12 February 2017

podimeesa mulakkana kaalam lyrics in malayalam

പൊടിമീശ മുളക്കണ കാലം....

ഇടനെഞ്ചില് ബാൻഡടി മേളം.....

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പെരുന്നാളിന്
പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്
അവളൊരു കൃസ്ത്യാ..നിപ്പെണ്ണ്

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം.....

അറിയാതേ.....
ഓ....

കഥ നാട്ടിലാരുമേ അറിയാതേ
കാറ്റു പോലുമറിയാതേ
അവൾ പോ..ലുമറിയാതേ..
മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാ..ണ്..

അവളെ കാണണമൊരു കുറി കാണണമെന്നൊരു
തോന്നലു കൊണ്ടാണ്
അവളാരുടെ പെണ്ണാ..ണ്..

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം.....

പറയാതേ.....
ഓ....
ഒരു വാക്ക് പോലുമേ പറയാതേ...
അകലങ്ങൾ മായാതേ...
ഇഷ്ടങ്ങൾ പകരാതേ...
അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താ...ണ്

ആ പുണ്യമനസ്സിലൊളിച്ചു കിടന്നത്
ആരുടെ പേരാ..ണ്
അതിനുത്തരമെന്താ..ണ്

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം
പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്...
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്
അവളൊരു കൃസ്ത്യാ..നിപ്പെണ്ണ്...

പൊടിമീശ മുളക്കണ കാലം
ഇടനെഞ്ചില് ബാൻഡടി മേളം.....

No comments:

Post a Comment