31 January 2018

Puthumazhayai Pozhiyaam Lyrics in Malayalam | Mudra Movie song lyrics


പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്‍..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും
(2)

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം

താളം മാറി
ഓണക്കാലം പോയി
വേലക്കാവില്‍
വര്‍ണക്കോലം മാറി
തീരം തേടി.. അന്തിക്കാറ്റും പോയി..
കൂട്ടിന്നായ് കൂടാരം മാത്രം..

ഉള്‍ക്കുടന്നയിതില്‍
ആത്മനൊമ്പരമിതേറ്റു ഞാനിന്നു
പാടാം..
(2)

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം..

കന്നിക്കൊമ്പില്‍
പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടില്‍
മേഘത്തൂവല്‍ വീണു
ആരംഭത്തില്‍.. പൂരക്കാലം പോയി..
കൂട്ടിന്നായ് കൂടാരം മാത്രം...

വെണ്ണിലാവിലീ
മന്ത്രവേണുവിലൊരീണമായിന്നു
മാറാം..
(2)

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം
കടവിലേ.. കിളികള്‍ തന്‍..
കനവിലേ.. മോഹമാ..യ്
പുഴയിലെ.. ഓളങ്ങള്‍ തേടും

പുതുമഴയായ് പൊഴിയാം
മധുമയമായ് ഞാന്‍ പാടാം

ഉം..ഉം...ഉം... ഉം..ഉം..ഉം...
ല ല ല ലാ ല ല ലാ



ENTE BHASHA KAVITHA LYRICS IN MALAYALAM | MAHAKAVI VALLATHOL NARAYANAMENON


കവിത : എന്റെ ഭാഷ
രചന : വള്ളത്തോള്‍


മിണ്ടിത്തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ

അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ
നമ്മള്‍ക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു
ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം

ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു-
മുള്‍ത്തേനായ്ച്ചേരുന്നു ചിത്തതാരില്‍;
അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ
മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍

ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്‍പ്പിച്ച കൈരളി
പാടവഹീനയെന്നാര്‍പറയും?

കൊണ്ടാടി നാനാവിചിന്തനതന്തുക്കള്‍
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്‍
കേരളത്തിന്നീയിരുള്‍ക്കുണ്ടില്‍ നിന്നൊന്നു
കേറാന്‍ പിടിക്കയറെന്തുവേറെ?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍


30 January 2018

Varshagmanam Kavitha Lyrics in Malayalam Vyoloppilli


കവിത: വർഷാഗമനം
രചന: വൈലോപ്പിള്ളി

മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
ചെവിയ്ക്ക് സംഗീതകസാരമായും
മെയ്യിന് കർപ്പൂരകപൂരമായും
പുലർന്നുവല്ലോ പുതുവർഷകാലം
(2)

കവിയ്ക്കു കാമിയ്ക്ക് കൃഷിവലന്ന്
കരള്‌ക്കൊരാഹ്ലാദരസം വളർത്തി
(2)

ആവിർഭവിപ്പൂ നവ നീലമേഘം
അഹോ കറുപ്പിൻ കമനീയഭാവം
(2)

മേലെ മദാൽ കാറ്റ് കുലിക്കിടുമ്പോൾ
പുത്തൻ മഴതുള്ളികളോട് കൂടി
(2)

ഉതിർന്നു വീഴും നറു മാമ്പഴങ്ങൾ
ഉതിർന്നു വീഴും നറു മാമ്പഴങ്ങൾ
ഓടി പെറുക്കുന്നുതിളം കിടാങ്ങൾ
ഓടി പെറുക്കുന്നുതിളം കിടാങ്ങൾ

ചിന്നി തെറിയ്ക്കും നറും മുത്തുപോലെ
നീളുന്ന വെള്ളിത്തെളി നൂലുപോലെ
(2)

ആകാശഗംഗാ പ്രസരങ്ങൾ പോലെ
ആഹാ പതിപ്പു പുതു വർഷതോയം
ആഹാ പതിപ്പു പുതു വർഷതോയം

മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
ചെവിയ്ക്ക് സംഗീതകസാരമായും
മെയ്യിന് കർപ്പൂരകപൂരമായും
പുലർന്നുവല്ലോ പുതു വർഷകാലം

വീഴും മഴത്തുള്ളികൾ ഉമ്മവെച്ചു
വരണ്ട മണ്ണിൻ മണമുദ്വാമിയ്‌ക്കെ
(2)

പച്ച പൊടിപ്പുല്ല് കിനാവ് കണ്ടു
പശുക്കളാമ്പാരവമേറ്റിടുന്നു
(2)

മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
ചെവിയ്ക്ക് സംഗീതകസാരമായും
മെയ്യിന് കർപ്പൂരകപൂരമായും
പുലർന്നുവല്ലോ പുതു വർഷകാലം
പുലർന്നുവല്ലോ പുതു വർഷകാലം
പുലർന്നുവല്ലോ.... പുതു വർഷകാലം


28 January 2018

omanathinkal kidavo paadi lyrics in malayalam

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍ നിന്നെയുറക്കാം
(2)
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും
അമ്മ ദു:ഖങ്ങളെല്ലാം മറന്നിരിക്കും..

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍
നിന്നെയുറക്കാം

ജാലകവാതിലിലൂടെ ദൂരെ
താരകം കണ്‍ചിമ്മി നോക്കി..
(2)
ഉണ്ണിയേ തേടി വന്നെത്തും..
(2)
നീല വിണ്ണിന്റെ വാത്സല്യമാകാ..ന്‍

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍ നിന്നെയുറക്കാം..

നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ
എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ
(2)
നിന്‍ കവിളെന്തേ തുടുത്തു പോയീ
(2)
ഒരു കുങ്കുമ ചെപ്പ് തുറന്ന പോ..ലെ

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍ നിന്നെയുറക്കാം
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും
അമ്മ ദു:ഖങ്ങളെല്ലാം മറന്നിരിക്കും..

ഓമനത്തിങ്കള്‍ കിടാവോ
പാടിപാടി ഞാന്‍ നിന്നെയുറക്കാം

oru poovinte paattu lyrics | song of a flower | Khaleel jibran


കവിത: ഒരു പൂവിന്റെ പാട്ട്
രചന: ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: ഷാജഹാന്‍ ഒരുമനയൂര്‍
ആലാപനം: ഷിഹാബ്


അമ്മയാം പ്രകൃതി മൊഴിഞ്ഞുള്ളതാമൊരു
അന്‍പിയലുന്ന വാക്കാണു ഞാന്‍
നീലമേലാപ്പില്‍ നിന്നൊപ്പോഴോ ഞെട്ടറ്റ്
ഭൂമിതന്‍ പച്ച വിരിപ്പില്‍ തിളങ്ങി ഞാന്‍
അമ്മയാം പ്രകൃതി മൊഴിഞ്ഞുള്ളതാമൊരു
അന്‍പിയലുന്ന വാക്കാണു ഞാന്‍

ശിശിരത്തില്‍ ഉദരത്തില്‍ ജന്മമെടുത്തു ഞാന്‍
വസന്തര്‍ത്തുവില്‍ ജാതയായി
ഗ്രീഷ്മം മടിയിലിട്ടെന്നെ വളര്‍ത്തി
ശരത് കാല ശയ്യയില്‍ ഞാനൂറങ്ങി

വെളിച്ചം വരുന്നു..
വെളിച്ചം വരുന്നു വിളിച്ചു പറഞ്ഞു ഞാന്‍
വിഭാതത്തില്‍ കാറ്റിന്‍ ചിറകില്‍
ഇരുളാര്‍ന്നു പകലിന്ന് വിട ചൊല്ലും
പക്ഷികള്‍ക്കൊപ്പമെന്‍ കരളും കരഞ്ഞു പോകും
നിറച്ചാര്‍ത്തണയിപ്പൂ ഭൂതലം
ഞാനതില്‍ സൌരഭ്യമേറ്റുന്നു നിര്‍ഭരം

ഞാനുറങ്ങുമ്പോള്‍ ഒരായിരം
താരകര്‍ കണ്ണുകളെന്നെ കടാക്ഷിപ്പൂ വത്സലം
ഞാനുണര്‍ന്നാദ്യമായ് കണ്‍പ്പാര്‍ത്തു സൂര്യന്റെ
ദീപ്തമാം നേത്രം പ്രപഞ്ച പ്രദീപം

മധുരിതം മഞ്ഞിന്‍ കണം വീഞ്ഞു പോലെനിക്ക്
അമൃതമായി കാതില്‍ കിളികുലകൂജനം
കാറ്റില്‍ കുണുങ്ങിയാടുന്ന പുല്‍തണ്ടിനോടെത്തു
ഞാനാടുന്നു ഞാന്‍ നര്‍ത്തനം മോഹനം

ഞാന്‍ പ്രണയികള്‍ക്ക് പാരിതോഷികം
ഞാന്‍ മനോഞ്ജ മംഗല്യ ഹാരം
ഞാന്‍ മണം മായാത്തൊരോര്‍മ്മ പുഷ്പം
ഞാന്‍ മൃതര്‍ക്ക് ജീവന്റെ അവസാന സമ്മാനം
ഞാന്‍ സുഖദുഃഖഭേദമന്യേ സഹചാരി

എന്നുമെന്‍ വദനം പ്രകാശത്തിനുന്മുഖം
അഴല്‍ പോലെയെന്‍ ചാരെ നിഴല്‍ വീണിടുമ്പോഴും
അറിയട്ടെ മാനവന്‍ വിജ്ഞാന വൈഭവം
അറിവേറെയുണ്ടെങ്കിലും മൌഢ്യമാര്‍ന്നവന്‍
(2)
അറിവേറെയുണ്ടെങ്കിലും മൌഢ്യമാര്‍ന്നവന്‍






27 January 2018

Thoramazha Kavitha with Lyrics | Rafeeq Ahammed kavitha

കവിത : തോരാമഴ
രചന : റഫീക്ക് അഹമ്മദ്


ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
(2)

വാടകയ്ക്കായെടുത്തുള്ള കസേരകള്‍
ഗ്യാസ് ലൈറ്റ് , പായകള്‍ കൊണ്ടുപോയി .
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക -
ച്ചോടോളമപ്പോളിരുട്ടുവന്നു ,

ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു
ഉമ്മറയ്ക്കല്‍പ്പടിച്ചോട്ടില്‍
അവളഴിച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി

പുള്ളിക്കുറിഞ്ഞി നിസ്സംഗയായ്
പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി

തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി
(2)

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു

പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു

വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു

ഉമ്മുക്കുലുസു മരിച്ചന്നു
രാത്രിതൊട്ടിന്നോളം
ആ മഴ തോര്‍ന്നുമില്ല
(2)

25 January 2018

kathirippu kavitha lyrics


കവിത : കാത്തിരിപ്പ്
രചന : മുരുകന്‍ കാട്ടാക്കട

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്‌സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു

ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ
മോദമോടെന്നെ വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ് വതും നോറ്റ് കനക്കും
കരള്‍ക്കുടം ചോരാതെ

കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു

മച്ചിലെ വാവല്‍ കലമ്പലില്‍
ഘടികാരമൊച്ചയുണ്ടാക്കും
നിമിഷ പുഷ്പങ്ങളില്‍
തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക്
നിന്നെത്തുന്ന തീവണ്ടി മൂളലില്‍

ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച് പോലുള്‍വലിഞ്ഞീടുവാനെങ്കിലും
വേദന..
വേ..ദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു

ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയാര്‍ത്തണയുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു
സന്ധ്യപൂത്തുലയുമ്പോള്‍
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍

എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്‌വതും നോറ്റ് കനക്കും
കരള്‍ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വറ്റുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്‌സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്‍പാര്‍ത്തിരിക്കുന്നു


24 January 2018

panthangal malayalam kavitha lyrics


കവിത : പന്തങ്ങള്‍
രചന : വൈലോപ്പിള്ളി
ആലാപനം : മധുസൂദനന്‍ നായര്‍


ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറയേന്തിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍
(2)

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!
(2)

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം

മാനവര്‍ കണ്ടാ അഗ്‌നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം
(2)

ആയിരമായിരമത്തീ ചുംബിച്ചാളി
വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടിപ്പാരിലെ
യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!
(2)
**
കാടും പടലും
വെണ്ണീറാക്കിക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി
പല കരുനിര വാര്‍ത്തു പണിക്കേകി!
(2)

അറിവിന്‍ തിരികള്‍ കൊളുത്തീ,
കലകള്‍ക്കാവേശത്തിന്‍ ചൂടേകി
മാലോടിഴയും മര്‍ത്യാത്മാവിനു
മേലോട്ടുയരാന്‍ ചിറകുതകി

പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍
(2)
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍
**
ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
(2)

മര്‍ത്ത്യ ചരിത്രം
മിന്നലിലെഴുതീയിത്തുടു നാരാചാന്തങ്ങള്‍
(2)

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍ !
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
(2)
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍

ഉജ്ജ്വലമാക്കീ ഊയൂഴിയെ ഞങ്ങടെ
ഉജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
(2)
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
(2)
ആശയ്‌ക്കൊത്തു തുണച്ചൂ ഞങ്ങളെ
ആളിക്കത്തും പന്തങ്ങള്‍ !

കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍
(2)
**
വാങ്ങുകയായീ ഞങ്ങള്‍ കരുത്തൊട്
വാങ്ങുക വന്നീ പന്തങ്ങള്‍ !
വാങ്ങുകയായീ ഞങ്ങള്‍
വാങ്ങുകയായീ ഞങ്ങള്‍ കരുത്തൊട്
വാങ്ങുക വന്നീ പന്തങ്ങള്‍ !

എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
(2)
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍

എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകാം പുകയാകും
(2)
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
(2)
കത്തിയ വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍
(2)
***

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
(2)
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
(2)
അസ്മദനശ്വര പൈതൃകമാമീ
അഗ്‌നി വിടര്‍ത്തും സ്‌കന്ദങ്ങള്‍
(2)

ആകെ ഉടച്ചീടട്ടെ മണ്ണിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
(2)
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
(2)
പേറുക വന്നീ പന്തങ്ങള്‍



23 January 2018

Megam Poothu Thudangi Lyrics


മേഘം പൂത്തു തുടങ്ങീ
മോഹം പെയ്തു തുടങ്ങീ
മേ..ദിനീ കേട്ടു നെഞ്ചില്‍
പുതിയൊരു താളം
(2)

ആരാരെ ആദ്യമുണര്‍ത്തീ
ആരാരുടെ നോവു പകര്‍ത്തീ
(2)

ആരാരുടെ ചിറകിലൊതുങ്ങീ
അറിയില്ലല്ലോ..
അറിയില്ലല്ലോ.. അറിയില്ലല്ലോ...

മേ..ഘം പൂത്തു തുടങ്ങീ
മോ..ഹം പെയ്തു തുടങ്ങീ
മേ..ദിനീ കേട്ടു നെഞ്ചില്‍
പുതിയൊരു താളം

എരി വേനല്‍ ചൂടിന്റെ
കഥയാകെ മറന്നൂ
ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞൂ...
(2)

പുതുമണ്ണിന്‍
സ്വപ്നം പുല്‍ക്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാ..കും

വളര്‍ന്നേ..റും വനമാ..കും..
വളര്‍ന്നേ..റും വനമാ..കും..

