12 February 2017

aakasha bhoomi kathipathiyaya lyrics in malayalam

ആകാശഭൂമിക്കധിപതിയായ
അല്ലാഹുവിന്റെ ഖുദ്‌റത്തിനാലെ
ഇബ്റാഹീമെന്ന നബീയോടൊരാജ്ഞ
ഇസ്‍മായിലാകും പൊൻമോനെയറുക്കാൻ
(2)

അത് കേട്ട് ഞെട്ടി തെറിച്ചില്ല ഈമാൻ
അത് കേട്ട് പൊട്ടിക്കരഞ്ഞില്ല പൂമാൻ
ഇസ്മായിലോട് പറഞ്ഞു ഖലീല്
ഇറയോന്റെ കല്പനക്കില്ല ബദല്

പൊട്ടിച്ചിരിച്ചു പറയുന്നു മുത്ത്
വെട്ടിത്തെറുപ്പിക്ക് വാപ്പാ കഴുത്ത്‌
ഇരുപേരുമൊത്തു നടക്കുന്നു മെല്ലെ
ഇറയോൻ വിധിയാലെ ബലികല്ല് കൊള്ളേ

ആകാശഭൂമിക്കധിപതിയായ
അല്ലാഹുവിന്റെ ഖുദ്‌റത്തിനാലെ
ഇബ്റാഹീമെന്ന നബീയോടൊരാജ്ഞ
ഇസ്‍മായിലാകും പൊൻമോനെയറുക്കാൻ

നിറചന്ദ്ര സൂര്യൻ നടുങ്ങുന്നു മേലെ
നിരനിന്ന താരസമൂഹങ്ങളാകെ
ഉടയോൻ വിധിക്കായ് ഒരുങ്ങുന്നു പൈതൽ
ഉടവാൾ വീശുകയാണിബ്റാഹിം

ആ നേരം കേട്ടു അശരീരിയൊച്ച
ആകാശം പൊട്ടിപിളർക്കു..മലർച്ച
മതി നീ നിറുത്താൻ ഖലീലെ ജയിച്ചു
മരിക്കില്ല നിന്റെ മകനിസ്മായിൽ

ആകാശഭൂമിക്കധിപതിയായ
അല്ലാഹുവിന്റെ ഖുദ്‌റത്തിനാലെ
ഇബ്റാഹീമെന്ന നബീയോടൊരാജ്ഞ
ഇസ്‍മായിലാകും പൊൻമോനെയറുക്കാൻ
(2)

1 comment:

  1. Ee patt karanam enikk uyaranam ennund dua cheyyaneeee😘😘😘🥰🥰🥰

    ReplyDelete