നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആകാശം മറന്നു ഞാന്‍
പൂകളും പൂന്തിങ്കളും മറന്നു
(2)
നീയിത്ര വേഗം മറക്കുമെന്നോര്‍ത്തില്ല
നിന്നെ ഞാന്‍ ഇന്നും മറന്നില്ല
(2)
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
സായാഹ്നങ്ങളെ കാണാറില്ലിപ്പോള്‍
ആരും തേടിയെത്താറുമില്ല
(2)
രാമഞ്ഞില്‍ തണുക്കാറില്ലെനിക്കിന്നു
രാപക്ഷികള്‍ കൂട്ടുമില്ല
(2)
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
അമ്മയേറെ കരഞ്ഞിറങ്ങും വരെ
മരപെട്ടിയില്‍ മണ്ണു വീഴും വരെ
(2)
അച്ഛനൊക്കെ കടിച്ചിറക്കി കൊണ്ടാള്‍
തിരക്കിലുണ്ടായിരുന്നപ്പോഴും
(2)
കൂടിരുന്നു കുടിച്ചവരൊക്കെയാണി
കുഴിക്ക് മണ്‍ മൂടുവാന്‍ നിന്നതും
(2)
കൈപ്പു കണ്ണീരിറ്റുകള്‍ തന്നെയാണി
കുഴിക്കവര്‍ ഇറ്റു വീഴിച്ചതും
(2)
ഞാന്‍ മരിച്ചത് നിന്നെ മാത്രം നിന
ച്ചെറെ നീ ദു:ഖിമെന്നോര്‍മിച്ച്
(2)
വിഡ്ഢിയായ് പുഴു തിന്നു തീരുമ്പോഴും
നിന്നെ മാത്രം നിനച്ചുറങ്ങുന്നു ഞാന്‍
(2)
നീ അറിഞ്ഞിട്ടും ഇന്നേവരെ വന്നില്ല
എന്‍റെ മണ്‍കൂനക്ക് മുന്നില്‍
(2)
ആദ്യത്തെ വര്‍ഷകാലം കടന്നു
എന്നിലാഴത്തില്‍ വേരും പടര്‍ന്നു
(2)
No comments:
Post a Comment