03 February 2018

valayil veena kilikal lyrics malayalam

കവിത : വലയില്‍ വീണ കിളികള്‍
രചന : അനില്‍ പനച്ചൂരാന്‍


വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിയിലെന്ത് നമ്മള്‍ പാടണം


14 comments:

  1. not completed , please complete it

    ReplyDelete
  2. തുയിലുണർത്തുക- നീയനി
    കാഹളധ്വനി പടർത്തുക
    തീ ത്തൈലമിറ്റിച്ചെൻ സിരകളിൽ
    സമരജ്ജ്വാല പടർത്തുക.
    വിജയനു, മാദിവ്യശ്വാമനാം ഇടയനും
    ഇനിയും വരട്ടെയീ തേരുതെളിക്കാൻ
    കടലെടുക്കട്ടെ അന്യദേശാശയം
    ദ്വാരകാപുരം പൊന്തട്ടെ
    സാഗരത്തിരകൾ അമ്മ തൻ
    തൃക്കാൽ കഴുകട്ടെ
    ആകാശഗംഗയീ തേർത്തട്ടിലിറ്റട്ടെ
    ഒരു യുഗ സന്ധ്യ കൂടി പുലരട്ടെ
    ഭാരത ഭഗവദ്ധ്വജം
    നീല വിൺ സ്പർശമേൽക്കട്ടെ...!"
    അനിൽ പനച്ചൂരാൻ "വന്ദേ ഭാരതം"
    നാടിനേയും ദേശീയ സാംസ്കാരിക മൂല്യങ്ങളേയും അതിരറ്റ് സ്നേഹിച്ച മലയാളത്തിൻ്റെ പ്രിയ കവിക്ക് ആദരാജ്ഞലികൾ..

    ReplyDelete
  3. Amazing lines.I like too much

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഒരിക്കലും മറക്കാനാവാത്ത ഈ കവിത സമ്മാനിച്ച ഷബീർ കരോക്കെ ഗ്രൂപ്പിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete