12 February 2017

sonare sonare malayalam song lyrics

സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ
സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ

ഏതോ നോവിലൂറുമാ ഗാനം
കാതില്‍ തേന്‍ പകര്‍ന്നിടും നേരം
കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ
(2)

സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ
സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ

മൗനത്തിന്‍ കൂട്ടിലായ് മണി മാടപ്രാവ്
മായില്ലീ ജീവനില്‍ കതിരാടും നോവ്‌
ആടുന്നു പാവകള്‍ നീളുന്നു നാളുകള്‍ മൂകമാ....യ്
അറിയാ...തെയീ.. കഥ മാ...റുമോ....

ഇല്ലിക്കാടിനോട് നീ ചൊല്ലു
ചെല്ലക്കാറ്റിനോട് നീ ചൊല്ലു
വിണ്ണിന്‍ ദൂതുമായിതാ വന്നൂ രാജഹംസം
(2)

സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ
സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ ....

ദാഹത്തിന്‍ വേ..നലില്‍.. ഒരു തണ്ണീര്‍പ്പന്തല്‍ കാലത്തിന്‍ വീ..ഥിയില്‍.. ഒരു മുല്ലപ്പന്തല്‍ സ്നേഹത്തിന്‍ നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ.....
പ്രിയരാ....ഗമാ...യ് ഒഴുകാ...ന്‍ വരൂ....

തുമ്പപ്പൂക്കളോട് നീ ചൊല്ലൂ
തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ
നിന്നെ കാത്തിരിക്കുമീ തോഴന്‍
ഏകനല്ലേ
(2)

സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേന്‍ നിറയ്ക്കാന്‍ പോരൂ
സോനാരേ സോനാരേ
സ്വര്‍ണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാന്‍ പോരൂ

ഏതോ നോവിലൂറുമാ ഗാനം
കാതില്‍ തേന്‍ പകര്‍ന്നിടും നേരം
കണ്ണീര്‍പ്പൂവു പോലെ നീ മാറില്‍ ചായുകില്ലേ
(2)

3 comments: