18 March 2018
Orikkal nee paranju lyrics in malayalam
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
(2)
നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്
പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്ന്
കണ്ടവരെ ഭൂമിയിലില്ലെന്ന്
കേള്‍ക്കുന്നതേ വെറുപ്പാണെന്ന്
എന്നോടിഷ്ടമേ ഇല്ലയെന്ന്
മറ്റെല്ലാം പറഞ്ഞത് വെറുതേയെന്ന്
വെറുതെ വെറുതെ പറഞ്ഞതെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്
കാണാതിരുന്നപ്പോള്‍ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരിപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങളേ ഞാന്‍ പറയുവെന്ന്
വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണൂമ്പോഴേ സ്‌നേഹമുളുവെന്ന്
എല്ലാമെല്ലാം മനസ്സിലായെന്ന്
ആ
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്
സഹൃദയരേ പ്രിയ സ്‌നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങള്‍ കേട്ടിരുന്നോ
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനി തന്‍ പരാതികളെന്ന്
അവളുടേ ഓരോ ഇഷ്ടങ്ങളും
അതു തന്നെയാണെന്‍ ഗസലെന്ന്
വിജയ ഗീതമായ് നാം കേട്ടതെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
നമ്മളില്‍ നന്മയുണര്‍ത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്
ഒരിക്കല്‍ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
Subscribe to:
Post Comments (Atom)
No comments:
Post a Comment