കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...)
മേടമഞ്ഞും മൂടിയീ
ReplyDeleteBut not the
Deleteഅടിപൊളി 😁
ReplyDeletePolichu🥰
ReplyDelete😍😍😊😍😍
ReplyDeleteSuper 🥰
ReplyDelete❤️
ReplyDeletepwoli
ReplyDelete🥰❤️
ReplyDeleteSuper🥰
ReplyDeleteKidu
ReplyDeleteമനോഹരം....
ReplyDeleteവളരെ മനോഹരമായ ഗാനം😍.മോൻ ഉറങ്ങാതെ കിടക്കുമ്പോൾ ഈ പാട്ട് പാടിയാണ് ഉറക്കാറ്.മോന് അത്രത്തോളം പ്രിയങ്കരമാണീ പാട്ട്💝
ReplyDeleteEnte favorate song
ReplyDelete