04 March 2018
Oru Bhoomigeetham koodi lyrics in malayalam
കവിത : ഒരു ഭൂമി ഗീതം കൂടി
രചന : ഒ എന്‍ വി കുറുപ്പ്
നിന്നെ ഞാനറിയുന്നു നിഴലായ്
വെളിച്ചമായ്
പിന്നെയോ നിലാവിന്റെ
ഏറ്റമായ് ഇറക്കമായ്
(2)
നിന്നെ ഞാന്‍ അറിയുന്നു
ഹ്ലാദമായ് വിഷാദമായ്
നര്‍മ്മ ലോലമായ് ഊറും ചിരിയായ്
വിലാപമായ്
നിന്നെ ഞാനറിയുന്നു ശൈത്യമായ്
നിധാഹമായ്
ബന്ധുര മോഹങ്ങളായ്
മോഹത്തിന് വിമുക്തിയായ്
ഉന്നത മഹാദ്രിതന് ധ്യാന മൌനമായ്
കൊച്ചു നിമ്നഖയുടെ നിത്യ പ്രാര്‍ത്ഥനാ
സംഗീതമായ്
നിന്നെ ഞാന്‍ അറിയുന്നു വര്‍ണ്ണ രാജിയായ്
സപ്ത വര്‍ണങ്ങള്‍ ഒന്നായി ചേര്‍ന്ന വര്‍ണ്ണ
ശൂന്യതയായ്
നിന്നെ ഞാന്‍ അറിയുന്നു തൊട്ടിലില്‍
ഉറങ്ങുന്നോരുണ്ണി തന്
പൊരുളറിയാത്ത സുസ്മിതമായും
ഒക്കെയുമൊടുങ്ങുന്ന ചുടലക്കാട്ടില്
പൂത്തു നില്ക്കുമൊരെരിക്കിന്റെ വരണ്ട
ചിരിയായും
(2)
നിന്നെ ഞാനറിയുന്നു പ്രിയ മേദിനി
നീയാണെന്റെ വീടുമെന്
വഴിത്താരയും വഴിച്ചോറും
(2)
എന്റെയീ വഴിയിലെ വിളക്കും നിഴല്‍ കാലും
എന്റെ ഭാരവും ഭാരമിറക്കുമത്താണിയും
എന്റെതാമെല്ലാം നീയാണെന്ന്
ഞാന്‍ അറിയുന്നൂ
എന്റെതാമെല്ലാം നീയാണെന്ന്
ഞാന്‍ അറിയുന്നൂ
എന്റെതായി എന്നാല്‍
ഒന്നുമില്ലെന്നുമറിയുന്നു
(2)
No comments:
Post a Comment