25 June 2018

അമ്മ കവിത വരികൾ | Amma Kavitha lyrics


അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു
(2)

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥവ്യാപ്തി അവര്‍ണനീയം
(2)
*
പൊക്കിള്‍കൊടിയില്‍ തുടങ്ങിടും ബന്ധങ്ങള്‍
അറ്റുപോകാതങ്ങു കാക്കുമമ്മ..
(2)

ശ്രീലക്ഷ്മിയല്ലാതെ ആരുമില്ലവനിയില്‍
മാതാവിനെയോന്നുപമിച്ചിടാന്‍
(2)

ആകാശഗംഗയായ് അമ്മയൊഴുക്കുന്ന
അമ്മിഞ്ഞപ്പാലിന്‍ അമൃതരസം
(2)
ആസ്വദിച്ചനുഭവിച്ചേതൊരു മര്‍ത്ത്യനും
ആശ്രയമേകുമാ ധന്യജന്മം
(2)

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം


പിച്ചവെയ്ക്കുന്ന കാലിടറിയാല്‍ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം
(2)

ജീവിതസാഗര തിരയില്‍ നാം തളരുമ്പോള്‍
തുഴയുമായ് വന്നമ്മ കാത്തിടുന്നു
(2)

കതിരാടും വയലിലെ കള പോല്‍ മുളച്ചങ്ങു
കടചീയ്ക്കും കുറ്റമാം ചെയ്തികളെ
(2)
എതിരിട്ടും ശാസിച്ചും മുളയിലെ നുള്ളിയും
പരിചൊടുകാക്കുമാ പുണ്യ ദേഹം
(2)

സൂര്യനും ചന്ദ്രനും ആഴിയും പൂഴിയും
ഭൂമിക്കു തുല്യരാം തോഴര്‍ തന്നെ
(2)
എത്ര കിടാങ്ങള്‍ പിറന്നാലുമമ്മതന്‍
പെറ്റ വയറിന്നു തുല്ല്യരെല്ലാം
(2)

അക്ഷരമാലതന്‍ ആദ്യാക്ഷരത്തോട്
ദുത്വമകാരവും കോര്‍ത്തുവച്ചു

അമ്മയെന്നുള്ള ലഘു പഥശീലിന്റെ
അന്വര്‍ത്ഥ വ്യാപ്തി അവര്‍ണനീയം


എന്നും തിളങ്ങുന്ന പൊന്‍വിളക്കാണമ്മ
എണ്ണ വറ്റാതെ നാം കാത്തിടേണം
(2)
എന്നും തുറന്നിടും വാതായനമുള്ള
ഏകഗേഹമാണമ്മ മനം
(2)

വറ്റാതൊരീജല ശ്രോതസ്സുധാരയായ്
മക്കള്‍തന്‍ മൂര്‍ധാവില്‍ വീണിടട്ടെ
(2)

ഉണ്മ എന്താണെന്നു തേടി നടക്കേണ്ട
അമ്മയാണമ്മയാണാത്മ സത്യം
(2)

അമ്മയാണമ്മയാണാത്മ സത്യം
അമ്മയാണമ്മയാണാത്മ സത്യം

(അമ്മ- ശാന്താ രവീന്ദ്രന്‍)

No comments:

Post a Comment