നീ മൂടിയോ അകലേ….
പാതിയിൽ ഇരവായി
നീ മാറിയോ പകലേ….
നിഴൽ മായുമീ വഴിയേ..
അലയുന്നു ഞാൻ തനിയേ…
(2)
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….
ഓർമകൾ ഞാൻ ചൂടവേ
അതിലുള്ളുപൊള്ളുന്നതെന്തേ...
മൗനമേ നീയെന്നെ നിൻ
മാറോടു ചേർക്കുന്നതെന്തേ….
നിലാ..നദി.. ഉറഞ്ഞു.. പോയി
ഒഴുകാ..ൻ തഴുകാ..ൻ
കഴിയാതെ വിണ്ണിൻ അരികെ…
കഴിയാതെ വിണ്ണിൻ അരികെ….
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….
തെന്നലേ.. നീ വീശവേ
ചെറുമുള്ളു കോറുന്ന പോലെ
തേൻകുയിൽ.. താരാ..ട്ടിലും
ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം.... തരാൻ മറന്നു...പോയി
ഇഴകൾ..തളരും...
മണിവീണയെൻ അകമേ...
മണിവീണയെൻ അകമേ...
സൂര്യനെ മുകിലേ….
നീ മൂടിയോ അകലേ….
നിഴൽ മായുമീ വഴിയേ..
അലയുന്നു ഞാൻ തനിയേ…
ആ.... ആ.... ആ....
ആ.... ആ.. ആ...
No comments:
Post a Comment