മേ..ഘം പൂത്തു തുടങ്ങീ
മോ..ഹം പെയ്തു തുടങ്ങീ
മേ..ദിനീ കേട്ടു നെഞ്ചില്‍
പുതിയൊരു താളം

അലകടല്‍ തിരവര്‍ഷമദം
കൊണ്ടു വളര്‍ന്നും
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞൂ
(2)

പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിന്‍ ഗാ..നം

നിത്യ ഗാ..നം.. മര്‍ത്യ ദാ..ഹം
നിത്യ ഗാ..നം.. മര്‍ത്യ ദാ..ഹം


മേ..ഘം പൂത്തു തുടങ്ങീ
മോ..ഹം പെയ്തു തുടങ്ങീ
മേ..ദിനീ കേട്ടു നെഞ്ചില്‍
പുതിയൊരു താളം

ആരാരെ ആദ്യമുണര്‍ത്തീ
ആരാരുടെ നോവു പകര്‍ത്തീ
ആരാരുടെ ചിറകിലൊതുങ്ങീ
അറിയില്ലല്ലോ..
അറിയില്ലല്ലോ.. അറിയില്ലല്ലോ....

മേ..ഘം പൂത്തു തുടങ്ങീ
മോ..ഹം പെയ്തു തുടങ്ങീ
മേ..ദിനീ കേട്ടു നെഞ്ചില്‍
പുതിയൊരു താളം

19 January 2018

Ponnushasennum Neeraaduvan Lyrics


പൊന്നുഷസ്സെന്നും
നീരാടുവാന്‍ വരുമീ
സൌന്ദര്യ തീര്‍ത്ഥക്കടവില്‍
(2)

നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
(2)

പൂം പുലര്‍ക്കണി പോലെയേതോ
പേരറിയാപ്പൂക്കള്‍

നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്‌നേഹബന്ധം
(2)
പൊന്നുഷസ്സെന്നും
നീരാടുവാന്‍ വരുമീ
സൌന്ദര്യ തീര്‍ത്ഥക്കടവില്‍

തീരത്തടിയും ശംഖില്‍
നിന്‍ പേരു കോറി വരച്ചു ഞാന്‍
(2)

ശംഖു കോര്‍ത്തൊരു മാe നിന്നെ
ഞാനണിയിക്കുമ്പോള്‍

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം
(2)

17 January 2018

avanipadam lyrics | avanipadam kavitha lyrics



ആവണിപ്പാടം


ആവണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു
(2)

ആയമ്മയെ കാണാന്‍ അക്കരെ ഇക്കരെ
ആ വഴി ഈ വഴി ആരു വന്നു
(2)

ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി
ഓരായിരം കിളി ഒത്തുവന്നു
ഓരായിരം കിളി ഒത്തുവന്നു

കുഞ്ഞിനു തീറ്റികൊടുത്തു കൊണ്ടേ
ചിലര്‍ കുട്ട്യോളെ കൂടെ നടത്തിക്കൊണ്ടേ
(2)

ചുണ്ടു മുറുക്കി ചുവന്നു കൊണ്ടേ
ഉടുമുണ്ടു മുട്ടോളവുമേറ്റിക്കൊണ്ടേ

ഉതിര്‍മണിയൊന്നു കുറിച്ചുകൊണ്ടേ
കൈകള്‍ ഊഞ്ഞാലായത്തില്‍
വീശിക്കൊണ്ടേ
(2)

ചളിവരമ്പത്തൊന്നു വഴുതിക്കൊണ്ടേ
ചിലര്‍ മഴവെള്ളചാലുകള്‍ നീന്തിക്കൊണ്ടേ

ഓരോരം പായാരം തങ്ങളില്‍ ചൊല്ലി
ഓരായിരം കിളി ഒത്തു വന്നു
ഓരായിരം കിളി ഒത്തു വന്നു
**
തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിനു പാടത്ത് പോയപ്പോള്‍
കുഞ്ഞിതത്ത വിശന്നേയിരുന്നു
കൂട്ടിന്നുള്ളില്‍ തളര്‍ന്നിരുന്നു
(2)


മുത്തശ്ശിക്കേറെ വയസ്സായിക്കൊല്ലവും
പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായി
തത്തമ്മപ്പെണ്ണൂ പറന്നു പോയി
തത്തമ്മപ്പെണ്ണൂ പറന്നു പോയി

കാക്കച്ചിക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൈകൊട്ടിയാരും വിളിച്ചില്ല
കര്‍ക്കടകം വന്നു പോയിട്ടും
ബലിയിട്ടൊരു വറ്റും തരായില്ല
പുത്തന്‍ കലത്തില് വെച്ചൊരു
പായസവറ്റുമൊരാളും എറിഞ്ഞീല്ല
(2)

മഞ്ഞക്കിളിപ്പെണ്ണിനുണ്ടൊരു
പായാരം
മുണ്ടകന്‍ കൊയ്യാനിറങ്ങുമ്പോള്‍

മുന്നാലെ പിന്നാലെ മാറാതെ കൂടീട്ടു
കിന്നാരം ചൊല്ലുന്നു മണവാളാന്‍
(2)

എണ്ണപ്പാടത്തില്‍ കൊയ്ത്തിനു കൂട്ടുകാര്‍
എല്ലാരുമെല്ലാരും പോണുപോലും
(2)

ആണാപ്പിറന്നവന്‍ തിരികെ വരുമ്പോലും
ആനയ്‌ക്കെടുപ്പതും പൊന്നുകൊണ്ടെ
ആനയ്‌ക്കെടുപ്പതും പൊന്നുകൊണ്ടെ
ഒരാനയ്‌ക്കെടുപ്പതും പൊന്നുകൊണ്ടെ

കുന്തിച്ച് ചാടും കുളക്കോഴി കൊച്ചുപെണ്ണ്
ഒന്നു പുലമ്പുന്നു നാത്തൂന്നോട്
(2)

കുന്നത്തെ കാവിലെ വേലകാണാന്‍
ഇന്നലെ പോയി മടങ്ങുമ്പോള്‍
കണ്ണേറുതട്ടിയെന്‍ കാല്‍ മുടന്തി
എണ്ണയിട്ടൊന്നുഴിഞ്ഞു തായോ

കുന്തിച്ച് ചാടും കുളക്കോഴി കൊച്ചുപെണ്ണ്
ഒന്നു പുലമ്പുന്നു നാത്തൂന്നോട്
കുന്നത്തെ കാവിലെ വേലകാണാന്‍
ഇന്നലെ പോയി മടങ്ങുമ്പോള്‍
കണ്ണേറുതട്ടിയെന്‍ കാല്‍ മുടന്തി
എണ്ണയിട്ടൊന്നുഴിഞ്ഞു തായോ

കുരുത്തോല ഞെറിയിട്ടുടുത്ത മുണ്ടില്‍
കുരുത്തക്കേടിനു ചളിപറ്റി
ആരെയോ പ്രാകിക്കൊണ്ടമ്മച്ചി താറാവും
ആവണിപ്പാടത്തും വന്നപ്പോള്‍
ഇത്തിരിമീനിനെ പൊടിമീനിനെയൊക്കെയും
കൊറ്റികള്‍ കൊത്തി പറന്നുപോയി
(2)
കൊറ്റികള്‍ കൊത്തി പറന്നുപോയി

ഓരോരോ പായാരം ചൊല്ലി പിന്നെ
ഓരോ കിളികളും പറന്നു പോയി
(2)

15 January 2018

rakthasakshi lyrics | rakthasakshi kavitha lyrics | rakthasakshi varikal


കവിത : രക്തസാക്ഷി
രചന : മുരുകന്‍ കട്ടാകട (കടപ്പാട്)
ആലാപനം : സന്തോഷ് സായി (കടപ്പാട്)


അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി

മെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി...
(2)

പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
(2)

നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശവേരിന്നു
വെള്ളവും വളവുമായൂറിയോന്‍
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി...

ശലഭവര്‍ണ്ണക്കനവ് നിറയുന്ന യൗവ്വനം
ബലിനല്‍കി പുലരുവോന്‍
രക്തസാക്ഷി...

അന്ധകാരത്തില്‍ ഇടയ്ക്കിടയ്‌ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...
(2)

അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
(2)

പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല
സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍
രക്തസാക്ഷി...
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി
പോലെ എരിയുവോന്‍ രക്തസാക്ഷി

തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ്
പുലര്‍ന്നവന്‍ രക്തസാക്ഷി
(2)

രക്തസാക്ഷി

രക്തം നനച്ചു മഹാകല്പവൃക്ഷമായ്
സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
(2)

അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാരധിക്കാരമധിനിവേശം..
(2)

എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ
കൊടുങ്കാറ്റു രക്തസാക്ഷി
തൂക്കുമരത്തിലെ സുപ്രഭാതം
നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി
രക്തസാക്ഷി


ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍
ഒരിടത്തവന്നു ഭഗത് സിംഗ് പേര്‍
(2)

ഒരിടത്തവന്‍ യേശുദേവനെന്നാണ്
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍

ആയിരം പേരാണവന്നു ചരിത്രത്തിലായിരം
നാവവനെക്കാലവും
(2)

അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍
രക്തസാക്ഷി
(2)

മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍
ഒരു രക്തതാരകം രക്തസാക്ഷി
(2)


12 January 2018

ozhivukalam kavitha lyrics | ozhivukalam kavitha varikal

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആകാശം മറന്നു ഞാന്‍
പൂകളും പൂന്തിങ്കളും മറന്നു
(2)

നീയിത്ര വേഗം മറക്കുമെന്നോര്‍ത്തില്ല
നിന്നെ ഞാന്‍ ഇന്നും മറന്നില്ല
(2)
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)

സായാഹ്നങ്ങളെ കാണാറില്ലിപ്പോള്‍
ആരും തേടിയെത്താറുമില്ല
(2)
രാമഞ്ഞില്‍ തണുക്കാറില്ലെനിക്കിന്നു
രാപക്ഷികള്‍ കൂട്ടുമില്ല
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍

അമ്മയേറെ കരഞ്ഞിറങ്ങും വരെ
മരപെട്ടിയില്‍ മണ്ണു വീഴും വരെ
(2)
അച്ഛനൊക്കെ കടിച്ചിറക്കി കൊണ്ടാള്‍
തിരക്കിലുണ്ടായിരുന്നപ്പോഴും
(2)

കൂടിരുന്നു കുടിച്ചവരൊക്കെയാണി
കുഴിക്ക് മണ്‍ മൂടുവാന്‍ നിന്നതും
(2)
കൈപ്പു കണ്ണീരിറ്റുകള്‍ തന്നെയാണി
കുഴിക്കവര്‍ ഇറ്റു വീഴിച്ചതും
(2)

ഞാന്‍ മരിച്ചത് നിന്നെ മാത്രം നിന
ച്ചെറെ നീ ദു:ഖിമെന്നോര്‍മിച്ച്
(2)
വിഡ്ഢിയായ് പുഴു തിന്നു തീരുമ്പോഴും
നിന്നെ മാത്രം നിനച്ചുറങ്ങുന്നു ഞാന്‍
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)

Pookkathirikkan enikkavathilla lyrics | Pookkathirikkan enikkavathilla varikal

പൂക്കാതിരിക്കാനെനിക്കാവതില്ലേ... (കണിക്കൊന്ന)

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ

വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
വിഷുക്കാലമെത്തിക്കഴിഞ്ഞാലുറക്കത്തിൽ
ഞാൻ ഞെട്ടിഞെട്ടിത്തരിക്കും
ഇരുൾതൊപ്പി പൊക്കിപ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും

പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാണലുക്കിട്ട  
മേനിപ്പുളപ്പിന്നു പൂവൊക്കെയെത്തിച്ചൊരുക്കിക്കൊടുക്കാൻ 
തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു
തോന്നിച്ച കൊമ്പിൻമുനമ്പിൽത്തിളങ്ങുന്നു 
പൊന്നിൻ പതക്കങ്ങൾ

എൻ താലി നിൻ താലി 
പൂത്താലിയാടിക്കളിക്കുന്ന  
കൊമ്പത്തു സമ്പത്തു കൊണ്ടാടിനിൽക്കും 
കണിക്കൊന്നയല്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ


anthikkadappurathu lyrics | anthikkadappurathu lyrics in malayalam

അന്തിക്കടപ്പൊറത്തൊരോല-
ക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ്..

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് 
ഞാനല്ല പരുന്തല്ല തെരകളല്ല 
ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ 
മൂപ്പര് പോണതാണേ... 

അന്തിക്കടപ്പൊറത്തൊരോല-
ക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ് 

മരനീരും മോന്തിനടക്കണ 
ചെമ്മാനത്തെ പൊന്നരയൻ 
(2)

നീട്ടിത്തുപ്പിയതാണേലിത്തുറ 
മണലെല്ലാം പൊന്നാകൂലേ

മാനത്തെ പൂന്തുറയിൽ 
വലവീശണ കാണൂലേ 
(2)

വെലപേശി നിറയ്ക്കണ കൂടേല്
മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ

അന്തിക്കടപ്പൊറത്തൊരോല-
ക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ് 

ഞാനല്ല പരുന്തല്ല തെരകളല്ല 
ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ 
മൂപ്പര് പോണതാണേ... 

കടലിനക്കരെ 
ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ 
ഓമനവണ്ടു മുരളൂലേ 
(2)

അക്കരെയിക്കരെ
ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു
കിടന്നു തെളങ്ങൂലേ 
(2)
മുത്തു കിടന്നു തെളങ്ങൂലേ 
മുത്തു കിടന്നു തെളങ്ങൂലേ 

അന്തിക്കടപ്പൊറത്തൊരോല
ക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ് 

ഞാനല്ല പരുന്തല്ല തെരകളല്ല 
ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ 
മൂപ്പര് പോണതാണേ... 

താരിത്തക്കിടി നാക്കിളിമുക്കിളി 
തൊട്ടുകളിക്കണ കടലിൻ
കുട്ടികൾ
അക്കരെ മുത്തുകണക്കൊരു 
കൊച്ചുകിടാത്തനുദിച്ചുവരുന്നതു
കണ്ട്

മലർപ്പൊടിതട്ടി കലപില കൂട്ടണ 
താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറി 
തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു
മണപ്പുറമാകെത്തിമികിട തിമൃതത്തെയ് 

താരിത്തക്കിടി നാക്കിളിമുക്കിളി 
തൊട്ടുകളിക്കണ കടലിൻ
കുട്ടികൾ
അക്കരെ മുത്തുകണക്കൊരു 
കൊച്ചുകിടാത്തനുദിച്ചുവരുന്നതു
കണ്ട്

മലർപ്പൊടിതട്ടി കലപില കൂട്ടണ 
താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറി 
തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു
മണപ്പുറമാകെത്തിമികിട തിമൃതത്തെയ് 

ഞാനും കേ..ട്ടേ.. ഞാനും കണ്ടെ

അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ
കിനാവിലൊരമ്പിളി വള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടി കൂടാൻ
അത്തിലുമിത്തിലുമാടം മാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളി 
മേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ 
കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിൻ കീഴേ 
തറയിലൊരപ്പോത്തിക്കരി നല്ലതുപാടി 
(2)

