04 April 2017

arippo thirippo lyrics in malayalam | അരിപ്പോ തിരിപ്പോ

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

(കോറസ്)
അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..


തുമ്പപ്പൂവിൻ ചോറും വെച്ച്
കുമ്പള മാംസക്കറിയുണ്ടാക്കി
ഉമ്മാക് പകുതി ഉപ്പാക് പകുതി
എന്ന് പറഞ്ഞ്..പണ്ട്..
പൊട്ടിയ ചിരട്ടയിൽ ചോറ് വിളമ്പി
തീറ്റിച്ചോളേ..

(കോറസ്)
അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

അലക്കല് അരക്കല് കലമ്പല് ഹോബി
ഉടുപ്പെടുത്തടുപ്പിലും കുളത്തിലും ചാടി
അതുകഴിന്നവളൊരു കൊട്ടയെടുത്തി
-ട്ടിറങ്ങുന്നു രാത്രി..
നല്ല അട ലഡ്ഡു വട തരിയുണ്ടയും മണ്ടയും
വിൽക്കണ ജോലീ...

(കോറസ്)
അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

വടകര വളവിൽ അറുപത് തെങ്ങ്
അറുപത് തെങ്ങിൽ അറുപത് പൊത്ത്
അറുപത് പൊത്തിൽ അറുപത് നത്ത്
നത്തിന് കണ്ണെത്ര..
ഇങ്ങനെ മനുഷ്യനെ കറക്കണ
ചോദ്യങ്ങൾ ചോദിച്ചെന്നെ
നട്ടപിരാന്താക്കി...

(കോറസ്)
അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

വടക്കോട്ട്‌ പൊവുമ്മൊ മാവുമ്മം മാങ്ങ
തെക്കോട്ട്‌ പൊവുമ്മൊ മാവുമ്മം മാങ്ങ
പൂള്മ്മം പൂള്മ്മം ചുമപ്പുള്ള മാങ്ങ
പാട്ടുകൾ പാടി..
മനുഷ്യനെ ഇട്ടാവട്ടം കറക്കീട്ട്
പൊട്ടി പൊട്ടി ചിരിക്കുന്നതെന്തിൻ
മോളേ..

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

(കോറസ്)
അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട്‌ വടക്കിട്ട് പൈനാമ്പളിക്കെന്തിൻ
പോയി..ആ മോളെ
അരക്കല്ല ചരക്കല്ല നന്നായി വെള്ളം
കാച്ചി കുടിച്ചവളെ..

No comments:

Post a Comment