുള്ള മണ്ണിന്‍ മണമുള്ള
വിദ്യാലയം എനിക്കിഷ്ടം

ഓണനാളച്ഛന്‍ എനിക്ക് കനിഞ്ഞൊരു
കാള്‍സറായ് മേടിച്ചു തന്നു
സ്വര്‍ണ്ണക്കസവില്‍ മിനുമിനുപ്പുള്ളൊരു
പാവ് മുണ്ടാണെനിക്കിഷ്ടം

മുറ്റത്തു വീകയായി ചീത്ത പറയുവാന്‍
തല്ലാനൊരുങ്ങും എന്‍ മമ്മീ
വാരിയെടുത്തെന്നെ മാറോടു ചേര്‍ക്കുന്ന
അമ്മയെയാണെനിക്കിഷ്ടം

സന്ധ്യക്ക് മമ്മിയും ഡാഡിയും ചേര്‍ന്നെന്നെ
ക്ലബ്ബുകളില്‍ കൊണ്ടു പോകും
മുത്തശ്ശിയോടൊത്തു നാമം
ജപിച്ചുകൊണ്ടത്തല്‍ മാറ്റാനെനിക്കിഷ്ടം

മമ്മിയും ഡാഡിയുമെന്തേ പറയുന്നു
ഞാനൊരു ധിക്കാരിയത്രേ
ഇത്തരം മോഹങ്ങള്‍ ധിക്കാരമാണെങ്കില്‍
ധിക്കാരിയാകുവാനിഷ്ടം

ഇത്തരം മോഹങ്ങള്‍ ധിക്കാരമാണെങ്കില്‍
ധിക്കാരിയാകുവാനിഷ്ടം
എങ്കില്‍ ധിക്കാരിയാകുവാനിഷ്ടം

23 June 2018

Aararo Song Lyrics | Aararo Song Lyrics in malayalam | ആരാരോ വരാമെന്നൊരീ മോഹം


ആരാരോ...
വരാമെന്നൊരീ മോഹം......
വാതില്‍ക്കല്‍...
കിനാവിന്റെ കാല്‍സ്വരം...

ആരാരോ... വരാമെന്നൊരീ മോഹം......
വാതില്‍ക്കല്‍...
കിനാവിന്റെ കാല്‍സ്വരം...

പുലരികളില്‍ പൊടിയും....
ഹിമകണമെന്ന പോ....ല്‍
ഇലകളില്‍ നിന്നുയരും....
വനശലഭങ്ങള്‍ പോ....ല്‍

ഹൃദയമേ....
ചിറകാര്‍ന്നതെന്തിനോ....
പ്രണയമേ.....
നിറവാനമാകയോ...

ഉദയതാരമേ....
അരികിലൊന്നു നീ....
പ്രിയനുമാ..യ് വേ..ഗം.. പോ..രൂ.....
പ്രിയനുമാ..യ് വേ..ഗം.. പോ..രൂ.......

കടലിലേ.....
പിറ പോലെ....
തിരയുമെന്‍.....
മിഴിനീളേ.....

മധുരമാം....
ഒരു നേര്‍ത്ത നൊ..മ്പരം.....
ഹൃദയവേ..ണുവില്‍....
ഒരു ഗാ..നമാ.....യ്

വിണ്ണില്‍ നിന്നുമെന്‍ മുടിയില്‍..
വന്നുതിരും പൂവുകള്‍...
ഇന്നതിന്റെ സൗരഭത്തില്‍....
ഉണരുകയാ.....യ്

പുലരിയില്‍.....
ഒരു സ്വര്‍ണ്ണനാളമാ.....യ്
ഇരവിലും.....
ഒരു കുഞ്ഞുമിഞ്ഞലാ..യ്

മനസ്സിനുള്ളിലെ.....
കുടിലിനുള്ളിലാ.....യ്
കനവുപോല്‍ കൂ..ടെ..
ആ..രോ.....

കനവുപോ.....ല്‍
കൂ.....ടെ
ആ.....രോ.....

