ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിന്‍ മേട്ടില്‍..
കാമമുറക്കമുണര്‍ന്നു വിലാസിനിയായീ..
നര്‍ത്തനം... തുടരൂ... മോഹിനീ... ഇവിടെ...
(2)
മൃതഭാവനകള്‍ നവചേതനയില്‍
ചിറകു വിടര്‍ത്തട്ടെ...
(2)
നിന്‍ മദനൃത്തം കണ്ടിട്ടിവിടെ
ജീവിതമൊഴുകട്ടേ..
(2)
കാമിനീ തുടരൂ..
മാദക നര്‍ത്തനം..
ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
നര്‍ത്തനം... തുടരൂ...
മോഹിനീ... ഇവിടെ...
ജഡമോഹങ്ങള്‍ രാഗമയൂര
പീലി വിടര്‍ത്തട്ടെ..
(2)
നിന്‍ രതി നൃത്തം കണ്ടു ഭ്രമിക്കും
രാവുകള്‍ പുലരട്ടെ..
(2)
രാഗിണീ വിടരൂ...
കന്മദ പുഷ്പമാ...യ്
ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിന്‍ മേട്ടില്‍..
കാമമുറക്കമുണര്‍ന്നു വിലാസിനിയായീ..
നര്‍ത്തനം... തുടരൂ... മോഹിനീ... ഇവിടെ...
(2)
Ethra manoharam
ReplyDelete