സൂര്യനായ് തഴുകിയുറക്കമുണർത്തു-
മെന്നച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്നു കരയുമ്പോളറിയാ..തെ-യുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
(2)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെന്നച്ഛൻ..
പുഞ്ചിരിചിറകു വിടർത്തുമെന്നച്ഛൻ..
സൂ..ര്യനാ..യ് തഴുകിയുറക്കമുണർത്തു-
മെന്നച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്നു കരയുമ്പോളറിയാ..തെ-യുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
എന്നുമെൻ പുസ്തകത്താളിൽ.. മയങ്ങുന്ന
നന്മതൻ പീലിയാണച്ഛൻ...
(2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ..
ഉടലാർന്ന കാരുണ്യമച്ഛൻ..
കൈ വന്ന ഭാഗ്യമാണച്ഛൻ..
സൂ..ര്യനാ..യ് തഴുകിയുറക്കമുണർത്തു-
മെന്നച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്നു കരയുമ്പോളറിയാ..തെ-യുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല..യിന്നും...
(2)
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപ്പമച്ഛൻ..
അണയാത്ത ദീപമാണച്ഛൻ..
കാണുന്ന ദൈവമാ..ണച്ഛൻ...
സൂ..ര്യനാ..യ് തഴുകിയുറക്കമുണർത്തു-
മെന്നച്ഛനെയാണെനിക്കിഷ്ടം...
ഞാനൊന്നു കരയുമ്പോളറിയാ..തെ-യുരുകുമെന്നച്ഛനെയാണെനിക്കിഷ്ടം...
Super song
ReplyDelete