30 June 2017

thane poovitta moham lyrics | താനേപൂവിട്ട മോഹം


താനേ പൂവിട്ട മോ..ഹം
മൂ..കം വിതുമ്പും നേ..രം

താനേ പൂവിട്ട മോ..ഹം
മൂ..കം വിതുമ്പും നേ..രം

പാടുന്നൂ സ്‌നേഹവീണയില്‍
ഒരു സാന്ദ്ര സംഗമ ഗാ..നം
ശാന്ത നൊമ്പരമായി

ഓമല്‍ക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോ...ള്‍
ദൂരെ.. നിന്നും.. തെന്ന..ല്‍
ഒരു ശോകനിശ്വാ..സമാ..യി
(2)

തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളില്‍
ആരോ.. വന്നെ..ന്‍ കാ...തില്‍.. ചൊല്ലി..
തേങ്ങും നിന്റെ മൊഴി...

താനേ പൂവിട്ട മോ..ഹം
മൂ..കം വിതുമ്പും നേ..രം
പാടുന്നൂ സ്‌നേഹവീണയില്‍
ഒരു സാന്ദ്ര സംഗമ ഗാ..നം
ശാന്ത നൊമ്പരമായി

ഓര്‍മ്മച്ചിരാതുകളെല്ലാം
ദീപം മങ്ങി..യെരിഞ്ഞ..പ്പോ..ള്‍
ചാരെ.. നിന്നു.. നോ..ക്കും
മിഴിക്കോണിലൊരശ്രു..ബിന്ദു..
(2)

കുളിര്‍ ചൂടാത്ത പൂവന സീമകളില്‍
പൂമഴ പെയ്യാത്ത തീരങ്ങളില്‍
പോകു..മ്പോ..ഴെന്‍ കാതില്‍... വീ..ണു
തേങ്ങും നിന്റെ മൊഴി...

താനേ.. പൂവിട്ട മോ..ഹം
മൂ..കം വിതുമ്പും നേ..രം
പാടുന്നൂ സ്‌നേഹവീണയില്‍
ഒരു സാ..ന്ദ്ര സം..ഗമ ഗാ..നം
ശാന്ത നൊമ്പരമാ..യി




cheppu kilukkana changathi lyrics


ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
(2)

മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ
(2)

ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും
ഓമനച്ചങ്ങാതീ ചൊല്ലൂ നീ
(2)

ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ
കിങ്ങിണിച്ചെപ്പിലെ പൊന്മാല
(2)

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ

ആരിയങ്കാവിലെ കാറ്റു വന്നേ ഒരു
കാരിയം ചോദിച്ചതെന്താണു
(2)

മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്
കൊഞ്ചിപ്പറഞ്ഞതുമെന്താണ്
(2)

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ

കാറ്റിന്‍ കൈയ്യില്‍ കൊടുത്താലേ
ഇതു പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ
(2)

പാട്ടുകാരിക്കിളി ചോദിച്ചാല്‍
നിന്റെ പാട്ടിനു പോവാന്‍ പറയൂല്ലേ
(2)

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരുമണി പൊന്‍ മാലാ

അമ്മിണിക്കുഞ്ഞിനിങ്കു കുറുക്കിയതമ്മച്ചി
കാണാതെ കൊണ്ടത്തരാം
(2)

പഞ്ചാരയുമ്മ പകുത്തു തരാം നിന്റെ
മുത്തണിമാലയെനിക്കല്ലേ
(2)

ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലെ
(2)

മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊന്‍ മാലാ
(2)

നല്ല കുന്നിക്കുരു മണി പൊന്‍ മാലാ



29 June 2017

pulayadi makkal kavitha lyrics



പുലയാടി മക്കള്‍...

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ...

പുതിയ സാമ്രാജ്യം പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍ പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടാത്തി തന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക് പുലയാണ് പോലും


പതിയുറങ്ങുമ്പോള്‍ പറയനെ തേടും
പതിവായി വന്നാല്‍ പിണമായി മാറും
പറയന്റെ മാറില്‍ പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും...

പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെക്കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാപ്പഴനീര് തന്നെ...

കഴുവേറി മക്കള്‍ക്ക് മിഴിനീരു വേണം
കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍...

കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നറിഞ്ഞില്ല നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നറിഞ്ഞില്ല നിങ്ങള്‍...

