23 August 2015

vijanathayil lyrics in malayalam

വിജനതയിൽ.. പാതിവഴി
തീരുന്നു
ചൊരിമണലിൽ.. വീണു
വെയിലാറുന്നു

ആഴമറിയാൻ.. സാഗരങ്ങൾ
നീന്തി നീന്തി
തീരമണയാൻ..
കൂരിരുളിലേകയായൊ-
രോടമാകയോ….

ചുവടുകളെ.. തളരരുതെ..
ഇടറരുതെ.. വരൂ.. വരൂ..
പോകാമകലെ

വിജനതയിൽ.. പാതിവഴി
തീരുന്നു
ചൊരിമണലിൽ.. വീണു
വെയിലാറുന്നു

ഓടി മറയും.. കാലമെങ്ങൊ
ഓർത്തു നില്ക്കാ
തങ്ങു ദൂരെ
എങ്ങോ പൊയതെങ്ങൊ
എൻ കിനാവിൻ
വെണ്‍പിറാക്കൾ

എന്തെ മാഞ്ഞതെന്തേ
മണ് ചിരാതിൽ പൂത്ത നാളം

പുലരികളെ... ഇത് വഴിയെ
ഇനിയുണരൂവരൂ.. വരൂ
വിണ്‍ വീഥിയിലായ്

വിജനതയിൽ.. പാതിവഴി
തീരുന്നു
ചൊരിമണലിൽ.. വീണു
വെയിലാറുന്നു



നീലമുകിലായ് വാനിലേറാൻ
മേലെ മേലെ പാതി നീങ്ങാൻ

ഉള്ളിൽ ഉള്ളിന്നുള്ളിൽ
പണ്ട് പണ്ടേ നെയ്ത സ്വപ്നം

വീണ്ടും തേടി വന്നു
കണ്ണിലാളാൻ നിദ്രനീന്തി

നിഴലുകളെ ഇനി മറയൂ
പകലൊളികൾ നിറം.. തരും
മണ്‍പാതയിലായ്

വിജനതയിൽ.. പാതിവഴി
തീരുന്നു
ചൊരിമണലിൽ.. വീണു
വെയിലാറുന്നു
ആഴമറിയാൻ.. സാഗരങ്ങൾ
നീന്തി നീന്തി

തീരമണയാൻ..
കൂരിരുളിലേകയായൊ-
രോടമാകയോ….
ചുവടുകളെ.. തളരരുതെ..
ഇടറരുതെ.. വരൂ.. വരൂ..
പോകാമകലെ