04 April 2017

aarambam thulumbum lyrics in malayalam

ആരംഭം തുളുമ്പും
ചെങ്കതിർ മുഖം മാറും കണ്ട്
നേരമ്പോക്കറിയാതെ ഞാ..നേ..
ഇന്ന്,ആനന്തിച്ചാശിക്കുന്ന
മലർ വിരിഞ്ഞതിലൂറും
തേനൊന്നു കുടിച്ചിടുവാ..നേ..
(റിപ്പീറ്റ്)

തേനിമ്പക്കനിയാളോടുള്ളി-
ലെനിക്ക്  നിറഞ്ഞ്
പ്രേമത്തിന് മരുന്നൊരു
തുള്ളി തരുവാൻ പറഞ്ഞ്
സാരം വെച്ചെടുത്താലും
കള്ളികളെല്ലാം പൊളിഞ്ഞ്
താമരപ്പൂവൊരു വാക്കും
മിണ്ടിയതില്ല തിരിഞ്ഞ്

കണ്ണാളേ..പത്ത് മുത്ത് നിരത്ത-
തിനൊത്തൊരു-നിത്തൊരു
പെണ്ണാളെ..
നിന്റെ തേനെഴും പവിഴച്ചിരിയൊന്ന്
ഞാനൊരിറ്റ് നുണച്ചിടുമിന്ന്

മുത്തേ.. മുഹബ്ബതിന്റെ സത്തേ..
പുന്നാരകുട്ടി തത്തേ..
ക്ഷണമെനിക്ക് നല്ലൊരു
മറുപടി തന്നിടുവേ നീ
മുല്ല മണർമണമുള്ളൊരു പൂവിൽ..

ആരംഭം തുളുമ്പും
ചെങ്കതിർ മുഖം മാറും കണ്ട്
നേരമ്പോക്കറിയാതെ ഞാ..നേ..
ഇന്ന്,ആനന്തിച്ചാശിക്കുന്ന
മലർ വിരിഞ്ഞതിലൂറും
തേനൊന്നു കുടിച്ചിടുവാ..നേ..

മാഞ്ഞാലം കൊഞ്ചി കൊഞ്ചി
കണ്ണും വെട്ടിച്ചെന്നെ കണ്ടാൽ
പാഞ്ഞൊളിച്ചീടുന്നെന്തിനാ..ണ്
നിന്റെ, മാരനായ് എടുക്കുവാൻ
എന്നെ പറ്റുന്നില്ലെങ്കിൽ
പിന്നാ..രാണീയുലകത്തിൽ തേനേ..
(റിപ്പീറ്റ്)

കാഞ്ഞിരക്കുരുവാക്കീറ്റെന്നെ
നീ ഒട്ടും തള്ളണ്ടാ..
കാണാന് മോഞ്ചുണ്ടെന്നെച്ച് 
നിന്നിടം വിട്ട് തുള്ളണ്ടാ..
മാഞ്ഞീടാത്തടയാളം വന്നീ
വെട്ട് കൊള്ളണ്ടാ..
മാണിക്യക്കല്ലോടിഷ്കിൽ
വന്നീ മൊട്ട് നുള്ളണ്ടാ..

തഞ്ചത്തീ..അരബിംബമലർത്ത
മുഖത്തിലു സുന്ദര മൊഞ്ചത്തി..
നിന്റെ തേനെഴും പവിഴച്ചിരിയൊന്ന്
ഞാനൊരിറ്റ് നുണച്ചിടുമിന്ന്

മുത്തേ.. മുഹബ്ബതിന്റെ സത്തേ..
പുന്നാരകുട്ടി തത്തേ..
ക്ഷണമെനിക്ക് നല്ലൊരു
മറുപടി തന്നിടുവേ നീ
മുല്ല മണർമണമുള്ളൊരു പൂവിൽ..

ആരംഭം തുളുമ്പും
ചെങ്കതിർ മുഖം മാറും കണ്ട്
നേരമ്പോക്കറിയാതെ ഞാ..നേ..
ഇന്ന്,ആനന്തിച്ചാശിക്കുന്ന
മലർ വിരിഞ്ഞതിലൂറും
തേനൊന്നു കുടിച്ചിടുവാ..നേ..
(റിപ്പീറ്റ്)




No comments:

Post a Comment