ആകാശവും മേഘവും സഖീ
നാമെന്നപോല് ചേര്‍ന്നിതാ
പാടുന്നു ഞാന്‍ മൗനമായ് സഖീ
നീ കേള്‍ക്കുവാന്‍ മാത്രമായ്
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്
ഒരേ നിലാ... ഒരേ വെയില്...
ഒന്നായിതാ ഉള്‍മൊഴി
ഒന്നായിതാ കണ്‍വഴി
ഒരേ നിലാ... ഒരേ വെയില്...
സ്വപ്നങ്ങളും മോഹവും ഒന്നിനി...
വിരലുരുമ്മിയും മെല്ലവേ
മൊഴികളോതിയും പാതിരാ
ചുരങ്ങളില്‍ മായുന്നിതാ..
ഒരു കിനാവിനാല്‍ എന്‍ മനം
പുലരിയാക്കി നീ നിന്നിലെ
പ്രകാശമെന്‍ സൂര്യോദയം..
എന്നുയിരേ നിന്നരികേ
എന്‍ മനമോ വെണ്മലരായ്
പ്രണയമീവഴിയെ പൂവണിയുന്നിതാ..
മഴവില്ലുപോ..ലെ
ഒരേ നിലാ... ഒരേ വെയില്...
ഒന്നായിതാ ഉള്‍മൊഴി
ഒന്നായിതാ കണ്‍വഴി
ഒരേ നിലാ... ഒരേ വെയില്...
സ്വപ്നങ്ങളും മോഹവും ഒന്നിനി...
ഒരേ വെയില്...
ഒരേ നിലാ... ഒരേ വെയില്...
No comments:
Post a Comment