01 September 2018

പാലോം പാലോം വരികൾ | palom palom nadan pattu lyrics


പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്

എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ
അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ

ആയകഥ കേട്ട് കരയരുതെ പൊന്നു
ആയകഥ ഞാന് ശൊല്ലിത്തരാം
(2)
അന്നൊരു വറുതി മാസം
കള്ളക്കറക്കിടകം
തിന്നാനും കുടിക്കാനുല്യാത്ത കാലം

നീ അന്ന് നീന്തി നടക്കണ കാലം
അടിവെച്ചു വീണ് കരയണ പ്രായം
അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍

എന്തിനാണമ്മേനെ കരു നിര്‍ത്തി
പകരത്തിന്‍ അപ്പനെന്തേ
പോവാന്നത്
(2)
മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്

പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്
(2)

തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
എന്റെ കിടാത്യോളെ കൊണ്ടും പോയി
അന്റമ്മ മണ്ണോട് മണ്ണുമായി
അന്റമ്മ മണ്ണോട് മണ്ണുമായി

പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്

ഏ... ഏ... ഏ...
ആ.. ആ...


22 comments:

  1. എന്താ ഫീല്....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വളരെ അർത്ഥവത്തായ ഒരു പാട്ട്. പഴയകാല ഓർമ്മ പുതുക്കൽ.. so nice

    ReplyDelete
  4. മനസ്സലിക്കുന്ന അതി മനോഹരമായ ഗാനം

    ReplyDelete
  5. Feeling is adi polii😍😍😍🥰🥰

    ReplyDelete
  6. കാലമെറെ പാടി നടന്ന കൈതോല പാട്ടിന്റെ രചയിതാവ്.. മലയാളികൾ തിരിച്ചറിയാൻ വൈകിയ അതുല്യ പ്രതിഭ ശ്രീ ജിതേഷ് കക്കിടിപ്പുറം... അദ്ദേഹത്തിന്റെ ഈ പാലോം പാലോം എന്ന സോങ് മലയാളികൾ നെഞ്ചോട്‌ ചേർത്ത് വെച്ചു... ഒരുപാടു പാട്ടുകൾ ബാക്കി വെച്ച് അദ്ദേഹം യാത്രയായി..ഒരു നോവായ് ഇപ്പോളും മനസ്സിൽ ഇപ്പോഴും 😔😔😔 ഓർമ്മകൾക്ക്ന്നൽ

    ReplyDelete