തണ്ടെട് വളയെട് പറയെട് വടമെട്
മൊഴികളിലലയുടെ തകിലടി മുറുകി 
(2)

തരികിട തിമൃതത്തെയ് 
താകിട തിമൃതത്തെയ് 
ധിമികിട തിമൃതത്തെയ്

Chillattam Malayalam Kavitha Lyrics | Chillattam Kavitha Lyrics

പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോര്‍ത്തു
നീ മയങ്ങുന്നു..
(2)

ചാരെ അതുകണ്ടു നില്‍ക്കുന്ന
ഞാനും ചിരിയ്ക്കുന്നു
നീയപ്പോഴും കനവിന്റെ പൂവള്ളിയൂഞ്ഞലില്‍
ചില്ലാട്ടമാടുന്നു

പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോര്‍ത്തു
നീ മയങ്ങുന്നു..

ആര്‍ദ്രം വിളിച്ചു ഞാന്‍ മെല്ലെ മെല്ലെ
നീയുണരുന്നു
ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോകുന്നു..
വിടരാനൊരുങ്ങുന്നതിന്നേറെ മുമ്പെ
മഞ്ഞിന്‍ കണം തൂങ്ങി നൂര്‍ന്നു പോകുന്ന
പൂവിതള്‍ നൊമ്പരം
നിന്റെ മിഴിയിണകള്‍ ചേര്‍ന്നു ചൊല്ലുന്നു

കാതരേ..
എന്തിനാണിന്നു നിന്‍ പരിഭവം
കണ്ടുകിടന്ന നിന്നോമന സ്വപ്നം
മുറിഞ്ഞുവോ..?

ഓമലേ..
മുറിയും കിനാവിന്റെ മറുപാതി
പലവട്ടമന്യോനമോതിയോരല്ലേ നാം
(2)

കാതോര്‍ത്തു കൊള്ളുക!
കാതോര്‍ത്തു കൊള്ളുക!
ഞാന്‍ നിന്റെ കാണാക്കിനാപ്പാതി പാടാം..
ഞാന്‍ നിന്റെ കാണാക്കിനാപ്പാതി പാടാം..

നീരുറവയായതു നീയേ
നിനക്കൊഴുകുവാന്‍ അരുവിയായ് ഞാനെ
(2)

പിന്നെയോളമായ് നീന്തി കളിച്ചു നീ
പിന്നിലോരമായ് കണ്ടു ചിരിച്ചു ഞാന്‍

പുഴയായ് ഒഴുകി നീയെത്തി
അഴിമുഖമായ് ഞാന്‍ കാത്തു നിന്നു
സാഗരമായ് നീ മാറി
ചക്രവാളമായ് ഞാന്‍ തൊട്ടു നിന്നു

നീ ശ്യാമമേഘമായപ്പോള്‍
ഞാന്‍ കാറ്റായ് നിന്‍ കൂട്ടു വന്നു
നീ മേഘജ്യോതിയായ് മുമ്പെ
ഞാന്‍ മേഘനാദമായ് പിമ്പെ
മാരിയായ് നീ പെയ്തു നിന്നു
താഴെ മാമലയായ് ഞാന്‍ കിടന്നു

ഹരിതമായ് നീ ചെരിവിലെങ്ങോ
ഹരിണമായ് ഞാനോടി വന്നു
പറവയായ് നീ പാറി വാനില്‍
നിന്റെ ചിറകൊച്ചയായ് ഞാനുമൊപ്പം

രാഗമായ് നീ അരൂപിയായ്
രാഗമായ് നീ അരൂപിയായ്
തേടിപിടിച്ചു ഞാന്‍ താളമായ്..
തേടിപിടിച്ചു ഞാന്‍ താളമായ്..

പൂക്കളായ് തളിരുകളിലോടി നടന്നു നീ
ഋതുകളായ് എന്നും ഒപ്പം കൊതിച്ചു ഞാന്‍
ചേമന്തിയായ് വിരിഞ്ഞു നീ
അന്നു വാസന്ത ഋതുവായി വന്നു ഞാന്‍
പൂവാകയായി നീ പൂക്കവേ
ഗ്രീഷ്മ കാലമായ് മാറിയെന്‍ കോലവും

നീലക്കടമ്പായ് പൂത്തു നീ
വര്‍ഷകാലമായ് നിന്‍ കണ്ണു പൊത്തി ഞാന്‍
താമരായ് നീരാടി നീ
ശരത്കാാലമായ് കടവൊത്തൊളിച്ചു ഞാന്‍

മുല്ലയില്‍ അല്ലിയായ് മാറി നീ
കിളിചില്ലയില്‍ ഹേമന്തമായി ഞാന്‍
പാചോറ്റിയായ് നൃത്തമാടി നീ
കണ്ടു ശിശിരമായ് പാട്ടൊന്നു പാടി ഞാന്‍

തുമ്പതന്‍ തുമ്പത്തൊളിച്ചു നീ
തുമ്പതന്‍ തുമ്പത്തൊളിച്ചു നീ
ഓണമായ് വന്നു വിളിച്ചു ഞാന്‍
തുമ്പിയായ് പാറിക്കളിച്ചു നീ
പോക്കുവെയിലായ് പൊന്നണിയിച്ചു ഞാന്‍

അന്തിയായ് നിന്‍ മുഖം ചോന്നു
ഞാനൊരുകുടമിരുളുമായ് വന്നു
നീ നറും നീല നിലാവായ്
നീ നറും നീല നിലാവായ്
ഞാനീറാനാമൊരു കോടക്കാറ്റായ്..

നിശാഗന്ധിയായ് നീ വിളിച്ചു
നിശാശലഭമായ് ഞാന്‍ വന്നു
എത്രനാം ഹ്ലാദം കുടിച്ചു
എത്രനാം ഹ്ലാദം കുടിച്ചു
പുലരിയെത്താതിരിയ്ക്കാന്‍ കൊതിച്ചു
പുലരിയെത്താതിരിയ്ക്കാന്‍ കൊതിച്ചു

കിളികുലം ചിതറി ചിലച്ചു
കിളികുലം ചിതറി ചിലച്ചു
ഉദയമായ് ഹൃദയം പിടച്ചു
ഉദയമായ് ഹൃദയം പിടച്ചു

തമ്മിലകലാതിരിയ്ക്കാന്‍ കിതച്ചു
തമ്മിലകലാതിരിയ്ക്കാന്‍ കിതച്ചു
പുതുരൂപങ്ങള്‍ വിനയായ് ഭവിച്ചു..
പുതുരൂപങ്ങള്‍ വിനയായ് ഭവിച്ചു..

കുളിരുള്ള വെയിലായിരുന്നു നീ
ചൂടുള്ള മഞ്ഞായിരുന്നു ഞാന്‍..
(2)

പ്രിയതേ..
പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം കോര്‍ത്തു
വീണ്ടും മയങ്ങിയോ..?
വീണ്ടും മയങ്ങിയോ..?

പിന്നെയും ഏതോ കിനാവിന്റെ
ജാലകപ്പാളികള്‍ തുറന്നുവോ..
നിന്‍ കാഴ്ചപാതിയാവോളം
നിന്‍ കാഴ്ചപാതിയാവോളം
ആ പുഞ്ചിരി കണ്ടിരുന്നോട്ടെ ഞാന്‍..
ആ പുഞ്ചിരി കണ്ടിരുന്നോട്ടെ ഞാന്‍..

പ്രിയതേ..
ചുണ്ടിലൊരവ്യക്ത മന്ദസ്മിതം
കോര്‍ത്തു നീ മയങ്ങുന്നു..
ചാരെ അതുകണ്ടു നില്‍ക്കുന്ന
ഞാനും ചിരിയ്ക്കുന്നു
നീയപ്പോഴും കനവിന്റെ പൂവള്ളിയൂഞ്ഞലില്‍
ചില്ലാട്ടമാടുന്നു..
ചില്ലാട്ടമാടുന്നു..

08 January 2018

Ozhivukalam lyrics | Ozhivukalam sam mathew kavitha



ഒഴിവുകാലം

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്റെ മണ്‍കൂനക്ക് മുന്നില്‍
(2)

ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്റെ മണ്‍കൂനക്ക് മുന്നില്‍
(2)

ആകാശം മറന്നു ഞാന്‍
പൂകളും പൂന്തിങ്കളും മറന്നു
(2)

നീയിത്ര വേഗം മറക്കുമെന്നോര്‍ത്തില്ല
നിന്നെ ഞാന്‍ ഇന്നും മറന്നില്ല
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്റെ മണ്‍കൂനക്ക് മുന്നില്‍
(2)

സായാഹ്നങ്ങളെ കാണാറില്ലിപ്പോള്‍
ആരും തേടിയെത്താറുമില്ല
(2)

രാമഞ്ഞില്‍ തണുക്കാറില്ലെനിക്കിന്നു
രാപക്ഷികള്‍ കൂട്ടുമില്ല
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്റെ മണ്‍കൂനക്ക് മുന്നില്‍

അമ്മയേറെ കരഞ്ഞിറങ്ങും വരെ
മരപെട്ടിയില്‍ മണ്ണു വീഴും വരെ
(2)

അച്ഛനൊക്കെ കടിച്ചിറക്കി കൊണ്ടാള്‍
തിരക്കിലുണ്ടായിരുന്നപ്പോഴും
(2)

കൂടിരുന്നു കുടിച്ചവരൊക്കെയാണി
കുഴിക്ക് മണ്‍ മൂടുവാന്‍ നിന്നതും
(2)

കൈപ്പു കണ്ണുനീരിറ്റുകള്‍ തന്നെയാണി
കുഴിക്കവര്‍ ഇറ്റു വീഴിച്ചതും
(2)

ഞാന്‍ മരിച്ചത് നിന്നെ മാത്രം നിന
ച്ചെറെ നീ ദു:ഖിമെന്നോര്‍മിച്ച്
(2)

വിഡ്ഢിയായ് പുഴു തിന്നു തീരുമ്പോഴും
നിന്നെ മാത്രം നിനച്ചുറങ്ങുന്നു ഞാന്‍
(2)

നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്റെ മണ്‍കൂനക്ക് മുന്നില്‍
(2)

ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)