പൂക്കാതിരിക്കാനെനിക്കാവതില്ലേ. .. (കണിക്കൊന്ന)
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
വിഷുക്കാലമെത്തിക്കഴിഞ്ഞാലുറക് കത്തിൽ
ഞാൻ ഞെട്ടിഞെട്ടിത്തരിക്കും
ഇരുൾതൊപ്പി പൊക്കിപ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാണലു ക്കിട്ട
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
വിഷുക്കാലമെത്തിക്കഴിഞ്ഞാലുറക്
ഞാൻ ഞെട്ടിഞെട്ടിത്തരിക്കും
ഇരുൾതൊപ്പി പൊക്കിപ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാണലു
മേനിപ്പുളപ്പിന്നു പൂവൊക്കെയെത്തിച്ചൊരുക്കിക്കൊടു ക്കാൻ
തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു
തോന്നിച്ച കൊമ്പിൻമുനമ്പിൽത്തിളങ്ങുന്നു
തോന്നിച്ച കൊമ്പിൻമുനമ്പിൽത്തിളങ്ങുന്നു
പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി
എൻ താലി നിൻ താലി
പൂത്താലിയാടിക്കളിക്കുന്ന
കൊമ്പത്തു സമ്പത്തു കൊണ്ടാടിനിൽക്കും
കണിക്കൊന്നയല്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
No comments:
Post a Comment