06 June 2017

chakkara panthalil lyrics in malayalam

ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോ..ഹം..
ശര്‍ക്കര  പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമയമുനയില്‍
താമര വള്ളം തുഴയാം.. (2)

കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നി..ന്നെ..
കാ...ത്തിരിപ്പൂ നി..ന്നെ..
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

വീണുടയാതെയിരിക്കാന്‍ ജീവിത
വീണതരാം ഞാന്‍ കൈ..യ്യില്‍..
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നി...ല്‍..

ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളി..ത്തരുമോ...
(2)

വിജനലതാ ഗൃഹ വാതിലില്‍ വരുമോ
വീണമീട്ടിത്തരുമോ...
വീ..ണമീട്ടിത്തരുമോ...

ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോ..ഹം..

ശര്‍ക്കര  പന്തലില്‍ തേന്മഴ ചൊരിയും
ചക്രവര്‍ത്തി കുമാ..രാ..

6 comments:

  1. It is Chakkara panthal, not Sarkara..

    ReplyDelete
  2. Absolutely. It is ‘Chakkara panthalil’. If it is altered to ‘Sharkara’, the beauty of the song is lost as it also distorts the rhyming with ‘Chakravarthy kumaara...’. What a song...🎼

    ReplyDelete
  3. ഒറിജിനൽ പാട്ട് കേൾക്കൂ അപ്പോൾ മനസ്സിലാകും ശർക്കര ആണെന്ന്.
    https://youtu.be/N0x0I6gqqBM

    ReplyDelete
  4. ശർക്കര എന്ന് തന്നെയാണ്... പാട്ട് കേട്ട് നോക്ക്... ർ വ്യക്തമായി കേൾക്കാം.. എന്തായാലും ചർക്കര എന്ന് പറയില്ലല്ലോ

    ReplyDelete