13 February 2017

kavilinayil kunkumamo lyrics in malayalam

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാ..ഥേ
നിന്റെ ചൊടിയിൽ വിരിയും
മലരിന്നളികൾ മധു നുകരും..

ധിം തൻകിടകിട ധിം തൻകിടകിട
ധിം തൻകിടകിട
തോം

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാ..ഥേ..

മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ..
മലരിട്ടു മാകന്ദ ശാ..ഖികളിൽ...
(2)

തളിരില നുള്ളും കുയിലുകൾ‍ പാടി
തരിവള കൊട്ടിപുഴയതു പാടി..
വനജ്യോത്സ്‌ന പൂ..വിടുന്ന..
വനികയിൽ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ

ധിം തൻകിടകിട ധിം തൻകിടകിട
ധിം തൻകിടകിട
തോം

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാ..ഥേ
നിന്റെ ചൊടിയിൽ വിരിയും
മലരിന്നളികൾ മധു നുകരും..

മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ..
പനിമതീ തീരത്തു വന്നിറങ്ങീ..
(2)

കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു..
മധുരമാം ഗാ..നത്തിൻ..
മുരളിയുമാ..യെന്റെ
അരികിൽ വരാ..മോ..
പെൺകൊടി നീ

ധിം തൻകിടകിട ധിം തൻകിടകിട
ധിം തൻകിടകിട
തോം

കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാ..ഥേ..
നിന്റെ ചൊടിയിൽ വിരിയും
മലരിന്നളികൾ മധു നുകരും

ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ

ധിം തൻകിടകിട ധിം തൻകിടകിട
ധിം തൻകിടകിട
തോം

12 February 2017

vennila kombile lyrics in malayalam

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ..
എന്നുമീയേട്ടന്റെ ചിങ്കാരീ
(2)

മഞ്ഞു നീർത്തുള്ളി പോൽ
നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ..
എന്നുമീയേട്ടന്റെ ചിങ്കാരീ

കാർത്തികനാ..ൾ രാത്രിയിലെൻ..
കൈക്കുമ്പിളിൽ.. വീണ മുത്തേ..
കൈ വളർന്നും.. മെയ് വളർന്നും..
കണ്മണിയാ..യ് തീർന്നതല്ലേ..

നിൻ ചിരിയും.. നിൻ മൊഴിയും..
പുലരിനിലാ..വായ് പൂത്തതല്ലേ...
(2)

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ..
എന്നുമീയേട്ടന്റെ ചിങ്കാ..രീ

കന്നിമുകിൽ..ക്കോടി ചുറ്റി..
പൊൻ വെയിലിൻ.. മിന്നു കെട്ടി..
സുന്ദരിയാ..യ് സുമംഗലിയാ..യ്
പടിയിറങ്ങാ...ൻ നീയൊരുങ്ങും

ഈ വിരഹം.. ക്ഷണികമല്ലേ...
എന്നെന്നും നീ..യെന്ന..രികിലില്ലേ...
(2)

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ..
എന്നുമീയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ
നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..

vachalam en mounam lyrics in malayalam

വാചാലം എൻ മൌനവും
നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...

വാചാലം എൻ മൌനവും
നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...

ഒരുവയൽ പക്ഷിയാ...യ് പൂഞ്ചിറകിന്മേൽ
ഉയരുന്നൂ ഞാ..നുയരുന്നൂ...

ഒരു മണിത്തെന്നലാ..യ് താഴ്വരയാകെ
തഴുകുന്നു നീ.. തഴുകുന്നൂ

മണിമുളം കുഴഴിലായ് കാടാകവേ
സംഗീതം..
കുളിരിളം തളിരിലായ് കാടാകവേ
രോമാഞ്ചം..

വാചാലം എൻ മൌനവും
നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...

ഒരുമുളം തത്തയാ...യ് ഇളവേൽക്കുന്നൂ
ഓരിലയീരില.. നുകരുന്നൂ..

ഋതുമതിപ്പൂവുകൾ.. താളമിടുന്നൂ
ഹൃദയം താ..നെ.. പാടുന്നൂ
മണിമുളം കുഴഴിലായ് കാടാകവേ
സംഗീതം..
കുളിരിളം തളിരിലായ് കാടാകവേ
രോമാഞ്ചം..

വാചാലം എൻ മൌനവും
നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...

swapnangalokkeyum panku vaikam lyrics in malayalam

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും 
പങ്കുവെയ്ക്കാം 
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും 
പങ്കുവെയ്ക്കാം 

ഇനി സ്വപ്നങ്ങളൊക്കെയും 
പങ്കുവെയ്ക്കാം 
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം

കല്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്ക്കാം
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം 
നിത്യം പങ്കുവെയ്ക്കാം

ഇനി സ്വപ്നങ്ങളൊക്കെയും 
പങ്കുവയ്ക്കാം 
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം


സങ്കല്‍പ്പ കേദാര ഭൂവിലവിളയുന്ന 
പൊന്‍കതിരൊക്കെയും 
പങ്കുവെയ്ക്കാം
(2)

കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെയ്ക്കാം
(2)

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും 
പങ്കുവെയ്ക്കാം 
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും 
പങ്കുവെയ്ക്കാം 

ഇനി സ്വപ്നങ്ങളൊക്കെയും 
പങ്കുവെയ്ക്കാം 
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം

manasa mani veenayil lyrics in malayalam | മാനസമണിവേണുവിൽ | മാനസമണി വീണയിൽ

മാനസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ മായാത്ത സ്വപ്‌നങ്ങളാ...ൽ മണിമാല ചാർത്തി മനം... (2)

മാനസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ ആ.. ആ... ഓ..ഓ.. പ്രേമാർദ്ര ചിന്തകളാ...ൽ പൂമാല തീർക്കും മുൻപേ...
(2)
പൂജാ ഫലം തരുവാ...ൻ പൂജാരി വന്നു മുന്നിൽ...

മാനസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ മായാത്ത സ്വപ്‌നങ്ങളാ...ൽ മണിമാല ചാർത്തി മനം...

മാനസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ

ആ.. ആ... ഓ..ഓ..
സിന്ധൂരം ചാർത്തിയില്ലാ... മന്ദാരം ചൂടിയില്ലാ...
(2)

അലങ്കാരം തീരും മുൻപേ... മലർബാണൻ വന്നു മുന്നിൽ...
മാനസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ മായാത്ത സ്വപ്‌നങ്ങളാ...ൽ മണിമാല ചാർത്തി മനം...

thaliritta kinakkal than lyrics in malayalam

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ വിരുന്നുകാരന്‍...
(2)

പൂനുള്ളി പൂനുള്ളി കൈവിരല്‍
കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാ..ര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം
കൊളുത്തിയ
മാനസ പൂജയിനിയാ..ര്‍ക്കുവേണ്ടി

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ വിരുന്നുകാരന്‍...

ഭാവന യമുനതന്‍‌ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി..
സങ്കല്‍പ്പ മണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി

തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍
നിന്റെ... വിരുന്നുകാ..രന്‍...

athimara kombile song lyrics in malayalam

അത്തിമരക്കൊമ്പി..നെ
ചുറ്റിവരും തെന്ന..ലേ
തെന്നിത്തെന്നി മണ്ണി..ൽ
വീ..ണതെ..ങ്ങനെ

പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
വരിവണ്ടായി ഞാനിന്നു മെല്ലേ..
മധു തേടുന്നു തിരയുന്നു നിന്നെ..
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി

അത്തിമരക്കൊമ്പി..നെ
ചുറ്റിവരും തെന്ന..ലേ
തെന്നിത്തെന്നി മണ്ണി..ൽ
വീ..ണതെ..ങ്ങനെ
പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
വനശലഭങ്ങ..ളെങ്ങു..മാ..ടവേ....

എ ..ഏഹേ ...ആ...

ഇലകളിലുതിരുന്നൊരീ...
ഹിമകണമേകീ..ടുമോ....
കാത്തിരുന്നു വാനമ്പാടി..
നീ കേൾക്കുവാനൊരീണം പാടി
പകരുവതെങ്ങ..നെ പറയുവതെങ്ങ..നെ
കരളിലുറങ്ങു..മീ കനവുകളങ്ങ..നെ
ആരോരുമോരാതെ നീയോമലേ
കാതോരമായ് പാ..ടൂ...

അത്തിമരക്കൊമ്പി..നെ ചുറ്റിവരും
തെന്ന..ലേ
തെന്നിത്തെന്നി മണ്ണി..ൽ
വീ..ണതെ..ങ്ങനെ...

കറുകകൾ വിരിയുന്നൊ..രീ...
പുതു നിലമായെങ്കിൽ നീ...
പൂക്കളാലെ നിന്നെ.. മൂടി
നീ ഓർത്തിടാതെ മെല്ലെ.. പുൽകീ..
മിഴികളിലിന്ന..ലെ കരുതിയ മൗ..നമോ
ഇളവെയിലാ..യിതാ പുലരിവയൽ..ക്കരേ..
തീരാ..തെ തീരാ..തെ നീരോ..ളമായ്
പൂഞ്ചോലയായ് മാ..റൂ...

അത്തിമരക്കൊമ്പി..നെ
ചുറ്റിവരും തെന്ന..ലേ
തെന്നിത്തെന്നി മണ്ണി..ൽ
വീ..ണതെ..ങ്ങനെ

പുലരൊളിയങ്ങ..നെ യവനിക നീ..ക്കവേ.
വനശലഭങ്ങ..ളെങ്ങു..മാ..ടവേ..
വരിവണ്ടായി ഞാനിന്നു മെല്ലേ..
മധു തേടുന്നു തിരയുന്നു നിന്നെ..
നറുചിരിയുടെ കിളിമൊഴിയുടെ
പുതുമഴയുടെയൊരു മറവിയിലൊഴുകി

pakal muzhuvan pani lyrics in malayalam

പകല് മുഴുവൻ പണിയെടുത്തു...   
കിട്ടണ കാശിനു കള്ളും കുടിച്ചു... 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ....
(2)

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോനെന്തിനിപ്പണി ചെയ്തു

കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ..
[2]

കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോനെന്തിനിപ്പണി ചെയ്തു

കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ..
[2]

പകല് മുഴുവൻ പണിയെടുത്തു...
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പെണ്ണുകെട്ട്യാ കണ്ണും കെട്ടും
കുട്ട്യോളായാ വായും കെട്ടും

കാര്യം കഴിഞ്ഞു മതി കളി വേലായുധാ...
[2]

പെണ്ണുകെട്ട്യാ കണ്ണും കെട്ടും
കുട്ട്യോളായാ വായും കെട്ടും

കാര്യം കഴിഞ്ഞു മതി കളി വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു..
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]
പളുങ്ക്മണിക്കൊത്തൊരു പെണ്ണ്
പാവം പെടാ പാടും പെട്ടു

പേക്കോലം പോലായിയില്ലേടാ
വേലായുധാ... [2]

പളുങ്ക്മണിക്കൊത്തൊരു പെണ്ണ്
പാവം പെടാ പാടും പെട്ടു

പേക്കോലം പോലായിയില്ലേടാ
വേലായുധാ... [2]

പകല് മുഴുവൻ പണിയെടുത്തു..
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പണ്ടത്തെ കാലം പോയി
പെണ്ണുങ്ങള് പോലീസായി

ജാമ്യം കിട്ടാൻ പൊല്ല്യാപ്പാകും വേലായുധാ...[2]

പകല് മുഴുവൻ പണിയെടുത്തു
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

azhake azhake nanunane lyrics in malayalam

അഴകേ.. അഴകേ..
നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ
ഒരു നിഴലായ് നിൻ വഴിയേ

അഴകേ അഴകേ
ഒരു മഴവില്ലിൻ കതിരേ
കനവിൻ പുഴയിൽ
ഒഴുകുകയാണെൻ മനമേ
(2)

അനുരാഗമേഘമായ്
അണയുന്നു ചാരെ ഞാൻ
ഇനി നിന്നിതളിൽ പൊഴിയാൻ..
മഴനീർ മണിയായ്..

അഴകേ ...
അഴകേ അഴകേ
നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ
ഒരു നിഴലായ് നിൻ വഴിയേ
ഓ ..ഓ

ഇനിയേഴു ജന്മമെൻ
ചിറകായി മാറുമോ
നറുനെയ്ത്തിരിയായ് തെളിയൂ...
ഇനിയെൻ മിഴിയിൽ..

അഴകേ..
അഴകേ അഴകേ
നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ...
ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൻ പുഴയിൽ ഒഴുകുകയാണെൻ മനമേ..
അഴകേ ..

mihraj ravile katte song lyrics in malayalam

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)

കരളിൽ കടക്കുന്ന 
കടലായ് തുടിക്കുന്ന
(2)

കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ

പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ

മുത്തിലും മുത്തായ
മുത്ത് മുഹമ്മദിൻ
(2)

സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ

സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ

ആകാശദേശങ്ങൾ
ആലമുൽ ഗൈബുകൾ
(2)

ആമിനക്കോമന കണ്ടതില്ലേ
(2)

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ

ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ

കാബ കൗസൈനി വരേയ്ക്കും
ഇലാഹോട്
(2)

ഖാത്തിമുൽ അമ്പിയ
ചേർന്നുവല്ലേ
(2)

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)

കരളിൽ കടക്കുന്ന 
കടലായ് തുടിക്കുന്ന
(2)

കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

മരുഭൂ.... തണുപ്പിച്ച കാ...റ്റേ...

malakul mouth azrail lyrics in malayalam

മലക്കുൽ മൗത്ത് അസ്റാഈൽ അണഞ്ഞിടും മുമ്പേ
ചലനമെൻ തടിയിൽ നിലച്ചീടും മുമ്പേ
പുണ്യ നബി തന്റെ റൗള ശരീ..ഫൊന്ന്
കണ്ണിന് കാ..ട്ടീടണെ
ഇലാഹീയെൻ കണ്ണിന് കാ..ട്ടീടണെ..
(2)

തെറ്റുകളെല്ലാം പൊറുക്കുന്ന കോ..നെ.. കുറ്റങ്ങളൊക്കെയും തീർക്കും പുരാ..നെ
ഇന്നോളമെന്നിൽ.. വന്ന പിഴകൾ..
ഇന്നോളമെന്നിൽ.. വന്ന പിഴകൾ..
മന്നാനെ നീ പൊറുത്തീടേ..ണേ..

മലക്കുൽ മൗത്ത് അസ്റാഈൽ അണഞ്ഞിടും മുമ്പേ
ചലനമെൻ തടിയിൽ നിലച്ചീടും മുമ്പേ
പുണ്യ നബി തന്റെ റൗള ശരീ..ഫൊന്ന്
കണ്ണിന് കാ..ട്ടീടണെ
ഇലാഹീയെൻ കണ്ണിന് കാ..ട്ടീടണെ..

ഈരേഴുലകവും പോറ്റും റഹീമേ..
ഗുരു ത്വാഹാ നബിയെ സൃഷ്‌ടിച്ച കോ..നെ
അനുദിനം നിന്റെ.. കരുണ കടാക്ഷം..
അനുദിനം നിന്റെ.. കരുണ കടാക്ഷം..
ചൊരിഞ്ഞീടേണേ.. എന്നിൽ എന്നും

മലക്കുൽ മൗത്ത് അസ്റാഈൽ അണഞ്ഞിടും മുമ്പേ
ചലനമെൻ തടിയിൽ നിലച്ചീടും മുമ്പേ
പുണ്യ നബി തന്റെ റൗള ശരീ..ഫൊന്ന്
കണ്ണിന് കാ..ട്ടീടണെ
ഇലാഹീയെൻ കണ്ണിന് കാ..ട്ടീടണെ..

തേടുന്നു ഞാനഞ്ചു നേരം ഇലാഹേ
തേങ്ങുന്നു മാ..നസം അറിയും ജലാ..ലേ
തേട്ടങ്ങളെല്ലാം ഖബൂലാക്കിയെന്നി..ൽ..
തേട്ടങ്ങളെല്ലാം ഖബൂലാക്കിയെന്നി..ൽ

മലക്കുൽ മൗത്ത് അസ്റാഈൽ അണഞ്ഞിടും മുമ്പേ
ചലനമെൻ തടിയിൽ നിലച്ചീടും മുമ്പേ
പുണ്യ നബി തന്റെ റൗള ശരീ..ഫൊന്ന്
കണ്ണിന് കാ..ട്ടീടണെ
ഇലാഹീയെൻ കണ്ണിന് കാ..ട്ടീടണെ..

chandana cholayil lyrics in malayalam

ഉം... ഉം.. ഉം...
ഉം... ഉം... ഉം...
ആ... ആ... ആ‍...
ആ... ആ.... ആ‍...

ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ...

വൃശ്ചിക രാത്രി തൻ
പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ..

പൂന്തെന്നലേ നിന്നിലെ
ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ
(2)

ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ...

എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ

ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ...

വൃശ്ചിക രാത്രി തൻ
പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ..

കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോ...തിടും..
(2)

നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ്
മൊഴിഞ്ഞിടും..

ആലിംഗനങ്ങൾ കൊണ്ടു മെയ്.. മൂടിടും

ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ...

വൃശ്ചിക രാത്രി തൻ
പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി.....
ഉറങ്ങി...യോ....

chandana manivathil lyrics in malayalam

ഉം... ഉം.. ഉം..
ഉം.... ഉം.. ഉം..

ചന്ദ..ന മണിവാതില്‍ പാ..തി ചാരി
ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ
എന്തായിരുന്നു മനസ്സില്‍..
(2)

എന്നോടെന്തിനൊളിക്കുന്നു
നീ സഖി എല്ലാം
നമുക്കൊരു പോലെയല്ലേ
(2)

അന്ത്യയാ..മത്തിലെ മഞ്ഞെട്ടുപ്പൂക്കുമീ
സ്വര്‍ണ..മന്ദാരങ്ങള്‍
സാ..ക്ഷിയല്ലേ

ചന്ദ..ന മണിവാതില്‍ പാ..തി ചാരി
ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ
എന്തായിരുന്നു മനസ്സില്‍..

നാണം പൂത്തു വിരിഞ്ഞ
ലാവണ്യമേ 
യാമിനി കാമ സുഗന്ധിയല്ലേ
(2)

മായാ വിരലുകള്‍ തൊട്ടാല്‍
മലരുന്ന
മാ..ദക മൌ..നങ്ങള്‍ നമ്മ..ളല്ലേ

ചന്ദ..ന മണിവാതില്‍ പാ..തി ചാരി
ഹിന്ദോ..ളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാ..രചന്ദ്രികേ നീരാടി നീ നില്‍ക്കെ
എന്തായിരുന്നു മനസ്സില്‍..
(2)

vava manoranjini lyrics in malayalam | aha manoranjini lyrics in malayalam

ഹേ..... ഓ.... ഓ..... ഓ... ഹോയ്
ആഹാ മനോരഞ്ജിനി
സുരാംഗനി
സൂപ്പര്‍ സുരസുന്ദരി

ഹേ നളചരിത കഥയിന്‍ ദമയന്തിയോ....
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ....
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ.......ഓ.... ഓ.....

അരേ വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി

നല്ലനാളിന്റെ ആ..ശംസയേകും രാജഹംസങ്ങളേ....
ശ്യാമവാനിന്റെ സംഗീ..തമേകും പുഷ്പമൗനങ്ങളേ..

ഈത്തടങ്ങളില്‍ വന്നുകൂടുമോ കൂടുമോ
ഈലയങ്ങളില്‍ നൃത്തമാടുമോ ആടുമോ

ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍ ഇന്നവള്‍ക്ക് കൈനിറച്ച്
ചെണ്ടുകള്‍..
ഇന്നുദിക്കുമമ്പിളിക്ക് ജന്മനാള്‍ ജന്മനാള്‍
ഇന്നവള്‍ക്ക് കൈനിറച്ച്
ചെണ്ടുകള്‍

ഹേ..... ഓ.... ഓ..... ഓ... ഹോയ്

വാവാ മനോരഞ്ജിനി സുരാംഗനി സൂപ്പര്‍ സുരസുന്ദരി

പൊന്‍‌പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാ..പ്പുകള്‍...
പൂങ്കുരുന്നേ വിരുന്നില്‍.. വിളമ്പി
എത്ര നൈവേ..ദ്യങ്ങള്‍..

