20 August 2018

Malayalame ninte vakkukal lyrics | മലയാളമേ നിന്റെ വാക്കുകള്‍ | Dr. JKS Veettoor


മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
(2)

പനിമഞ്ഞുതോരാ പുലര്‍കാലമെന്നപോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
അഴലിന്റെ കൂരിരുള്‍ ദൂരത്തകറ്റുന്ന
അരുണ പ്രഭാതകണങ്ങള്‍ പോലെ

തെരു തെരെ പെയ്യും തുലാവര്‍ഷ മേഘമായി
കുളിര്‍കോരി എന്നില്‍ നിറഞ്ഞുനില്‍ക്കും
മലയാളമേ നിന്റെ ശീലുകള്‍ പോലേത്
ലയമുണ്ട് തെല്ലിട തങ്ങിനില്‍ക്കാന്‍

നവമേഘമെന്നപോല്‍ എന്‍ നാവിലിറ്റുന്ന
നറു പയസ്സ് തന്നെ ഈ മാതൃസ്തന്യം
അറിയാതെ ആരാനും തൂവികളഞ്ഞിടില്‍
അറിയുമോ ഞങ്ങള്‍ക്ക് നൊന്തു പോയി

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞുതോരാ പുലര്‍കാലമെന്നപോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
മലയാളമേ നിന്റെ ശീലുകള്‍ പോലേത്
ലയമുണ്ട് തെല്ലിട തങ്ങിനില്‍ക്കാന്‍

ചെറുശ്ശേരി കാര്‍വര്‍ണ്ണഗാഥകള്‍ ചൊല്ലിയ
ഇതിഹാസം തുഞ്ചത്ത് നിന്നുകേട്ട 
ചിരിയുടെ തിരകളുയര്‍ത്തുവാന്‍
കുഞ്ചനും നിറവോടെ പാടിയ ഭാഷയേത്

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

ഒരു വീണ പൂവിന്റെ ഗദ്ഗദം
കാതിലേക്കരുമയോടെത്തിച്ചതേത് ഭാഷ
കുരുവിക്ക് വാഴക്കൈ അലിവോടെ നല്‍കിയ
കവിവരന്‍ ചൊല്ലിയതേതു ഭാഷ

അരുതരുതാരുമീ പാവനശീലയോടരിയെന്ന
പോലെ ഉദിച്ചിടല്ലേ
(2)
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

ഉയിര്‍ക്കൊണ്ട ധാതിമാര്‍ ദ്രാവിഡഭാഷയില്‍
തമിഴൊത്ത് ബാല്യം കഴിച്ചുകൂട്ടി
കൗമാരഭാവങ്ങള്‍ പിന്നിട്ട ദിത്രുതം
യൗവനയുക്തയായി പ്രൗഢയായി

മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ

നിയതിതന്‍ കൈയ്യാല്‍ മെനഞ്ഞതാം മലയാള
സുഭഗയക്കാട്ടില്‍ തനിച്ചു വിട്ട്
അഭിനവ രാജന്‍മ്മാര്‍ അശ്വമേധത്തിനായ്
ആംഗലേയത്തെ തുറന്നു വിട്ടാല്‍
ഇവിടാരുമില്ലാ തളയ്ക്കുവാനെന്നൂറ്റം
എവിടെയോ ചീര്‍ക്കുന്നു കൂട്ടുകാരെ

ഇനി എന്റെ ഭാഷയും ദേശവും സ്വപ്നവും
ഇനിയുമെത്താതെ കളഞ്ഞുപോയാല്‍
അവിടെ എന്‍ ജന്മവും തത്വവും സത്യവും
അവനിയില്‍ നിന്നും മറഞ്ഞു പോട്ടെ

അതിലെനിക്കില്ലൊരു സങ്കടമെന്നാളും
അവനിയില്‍ ജീവിച്ചതാരുവാന്‍ താന്‍
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 

No comments:

Post a Comment