29 June 2018

Pookkalam kavitha Lyrics | പൂക്കളം


കവിത: പൂക്കളം
രചന:ചങ്ങമ്പുഴ
ആലാപനം: അനുനന്ദ

സുപ്രഭാതത്തിന്റെ സുസ്മിതത്തില്‍
പുല്‍പ്പനീര്‍പ്പൂക്കള്‍ വിരിഞ്ഞിടുമ്പോള്‍
ആനന്ദസ്വപ്നങ്ങള്‍ പുല്‍കുമെന്നെ
ആരോമല്‍പ്പൈതല്‍ വിളിച്ചുണര്‍ത്തി

അപ്പിഞ്ചു ചുണ്ടിലാത്മോത്സവത്തിന്‍
സ്വപ്നം ഗ്രസിച്ചു വിടര്‍ന്നു നിന്നു
അപ്പനിനീരലര്‍ത്തൂമുഖമെന്‍
അക്ഷിക്കുമുത്സവമായിരുന്നു

മഞ്ജുളപുഷ്പങ്ങളുല്ലസിക്കും
മഞ്ജുഷയൊന്നുണ്ടക്കൈത്തളിരില്‍
അന്നെന്നെപ്പുല്‍കിയ കാവ്യലക്ഷ്മി
എന്നെന്നും മന്നിതില്‍ മിന്നിയെങ്കില്‍!

വാരൊളിവെണ്‍കതിര്‍മാല ചിന്നി
വാനിന്‍ ഹൃദയം തെളിഞ്ഞു മിന്നി
നീരണിച്ചോലകള്‍ പാട്ടുപാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി
നീളെപ്പൂവല്ലികള്‍ നൃത്തമാടി


പച്ചപ്പുല്‍പ്പട്ടാലലങ്കരിച്ചു
കൊച്ചാറ്റുവക്കുകളുല്ലസിച്ചു
മഞ്ജുമുകുള മുഖങ്ങള്‍തോറും
മന്ദസ്മിതാംശുക്കളങ്കുരിച്ചു

വെള്ളാമ്പല്‍ വീണ്ടും വയലുതോറും
തുള്ളിക്കളിക്കയായ്ത്തുമ്പിപോലും
കറ്റകളെങ്ങും മെതിച്ചു തീര്‍ന്നു
ചിറ്റാടപൂത്തു മണം പരന്നു
ചിറ്റാടപൂത്തു മണം പരന്നു.....


അത്തമാണത്തമാണദ്ദിനത്തില്‍
അത്തലിങ്ങാലയം വിട്ടുപോണം
പത്തുനാളേവര്‍ക്കും ചിത്തതാരില്‍
മുത്തണിയിക്കുന്നൊരോണമെത്തി.........


മുത്തണിയിക്കുന്നൊരോണമെത്തി......
മുക്കുറ്റി, മന്ദാരം, ചെങ്കുറിഞ്ഞി
മറ്റും പലതരപുഷ്പജാലം
മുറ്റത്തു നിര്‍മ്മിച്ച പൂക്കളത്തില്‍
കറ്റക്കിടാവിട്ടു കൈകള്‍ കൂപ്പി

മാവേലിവന്നെത്താനാത്തമോദം
കൂവിത്തുടങ്ങുകയായി ബാലന്‍
വെല്‍ക നീ ബാല്യമേ, യൗവനത്തിന്‍
കൈകള്‍ നിന്‍ കണ്ണുപൊത്താതിരിക്കില്‍......

മാവേലി വന്നെത്തുമോണനാളേ,
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ!'

മാവേലി വന്നെത്തുമോണനാളേ...
ഭൂവില്‍ നീ നീണാള്‍ ജയിക്ക ചാലേ.....

No comments:

Post a Comment