04 April 2017

azhakulla fathima song lyrics in malayalam | അഴകുള്ള ഫാത്തിമ

അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ
അള്ളാന്റെ ദൂതരെ
പൂമോള് ഫാത്തിമ
അലിയാര് തങ്ങൾക്ക് 
ഇണയൊത്ത ഫാത്തിമ

അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ
അള്ളാന്റെ ദൂതരെ
പൂമോള് ഫാത്തിമ
അലിയാര് തങ്ങൾക്ക് 
ഇണയൊത്ത ഫാത്തിമ

മുത്തായ ദീനിൻ മാതൃക
മഹിള ഫാത്തിമ
മുത്ത്‌ റസൂലിൻ കരളിന്റെ
കഷ്ണം ഫാത്തിമ

മുത്തായ ദീനിൻ മാതൃക
മഹിള ഫാത്തിമ
മുത്ത്‌ റസൂലിൻ കരളിന്റെ
കഷ്ണം ഫാത്തിമ

തങ്കമ്മാർന്ന പെണ്‍കൊടി
മങ്കമാരിലെ റാണി
താരങ്ങൾ പൂത്തപോൽ
ചിരി തൂകും സുന്ദരി സുന്ദരി

അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ
അള്ളാന്റെ ദൂതരെ
പൂമോള് ഫാത്തിമ
അലിയാര് തങ്ങൾക്ക് 
ഇണയൊത്ത ഫാത്തിമ

മന്നാന്റെ സ്വർഗ്ഗ
പൂവനത്തിലെ
റാണി ഫാത്തിമ

മതിലെങ്കും തങ്ക തിങ്കൾ
ശോഭയേറും ഫാത്തിമ

മന്നാന്റെ സ്വർഗ്ഗ
പൂവനത്തിലെ
റാണി ഫാത്തിമ

മതിലെങ്കും തങ്ക തിങ്കൾ
ശോഭയേറും ഫാത്തിമ

അജബേറും മാന്മിഴി
ആദബേറും തേന്മൊഴി
അഹദായ റബ്ബിലായി
ദികിറേകുമൊത്തിരി

അഴകുള്ള ഫാത്തിമ
അരുമപ്പൂ ഫാത്തിമ
അള്ളാന്റെ ദൂതരെ
പൂമോള് ഫാത്തിമ
അലിയാര് തങ്ങൾക്ക് 
ഇണയൊത്ത ഫാത്തിമ
(2)

1 comment: