നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞോരോ..ർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളി.. പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ
കിനാവും നോവുമായ്
മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിതുടിച്ചും തമ്മിൽ കൊതിച്ചും കൊഞ്ചികളിയാടി നമ്മൾ
നിറം പകർന്നാ..ടും.. നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും
മുമ്പേ... ദൂരെ.. ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ
നിലാവേ മായുമോ
കിനാവും നോവുമായ്
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ
നീലക്കുന്നിൻ മേൽ പീലിക്കൂടിൻമേൽ
കുഞ്ഞു മഴ വീ..ഴും നാളിൽ
ആടിക്കൂത്താടും മാരികറ്റായ് നീ എന്തിനിതിലേ.. പറന്നു
ഉള്ളിലുലഞ്ഞാ..ടും മോഹപ്പൂക്കൾ വീ..ണ്ടും
വെറും മണ്ണിൽ വെറുതേ കൊഴിയുഞ്ഞു... ദൂരെ.. ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
നിലാവേ മായുമോ
കിനാവും നോവുമായ്
ഇളം തേൻ തെന്നലായ്
തലോടും പാട്ടുമായ്
ഇതൾ മാഞ്ഞോരോ..ർമ്മയെല്ലാം
ഒരു മഞ്ഞു തുള്ളി.. പോലെ
അറിയാതലിഞ്ഞു പോയ്
Kurachu kudi valuthaanennu
ReplyDelete