15 April 2018

arutharuth krooratha kavitha lyrics in malayalam


അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി

അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി
നര ജീവിതത്തിന്‍ മഹത്വം നിനയ്ക്കാതെ
മൃതസാമ്യചിത്തനായി ജീവിതം പേറുവാന്‍

നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ ശാപമോ..
നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ ശാപമോ..
മണ്ണിന്റെ ദുരിതമായി സ്ത്രീക്ക് വിനാശമായി
ഭ്രൂണമായാരിലോ ചേദിച്ചുണര്‍ത്തിയെന്‍
ജന്മദാതാവിന്‍ നിഗൂഡമാം കൈകളില്‍

സ്‌നേഹം പകര്‍ത്തിയും ദേഹം വളര്‍ത്തിയും
ധന്യ പ്രതീക്ഷകള്‍ ലോകത്തിനേകുവാന്‍
(2)

ധര്‍മ്മ മാര്‍ഗങ്ങളില്‍
നീ വളര്‍ന്നീടുവാനെല്ലാം
മറന്നതോ മൂടാത്മചിത്തനായി

ദുര്‍മാര്‍ഗ്ഗചിന്താതലത്തിന്നധീനനായി
നിന്നെ വിളിച്ചതീ ധന്യമാം ഭൂമിയില്‍
നന്ദികേടിന്റെ വിഷ സര്‍പ്പമായി നീ
സന്മാര്‍ഗ്ഗ സോദരി ബന്ധം
മുറിച്ചുകൊണ്ടാഭാസമായിനിന്‍
നീനപ്രവൃത്തികള്‍

ലൈംഗീഗതക്കു വിഷബാധയായി നീ
മാനഭംഗം ചെയ്തു സ്ത്രീത്വം കവര്‍ന്നിടാന്‍
അരുതരുത് ക്രൂരത സ്ത്രീയോടരുതരുത്
അവള്‍ നിന്റെ മകളാണു അമ്മയും സോദരി

ഒരു നിമിഷത്തിന്റെ കാമാര്‍ത്തി പൂണ്ടഹോ
ക്രൂരമാം പീഡക്കിരയായി പിടഞ്ഞവള്‍
(2)

നിരപരാധിത്വത്തിന്‍ രക്ത സാക്ഷിത്വമായി
കൊല ചെയ്തുഹാ എത്ര നിശ്ട്ടൂര പാതകം

നിര്‍ദയം ചെയ്യുന്ന നീചപ്രവൃത്തികള്‍ക്കെത്തിടും
കാലം കണക്കു ചോദിക്കുവാനെല്ലാം
ഗ്രഹിക്കുന്നോരജ്ഞാത ശക്തിയുണ്ടാരേം
വിധിക്കും അതാതിന്റെ ശിക്ഷകള്‍

തിന്മകള്‍ക്കേകും വിനാശ പാഠങ്ങളായി
മുന്നിലെത്തും നാളെ ദുഃഖശരങ്ങളായി
അതിനീച പാദിയായി സ്ത്രീ ശാപമേറ്റതോ
നിയതിതന്‍ ശിക്ഷാ വിധിക്കടിപ്പെട്ടതോ

ഈ മുഗ്ധഭൂവിന്നനുഗ്രഹം കാണാതെ
ജീവനുണ്ടെങ്കിലും ചത്തു നാറുന്നു നീ
നിന്നെ ചുമന്നൊരു ഗര്‍ഭപാത്രത്തിന്റെ
ശാപമോ...



No comments:

Post a Comment