22 June 2018

Sowhrudam song Lyrics | Sowhrudam song Lyrics in malayalam | Kaamuki song lyrics | സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ


സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ ചേര്‍ന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേര്‍ന്നിരിക്കാന്‍ വേണ്ടിനി പശ
കൂട്ടുകെട്ടിന്‍ നീര്‍പ്പുഴയില്‍ നീന്തല് രസ

ചിരിയാലെ മൊഴിയാലേ പകലായ് നിശ
ചിറകായ് ഉയരുമ്പോള്‍ ഒരുപോല്‍ ദിശ
വേഗത്തില്‍ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ ഒന്നായ് വസ

ഉണ്മകൊണ്ടും നന്മകൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടില്‍ മുന്‍നടക്കാന്‍
കൂട്ട് നിന്റെ കൊലുസ്സാ

ചങ്ങാത്ത മേഘങ്ങള്‍ പെയ്തു മഴ
വീണ്ടും ഒഴുക്കായി എന്നില്‍ പുഴ
ഇരുളിന്റെ അലയാഴി തുഴയാന്‍ തുഴ
ചിതലാര്‍ന്നു പൊടിയാത്ത കനിവിന്‍ ഇഴ
ചങ്ങാതി നീയാണ് വഴിയില്‍ തുണ
മങ്ങാതെ നീയാണ് മിഴിയില്‍ തുണ

കിസ്സ കിസ്സ സൗഹൃദ കിസ്സ
ദിനം ദിനം എന്തൊരു രസാ


സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ ചേര്‍ന്നൊരു പിസ്സ

ആ... ആ... ആ...

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ
രണ്ടുമനം തമ്മിലിഴ ചേര്‍ന്നൊരു പിസ്സ
ഒട്ടിയൊട്ടി ചേര്‍ന്നിരിക്കാന്‍ വേണ്ടിനി പശ
കൂട്ടുകെട്ടിന്‍ നീര്‍പ്പുഴയില്‍ നീന്തല് രസ

ചിരിയാലെ മൊഴിയാലേ പകലായ് നിശ
ചിറകായ് ഉയരുമ്പോള്‍ ഒരുപോല്‍ ദിശ
വേഗത്തില്‍ മായുന്നിതോരോ ദശ
എന്നെന്നും ഇതുപോലെ ഒന്നായ് വസ

ഉണ്മകൊണ്ടും നന്മകൊണ്ടും
പന്തലിട്ട മനസ്സാ
കണ്ണിരുട്ടില്‍ നീ വരുമ്പോള്‍
നീങ്ങിടുന്നു തരസാ

ചങ്ങാത്ത മേഘങ്ങള്‍ പെയ്തു മഴ
വീണ്ടും ഒഴുക്കായി എന്നില്‍ പുഴ
ഇരുളിന്റെ അലയാഴി തുഴയാന്‍ തുഴ
ചിതലാര്‍ന്നു പൊടിയാത്ത കനിവിന്‍ ഇഴ
ചങ്ങാതി നീയാണ് വഴിയില്‍ തുണ
മങ്ങാതെ നീയാണ് മിഴിയില്‍ തുണ

കിസ്സ കിസ്സ സൗഹൃദ കിസ്സ
ദിനം ദിനം എന്തൊരു രസാ


20 June 2018

Balettante Pranaya Kavitha song lyrics | തമ്പുരാനെഴുന്നള്ളീ..


തമ്പുരാനെഴുന്നള്ളീ..
തമ്പുരാനെഴുന്നള്ളീ...
കാവിന്‍ കോവിലകത്തിന്‍ പൂമുഖത്ത്

കാലൊച്ച കേട്ടനേരം..
തമ്പുരാന്‍ മെല്ലെ നോക്കീ..
ആരില്ലെന്നുത്തരം ബാക്കിയായി...

തമ്പുരാന്‍ നടന്നതും..
ദിക്കുകള്‍ സാക്ഷിയായി..
രാഗാര്‍ദ്രമായൊരു പൊന്‍കിലുക്കം....

മണിനാദം കേട്ടു വീണ്ടും...
തമ്പുരാന്‍ മെല്ലെ നോക്കീ
അങ്ങതാ.. മാനത്ത് തമ്പുരാട്ടി...

മഞ്ഞച്ചേലയുടുത്ത്
കാലില്‍ കൊലുസുമിട്ട്
അങ്ങതാ നില്‍ക്കുന്നു... തമ്പുരാട്ടി....

തമ്പുരാന്‍ നോക്കി നിന്നൂ....
ഇടനെഞ്ചില്‍ താളമിട്ടു....
അറിയാതീ കണ്ണുകളില്‍.. മാരിവില്ലോ...

