21 April 2018
Jeevamshamayi Song Lyrics in malayalam | Theevandi Movie
ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്‍പ്പാടു തേടി അലഞ്ഞു ഞാ..ന്‍
ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍പീലിയായി വളര്‍ന്നിതാ...
മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം
മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍
ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാന്‍
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാന്‍
ഇഴചേര്‍ത്ത് വച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിന്‍ ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ
മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം...
ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..
ജനല്‍പടി മേലെ ചുമരുകളാകെ
വിരലാല്‍ നിന്നേ എഴുതി...
ഇടവഴിയാകെ അലഞ്ഞൊരു കാറ്റില്‍
നീയാം ഗന്ധം തേടി...
ഓരോ വാക്കില്‍ ഒരു നദിയായി നീ
ഓരോ നോക്കില്‍ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമല്‍ മിഴിയാഴം...
തിരയുന്നു എന്‍ മനസ്സ്
മെല്ലെ....
ജീവാംശമായി താനേ നീയെന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ..
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്‍പ്പാടു തേടി അലഞ്ഞു ഞാ..ന്‍
ആരാരും കാണാ മനസ്സിന്‍
ചിറകിലൊളിച്ച മോഹം
പൊന്‍പീലിയായി വളര്‍ന്നിതാ...
മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായ് വന്നു മിഴിയില്‍ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment