24 June 2017

chandanamani sandhyakalude lyrics in malayalam | ചന്ദനമണി സന്ധ്യകളുടെ | ചന്ദനമണി

ശാന്താ..കാരം... സരസിജനയനം...
വന്ദേ....ഹം..
ചിന്മ...യരൂ..പം...

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

തരളമധുര മുരളിയുണരും
പ്രണയഭരിത കവിതയുണരും
മനസ്സും നിറയുമതുലഹരിത
മദമഹോത്സവം

വരവീണകള്‍ മൃദുപാണികള്‍
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം
അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി
മയില്‍ നടയിവളുടെനടനം

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാ....ളം....
ദ്രുതതാളം ദ്രുതതാളം ദ്രുതതാ..ളം

വെണ്‍പുലരികള്‍ പൊന്‍
കസവിടുമിന്ദ്രനീലമേഘമെന്റെ
ദൂതു പോയ ഹംസമാ..യ്..

മഞ്ഞുരുകിയ മണ്‍ചിമിഴിലെ
മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുംരിയാ..യീ

മനസ്സുകളുടെ കുളിരരുവികളില്‍
ച്ഛിലും ച്ഛിലും
മരതകമഴ മൊഴി തിരയുകയാ..യ്
(2)

ഇനി നിലവിലെ
ജലഗതികളിലുണരുമരിയ
പ്രണയകലികള്‍ തിര നുരയിടുമൊരു
കടലിലെ ഗസലിലലിയുമലസമായ്

ഇനി നിലവിലെ
ജലഗതികളിലുണരുമരിയ
പ്രണയകലികള്‍ തിര നുരയിടുമൊരു
കടലിലെ ഗസലിലലിയുമലസമാ.....യ്

ആ.. ആ.....

വിജനവനിയില്‍ വിരഹലിപിയില്‍
ശിശിര ശലഭമെഴുതിയനിര

ചന്ദനമണി.. ആ... ചന്ദനമണി മൃതു

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാ....ളം....

പൊന്‍യമുനയിലെന്‍ പ്രിയമൊഴി
വെണ്ണിലാവില്‍ വീണലിഞ്ഞ
പൂര്‍ണ്ണചന്ദ്രബിംബമാ..യീ

ശ്രാവണമണി മേടകളില്‍ പ്രാവുകള്‍
പറന്ന രാവില്‍
പൂവണിഞ്ഞ പുണ്യമാ..യീ..

ശ്രുതിഭരമദശുഭലഹരികളില്‍
ധിംനംധിനം
മുഖരിതമൊരു
കുനു കൊലുസ്സുകളില്‍..
(2)

ഇമയെഴുതിയ മിഴിമുകുളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലിലമലിയവേ

ഇമയെഴുതിയ മിഴിമുകുളമിതരുണ
കിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ
മലയസലില മലിയുമാര്‍ദ്രമാ...യ്

ആ.. ആ.. ആ...

മനസ്സിനിതളിലുണരുമരിയ
ശിശിര ശലഭമെഴുതിയനിര

ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

ആ..
ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം....

തരളമധുര മുരളിയുണരും
പ്രണയഭരിത കവിതയുണരും
മനസ്സും നിറയുമതുലഹരിത
മദമഹോത്സവം

വരവീണകള്‍ മൃദുപാണികള്‍
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം
അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി
മയില്‍ നടയിവളുടെനടനം

ആ..
ചന്ദനമണി സന്ധ്യകളുടെ
നടയില്‍ നടനം
തുടരുക രംഗവേദി മംഗളാരവം..
ദ്രുതതാളം ദ്രുതതാളം.. ദ്രുതതാ...ളം...

ആ... ആ.. ആ.. ആ....
ആ.... ആ.. ആ.. ആ....

No comments:

Post a Comment