20 March 2018

akale kinavinte kavitha lyrics in malayalam


അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
(2)
അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്

തിരികെട്ടുപോയാ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
(2)
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ

ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
(2)
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും

മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികള്‍
(2)
പേറുന്ന നീറുന്ന പാവം പ്രവാസികള്‍

കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍
(2)
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍

ഒരുനാളില്‍ ഒരുവേള ഞാനുമെന്നമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
(2)
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്

അതില്‍നിന്നിറങ്ങി വന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ
(2)
അലിവാര്‍ന്ന മൊഴികളാല്‍  കെട്ടിപ്പിടിക്കവേ

അറിയാതെ തേങ്ങികരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
(2)
അറിയാതെ തേങ്ങികരഞ്ഞുപോയ്മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ

അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സകല സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ
(2)
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ

കാത്തു കാത്തൊടുവില്‍ മരിച്ചുപോയ്
ഒരുനോക്കു കാണുവാന്‍ കഴിയാത്ത നോവും
മുറിവുമായ്
(2)
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്


അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികില്‍
വാ എന്നോതി മാടിവിളിക്കവേ
അതുകേട്ട് ഒരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്


No comments:

Post a Comment