ആനയിക്കുവാന്‍ വാദ്യമേളകള്‍ മേളകള്‍
അപ്സരസ്സുകള്‍ നിന്റെ ദാസികള്‍ ദാസികള്‍

തേരിറങ്ങിവന്ന രാജകന്യയോ ദേവലോകനര്‍ത്തകിയാം മങ്കയോ
തേരിറങ്ങിവന്ന രാജകന്യയോ അയ്യോ
ദേവലോകനര്‍ത്തകിയാം മങ്കയോ

ഹേ..... ഓ.... ഓ..... ഓ...
ഹരേ
വാവാ മനോരഞ്ജിനി സുരാംഗനി ആഹാ മനോരഞ്ജിനി
സുരാംഗനി
സൂപ്പര്‍ സുരസുന്ദരി

ആ.. നളചരിത കഥയിന്‍ ദമയന്തിയോ....
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ....
ഒമര്‍ഖയ്യാമിന്‍ കവിത തുളുമ്പുന്ന മധുപാത്രമോ.......ഓ.... ഓ.....

ആഹാ മനോരഞ്ജിനി
സുരാംഗനി സൂപ്പര്‍ സുരസുന്ദരി

ലാലാ ലല്ലാ ലല്ലാ ലാ ല ലല്ലാല്ലാ
ലാലാ ലല്ലാ ലല്ലാ ലാ ല ലല്ലാല്ലാ

aalilathaliyumai song lyrics in malayalam

ആ..ലിലത്താ..ലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ....
ആ..വണിപൊയ്..കയില്‍ നാണമോലും ആമ്പലോ
വധുവായി അരികേ...

മാനത്തായി
മുകിലകലെ മറയുമൊരു
യാമത്തില്‍
അനുരാഗമലിയുമൊരു
(2)

മാം..ഗല്യം രാവിൽ......
ആ..ലിലത്താലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ....
ആ..വണിപൊയ്..കയില്‍ നാണമോലും ആമ്പലോ വധുവായി അരികേ...

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ചുളാങ്കിയുടെ സ്വന്തമായ നിമിഷം..
(2)

വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ..
(2)

സുരഭിലമായോരു
മണിയറ മെനയൂ
മധുപന‍ മാനസമേ

ആ..ലിലത്താ..ലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ....
ആ..വണിപൊയ്..കയില്‍ നാണമോലും ആമ്പലോ
വധുവായി അരികേ...

ചന്ദനക്കുറിയണിഞ്ഞും
നറുകുങ്കുമത്തിലകമോടെ
കനകാങ്കുലീയമണിയുന്ന
ദേവസഖി ദേവിലോല നീയേ...
(2)

ഇതളണിയുന്നല്ലോ
കുമുദിനിയുടെ കനവു നിലാവൊളിയില്‍
(2)

പുതിയൊരു ജീവിത
വനികയിലുണരൂ
കുറുമൊഴി മുല്ലകളേ

ആ..ലിലത്താ..ലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ....
ആ..വണിപൊയ്..കയില്‍ നാണമോലും ആമ്പലോ
വധുവായി അരികേ...

മാനത്തായി
മുകിലകലെ മറയുമൊരു
യാമത്തില്‍
അനുരാഗമലിയുമൊരു
(2)

ആ..ലിലത്താ..ലിയുമായി വരുമീ തിങ്കളേ ഇതിലേ ഇതിലേ....
ആ..വണിപൊയ്..കയില്‍ നാണമോലും ആമ്പലോ
വധുവായി അരികേ...

kallayi kadavathe lyrics in malayalam

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

(ഫിമെയിൽ)
വരുമെന്നു പറഞ്ഞിട്ടും
വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല

മധുമാസ രാ..വിൻ വെൺ
ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും..
കണ്ടില്ലെ
നീ.. കണ്ടില്ലെ

കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതി ഞാ..ൻ

(ഫിമെയിൽ)
പട്ടുറുമാല്‌ വേണ്ട അത്തറിൻ
മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌

കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ

കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

ഫിമെയിൽ
സങ്കൽപ ജാലകം..
പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം

തല ചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ..
കരളിന്റെ മണിയറ തുറന്നു തരാം

ഫിമെയിൽ
ഇനിയെന്തു വേണം
എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ

കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ

(ഫിമെയിൽ)
വരുമെന്നു പറഞ്ഞിട്ടും
വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല

മധുമാസ രാ..വിൻ വെൺ
ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും..
കണ്ടില്ലെ
നീ.. കണ്ടില്ലെ

ഉം....ഉം....ഉം....ഉ....
ഉം...ഉം.....ഉം...ഉ....

etho nidrathan malayalam lyrics | ഏതോ നിദ്രതൻ

ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
ഏഴുവർണ്ണകളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും..
മഴയുടെ ഏകാന്ത സംഗീതമാ..യ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികിൽ വന്നുവെന്നോ....

എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..

ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....

ആ.... വഴിയോരത്ത്..
അന്നാർദ്രമാം സന്ധ്യയിൽ....
ആവണിപ്പൂവായ് നീ നിന്നുവെന്നോ....

ഉം..ഉം.. ഉം.. ഉം..
ഉം..ഉം.. ഉം.. ഉം..

ആ.... വഴിയോരത്ത്..
അന്നാർദ്രമാം സന്ധ്യയിൽ....
ആവണിപ്പൂവായ് നീ നിന്നുവെന്നോ....
കുറുനിര തഴുകിയ കാറ്റിനോടന്നുനിൻ ഉള്ളം തുറന്നുവെന്നോ....

അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല.. ഞാ..നറിഞ്ഞീ..ല..

ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ.....

ഈ... മുളംതണ്ടിൽ....
ചുരന്നൊരെൻ പാട്ടുകൾ....
പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ.....

ഉം..ഉം.. ഉം.. ഉം..
ഉം..ഉം.. ഉം.. ഉം..

ഈ.... മുളംതണ്ടിൽ....
ചുരന്നൊരെൻ പാട്ടുകൾ.... പാലാഴിയായ്
നെഞ്ചിൽ നിറച്ചുവെന്നോ.....
അതിലൂറുമമൃതകണങ്ങൾ.. കോർത്തു നീ അന്നും കാത്തിരുന്നെന്നോ...

അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല...

ഏതോ... നിദ്രതൻ പൊൻമയിൽപ്പീലിയിൽ..
ഏഴുവർണ്ണകളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും..
മഴയുടെ ഏകാന്ത സംഗീതമാ..യ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികിൽ വന്നുവെന്നോ....

എന്തേ ഞാനറിഞ്ഞീല... ഞാ..നറിഞ്ഞീ..ല..

kuttanadan kayalile lyrics in malayalam | കുട്ടനാടന്‍ കായലിലെ

പാണ്ടൻ നായുടെ ശൗര്യം
പണ്ടേപോലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ..
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ..
പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ..
തഞ്ചത്തില് മീനും പിടിക്കണം

വേമ്പനാട്ട് കായല്‍ തിരകള്‍
വിളിക്കുന്നു
തക തിമി തിമ്രിതെയ്
അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു
തക തിമി തിമ്രിതതെയ്

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ..

തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം...
മറുകരയോളം...
(2)

ഒരു തിര തിര ഇരു തിര
തിര ചെറുതിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്റെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടം കഥകള്‍ പഴങ്കഥകള്‍
അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാ......മ്

അലകടലല അല തിരയിളകുമ്പോള്‍
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം.. എന്തൊരു ചന്തം.. (2)

തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെറു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറിമാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മുളയുടെ
കരളിന്റെ കരളിലെ കനവിന് കടം നല്‍കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ.......

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ

പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം
വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു
തക തിമി തിമ്രിതെയ്..
അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു
തക തിമി തിമ്രിതതെയ്...

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്കകറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍
പഴങ്കഥ പറയെടി പുള്ളിക്കുയിലേ (2)