വെണ്ണക്കണ്ണൻ കൃഷ്ണഗാഥ ചെറുശ്ശേരി സ്നാനവും ചെയ്തു നീയാഗമിപ്പോളവും പാലിച്ചേനല്ലോയിപ്പാൽവെണ്ണ ഞാൻ ഇങ്ങനെയുളെളാനിക്കേതുമേ തരാതെ എങ്ങു നീ പോകുന്നൂതെന്നമ്മേ! ചൊൽ?” ഓമനപ്പൈതൽതാനിങ്ങനെ ചൊല്ലിത്തൻ കോമളച്ചുണ്ടു പിളുർക്കുന്നേരം ഉണ്ണിക്കെതന്നിലേ വച്ചുനിന്നീടിനാൾ വെണ്ണതാൻ കൊണ്ടുപോന്നമ്മയപ്പോൾ വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ: “ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ മറ്റെക്കൈ കണ്ടിട്ടു കേഴുമല്ലോ മൂത്തവൻ കൈയിൽ നീ വെണ്ണവച്ചീടുമ്പോൾ ആർത്തനായ് നിന്നു ഞാൻ കേഴുംപോലെ” ഇങ്ങനെ കേട്ടവൾ വെണ്ണയ്ക്ക് പിന്നെയും അങ്ങു തിരിഞ്ഞു നടന്ന നേരം കെയിലെ വെണ്ണയെപ്പയ്യവേ വായിലി “ട്ടയ്യോ!” യെന്നിങ്ങനെ ചൊല്ലി,ചൊന്നാൻ; “കളളനായുളെളാരു കാകൻതാൻ വന്നിട്ടെൻ കൈയിലേ വെണ്ണയെക്കൊണ്ടു പോയി എന്നതു കേട്ടവളേറ്റം ചിരിച്ചു നൽ വെണ്ണയും കൊണ്ടിങ്ങു വന്നു പിന്നെ വൈകാതവണ്ണമക്കെതവപപ്പൈതൽതൻ കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ വെണ്ണയെക്കണ്ടൊരു കണ്ണന്തന്നാനനം വെണ്ണിലാവോലുന്ന തിങ്കൾ പോലെ പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ ചെഞ്ചമ്മേ നിന്നു വിളങ്ങീതപ്പോൾ
👍
ReplyDelete