14 July 2018

Gandhari Veendum Karayunnu Kavitha Lyricsv| | ഗാന്ധാരി വീണ്ടും കരയുന്നു


ഗാന്ധാരി വീണ്ടും കരയുന്നു

കുരുക്ഷേത്രം ഉണരുന്നു വീണ്ടും
കബന്ധങ്ങള്‍ ഉറ്റവര്‍ക്കായി കിടക്കുന്നു
കൊന്നും ചത്തുമീ അഭിനവ ക്ഷത്രീയര്‍
കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ , ഇന്ന്
കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ

ചാകാന്‍ പിറന്നൊരീ ചേകവ കൂട്ടങ്ങള്‍
ചോരയില്‍ മുങ്ങി പരസ്പരം വീഴുന്നു
ചാരിതാര്‍ഥ്യം കൊണ്ടു നേതാവ് കരയുന്നു
ചാരിത്ര്യം ഓതുന്ന ഗണികയെ പോല്‍

നാടുവാഴുന്നവര്‍ സിംഹാസനങ്ങളില്‍
താഴെ വീഴുന്ന വന്‍ മണ്ണിനുള്ളില്‍
രക്ത സാക്ഷിത്വം ധ്വജങ്ങള്‍ക്കു കീഴില്‍ ഒരു
ചില്ലിട്ട കൂട്ടില്‍ പാത വക്കില്‍

കാക്കയും കിളികളും കാഷ്ടിച്ച് പൂജിച്ച്
വേനലും വര്‍ഷവും താടിച്ചു നോവിച്ച്
ഗതി തേടി എപ്പോഴോ പോയൊരാത്മാവിന്റെ
നോക്കു കുത്തികളെ നീ വീണ്ടും പടുക്കുക

കെട്ടു താലി പൊട്ടി വീഴുന്ന നേരത്തു
പൊട്ടി കരഞ്ഞിടാന്‍ പോലും കഴിയാത്ത
ജീവച്ഛവങ്ങളാം ഭാര്യമാര്‍ക്കില്ലാത്ത
ഭാഗ്യത്തെ ഓര്‍ത്തു നേതാവേ ചിരിക്കനീ

ആറ്റു നോറ്റു ഉണ്ടായൊരാണ്‍ തരി
ആരാന്റെ കൈകൊണ്ടു വെട്ടേറ്റു വീഴുന്നതും
വികൃതമായ് വിധിയോട് കീഴടങ്ങുന്നതും
കാണേണ്ടി വന്നൊരീ ഗാന്ധാരിമാര്‍
ആരോട് ചൊല്ലേണ്ടു ആരെ ശപിക്കേണ്ടു
നാഥനില്ലാത്തൊരീ യുദ്ധഭൂവില്‍

ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാത്ത
ധൃതരാഷ്ട്ര നേത്രാരാം ധീര യോദ്ധാക്കളെ
മൃതരായ് കിടക്കുവാന്‍ എന്തിനായ് നിങ്ങളീ
ധരണിയില്‍ വന്നു പിറന്നതെന്തിങ്ങനെ

പുഷ്പ്പ ചക്രങ്ങളില്‍ മിന്നുന്ന വേരുകള്‍
മത്സരം കൂട്ടി കുമിഞ്ഞിടുമ്പോള്‍
നടുക്കം ഡിഗ്രിയില്‍ രേഖപ്പെടുത്തുന്നു
ദൂരത്തിരുന്നു സാമാജികന്മാര്‍

അച്ഛനില്ലാത്ത കിടാങ്ങള്‍ തന്‍ രോദനം
പീയൂഷം ആയി നേതാവേ കരുതുക
അര്‍ത്ഥം പിരിക്കുക ധീരനായ് വാഴ്ത്തിനീ
നാടുകള്‍ തോറും പാടി നടക്കുക

വീണ്ടും മാമാങ്ക വേദികള്‍ കൂട്ടുക
പുതിയ ചാവേറുകളെ സൃഷ്ടിച്ചെടുക്കുക
ബുദ്ധിയില്ലാത്തൊരാ പാവങ്ങളെ കൊന്ന്
ശുദ്ധി വരുത്തി നീ വിജയി ആയ് തീരുക

എങ്കിലും കരയുക മാതാവേ നീ
മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക
എങ്കിലും കരയുക മാതാവേ നീ
മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക

നിന്‍ കണ്ണില്‍ നിന്നിറ്റുവീഴുന്ന ചോര ഒരു
കടലായിടും അഗ്‌നി നാളം ആകും
കഴിയില്ലെതിര്‍ക്കാന്‍ അതില്‍
നിന്നൊരുത്തരും
രക്ഷപ്പെടില്ല ഗാന്ധാരീ കരയുക
രക്ഷപ്പെടില്ല ഗാന്ധാരീ കരയുക

(കൊപ്പം വിജയന്‍ )

6 comments:

  1. I love what a super resitaion 😍😍😍😍😍😍😍🦄🎶🎶🎵🎵

    ReplyDelete
  2. Wonderfull recitation, i got many prices when sanged th
    is song💖