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
പുലയന്റെ മകനോട് പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ...

tharam valkannadi nokki lyrics


ആ... ആ... ആ...
ആ..... ആ... ആ... ആ..
ആ... ആ... ആ...

താരം..

താരം വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാടി നോക്കി...

മഞ്ഞ..ണിഞ്ഞ.. മലരിയില്‍
നിനവുകള്‍ മഞ്ഞ..ളാ..ടി
വന്ന.. നാ..ള്‍
(2)

ഇലവങ്കം പൂക്കും.. വനമല്ലിക്കാവില്‍..
(2)

പൂരം കൊടിയേറും നാളീറന്‍
തുടിമേളത്തൊടു ഞാനും..
ആ... ആ.. ആ...

ഞാനും..
വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാ..ടി നോക്കി.....


നൂ..റു പൊന്‍തിരി നീ..ട്ടിയെന്‍
മണിയറ വാ..തിലോടാമ്പല്‍
നീ..ക്കി ഞാ..ന്‍
(2)

ഇലക്കുറി തൊട്ടു.. കണിക്കുടം തൂ..വി..
(2)

ഇല്ലം നിറഉള്ളം നിറമാംഗല്യം
പൊഴിയുമ്പോള്‍ നമ്മള്‍..
ആ... ആ.. ആ..

നമ്മള്‍..
വാല്‍ക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാ...ടി നോക്കി.....

neelavana cholayil lyrics in malayalam


ഉം... ഉം... ഉം...
ആഹാ.. ആഹാ.. ഹാ..

നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..
(2)

ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാ..തെ വന്ന.. എന്‍..ദേവീ..

നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..

കാളിദാ..സന്‍ പാടിയ മേഘദൂ..തമേ...
ദേവിദാ..സനാകുമെന്‍
രാഗ ഗീ..തമേ...

ചൊടികളില്‍.. തേന്‍ കണം..
ഏന്തിടും.. പെണ്‍കിളി..
(2)

നീയില്ലെ..ങ്കില്‍.. ഞാനേകനാ..യ്
എന്റേയീ..മൗനം മാത്രം

നീലവാ..നച്ചോലയില്‍
നീന്തിടുന്ന ചന്ദ്രികേ..
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാ..തെ വന്ന.. എന്‍..ദേവീ..

ഞാനും നീയും നാളെയാ..
മാലചാര്‍ത്തിടാം...
വാനും ഭൂവും ഒന്നാ..യ്
വാഴ്ത്തി നിന്നിടാം..

മിഴികളില്‍... കോപമോ...
വിരഹമോ... ദാ..ഹമോ..
(2)

ശ്രീദേവിയേ.. എന്‍ ജീവനേ..
എങ്ങോ.. നീ.. അവിടെ ഞാ..നും


28 June 2017

pacha panam thathe lyrics malayalam


പച്ച പനങ്കിളി തത്തേ.....
നിന്റെ ചിത്തത്തിലാരാണ് പെ..ണ്ണേ..
(2)
പച്ച കുരുത്തോല തൊങ്ങലു നല്‍കിയ
മച്ചുനനാരാണ് പെണ്ണേ...
(2)
നിന്റെ മച്ചുനനാരാണ് പെണ്ണേ....

പൊന്‍ തിരുവാതിര നാളില്‍....
ഒരു പൊന്നശോക കാട്ടില്‍....

പൊന്‍ തിരുവാതിര നാളില്‍...
ഒരു പൊന്നശോക കാട്ടില്‍....

നിന്റെ പുല്ലാങ്കുഴല്‍..
പാട്ടു കേട്ടിന്നലേ..
(2)
പുന്നാര ചെക്കന്‍ വന്നു ചേ..ര്‍ന്നില്ലേ..
നിന്റെ പൂഞ്ചുണ്ടില്‍ തേ..നുണ്ടില്ലേ...
   
പച്ച പനങ്കിളി തത്തേ.....
നിന്റെ ചിത്തത്തിലാരാണ്
പെ..ണ്ണേ..

നെഞ്ചില്‍ നിനക്കിന്നില്ലേ....
മോഹ മുല്ലപ്പൂ ചാര്‍ത്തിയ ഗന്ധം....

മിന്നു കെട്ടുന്നൊരാ
മാരനു കേള്‍ക്കുവാ..ന്‍
(2)
കിന്നാര പാട്ടിന്റെ ശീലു നീ പാടുമോ...
നിന്റെ പൊന്നേഴില ചിറകാട്ടി
നീ ആടുമോ...
   
