10 July 2017

kanjirathinte kayp lyrics


കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്

പെണ്ണേ നിനക്ക് മരണം വരേക്ക്
ഞാന്‍ നല്‍കിടില്ല മാപ്പ്
നിന്നോടെനിക്ക് ഉണ്ട് ശെരിക്ക്
എന്നെന്നുമാവെറുപ്പ്..

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിലുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

കരിവണ്ടുപോലുള്ള നിന്റെ
മിഴിരണ്ടിലന്ന് ഞാന്‍ കണ്ട പൂച്ചെണ്ട്
അത് കണ്ടു കൊതിപൂണ്ട് നിന്റെ
നിഴലായതെന്റെ മണ്ടത്തരം കൊണ്ട്
(2)

ആ മൊഴിയിലൊഴുകുന്ന തേ..നോ..
ഈ മിഴിയിലലിയുന്നതാണോ
നീ പുഴയിലൊഴുകുന്ന മീ..നോ..
അത് വഴുതിയോടുന്നതാണോ

നിന്‍ മൂടുപടമിന്നുതിര്‍ന്നു
വീണപ്പോള്‍
കണ്ടുകാപട്യ മുഖമിന്ന്
ഞാന്‍ കൂടുക്കൂട്ടിയുടയാതെ
വച്ചോരുപാട് മോഹം തകര്‍ന്നിന്നു

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

ഒരു തുണ്ടുകടലാസുകൊണ്ടു
പണ്ട് നീ
എന്റെ കരള് കവരാറുണ്ട്
ഒരു രണ്ടു നാളെന്റെ നിഴല്
കണ്ടില്ലയെങ്കിലന്ന് കരയാറുണ്ട്
(2)

നീ മിണ്ടിയാലുടനെ വലയില്‍..
വീഴാത്തതാരുണ്ടീ കരയില്‍..
നീ കണ്ടതാരെ മറുകരയില്‍..
പടവുണ്ടോ പതിനെട്ടിനൊടുവില്‍

കണ്ണാടിനോക്കിയൊരുപാട്
പുതുമകള്‍ തേടിടുന്ന പെണ്ണേ നിന്നെ
മണ്ണോടു ഞാന്‍ ചേര്‍ന്നിടുന്ന
നാളും നിന്നോട് മാപ്പ് നല്‍കില്ലന്നേ

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..

പെണ്ണേ നിനക്ക് മരണം വരേക്ക്
ഞാന്‍ നല്‍കിടില്ല മാപ്പ്
നിന്നോടെനിക്ക് ഉണ്ട് ശെരിക്ക്
എന്നെന്നുമാവെറുപ്പ്..

കാഞ്ഞിരത്തിന്റെ കയ്പ്പ്
നീ തന്ന സ്‌നേഹത്തിനുപ്പ്..
കാമിനീ നീയൊരാപ്പ്
തീ തന്ന നോവ് മാറാപ്പ്..


No comments:

Post a Comment