03 June 2017

mazhayum premikkum neram lyrics in malayalam


മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍

പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്

പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം
(2)

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..

പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍
വീയ്ത്തിടും തീയാണേ

ആകാശത്തെയമ്പിളിമാമനും
ആറ്റിലെയാമ്പലിനോടല്ലെ പ്രേമം
ആരൊക്കെയറിഞ്ഞാലുമില്ലേലും
എനിക്കെന്നും നിന്നെയാണെടിയിഷ്ടം

പട്ടിലൊക്കെ നിന്നെക്കുറിച്ച്
ഞാന്‍ പാടുന്നേരം....
നാട്ടിലാകെ ചോദ്യവുമുണ്ടെടീ
പെണ്ണേ നീ ആരാണെന്ന്...
(2)

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍..
വീയ്ത്തിടും തീയാണേ

അഴകുള്ള താ..ജ്മഹല്
മണ്ണിലുയര്‍ന്നതിലുണ്ടൊരു പ്രേമം..
അറിവുള്ള കവികള്‍ക്കെല്ലാം
ചേലുള്ള കവിത കൊടുത്ത പ്രേമം..
(2)

പെണ്ണേ എന്റെയുള്ളിലെ
സ്‌നേഹമറിയുന്നില്ലേ...
ഇത്രകാലമായിട്ടും ഇത്തിരി
കാരുണ്യം തോന്നുന്നില്ലേ

മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍

പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്

പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം

ജാന്‍ ബി തൂഹേ സാസ് ബി തൂഹേ
ചോഡ് കെ തു മുജെ ജാ നാ
തേരേലിയെ ദില്‍ യെ ദിയാ
സമജ് കെ ആജാ..നാ..

എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..

എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..

എന്നുടെ സ്‌നേഹം എന്നുടെ മോഹം
നമ്മളൊരുമിച്ച പ്രേമം..
കടലുള്ള കാലം വരെ
മരണമില്ലാ പ്രേമം..


No comments:

Post a Comment