പ്രിയമുള്ളവളേ...
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....
(2)
ശാരദ പുഷ്പ വനത്തിൽ
വിരിഞ്ഞൊരു
ശതാവരി മലർ പോലെ..
(2)
വിശുദ്ധയായ് വിടർന്നു നീയെന്റെ
വികാര രാജാങ്കണത്തിൽ
(2)
വികാര രാജാങ്കണത്തിൽ
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....
പാലൊളി ചന്ദ്രനും പാതിര കാറ്റും
പതുങ്ങി നിൽപൂ ചാരെ..
(2)
ഹൃദയവും.. ഹൃദയവും തമ്മിൽ
പറയും കഥകൾ കേൾക്കാ..ൻ
(2)
പറയും കഥകൾ കേൾക്കാ..ൻ
പ്രിയമുള്ളവളേ നിനക്കു വേണ്ടി
പിന്നെയും.. നവ സ്വപ്നോപഹാരം ഒരുക്കീ
ഒരുക്കീ ഞാൻ
നിനക്കു വേണ്ടി മാ..ത്രം
പ്രിയമുള്ളവളേ....
No comments:
Post a Comment