അഞ്ജനമിഴികളോ....
കാതിലെ കടുക്കനോ...
മിന്നുന്ന പുഞ്ചിരിയോ... മെയ്യഴകോ

പൊന്നിന്‍ ചിലങ്ക വീണൂ...
കാലം നിലച്ചു നിന്നൂ...
തമ്പുരാന്‍ മാറിലാഴ്ത്തീ...തന്‍ പ്രാണനെ....

12 June 2018

kurumbi song lyrics in malayalam | അപ്പൂപ്പന്‍താടിക്കൊപ്പം | കുറുമ്പീ


അപ്പൂപ്പന്‍താടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം.. നിന്‍ മോഹം
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാന്‍ മോഹം.. നിന്‍ മോഹം

ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാന്‍
മരത്തിലേറുവാനുമേ
പല കൊതിയാ..യ്

പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ് പറന്നിടാം
ചിരിപ്പടക്കമാണിവള്‍ മിടുമിടുക്കി..

കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...

പൊടിമണ്ണുകുഴച്ചുരുട്ടിയിവള്‍
ചുടുന്നപ്പമെന്‍ മനസ്സില്‍
കനവിന്റെ ചെറു ചിരട്ടകളില്‍
കുറുമ്പി...

കുസൃതിക്കുഴലൂതിയിവള്‍
കൊതിച്ചോടിവന്നടുക്കേ
കളിമുറ്റമിനിയുണര്‍ന്നുയരും
കുറുമ്പി...

കാ...റ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പി..
പൂ...വായ് ഇതളുനിറച്ചുനിന്ന കുറുമ്പി..
ആ...രും കുലുങ്ങിവിറയ്ക്കും കുട്ടി കുറുമ്പി..
നീ..യേ..
കുറുമ്പി.. കുറുമ്പി.. കുറുമ്പി.. യേ..

കുറുമ്പീ കുറുമ്പീ കുറുമ്പീ...
കുറുമ്പീ കുറുമ്പീ കുറുമ്പീ...
കുറുമ്പീ കുറുമ്പീ കുറുമ്പീ...
കുറുമ്പീ കുറുമ്പീ കുറുമ്പീ...

അപ്പൂപ്പന്‍താടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം.. നിന്‍ മോഹം
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാന്‍ മോഹം.. നിന്‍ മോഹം

ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാന്‍
മരത്തിലേറുവാനുമേ
പല കൊതിയാ..യ്

പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ് പറന്നിടാം
ചിരിപ്പടക്കമാണിവള്‍ മിടുമിടുക്കി..

കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...

08 June 2018

Ore Nila Ore Veyil Lyrics | ഒരേ നിലാ ഒരേ വെയില്‍


ആകാശവും മേഘവും സഖീ
നാമെന്നപോല്‍ ചേര്‍ന്നിതാ
പാടുന്നു ഞാന്‍ മൗനമായ് സഖീ
നീ കേള്‍ക്കുവാന്‍ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്

ഒരേ നിലാ... ഒരേ വെയില്‍...
ഒന്നായിതാ ഉള്‍മൊഴി
ഒന്നായിതാ കണ്‍വഴി
ഒരേ നിലാ... ഒരേ വെയില്‍...
സ്വപ്നങ്ങളും മോഹവും ഒന്നിനി...

വിരലുരുമ്മിയും മെല്ലവേ
മൊഴികളോതിയും പാതിരാ
ചുരങ്ങളില്‍ മായുന്നിതാ..
ഒരു കിനാവിനാല്‍ എന്‍ മനം
പുലരിയാക്കി നീ നിന്നിലെ
പ്രകാശമെന്‍ സൂര്യോദയം..

എന്നുയിരേ നിന്നരികേ
എന്‍ മനമോ വെണ്‍മലരായ്
പ്രണയമീവഴിയെ പൂവണിയുന്നിതാ..
മഴവില്ലുപോ..ലെ

ഒരേ നിലാ... ഒരേ വെയില്‍...
ഒന്നായിതാ ഉള്‍മൊഴി
ഒന്നായിതാ കണ്‍വഴി
ഒരേ നിലാ... ഒരേ വെയില്‍...
സ്വപ്നങ്ങളും മോഹവും ഒന്നിനി...

ഒരേ വെയില്‍...
ഒരേ നിലാ... ഒരേ വെയില്‍...