(മെയിൽ)
കസ്തൂരി......
(ഫിമെയിൽ)
ഓ........
(2)
(മെയിൽ)
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
(ഫിമെയിൽ)
മച്ചാനേ പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം
(മെയിൽ)
നീ....... പട്ടുടുത്ത് പൊട്ടു തൊട്ട്
മുത്തുമാലയിട്ടൊരുങ്ങി
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
(ഫിമെയിൽ)
മച്ചാനേ പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം
(മെയിൽ)
ഓമനച്ചുണ്ടിലെ ചേലിൽ
ഗോ..മാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ
കാട്ടു തക്കാളി ചന്തവും കണ്ടു
(ഫിമെയിൽ)
നിന്റെയീ പുന്നാര വാക്കിൽ മയങ്ങി
നൂറു മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാം കൈകളിൽ
പച്ചകുത്തു പോലെ ചേർന്നുറങ്ങണം
(ഫിമെയിൽ)
നീ..... കുളിരു കോരിയെന്നെയിന്നു-
ണർത്തിവെച്ചതെന്തിനെന്റെ മച്ചാനേ
പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം
(മെയിൽ)
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
(ഫിമെയിൽ)
ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ
മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ
തകിട തകിലടി താളമായ് മാറും
(മെയിൽ)
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ
പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ
പൂമണം പോലെ നിന്നെ മൂടും
(മെയിൽ)
നീ...... പട്ടുടുത്ത് പൊട്ടു തൊട്ട്
മുത്തുമാലയിട്ടൊരുങ്ങി
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
(ഫിമെയിൽ)
മച്ചാനേ പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം
(മെയിൽ)
നീ....... പട്ടുടുത്ത് പൊട്ടു തൊട്ട്
മുത്തുമാലയിട്ടൊരുങ്ങി
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
(ഫിമെയിൽ)
മച്ചാനേ പൊന്നു മച്ചാനേ നിൻ
വിരിമാറത്ത് പടാരാൻ മോഹം
04 April 2017
kasthoori ente kasthoori lyrics in malayalam | കസ്തൂരി എന്റെ കസ്തൂരി
Subscribe to:
Post Comments (Atom)
No comments:
Post a Comment