21 March 2018

alla charakkalla Bhoomi Geetham lyrics in malayalam


അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി
(2)

വെട്ടിയും കീറിയും വിലയിട്ടു നല്‍കുന്ന
ബലിമൃഗവുമല്ല എന്റെ ഭൂമി
ലക്ഷങ്ങള്‍ കോടികള്‍
മറിയുന്നൊരൂഹക്കച്ചവടത്തിലെ കരുവുമല്ല
(2)

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി

ഓര്‍ക്കുക
അതിലുള്ളോരവകാശമൊക്കെയും
സ്വതസിദ്ധമല്ലെന്നറിയുക നീ
പുല്ലിനും പുഴുവിനും പറവകള്‍ക്കൊക്കെയും
അവകാശമുള്ളൊരു പിതൃസ്വത്തിത്
(2)

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി

പാടം പറമ്പുകള്‍ തണ്ണീര്‍ത്തടങ്ങളും
കുന്നുകള്‍ പുഴകള്‍ കടലോരങ്ങളും
(2)

മാഫിയക്കാരുടെ ഇരകളല്ല
കോടീശ്വരന്മാര്‍ക്കും കള്ളപ്പണക്കാര്‍ക്കും
ലാഭക്കൊതി തീര്‍ക്കാനുള്ളതല്ല

അല്ല ചരക്കല്ല വിപണിയിയില്‍ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകള്‍ക്കമൃതൂട്ടി ഉയിരു നല്‍കും
പൊതുവായ സ്വത്താണിതെന്റെ ഭൂമി
(2)

സ്വച്ഛന്ദമാകും ജൈവ പ്രകൃതി തന്‍
പുഷ്പഹാരം കോര്‍ത്ത നാരിതല്ലോ
(2)

പതിതനാം മര്‍ത്ത്യന്റെ അതിജീവനത്തിന്റെ
നിശ്വാസവായു തന്‍ തെളിമയല്ലോ
(2)

വേണം പുതിയൊരു വിനിയോഗ നിയമമീ
മണ്ണിന്റെതനിമകള്‍ കാത്തു വെയ്ക്കാന്‍
(2)

ഉയരണം പുതിയൊരു സംസ്‌കാരമിവിടെയീ
വസുധയെ നാളേയ്ക്കായ് കരുതി വെയ്ക്കാന്‍
(3)

No comments:

Post a Comment