    ReplyDelete
  3. Stunning lines....❣️❣️❣️❣️

    ReplyDelete
  4. ഗാന്ധാരി വീണ്ടും കരയുന്നു

    കുരുക്ഷേത്രം ഉണരുന്നു വീണ്ടും
    കബന്ധങ്ങള്‍ ഉറ്റവര്‍ക്കായി കിടക്കുന്നു
    കൊന്നും ചത്തുമീ അഭിനവ ക്ഷത്രീയര്‍
    കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ , ഇന്ന്
    കൊല്ലാതെ കൊല്ലുന്നു ബന്ധങ്ങളെ

    ചാകാന്‍ പിറന്നൊരീ ചേകവ കൂട്ടങ്ങള്‍
    ചോരയില്‍ മുങ്ങി പരസ്പരം വീഴുന്നു
    ചാരിതാര്‍ഥ്യം കൊണ്ടു നേതാവ് കരയുന്നു
    ചാരിത്ര്യം ഓതുന്ന ഗണികയെ പോല്‍

    നാടുവാഴുന്നവര്‍ സിംഹാസനങ്ങളില്‍
    താഴെ വീഴുന്ന വന്‍ മണ്ണിനുള്ളില്‍
    രക്ത സാക്ഷിത്വം ധ്വജങ്ങള്‍ക്കു കീഴില്‍ ഒരു
    ചില്ലിട്ട കൂട്ടില്‍ പാത വക്കില്‍

    കാക്കയും കിളികളും കാഷ്ടിച്ച് പൂജിച്ച്
    വേനലും വര്‍ഷവും താടിച്ചു നോവിച്ച്
    ഗതി തേടി എപ്പോഴോ പോയൊരാത്മാവിന്റെ
    നോക്കു കുത്തികളെ നീ വീണ്ടും പടുക്കുക

    കെട്ടു താലി പൊട്ടി വീഴുന്ന നേരത്തു
    പൊട്ടി കരഞ്ഞിടാന്‍ പോലും കഴിയാത്ത
    ജീവച്ഛവങ്ങളാം ഭാര്യമാര്‍ക്കില്ലാത്ത
    ഭാഗ്യത്തെ ഓര്‍ത്തു നേതാവേ ചിരിക്കനീ

    ആറ്റു നോറ്റു ഉണ്ടായൊരാണ്‍ തരി
    ആരാന്റെ കൈകൊണ്ടു വെട്ടേറ്റു വീഴുന്നതും
    വികൃതമായ് വിധിയോട് കീഴടങ്ങുന്നതും
    കാണേണ്ടി വന്നൊരീ ഗാന്ധാരിമാര്‍
    ആരോട് ചൊല്ലേണ്ടു ആരെ ശപിക്കേണ്ടു
    നാഥനില്ലാത്തൊരീ യുദ്ധഭൂവില്‍

    ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയാത്ത
    ധൃതരാഷ്ട്ര നേത്രാരാം ധീര യോദ്ധാക്കളെ
    മൃതരായ് കിടക്കുവാന്‍ എന്തിനായ് നിങ്ങളീ
    ധരണിയില്‍ വന്നു പിറന്നതെന്തിങ്ങനെ

    പുഷ്പ്പ ചക്രങ്ങളില്‍ മിന്നുന്ന വേരുകള്‍
    മത്സരം കൂട്ടി കുമിഞ്ഞിടുമ്പോള്‍
    നടുക്കം ഡിഗ്രിയില്‍ രേഖപ്പെടുത്തുന്നു
    ദൂരത്തിരുന്നു സാമാജികന്മാര്‍

    അച്ഛനില്ലാത്ത കിടാങ്ങള്‍ തന്‍ രോദനം
    പീയൂഷം ആയി നേതാവേ കരുതുക
    അര്‍ത്ഥം പിരിക്കുക ധീരനായ് വാഴ്ത്തിനീ
    നാടുകള്‍ തോറും പാടി നടക്കുക

    വീണ്ടും മാമാങ്ക വേദികള്‍ കൂട്ടുക
    പുതിയ ചാവേറുകളെ സൃഷ്ടിച്ചെടുക്കുക
    ബുദ്ധിയില്ലാത്തൊരാ പാവങ്ങളെ കൊന്ന്
    ശുദ്ധി വരുത്തി നീ വിജയി ആയ് തീരുക

    എങ്കിലും കരയുക മാതാവേ നീ
    മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക
    എങ്കിലും കരയുക മാതാവേ നീ
    മക്കളെ ഓര്‍ത്തു പൊട്ടി കരഞ്ഞീടുക

    നിന്‍ കണ്ണില്‍ നിന്നിറ്റുവീഴുന്ന ചോര ഒരു
    കടലായിടും അഗ്‌നി നാളം ആകും
    കഴിയില്ലെതിര്‍ക്കാന്‍ അതില്‍
    നിന്നൊരുത്തരും
    രക്ഷപ്പെടില്ല ഗാന്ധാരീ കരയുക
    രക്ഷപ്പെടില്ല ഗാന്ധാരീ കരയുക

    (കൊപ്പം വിജയന്‍ )

    ReplyDelete