പച്ച പനങ്കിളി തത്തേ.....
നിന്റെ ചിത്തത്തിലാരാണ് പെ..ണ്ണേ..
(2)
പച്ച കുരുത്തോല തൊങ്ങലു നല്‍കിയ
മച്ചുനനാരാണ് പെണ്ണേ...
(2)
നിന്റെ മച്ചുനനാരാണ് പെണ്ണേ....

laksharchana kandu madangumbol lyrics in malayalam


ലക്ഷാ..ര്‍ച്ചന കണ്ടു..
മടങ്ങുമ്പോ..ളൊരു
ലജ്ജയില്‍ മുങ്ങി..യ
മുഖം കണ്ടു..

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ
മുഖം കണ്ടു

മല്ലികാ..ര്‍ജ്ജുന
ക്ഷേത്രത്തില്‍വച്ചവള്‍..
(2)

മല്ലീശരന്റെ പൂവമ്പു കൊണ്ടു
(2)

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ
മുഖം കണ്ടു..

മുഖക്കുരു മുളയ്ക്കുന്ന കവിളിലെ
കസ്തൂരി നഖക്ഷതം കൊണ്ടു ഞാന്‍
കവര്‍ന്നെടുത്തു

അധരംകൊണ്ടധരത്തില്‍
അമൃതു നിവേദിക്കും
(2)
അസുലഭ നിര്‍വൃതി അറിഞ്ഞു ഞാന്‍
അറിഞ്ഞു ഞാ..ന്‍
ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു

അസ്ഥികള്‍ക്കുള്ളി..ലോ..രുന്മാദ
വിസ്മൃതിതന്‍
അജ്ഞാതസൗരഭം.. പടര്‍ന്നുകേറി..

അതുവരെയറിയാത്ത
പ്രാണഹര്‍ഷങ്ങളില്‍..
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി..

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു

മല്ലികാര്‍ജ്ജുന
ക്ഷേത്രത്തില്‍വച്ചവള്‍
മല്ലീശരന്റെ പൂവമ്പു കൊണ്ടു

മല്ലീ...ശരന്റെ...
പൂ...വമ്പു കൊ..ണ്ടു...


26 June 2017

ennum chirikkunna sooryante malayalam lyrics


എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....
(2)

എന്നും തലോടുന്ന പൂന്തെന്നല്‍
വീചികള്‍ ഇന്നെത്ര സൌരഭ്യമാ..ര്‍ന്നു..
(2)

കാണാത്ത കസ്തൂരി തൂവും
നിന്‍ ചുണ്ടിലെ
കണികകളൊപ്പുകയാലേ

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....

ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ
മാരുതന്‍ ഈ മുഗ്ദ്ധ ഭൂപാള രാ..ഗം...
(2)

ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ...

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ
പുളകങ്ങള്‍ മറവിക്കും
മായ്ക്കുവാനാമോ... (2)

ഋതുകന്യ പെയ്യുമീ നിറമെല്ലാം
മായ്ഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും..

എന്നും ചിരിക്കുന്ന സൂ..ര്യന്റെ
ചെങ്ക..തിര്‍ ഇന്നെ..ത്ര ധന്യ..തയാര്‍ന്നു..
എള്ളെണ്ണതന്‍ മണം പൊങ്ങും
നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്ന..തിനാലേ....
(2)

24 June 2017

sourayoodha padhathilenno lyrics in malayalam



സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ.. വിരിഞ്ഞു...
മേ..ഘദൂതിലെ മോഹം പൂവിലെ
പൊന്‍പരാഗമാ..യ് നിറഞ്ഞു..
(2)
സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ വിരിഞ്ഞു...

അമ്പലമുറ്റത്തന്തിയില്‍ പൂത്ത
ചെമ്പകം കാത്തു നിന്നു...
(2)

രാമഗിരിയിലെ പ്രേമസുരഭില
ഗാനമാ..യ് നാമലിഞ്ഞു...
അലിഞ്ഞൂ... അലിഞ്ഞൂ...
അലിഞ്ഞൂ.......

സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ.. വിരിഞ്ഞു...
മേ..ഘദൂതിലെമോഹം പൂവിലെ
പൊന്‍പരാഗമാ..യ് നിറഞ്ഞു..

സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ.. വിരിഞ്ഞു...

പൗര്‍ണ്ണമിരാവിന്നറയില്‍
ഞാന്‍ നിന്റെ
സൗരഭം തേടി വന്നു...
(2)

മിന്നല്‍പ്പിണരുകള്‍ തേന്‍ തുളിക്കുന്ന
താളമാ..യ് നാമലിഞ്ഞു...
അലിഞ്ഞൂ... അലിഞ്ഞൂ...
അലിഞ്ഞൂ.......

സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ.. വിരിഞ്ഞു...
മേ..ഘദൂതിലെമോഹം പൂവിലെ
പൊന്‍പരാഗമാ..യ് നിറഞ്ഞു..

സൗ..രയൂഥപഥത്തിലെന്നോ..
സംഗമപ്പൂ.. വിരിഞ്ഞു...
സംഗമപ്പൂ.. വിരിഞ്ഞു.....



chandanamani sandhyakalude lyrics in malayalam | ചന്ദനമണി സന്ധ്യകളുടെ | ചന്ദനമണി

ശാന്താ..കാരം... സരസിജനയനം...
വന്ദേ....ഹം..
ചിന്മ...യരൂ..പം...

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

തരളമധുര മുരളിയുണരും
പ്രണയഭരിത കവിതയുണരും
മനസ്സും നിറയുമതുലഹരിത
മദമഹോത്സവം

വരവീണകള്‍ മൃദുപാണികള്‍
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം
അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി
മയില്‍ നടയിവളുടെനടനം

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാ....ളം....
ദ്രുതതാളം ദ്രുതതാളം ദ്രുതതാ..ളം

വെണ്‍പുലരികള്‍ പൊന്‍
കസവിടുമിന്ദ്രനീലമേഘമെന്റെ
ദൂതു പോയ ഹംസമാ..യ്..

മഞ്ഞുരുകിയ മണ്‍ചിമിഴിലെ
മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുംരിയാ..യീ

മനസ്സുകളുടെ കുളിരരുവികളില്‍
ച്ഛിലും ച്ഛിലും
മരതകമഴ മൊഴി തിരയുകയാ..യ്
(2)

ഇനി നിലവിലെ
ജലഗതികളിലുണരുമരിയ
പ്രണയകലികള്‍ തിര നുരയിടുമൊരു
കടലിലെ ഗസലിലലിയുമലസമായ്

ഇനി നിലവിലെ
ജലഗതികളിലുണരുമരിയ
പ്രണയകലികള്‍ തിര നുരയിടുമൊരു
കടലിലെ ഗസലിലലിയുമലസമാ.....യ്

ആ.. ആ.....

വിജനവനിയില്‍ വിരഹലിപിയില്‍
ശിശിര ശലഭമെഴുതിയനിര

ചന്ദനമണി.. ആ... ചന്ദനമണി മൃതു

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാ....ളം....

പൊന്‍യമുനയിലെന്‍ പ്രിയമൊഴി
വെണ്ണിലാവില്‍ വീണലിഞ്ഞ
പൂര്‍ണ്ണചന്ദ്രബിംബമാ..യീ

ശ്രാവണമണി മേടകളില്‍ പ്രാവുകള്‍
പറന്ന രാവില്‍
പൂവണിഞ്ഞ പുണ്യമാ..യീ..

ശ്രുതിഭരമദശുഭലഹരികളില്‍
ധിംനംധിനം
മുഖരിതമൊരു
കുനു കൊലുസ്സുകളില്‍..
(2)

ഇമയെഴുതിയ മിഴിമുകുളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലിലമലിയവേ

ഇമയെഴുതിയ മിഴിമുകുളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലില മലിയുമാര്‍ദ്രമാ...യ്

ആ.. ആ.. ആ...

മനസ്സിനിതളിലുണരുമരിയ
ശിശിര ശലഭമെഴുതിയനിര

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

ആ..
ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

തരളമധുര മുരളിയുണരും
പ്രണയഭരിത കവിതയുണരും
മനസ്സും നിറയുമതുലഹരിത
മദമഹോത്സവം

വരവീണകള്‍ മൃദുപാണികള്‍
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം
അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി
മയില്‍ നടയിവളുടെനടനം

ആ..
ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം ദ്രുതതാളം.. ദ്രുതതാ...ളം...

ആ... ആ.. ആ.. ആ....
ആ.... ആ.. ആ.. ആ....

sararanthal thiri thanu lyrics

ശരറാന്തൽ തിരിതാണു
മുകിലിൻ‌കുടിലിൽ..
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ..
(2)

മകരമാസക്കുളിരിൽ അവളുടെ
നിറഞ്ഞമാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം
ഉണർന്നിരിക്കുന്നൂ...
(2)

വരികില്ലേ നീ........

