24 June 2018
Ente Kuttikkalam kavitha lyrics | കാലത്തുണര്ന്നേറ്റു
കാലത്തുണര്ന്നേറ്റു ബ്രഷുമെടുത്തിട്ടു
പല്ലു ഞാന്‍ തേക്കേണമത്രേ
ഉമിക്കരീലുപ്പിട്ടു കൂട്ടിപ്പൊടിച്ചിട്ട്
പല്ലു തേക്കാന്‍ എനിക്കിഷ്ടം
നിര്ബദ്ധമായെന്നെ മൂലക്കിരുത്തീട്ടു
ഹോര്‍ലിക്സ് തന്നെന്റെയമ്മാ
നല്ല പാലിത്തിരി വെള്ളവും കൂട്ടി
തിളപ്പിച്ചതാണെനിക്കിഷ്ടം
രാവിലെ തിന്നുവാന്‍ ബ്രഡുണ്ടു ജാമുണ്ടു
തീറ്റുവാനച്ഛനരികില്
ചട്നിയും കൂട്ടിയിട്ടൊരുചാണുയരത്തില്
ദോശ തിന്നാന്‍ എനിക്കിഷ്ടം
ലഞ്ചിന്ന് ബീഫുണ്ട് സൂപ്പുണ്ട് ചോറുണ്ട്
ചപ്പാത്തിയും കൂടെയുണ്ട്
കൈക്കുത്തരിച്ചോറു സാമ്പാര്‍ പപ്പടം
കണ്ണിമാങ്ങേമെനിക്കിഷ്ടം
ആംഗലേയം പഠിച്ചീടാന്‍ ജയിലുകള്‍
ധാരാളമുണ്ടെന്നരികില്
നാട്ടിന് പുറത്തുള്ള മണ്ണിന് മണമുള്ള
വിദ്യാലയം എനിക്കിഷ്ടം
ഓണനാളച്ഛന് എനിക്ക് കനിഞ്ഞൊരു
കാള്സറായ് മേടിച്ചു തന്നു
സ്വര്‍ണ്ണക്കസവില്‍ മിനുമിനുപ്പുള്ളൊരു
പാവ് മുണ്ടാണെനിക്കിഷ്ടം
മുറ്റത്തു വീകയായി ചീത്ത പറയുവാന്‍
തല്ലാനൊരുങ്ങും എന്‍ മമ്മീ
വാരിയെടുത്തെന്നെ മാറോടു ചേര്‍ക്കുന്ന
അമ്മയെയാണെനിക്കിഷ്ടം
സന്ധ്യക്ക് മമ്മിയും ഡാഡിയും ചേര്‍ന്നെന്നെ
ക്ലബ്ബുകളില്‍ കൊണ്ടു പോകും
മുത്തശ്ശിയോടൊത്തു നാമം
ജപിച്ചുകൊണ്ടത്തല് മാറ്റാനെനിക്കിഷ്ടം
മമ്മിയും ഡാഡിയുമെന്തേ പറയുന്നു
ഞാനൊരു ധിക്കാരിയത്രേ
ഇത്തരം മോഹങ്ങള്‍ ധിക്കാരമാണെങ്കില്‍
ധിക്കാരിയാകുവാനിഷ്ടം
ഇത്തരം മോഹങ്ങള്‍ ധിക്കാരമാണെങ്കില്‍
ധിക്കാരിയാകുവാനിഷ്ടം
എങ്കില്‍ ധിക്കാരിയാകുവാനിഷ്ടം
Super poem.may i know who wrote this
ReplyDelete😀
ReplyDelete