04 April 2018

pallivaalu bhadravattakam lyrics in malayalam


തെക്കും കുലത്ത് വായുന്ന
പൊന്നു ഭഗവതിയെ
ആ... ആ.. ആ....

ഞാന്‍ ഇടത്തുനിന്നും കളി
വിളയാടട്ടെ

വടക്കും കുലത്ത് വായുന്ന
പൊന്നു ഭഗവതിയെ
ആ... ആ.. ആ....

ഞാന്‍ ഇടത്തുനിന്നും കളി
വിളയാടട്ടെ

പള്ളിവാളും ഭദ്രവട്ടകവുമായി ഞാന്‍
തിരുമുമ്പില്‍ വന്ന്
കളി തുടങ്ങാം
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ
(2)

ഇനി ഞാനും മറന്നിടാം നല്ലച്ഛനും
മറന്നിടാം
മറന്നീടുക സ്ത്രീധന മുതല്
വേറേയുണ്ടേ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍
വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവിടെ കിടപ്പതുണ്ടെ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

അതില്‍നിന്നും അരവട്ടിവിത്ത്
അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും
നല്ല പൊന്നച്ഛനേ
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

നെല്ലൊന്നും വിത്തൊന്നുമല്ല
എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്തെന്നാണ്
അതിന്റെ പേര്
അങ്ങനങ്ങനെ

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ

കണ്ണുകൊണ്ട് നോക്കി നീയ്
വിത്തെന്നു പറഞ്ഞാലും
കണ്ണിന്റെ കൃഷ്ണമണി പൊട്ടി
തെറിച്ചു പോകും
അങ്ങനെ
(2)

നാവുകൊണ്ട് ചൊല്ലി നീയ്
വിത്തെന്നു പറഞ്ഞാലും
നാവിന്റെ കടപഴുത്ത്
പറിഞ്ഞു പോകും
അങ്ങനെ
(2)

കൊണ്ടുവാ കൊണ്ടുവാ
കൊണ്ടെടി മോളെ
കാളി മോളേ ശ്രീ കൂര്‍മ്പേ

ആ വിത്ത് അസുരവിത്ത് കൊണ്ടുവാ
കൊണ്ടെടി ശ്രീ കൂര്‍മ്പേ
(2)

ആ വിത്തൊന്ന് മലനാട്ടില്‍ ചെന്നാല്‍
മാനുഷര്‍ക്കെല്ലാം ആപത്താണെ
(2)

പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും
തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി
കളിതുടങ്ങി
അങ്ങനങ്ങനെ
(3)



2 comments:

  1. ശ്രീ കുറുബാ ഭാഗവതിയുടെ വടക്കു നാഥാനിലോട്ടുള്ള എഴുന്നുള്ളതും
    ആഘോഷ തിമിർപ്പും മനസ്സിലും ഉത്ഘോഷിക്കുന്നു🙏💓

    ReplyDelete