അലയുടെ കൈകൾ കരുതും
തരിവളയണിയാൻ വരുകില്ലേ
(2)

ശരറാന്തൽ തിരിതാണു
മുകിലിൻ‌കുടിലിൽ..
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ..

അലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ...
ഒളിക്കുവാനൊരുതോന്നൽ രാവിൽ കിളിർത്തുനിൽക്കുന്നൂ..
(2)

കേൾക്കില്ലേ നീ........

കരയുടെ നെഞ്ചിൽ പടരും
തിരയുടെ ഗാനം കേൾക്കില്ലേ
(2)

ശരറാന്തൽ തിരിതാണു
മുകിലിൻ‌കുടിലിൽ..
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നൂ..

(ഹമ്മിങ്)
ഉം.. ഉം... ഉം... ഉം... ഉം..
ഉം... ഉം... ഉം.. ഉം... ഉം..

18 June 2017

pattu padi urakkam njan song lyrics


രാരിരാരോ രാരിരോ..
രാരിരാരോ രാരിരോ....
(2)

പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂംപൈതലേ.....

കേട്ടു കേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ....
കരളിന്റെ കാതലേ..

നിന്നാ..ലീ പുല്‍..മാടം
പൂ..മേ..ടയായെടാ..
(2)

കണ്ണാ..യ് നീയെനിക്കു
സാമ്രാ..ജ്യം കൈവന്നെടാ..
വന്നെടാ...

പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂംപൈതലേ.....

കേട്ടു കേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ....
കരളിന്റെ കാതലേ..

രാ..ജാവായ് തീ..രും നീ..
ഒരു കാ..ലമോ..മനേ..
(2)

മറക്കാ..തെ.. അന്നു..തന്‍
താ..തന്‍ ശ്രീരാമനേ..
രാ..മനേ...

പാട്ടുപാടി ഉറക്കാം ഞാന്‍
താമരപ്പൂംപൈതലേ.....

കേട്ടു കേട്ടു നീയുറങ്ങെന്‍
കരളിന്റെ കാതലേ....
കരളിന്റെ കാതലേ..

രാരിരാരോ രാരിരോ..
രാരിരാരോ രാരിരോ....
(2)

17 June 2017

neeraduvan nilayil lyrics in malayalam


നീ..രാടുവാന്‍ നിളയില്‍ നീ..രാടുവാ..ന്‍
(2)

നീ..യെന്തെ വൈകി വന്നൂ
പൂ..ന്തി..ങ്കളേ....
(2)

നീ..രാടുവാന്‍ നിളയില്‍
നീ..രാടുവാ..ന്‍
(2)

ഈറനാം വെണ്‍നിലാവിന്‍
പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍
ചന്ദനക്കുളിരണിഞ്ഞു..
(2)

പൂമ്പുടവത്തുമ്പിലെ കസവെടുത്തു..
പൂ..ക്കൈത കന്യകമാ..ര്‍
മുടിയില്‍ വെച്ചൂ..

നീ..രാടുവാന്‍ നിളയില്‍
നീ..രാടുവാ..ന്‍
(2)

ആറ്റുവഞ്ഞി പൂക്കളും
കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും
ആതിരപ്പൂവണിഞ്ഞൂ
(2)

ആ..ലിന്റെ കൊമ്പ..ത്തെ
ഗന്ധ..ര്‍വനോ..
ആരെയോ മന്ത്രമോതി
ഉണര്‍ത്തിടുന്നു..

നീ..രാടുവാന്‍ നിളയില്‍ നീ..രാടുവാ..ന്‍
(2)

നീ..യെന്തെ വൈകി വന്നൂ
പൂ..ന്തി..ങ്കളേ....
(2)

നീ..രാടുവാന്‍ നിളയില്‍
നീ..രാടുവാ..ന്‍
(2)



14 June 2017

chembakame chembakame lyrics


ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റേതല്ലേ..
(2)

സഖിയേ... സഖിയേ...
ഓ..മല്‍...ക്കനവേ നീയെന്നുമെന്റേതല്ലേ..

നീലക്കായലോളം പാടി
നീലാകാശം കാതില്‍ ചൊല്ലീ
നീയെന്നുമെന്റേതല്ലേ...

തിരമാലകള്‍ തീരം തഴുകുമ്പോള്‍
എന്നുള്ളത്തില്‍
തളിരാര്‍ന്ന കിനാക്കള്‍ ഉണരുന്നു....
നിറവര്‍ണ്ണ പൂക്കള്‍ വിടരുമ്പോള്‍
നിന്‍ കവിളിണയില്‍
ചെമ്മാനച്ചന്തം വിരിയുന്നു

നിന്‍ കാതര മിഴിയില്‍ തെളിയും
ഋതു കാര്യം പറയാമോ
ചെന്തളിരെ ചെന്താമാരയെ
എന്‍ കൂടെ പോരാമോ
അഴകേ.... അഴകേ.....
നീയെന്നുമെന്റേതല്ലേ..

ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റേതല്ലേ..
(2)

പൊന്‍കനവിന്‍ പുതുമഴ പെയ്യുമ്പോള്‍
എന്‍ കണ്മണിയേ
പൊന്‍മയിലോ തേങ്ങിപ്പാടുന്നു....
വിടപറയാതെങ്ങോ മറയുകയോ
എന്‍ വെണ്‍മുകിലേ
മനമുരുകും ഗീതം കേള്‍ക്കാ..മോ...

ഒരു മേടക്കാറ്റിന്‍ കുളിരായി
നീ എന്നില്‍ നിറയാമോ...
നിന്‍ സ്‌നേഹപുഞ്ചിരിയാലെന്‍..
മനസ്സില്‍ തഴുകാമോ
വരദേ... വരദേ....
നീയെന്നുമെന്റേതല്ലേ...

ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റേതല്ലേ..
(2)

സഖിയേ.... സഖിയേ...
ഓ..മല്‍...ക്കനവേ നീയെന്നുമെന്റേതല്ലേ..

നീലക്കായലോളം പാടി
നീലാകാശം കാതില്‍ ചൊല്ലീ
നീയെന്നുമെന്റേതല്ലേ...

syama sundara pushpame lyrics in Malayalam


ശ്യാ..മസുന്ദര പുഷ്പമേ

ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ..
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാ..നമെന്നെ മറക്കുമോ
എന്റെ ഗാ..നമെന്നില്‍ മരിക്കുമോ

വേ..റെയേതോ വിപഞ്ചിയില്‍
പടര്‍ന്നേ..റുവാനതിന്നാവുമോ..
വേദനതന്‍ ശ്രുതി കലര്‍ന്നത്..
വേറൊരു രാ..ഗമാകുമോ..
വേര്‍പെടുമിണപ്പക്ഷിതന്‍..
ശോക വേണുനാദമാ..യ് മാറുമോ..

ശ്യാമസുന്ദര പുഷ്പമേ...

എന്റെ സൂ..ര്യന്‍ എരിഞ്ഞടങ്ങിയീ
സന്ധ്യ.. തന്‍ സ്വര്‍ണ്ണ മേടയില്‍..
എന്റെ കുങ്കു..മപ്പാ..ടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോ..യ്
മേഘമായ് മേഘരാഗമാ..യ് വരൂ..
വേഗമീ....തീ കെടുത്താ..ന്‍

ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ..
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാ..നമെന്നെ മറക്കുമോ
എന്റെ ഗാ..നമെന്നില്‍ മരിക്കുമോ

13 June 2017

ponnarival ambiliyil lyrics in Malayalam



പൊന്നരിവാ...ള്.. അമ്പി..ളിയില്....
കണ്ണെ..റിയുന്നോ..ളേ....

ആ...മരത്തിന്‍.... പൂ..ന്തണലില്....
വാടി നില്‍ക്കുന്നോ...ളേ.....
വാടി നില്‍ക്കുന്നോ...ളേ..

പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോ..ളേ
ആമരത്തിന്‍ പൂന്തണലില്
വാടിനില്‍ക്കുന്നോ..ളേ
(2)

വാടി നില്‍ക്കുന്നോ..ളേ

പുല്‍ക്കുടിലിന്‍ പൊല്‍ക്കതിരാം
കൊച്ചുറാണിയാളേ
കണ്‍കുളിരേ നെനക്കു വേണ്ടി
നമ്മളൊന്നു പാടാം
നമ്മളൊന്നു പാടാം

ഓണനിലാപാലലകള് ഓടി വരുന്നേരം
എന്തിനാണ് നിന്‍ കരള്
നൊന്തുപോണെന്‍ കള്ളീ

എന്‍ കരളേ... കണ്‍ കുളിരേ...
(2)
എന്‍ കരളേ കണ്‍ കുളിരേ
നിന്നെയോര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്
പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍

ഒത്തുനിന്നീ പൂനിലാവും
നെല്‍ക്കതിരും കൊയ്യാന്‍
തോളോടു തോളൊത്തു ചേര്‍ന്നു
വാളുയര്‍ത്താന്‍ തന്നെ
പോരുമോ നീ.. പോരുമോ നീ..
പോരുമോ നീ പോരുമോ നീ

നേരു നേടും പോരില്‍
എന്‍ കരളിന്‍ പൊല്‍ക്കുളിരേ
നിന്നെയോര്‍ത്തു പാടും
പാട്ടുകാരന്‍ നാളെയുടെ
ഗാട്ടുകാരനല്ലോ
ഗാട്ടുകാരനല്ലോ

പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോ..ളേ
ആമരത്തിന്‍ പൂന്തണലില്
വാടിനില്‍ക്കുന്നോ..ളേ
(2)

വാടി നില്‍ക്കുന്നോ..ളേ

11 June 2017

kalpantha kalatholam lyrics in Malayalam


കല്പാന്തകാലത്തോളം....
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....

കല്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമാ..യ് നില്‍ക്കും...

കല്യാണരൂപനാകും
കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ.....
കവര്‍ന്ന രാധികയെ... പോലെ...

കല്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....

കണ്ണടച്ചാലുമെന്റെ
കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ....
(2)

കന്മദപ്പൂ വിടര്‍ന്നാല്‍
കളിവിരുന്നൊരുക്കുന്ന
(2)
കസ്തൂരിമാനല്ലോ നീ....
കസ്തൂരിമാനല്ലോ നീ...

കല്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....

കര്‍പ്പൂരമെരിയുന്ന
കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ....
(2)

കദനകാവ്യം പോലെ
കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
കതിര്‍മയി ദമയന്തി നീ...

കല്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമാ..യ് നില്‍ക്കും...

കല്യാണരൂപനാകും
കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ.....
കവര്‍ന്ന രാധികയെ... പോലെ...

കല്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും....

06 June 2017

lokam muzhuvan lyrics in Malayalam

ലോ..കം മുഴുവന്‍.. സുഖം പകരാനാ..യ്‌
സ്നേ..ഹദീപമേ മിഴി തുറക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍

താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാ..ഥാ.. കരം പിടിക്കൂ..
ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ

പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ..

ആനന്ദത്തിന്‍ അരുണകിരണമായ്‌
അന്ധകാരമിതിലവതരിക്കൂ

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ മിഴി തുറക്കൂ
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ..

ലോകം മുഴുവന്‍ സുഖം പകരാനായ്‌
സ്നേഹദീപമേ... മിഴി തുറക്കൂ..

pavada prayathil lyrics in malayalam

പാവാട പ്രായത്തിൽ..
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ..

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീദേവി..
പാടുന്നു പ്രകൃതീദേവി..
(2)

നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈകശിൽപ്പി

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ..

പരിണാമചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ്‌ അമ്മയായ്‌ അമ്മൂ..മ്മയായ്‌ മാറും
മാ..റും
(2)

മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവനസ്നേഹം

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി

പാവാട പ്രായത്തിൽ..
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ
ഒരു താമരമൊട്ടായിരുന്നു നീ....

oru nimisham tharu lyrics in malayalam

ഒരു നിമിഷം.. തരൂ... നിന്നിലലിയാ...ൻ
ഒരു യുഗം.. തരൂ... നിന്നെയറിയാ....ൻ

നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

ഒരു നിമിഷം.. തരൂ... നിന്നിലലിയാ...ൻ
ഒരു യുഗം.. തരൂ... നിന്നെയറിയാ....ൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

നീലാംബരത്തിലെ നീ..രദകന്യകൾ
നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു..
(2)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമാ....യ്
നിർമ്മലേ.. എന്നനുരാ..ഗം
തളിർത്തുവെങ്കി..ൽ...

ഒരു നിമിഷം.. തരൂ... നിന്നിലലിയാ...ൻ
ഒരു യുഗം.. തരൂ... നിന്നെയറിയാ....ൻ

നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു...
(2)

ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമാ....യ്
ഓമലേ... എൻ‌മോ...ഹം ഉണർന്നുവെങ്കി..ൽ..

ഒരു നിമിഷം.. തരൂ... നിന്നിലലിയാ...ൻ
ഒരു യുഗം.. തരൂ... നിന്നെയറിയാ....ൻ

നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

chakkara panthalil lyrics in malayalam

ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോ..ഹം..
ശര്‍ക്കര  പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമയമുനയില്‍
താമര വള്ളം തുഴയാം.. (2)

കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നി..ന്നെ..
കാ...ത്തിരിപ്പൂ നി..ന്നെ..
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

വീണുടയാതെയിരിക്കാന്‍ ജീവിത
വീണതരാം ഞാന്‍ കൈ..യ്യില്‍..
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നി...ല്‍..

ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളി..ത്തരുമോ...
(2)

വിജനലതാ ഗൃഹ വാതിലില്‍ വരുമോ
വീണമീട്ടിത്തരുമോ...
വീ..ണമീട്ടിത്തരുമോ...

ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോ..ഹം..

ശര്‍ക്കര  പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

05 June 2017

innee theeram thedum lyrics in malayalam


ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിന്‍ മേട്ടില്‍..
കാമമുറക്കമുണര്‍ന്നു വിലാസിനിയായീ..
നര്‍ത്തനം... തുടരൂ... മോഹിനീ... ഇവിടെ...
(2)

മൃതഭാവനകള്‍ നവചേതനയില്‍
ചിറകു വിടര്‍ത്തട്ടെ...
(2)

നിന്‍ മദനൃത്തം കണ്ടിട്ടിവിടെ
ജീവിതമൊഴുകട്ടേ..
(2)
കാമിനീ തുടരൂ..
മാദക നര്‍ത്തനം..

ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
നര്‍ത്തനം... തുടരൂ...
മോഹിനീ... ഇവിടെ...

ജഡമോഹങ്ങള്‍ രാഗമയൂര
പീലി വിടര്‍ത്തട്ടെ..
(2)

നിന്‍ രതി നൃത്തം കണ്ടു ഭ്രമിക്കും
രാവുകള്‍ പുലരട്ടെ..
(2)

രാഗിണീ വിടരൂ...
കന്മദ പുഷ്പമാ...യ്

ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിന്‍ മേട്ടില്‍..
കാമമുറക്കമുണര്‍ന്നു വിലാസിനിയായീ..
നര്‍ത്തനം... തുടരൂ... മോഹിനീ... ഇവിടെ...
(2)


03 June 2017

mazhayum premikkum neram lyrics in malayalam


മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍

പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്

പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം
(2)

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..

പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍
വീയ്ത്തിടും തീയാണേ

ആകാശത്തെയമ്പിളിമാമനും
ആറ്റിലെയാമ്പലിനോടല്ലെ പ്രേമം
ആരൊക്കെയറിഞ്ഞാലുമില്ലേലും
എനിക്കെന്നും നിന്നെയാണെടിയിഷ്ടം

പട്ടിലൊക്കെ നിന്നെക്കുറിച്ച്
ഞാന്‍ പാടുന്നേരം....
നാട്ടിലാകെ ചോദ്യവുമുണ്ടെടീ
പെണ്ണേ നീ ആരാണെന്ന്...
(2)

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍..
വീയ്ത്തിടും തീയാണേ

അഴകുള്ള താ..ജ്മഹല്
മണ്ണിലുയര്‍ന്നതിലുണ്ടൊരു പ്രേമം..
അറിവുള്ള കവികള്‍ക്കെല്ലാം
ചേലുള്ള കവിത കൊടുത്ത പ്രേമം..
(2)

പെണ്ണേ എന്റെയുള്ളിലെ
സ്‌നേഹമറിയുന്നില്ലേ...
ഇത്രകാലമായിട്ടും ഇത്തിരി
കാരുണ്യം തോന്നുന്നില്ലേ

മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍

പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്

പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം

ജാന്‍ ബി തൂഹേ സാസ് ബി തൂഹേ
ചോഡ് കെ തു മുജെ ജാ നാ
തേരേലിയെ ദില്‍ യെ ദിയാ
സമജ് കെ ആജാ..നാ..

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..

എന്നുടെ സ്‌നേഹം എന്നുടെ മോഹം
നമ്മളൊരുമിച്ച പ്രേമം..
കടലുള്ള കാലം വരെ
മരണമില്ലാ പ്രേമം..